Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Colette Kress

ജെൻസൻ ഔട്ട്; ഇനി എന്ത്?

ചൈ​നാ​ക്കാ​രി​ക്കു പു​റ​മേ കീ​ഴ്ജീ​വ​ന​ക്കാ​രി​യു​മാ​യും അ​വി​ഹി​തം. എ​ൻ​വി​ഡി​യ മേ​ധാ​വി ജെ​ൻ​സ​ൻ ഹു​വാം​ഗി​നു ക​സേ​ര ന​ഷ്ട​മാ​യി. ക​ലി​ഫോ​ർ​ണി​യ​ൻ സ​മ​യം ബു​ധ​നാ​ഴ്ച രാ​ത്രി (ഇ​ന്ത്യ​യി​ൽ വ്യാ​ഴം പ​ക​ൽ) ന​ട​ന്ന എ​ൻ​വി​ഡി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​ന് രാ​ജി​വ​യ്ക്കാ​ൻ അ​വ​സ​രം ന​ൽ​കി. പു​റ​ത്താ​ക്ക​പ്പെ​ട​ൽ എ​ന്ന അ​പ​മാ​നം ഒ​ഴി​വാ​ക്കി.

ലോ​കം അ​റി​യു​ന്ന എ​ൻ​വി​ഡി​യ എ​ന്ന​തു ജെ​ൻ​സ​ന്‍റെ ക​മ്പ​നി​യാ​ണ്. എ​ൻ​വി​ഡി​യ സ​മം ജെ​ൻ​സ​ൻ എ​ന്ന​ർ​ഥം. കം​പ്യൂ​ട്ട​ർ ഗെ​യി​മു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന ക​മ്പ​നി​യെ നി​ർ​മി​ത ബു​ദ്ധി (എ​ഐ) യു​ടെ സി​രാ​കേ​ന്ദ്ര​മാ​യി വ​ള​ർ​ത്തി​യ​ത് അ​ദ്ദേ​ഹ​മാ​ണ്. ബോ​ർ​ഡ് അ​ദ്ദേ​ഹ​ത്തോ​ട് മ​ര്യാ​ദ കാ​ണി​ച്ചു.

രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്ക​ൽ അ​ല്ലാ​തെ ബോ​ർ​ഡി​നു മാ​ർ​ഗ​മി​ല്ലാ​യി​രു​ന്നു. എ​ൻ​വി​ഡി​യ ക​മ്പ​നി​യു​ടെ ച​ട്ട​പ്ര​കാ​രം ബോ​ർ​ഡി​നു ഭൂ​രി​പ​ക്ഷ തീ​രു​മാ​ന​പ്ര​കാ​രം സി​ഇ​ഒ​യെ പി​രി​ച്ചുവി​ടാം. കാ​ര​ണം​പോ​ലും വി​ശ​ദീ​ക​രി​ക്കേ​ണ്ട. ക​മ്പ​നി​യി​ൽ 3.6 ശ​ത​മാ​നം മാ​ത്രം ഓ​ഹ​രി​യു​ള്ള ജെ​ൻ​സ​ന് സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ വ​ഴി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല.

പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം

ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത പു​തി​യ അ​വി​ഹി​തം അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​ൻ ക​മ്പ​നി​യെ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ പ്ര​ത്യ​ക്ഷ ലം​ഘ​ന​മാ​ണ് ആ ​ബ​ന്ധം. 2008ൽ ​ക​മ്പ​നി​യി​ൽ ചേ​ർ​ന്ന് ഇ​പ്പോ​ൾ ഹെ​ൽ​ത്ത് ഡി​വി​ഷ​ന്‍റെ ആ​ഗോ​ള ചു​മ​ത​ല വ​ഹി​ക്കു​ന്ന കിം​ബ​ർ​ലി പ​വ​ലു​മാ​യാ​ണു ബ​ന്ധം. വി​വാ​ഹി​ത​യാ​യ കിം​ബ​ർ​ലി എ​ന്ന നാ​ൽ​പ​ത്തൊ​മ്പ​തു​കാ​രി​യു​മൊ​ത്തു സാ​ൻ ഹൊ​സെ​യി​ലെ ഹോ​ട്ട​ലി​ലും മ​റ്റും ജെ​ൻ​സ​ൻ ത​ങ്ങി. വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലു​ള്ള അ​വ​ർ ജെ​ൻ​സ​നു നേ​രി​ട്ടു റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​നേ​ജ​രാ​ണ്.

ആ​ലീ​സ് ഹു​വാം​ഗ് ചൈ​ന​യി​ൽ

സിം​ഗ​പ്പു​രി​ലെ മെ​ഗാ​സ്പീ​ഡ് ക​മ്പ​നി​യു​ടെ സി​ഇ​ഒ എ​ന്ന നി​ല​യി​ൽ പ​രി​ച​യ​പ്പെ​ട്ട ആ​ലീ​സ് ഹു​വാം​ഗു​മാ​യി ജെ​ൻ​സ​ൻ മൂ​ന്നു വ​ർ​ഷ​മാ​യി ബ​ന്ധ​ത്തി​ലാ​ണ്. എ​ൻ​വി​ഡി​യ​യു​ടെ ഗ്രാ​ഫി​ക് പ്രോ​സ​സ​റു​ക​ൾ വാ​ങ്ങി​യ ആ​ലീ​സ് ചൈ​ന​യു​ടെ ചാ​ര​വ​നി​ത​യാ​ണെ​ന്നു യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ല​യി​രു​ത്തു​ന്നു. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ട​ക്ക​മു​ള്ള​വ​രെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ഇ​ത​റി​യി​ച്ചി​രു​ന്നു. എ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഒ​ക്‌​ടോ​ബ​ർ അ​വ​സാ​നം ന്യൂ​യോ​ർ​ക്ക് ടൈം​സും വാൾ സ്ട്രീ​റ്റ് ജേ​ണ​ലും അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ​യാ​ണു വി​ഷ​യം പൊ​തു സ​മൂ​ഹ​ത്തി​ൽ വ​ന്ന​ത്.

ആ​ലീ​സ് ഹു​വാം​ഗ് ഇ​പ്പോ​ൾ മെ​ഗാ​സ്പീ​ഡി​ലും സിം​ഗ​പ്പു​രി​ലും ഇ​ല്ല. അ​വ​ർ ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ൽ ഉ​ണ്ടെ​ന്നു ബ്ലൂം​ബെ​ർ​ഗ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ചാ​ര​പ്പ​ണി​യെ​പ്പ​റ്റി അ​മേ​രി​ക്ക​ൻ എ​ഫ്ബി​ഐ അ​ന്വേ​ഷ​ക്കു​ന്നു​ണ്ട്.

ജോ​ബ്‌​സ് പോ​യ​പ്പോ​ൾ

1985ൽ ​ആ​പ്പി​ൾ ക​മ്പ​നി സ്ഥാ​പ​ക​ൻ സ്‌​റ്റീ​വ് ജോ​ബ്സി​നെ നീ​ക്കി​യ​പ്പോ​ൾ അ​ദ്ദേ​ഹം വേ​റെ ക​മ്പ​നി ഉ​ണ്ടാ​ക്കി. ജോ​ബ്‌​സി​ന്‍റെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യു​ടെ പേ​രി​ലാ​യി​രു​ന്നു നീ​ക്കം ചെ​യ്യ​ൽ. 12 വ​ർ​ഷ​ത്തി​നു ശേ​ഷം ആ​പ്പി​ൾ പാ​പ്പ​ര​ത്ത​ത്തി​ന്‍റെ വ​ക്കി​ലാ​യി. ജോ​ബ്സി​നെ പു​തി​യ ക​മ്പ​നി സ​ഹി​തം വാ​ങ്ങി​യാ​ണു ക​മ്പ​നി ര​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ട് ആ​പ്പി​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട ക​മ്പ​നി​യാ​യി. (എ​ൻ​വി​ഡി​യ കൈ​യ​ട​ക്കി​യ ആ ​പ​ദ​വി ആ​പ്പി​ൾ ഈ​യി​ടെ തി​രി​ച്ചു പി​ടി​ച്ചു).

രാ​ജി​യി​ലൂ​ടെ ജെ​ൻ​സ​ന് സ്വ​ന്തം സം​രം​ഭം തു​ട​ങ്ങാ​നോ വേ​റേ ക​മ്പ​നി​യി​ൽ ചേ​രാ​നോ ഉ​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. എ​ഐ മേ​ഖ​ല​യു​ടെ ഗ​തി​വി​ഗ​തി​ക​ൾ കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കാ​ൻ ജെ​ൻ​സ​നോ​ളം ക​ഴി​വു​ള്ള മ​റ്റാ​രും ഇ​ന്നി​ല്ല. ജെ​ൻ​സ​നെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തു വ​ലി​യ ബ​ഹു​മ​തി​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നു ടെ​സ്‌​ല മേ​ധാ​വി ഇ​ലോ​ൺ മ​സ്ക് ഇ​ന്ന​ലെ പ​റ​ഞ്ഞ​തു ശ്ര​ദ്ധേ​യ​മാ​ണ്. എ​ന്നാ​ൽ ലോ​കാ​ഭി​പ്രാ​യ​ത്തെ മ​റി​ക​ട​ന്ന് അ​ദ്ദേ​ഹ​ത്തെ ജോ​ലി​ക്കെ​ടു​ക്കാ​ൻ മ​സ്‌​ക് തു​നി​യും എ​ന്നു തോ​ന്നു​ന്നി​ല്ല. എ​ൻ​വി​ഡി​യ വി​ട്ട് ഒ​രു ഭാ​വി ജെ​ൻ​സ​ൻ ഇ​തു വ​രെ​യും ചി​ന്തി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ടു തീ​രു​മാ​നം വൈ​കു​മെ​ന്നു ന്യാ​യ​മാ​യും ക​രു​താം.

 

Latest News

Corehub Up