കൊച്ചി: കൊച്ചിയില്‍ വിദേശ മദ്യ ശേഖരവുമായി ആലപ്പുഴ സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍. നീര്‍ക്കുന്നം വണ്ടാനം ഭാഗത്ത് താമസിക്കുന്ന ചക്കിട്ട പറമ്പ് വീട്ടില്‍ എം. ഷുഹൈബ് (37) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ പിടിയിലായത്.
40 ലിറ്റര്‍ മദ്യവും 48 ബോട്ടില്‍ ബിയറുമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. മഹാരാജാസ് ഗ്രൗണ്ടിന്‍റെ ഭാഗത്തുള്ള പി.ടി. ഉഷ റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കുറെ നാളുകളായി എറണാകുളത്ത് താമസമാക്കിയ ഷുഹൈബ് സിനിമയില്‍ സെറ്റ് വര്‍ക്കു ചെയ്തും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായാണ് പ്രവര്‍ത്തിക്കുന്നത്.
Tags : Junior artist arrest foreign liquor