x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെൻസൻ ഔട്ട്; ഇനി എന്ത്?

റ്റി.​സി. മാ​ത്യു
Published: November 12, 2026 11:40 PM IST | Updated: November 12, 2026 11:41 PM IST

2025ൽ തായ്‌വാനിലെ പ്രശസ്ത സാങ്കേതിക പ്രദർശനമായ കമ്പ്യൂട്ടെക്സിൽ പങ്കെടുക്കാനെത്തിയ ജെൻസൺ ഹുവാംഗും ആലിസ് ഹുവാംഗും തായ്പേയിലെ റസ്റ്ററന്‍റിൽ അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം പുറത്തേക്ക് വരുന്നു.

ചൈ​നാ​ക്കാ​രി​ക്കു പു​റ​മേ കീ​ഴ്ജീ​വ​ന​ക്കാ​രി​യു​മാ​യും അ​വി​ഹി​തം. എ​ൻ​വി​ഡി​യ മേ​ധാ​വി ജെ​ൻ​സ​ൻ ഹു​വാം​ഗി​നു ക​സേ​ര ന​ഷ്ട​മാ​യി. ക​ലി​ഫോ​ർ​ണി​യ​ൻ സ​മ​യം ബു​ധ​നാ​ഴ്ച രാ​ത്രി (ഇ​ന്ത്യ​യി​ൽ വ്യാ​ഴം പ​ക​ൽ) ന​ട​ന്ന എ​ൻ​വി​ഡി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​ന് രാ​ജി​വ​യ്ക്കാ​ൻ അ​വ​സ​രം ന​ൽ​കി. പു​റ​ത്താ​ക്ക​പ്പെ​ട​ൽ എ​ന്ന അ​പ​മാ​നം ഒ​ഴി​വാ​ക്കി.

ലോ​കം അ​റി​യു​ന്ന എ​ൻ​വി​ഡി​യ എ​ന്ന​തു ജെ​ൻ​സ​ന്‍റെ ക​മ്പ​നി​യാ​ണ്. എ​ൻ​വി​ഡി​യ സ​മം ജെ​ൻ​സ​ൻ എ​ന്ന​ർ​ഥം. കം​പ്യൂ​ട്ട​ർ ഗെ​യി​മു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന ക​മ്പ​നി​യെ നി​ർ​മി​ത ബു​ദ്ധി (എ​ഐ) യു​ടെ സി​രാ​കേ​ന്ദ്ര​മാ​യി വ​ള​ർ​ത്തി​യ​ത് അ​ദ്ദേ​ഹ​മാ​ണ്. ബോ​ർ​ഡ് അ​ദ്ദേ​ഹ​ത്തോ​ട് മ​ര്യാ​ദ കാ​ണി​ച്ചു.

രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്ക​ൽ അ​ല്ലാ​തെ ബോ​ർ​ഡി​നു മാ​ർ​ഗ​മി​ല്ലാ​യി​രു​ന്നു. എ​ൻ​വി​ഡി​യ ക​മ്പ​നി​യു​ടെ ച​ട്ട​പ്ര​കാ​രം ബോ​ർ​ഡി​നു ഭൂ​രി​പ​ക്ഷ തീ​രു​മാ​ന​പ്ര​കാ​രം സി​ഇ​ഒ​യെ പി​രി​ച്ചുവി​ടാം. കാ​ര​ണം​പോ​ലും വി​ശ​ദീ​ക​രി​ക്കേ​ണ്ട. ക​മ്പ​നി​യി​ൽ 3.6 ശ​ത​മാ​നം മാ​ത്രം ഓ​ഹ​രി​യു​ള്ള ജെ​ൻ​സ​ന് സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ വ​ഴി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല.

പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം

ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത പു​തി​യ അ​വി​ഹി​തം അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​ൻ ക​മ്പ​നി​യെ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ പ്ര​ത്യ​ക്ഷ ലം​ഘ​ന​മാ​ണ് ആ ​ബ​ന്ധം. 2008ൽ ​ക​മ്പ​നി​യി​ൽ ചേ​ർ​ന്ന് ഇ​പ്പോ​ൾ ഹെ​ൽ​ത്ത് ഡി​വി​ഷ​ന്‍റെ ആ​ഗോ​ള ചു​മ​ത​ല വ​ഹി​ക്കു​ന്ന കിം​ബ​ർ​ലി പ​വ​ലു​മാ​യാ​ണു ബ​ന്ധം. വി​വാ​ഹി​ത​യാ​യ കിം​ബ​ർ​ലി എ​ന്ന നാ​ൽ​പ​ത്തൊ​മ്പ​തു​കാ​രി​യു​മൊ​ത്തു സാ​ൻ ഹൊ​സെ​യി​ലെ ഹോ​ട്ട​ലി​ലും മ​റ്റും ജെ​ൻ​സ​ൻ ത​ങ്ങി. വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലു​ള്ള അ​വ​ർ ജെ​ൻ​സ​നു നേ​രി​ട്ടു റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​നേ​ജ​രാ​ണ്.

ആ​ലീ​സ് ഹു​വാം​ഗ് ചൈ​ന​യി​ൽ

സിം​ഗ​പ്പു​രി​ലെ മെ​ഗാ​സ്പീ​ഡ് ക​മ്പ​നി​യു​ടെ സി​ഇ​ഒ എ​ന്ന നി​ല​യി​ൽ പ​രി​ച​യ​പ്പെ​ട്ട ആ​ലീ​സ് ഹു​വാം​ഗു​മാ​യി ജെ​ൻ​സ​ൻ മൂ​ന്നു വ​ർ​ഷ​മാ​യി ബ​ന്ധ​ത്തി​ലാ​ണ്. എ​ൻ​വി​ഡി​യ​യു​ടെ ഗ്രാ​ഫി​ക് പ്രോ​സ​സ​റു​ക​ൾ വാ​ങ്ങി​യ ആ​ലീ​സ് ചൈ​ന​യു​ടെ ചാ​ര​വ​നി​ത​യാ​ണെ​ന്നു യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ല​യി​രു​ത്തു​ന്നു. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ട​ക്ക​മു​ള്ള​വ​രെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ഇ​ത​റി​യി​ച്ചി​രു​ന്നു. എ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഒ​ക്‌​ടോ​ബ​ർ അ​വ​സാ​നം ന്യൂ​യോ​ർ​ക്ക് ടൈം​സും വാൾ സ്ട്രീ​റ്റ് ജേ​ണ​ലും അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ​യാ​ണു വി​ഷ​യം പൊ​തു സ​മൂ​ഹ​ത്തി​ൽ വ​ന്ന​ത്.

ആ​ലീ​സ് ഹു​വാം​ഗ് ഇ​പ്പോ​ൾ മെ​ഗാ​സ്പീ​ഡി​ലും സിം​ഗ​പ്പു​രി​ലും ഇ​ല്ല. അ​വ​ർ ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ൽ ഉ​ണ്ടെ​ന്നു ബ്ലൂം​ബെ​ർ​ഗ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ചാ​ര​പ്പ​ണി​യെ​പ്പ​റ്റി അ​മേ​രി​ക്ക​ൻ എ​ഫ്ബി​ഐ അ​ന്വേ​ഷ​ക്കു​ന്നു​ണ്ട്.

ജോ​ബ്‌​സ് പോ​യ​പ്പോ​ൾ

1985ൽ ​ആ​പ്പി​ൾ ക​മ്പ​നി സ്ഥാ​പ​ക​ൻ സ്‌​റ്റീ​വ് ജോ​ബ്സി​നെ നീ​ക്കി​യ​പ്പോ​ൾ അ​ദ്ദേ​ഹം വേ​റെ ക​മ്പ​നി ഉ​ണ്ടാ​ക്കി. ജോ​ബ്‌​സി​ന്‍റെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യു​ടെ പേ​രി​ലാ​യി​രു​ന്നു നീ​ക്കം ചെ​യ്യ​ൽ. 12 വ​ർ​ഷ​ത്തി​നു ശേ​ഷം ആ​പ്പി​ൾ പാ​പ്പ​ര​ത്ത​ത്തി​ന്‍റെ വ​ക്കി​ലാ​യി. ജോ​ബ്സി​നെ പു​തി​യ ക​മ്പ​നി സ​ഹി​തം വാ​ങ്ങി​യാ​ണു ക​മ്പ​നി ര​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ട് ആ​പ്പി​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട ക​മ്പ​നി​യാ​യി. (എ​ൻ​വി​ഡി​യ കൈ​യ​ട​ക്കി​യ ആ ​പ​ദ​വി ആ​പ്പി​ൾ ഈ​യി​ടെ തി​രി​ച്ചു പി​ടി​ച്ചു).

രാ​ജി​യി​ലൂ​ടെ ജെ​ൻ​സ​ന് സ്വ​ന്തം സം​രം​ഭം തു​ട​ങ്ങാ​നോ വേ​റേ ക​മ്പ​നി​യി​ൽ ചേ​രാ​നോ ഉ​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. എ​ഐ മേ​ഖ​ല​യു​ടെ ഗ​തി​വി​ഗ​തി​ക​ൾ കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കാ​ൻ ജെ​ൻ​സ​നോ​ളം ക​ഴി​വു​ള്ള മ​റ്റാ​രും ഇ​ന്നി​ല്ല. ജെ​ൻ​സ​നെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തു വ​ലി​യ ബ​ഹു​മ​തി​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നു ടെ​സ്‌​ല മേ​ധാ​വി ഇ​ലോ​ൺ മ​സ്ക് ഇ​ന്ന​ലെ പ​റ​ഞ്ഞ​തു ശ്ര​ദ്ധേ​യ​മാ​ണ്. എ​ന്നാ​ൽ ലോ​കാ​ഭി​പ്രാ​യ​ത്തെ മ​റി​ക​ട​ന്ന് അ​ദ്ദേ​ഹ​ത്തെ ജോ​ലി​ക്കെ​ടു​ക്കാ​ൻ മ​സ്‌​ക് തു​നി​യും എ​ന്നു തോ​ന്നു​ന്നി​ല്ല. എ​ൻ​വി​ഡി​യ വി​ട്ട് ഒ​രു ഭാ​വി ജെ​ൻ​സ​ൻ ഇ​തു വ​രെ​യും ചി​ന്തി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ടു തീ​രു​മാ​നം വൈ​കു​മെ​ന്നു ന്യാ​യ​മാ​യും ക​രു​താം.

 

K-Rail Survey

ഇ​ട​ക്കാ​ല സി​ഇ​ഒ കോ​ള​റ്റ് ക്രെ​സ്

അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ർ​ഡ് ഇ​ട​ക്കാ​ല സി​ഇ​ഒ ആ​യി ക​മ്പ​നി ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ (സി​എ​ഫ്ഒ) കോ​ള​റ്റ് ക്രെ​സി​നെ നി​യ​മി​ച്ചു. സ്ഥി​രം സി​ഇ​ഒ​യെ സാ​വ​ധാ​നം ക​ണ്ടെ​ത്തും. സി​ഇ​ഒ​യെ ക​ണ്ടെ​ത്താ​ൻ ഒ​രു പ്ര​മു​ഖ റി​ക്രൂ​ട്ട്മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ൻ​സി​യു​മാ​യി ക​മ്പ​നി ബ​ന്ധം സ്ഥാ​പി​ച്ചു എ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്.

സി​സ്‌​കോ, മൈ​ക്രോ​സോ​ഫ്റ്റ്, ടെ​ക്സ​സ് ഇ​ൻ​സ്ട്രമെ​ന്‍റ്സ് തു​ട​ങ്ങി​യ​ ടെ​ക് ക​മ്പ​നി​ക​ളി​ൽ ധ​ന​കാ​ര്യ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട് അ​മ്പ​ത്തൊ​മ്പ​തു​കാ​രി​യാ​യ ക്രെ​സ്. എ​ൻ​വി​ഡി​യ​യി​ൽ വ​ന്നി​ട്ട് 13 വ​ർ​ഷ​മാ​യി. ക​മ്പ​നി റി​സ​ൽ​ട്ടു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​മ്പോ​ൾ സി​ഇ​ഒ​യ്ക്ക് ഒ​പ്പം വി​ശ​ദീ​ക​ര​ണ​ത്തി​നു സ​ന്നി​ഹി​ത​യാ​യി​രു​ന്ന ക്രെ​സ് മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രി​ചി​ത​യാ​ണ്. 17ന് ​ക​മ്പ​നി​യു​ടെ മൂ​ന്നാം പാ​ദ റി​സ​ൽ​ട്ട് പു​റ​ത്തു​വി​ട​ണം. അ​തു സ്റ്റോ​ക്ക് അ​നലി​സ്റ്റു​ക​ളോ​ടു വി​ശ​ദീ​ക​രി​ക്കാ​ൻ സി​എ​ഫ്ഒ​യാ​ണു വി​ദ​ഗ്ധ.

ഇ​യാ​ൻ ബ​ക്ക് എ​ന്ന പ്ര​തി​ഭ

ക്രോ​സി​നെ സ്ഥി​ര​പ്പെ​ടു​ത്തു​ന്നി​ല്ലെ​ങ്കി​ൽ സി​ഇ​ഒ ആ​കാ​ൻ പ​രി​ഗ​ണി​ക്കാ​വു​ന്ന ആ​ളാ​ണ് ക​മ്പ​നി​യി​ലെ പ്ര​മു​ഖ എ​ൻ​ജി​നി​യ​ർ ഇ​യാ​ൻ ബ​ക്ക്. എ​ൻ​വി​ഡി​യ​യു​ടെ സ്വ​ന്തം സോ​ഫ്‌​റ്റ്‌​വേ​ർ സി​സ്റ്റ​മാ​യ കൂ​ഡ (CUDA) യു​ടെ ആ​ർ​ക്കി​ടെ​ക്റ്റ് ബ​ക്കാ​ണ്. ക​മ്പ​നി​യു​ടെ ഹൈ​പ്പ​ർ സ്കെ​യി​ൽ ഹാ​ർ​ഡ്‌​വേ​ർ, സോ​ഫ്‌​റ്റ്‌​വേ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മേ​ധാ​വി​യാ​ണ്. ജെ​ൻ​സ​നെ​പ്പോ​ലെ എ​ൻ​ജി​നി​യ​റിം​ഗ് പ​ശ്ചാ​ത്ത​ല​മു​ള്ള ബ​ക്ക് ക​മ്പ​നി മേ​ധാ​വി​യാ​കു​ന്ന​താ​ണു നി​ക്ഷേ​പ​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ഷ്‌​ടം. ആ​രു മേ​ധാ​വി​യാ​യാ​ലും ജെ​ൻ​സ​നു​മാ​യി താ​ര​ത​മ്യം ചെ​യ്തു മാ​ത്ര​മേ വി​പ​ണി പ്ര​തി​ക​രി​ക്കൂ. കു​റേ​ക്കാ​ല​ത്തേ​ക്ക് അ​തു നെ​ഗ​റ്റീ​വ് ആ​യി​രി​ക്കും.

മ​ല​യാ​ളി​യും പ​ട്ടി​ക​യി​ൽ

അ​ഡ്വാ​ൻ​സ്ഡ് മൈ​ക്രോ ഡി​വൈ​സ​സ് (എ​എം​ഡി) മേ​ധാ​വി​യും ജെ​ൻ​സ​ന്‍റെ ക​സി​ൻ സ​ഹോ​ദ​രി​യു​മാ​യ ലി​സാ സൂ, ​എ​ൻ​വി​ഡി​യ​യി​ൽ​നി​ന്നു പോ​യി ആം ​ഹോ​ൾ​ഡിം​ഗ്സ് സി​ഇ​ഒ ആ​യ റെ​നെ ഹാ​സ്, എ​ൻ​വി​ഡി​യ​യു​ടെ ആ​ദ്യ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​രും ഇ​പ്പോ​ൾ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജെ​ഫ് ഫി​ഷ​ർ, സീ​നി​യ​ർ ഡ​യ​റ​ക്ട​റും ജെ​ൻ​സ​ന്‍റെ മ​ക​ളു​മാ​യ മാ​ഡി​സ​ൺ ഹു​വാം​ഗ്, ഗൂ​ഗി​ൾ ക്ലൗ​ഡ് സി​ഇ​ഒ​യും മ​ല​യാ​ളി​യു​മാ​യ തോ​മ​സ് കു​ര്യ​ൻ, ആ​മ​സോ​ൺ വെ​ബ് സ​ർ​വീ​സ് സി​ഇ​ഒ മാ​റ്റ് ഗാ​ർ​മ​ൻ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളും സി​ഇ​ഒ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​യാ​യി ‘ബി​സി​ന​സ് ഇ​ൻ​സൈ​ഡ​ർ’ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഗൂ​ഗി​ൾ ക്ലൗ​ഡി​നെ ലാ​ഭ​ത്തി​ലാ​ക്കി​യ തോ​മ​സ് കു​ര്യ​ൻ മു​മ്പ് ഓ​റ​ക്കി​ളി​ലും മ​ക്കി​ൻ​സി​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തോ​മ​സി​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​ര​ൻ ജോ​ർ​ജ് കു​ര്യ​ൻ നെ​റ്റ് ആ​പ്പ് ക​മ്പ​നി​യു​ടെ സി​ഇ​ഒ ആ​ണ്. ഇ​തി​നി​ടെ ചാ​ര​ക്ക​ഥ പ​ര​ത്തി ചൈ​ന​യി​ലേ​ക്കു ജി​പി​യു അ​ട​ക്ക​മു​ള്ള എ​ഐ ടെ​ക് ക​യ​റ്റു​മ​തി ത​ട​യാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നു ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത​യാ​ഴ്ച പ്ര​സി​ഡ​ന്‍റ് ട്രം​പ് ബെ​യ്ജിം​ഗി​ൽ എ​ത്താ​നി​രി​ക്കു​ക​യാ​ണ്. ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് ആ​വ​ശ്യ​പ്പെ​ടാ​നി​രി​ക്കേയാ​ണു പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ.

പു​രാ​ത​ന​മാ​യ കെ​ണി

ക​ഴി​ഞ്ഞ മാ​സം ആ​ദ്യം എ​ൻ​വി​ഡി​യ ഓ​ഹ​രി​ക്ക് 242 ഡോ​ള​ർ വി​ല​യു​ണ്ടാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ മൊ​ത്തം വി​പ​ണി​മൂ​ല്യം 5.84 ല​ക്ഷം കോ​ടി ഡോ​ള​റിൽ (560 ല​ക്ഷം കോ​ടി രൂ​പ) എ​ത്തി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ക​മ്പ​നി. ഇ​ന്നു വി​പ​ണി തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് ഓ​ഹ​രി​വി​ല 150 ഡോ​ള​ർ.

വി​പ​ണി​മൂ​ല്യം 3.5 ല​ക്ഷം കോ​ടി ഡോ​ള​ർ. ഒ​രു മാ​സം കൊ​ണ്ടു ന​ഷ്‌​ടം 40 ശ​ത​മാ​നം അ​ഥ​വാ 2.34 ല​ക്ഷം കോ​ടി ഡോ​ള​ർ. ഒ​ന്നാം സ്ഥാ​ന​ത്തു​നി​ന്നു​ള്ള വ​ലി​യ പ​ത​നം ഇ​വി​ടെ നി​ൽ​ക്കു​മോ എ​ന്നു വി​പ​ണി തു​റ​ന്ന ശേ​ഷ​മേ അ​റി​യാ​നാ​കൂ. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് അ​ചി​ന്ത്യ​മാ​യ വ​ള​ർ​ച്ച ഉ​ണ്ടാ​ക്കി​യ ഒ​രു ബി​സി​ന​സ് പ്ര​തി​ഭ ചി​ര​പു​രാ​ത​നാ​യ കെ​ണി​യി​ൽ​പെ​ട്ട​തി​ന്‍റെ വി​ല. സ​മീ​പ​കാ​ല ബി​സി​ന​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ത​നം.

Tags : Nvidia Computer games Artificial intelligence Resign AliceHuang Alice Huwang Colette Kress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up