നരേന്ദ്ര മോദിയും വി.ഡി.സതീശനും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചോടെ ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിയുടെ ഓഫിസിലാണ് കൂടിക്കാഴ്ച നടക്കുക. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് നേരത്തെ തന്നെ മുഖ്യമന്ത്രി അനുമതി തേടിയിരുന്നു. ആ അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നാളെ കേരളത്തിൽ മന്ത്രിസഭായോഗം നടക്കും. അതിനുശേഷം വാർത്താ സമ്മേളനം ഉണ്ടാകും. തുടർന്നായിരിക്കും മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുക.
സംസ്ഥാനത്ത് നടക്കേണ്ട വികസന പ്രവർത്തനങ്ങൾ, വൈദ്യുതി പ്രതിസന്ധി അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. നാളെ ഉച്ചക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി ഡൽഹിയിൽ എത്തിച്ചേരുക.
Tags : VDSatheesan NarendraModi Congress BJP PMO