x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​വി​ഡി​യ സി​ഇ​ഒ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ത​യ്യാ​റെ​ന്ന് ജെ​ൻ​സ​ൻ ഹു​വാം​ഗ്; തെ​റ്റു​ക​ൾ ഏ​റ്റു​പ​റ​യു​ന്നു  

ഓൺലൈൻ ഡെസ്ക്
Published: November 18, 2026 12:19 AM IST | Updated: November 18, 2026 12:19 AM IST

ജെൻസൻ ഹുവാംഗ്

വാ​ഷിം​ഗ്ട​ൺ: എ​ൻ​വി​ഡി​യ​യു​ടെ സി​ഇ​ഒ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ത​യ്യാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ക​മ്പ​നി സ​ഹ​സ്ഥാ​പ​ക​ൻ ജെ​ൻ​സ​ൻ ഹു​വാം​ഗ്. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തീ​രു​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ സി​ഇ​ഒ സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​തി​ൽ ത​നി​ക്ക് അ​ഭി​മാ​ന​മേ​യു​ള്ളൂ എ​ന്ന് അ​ദ്ദേ​ഹം ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.  

ചൈ​നീ​സ് ചാ​ര​വ​നി​ത​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ്ത്രീ​യു​മാ​യു​ള്ള വി​വാ​ഹേ​ത​ര ബ​ന്ധം തു​റ​ന്നു​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​വം​ബ​ർ 12-നാ​ണ് ഹു​വാം​ഗ് സി​ഇ​ഒ സ്ഥാ​നം രാ​ജി​വെ​ച്ച​ത്.വ്യ​ക്തി​ജീ​വി​ത​ത്തി​ൽ ത​നി​ക്ക് ഗു​രു​ത​ര​മാ​യ തെ​റ്റു​ക​ൾ സം​ഭ​വി​ച്ച​താ​യും എ​ൻ​വി​ഡി​യ​യു​ടെ മൂ​ല്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഹു​വാം​ഗ് ഏ​റ്റു​പ​റ​ഞ്ഞു. 

ബോ​ർ​ഡി​ന് പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും, ബോ​ർ​ഡി​ന്‍റെ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ന്‍റെ രാ​ജി​ക്ക് ശേ​ഷം ജീ​വ​ന​ക്കാ​ർ, നി​ക്ഷേ​പ​ക​ർ, ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്നി​വ​രി​ൽ നി​ന്ന് തി​രി​ച്ചു​വ​ര​വി​നാ​യി വ​ലി​യ രീ​തി​യി​ലു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

ഹു​വാം​ഗി​ന്‍റെ രാ​ജി​യെ​ത്തു​ട​ർ​ന്ന് ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ കൊ​ളെ​റ്റ് ക്രെ​സ്സി​നെ​യാ​ണ് ക​മ്പ​നി താ​ത്കാ​ലി​ക സി​ഇ​ഒ ആ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ, ദേ​ശീ​യ സു​ര​ക്ഷാ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഡി​സം​ബ​ർ ഒ​ന്നി​ന് യു​എ​സ് ഹൗ​സ് ക​മ്മി​റ്റി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ ഹു​വാം​ഗി​ന് നി​ർ​ദേ​ശ​മു​ണ്ട്. അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ല​ഭി​ച്ച​ത് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​ണെ​ന്നും എ​ൻ​വി​ഡി​യ ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ധ്വാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ കു​റി​ച്ചു. 

അ​തേ​സ​മ​യം, ഹു​വാം​ഗി​നെ സി​ഇ​ഒ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ടെ​സ്‌​ല മേ​ധാ​വി ഇ​ലോ​ൺ മ​സ്കും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഹു​വാം​ഗ് വ​ലി​യൊ​രു പാ​ഠം പ​ഠി​ച്ചു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് മ​റ്റൊ​രു അ​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഹു​വാം​ഗു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ആ​ലീ​സ് ഹു​വാം​ഗ് എ​ന്ന സ്ത്രീ ​ചൈ​നീ​സ് ചാ​ര​യാ​ണെ​ന്ന് ആ​രും തെ​ളി​യി​ച്ചി​ട്ടി​ല്ലെ​ന്നും ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

ഹു​വാം​ഗി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​രം​ഭി​ച്ച 'സ്റ്റാ​ൻ​ഡ് വി​ത്ത് ജെ​ൻ​സ​ൺ' എ​ന്ന ഓ​ൺ​ലൈ​ൻ പെ​റ്റീ​ഷ​നി​ൽ ഇ​ലോ​ൺ മ​സ്കും നി​ര​വ​ധി എ​ൻ​വി​ഡി​യ ജീ​വ​ന​ക്കാ​രും ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

Tags : JensenHuang Jensen Huang Nvidia CEO Resignation Extramarital Affair Chinese Spy Donald Trump Elon Musk Stand with Jensen Colette Kress US House Committee

Recent News

Corehub Up