പരിക്കേറ്റ കുട്ടിയെ പാളത്തിൽനിന്ന് എടുക്കുന്നു
കോഴിക്കോട്: കളിക്കാനായി അയൽവീട്ടിലേക്ക് പോകുന്നതിനിടെ തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരൻ മരിച്ചു. കല്ലായി റോഡിൽ കണ്ണഞ്ചേരി 'മുബസാന'യിൽ അഹമ്മദിന്റെ മകൻ ഫൈസാനാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് മരണം.
വെള്ളിയാഴ്ച രാവിലെ 7.50-ന് കണ്ണഞ്ചേരിയിലായിരുന്നു അപകടം. യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടി മുന്നോട്ടുതെറിച്ച് പാളത്തിന്റെ മധ്യത്തിൽ വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലൂടെയാണ് തീവണ്ടി പോയത്. പാളങ്ങൾക്കിടയിൽ അബോധാവസ്ഥയിൽ കിടന്ന ഫൈസാനെ പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ടി. സുനിതയും സംഘവും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
Tags : student train accident death