x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി മൈസൂരുവിൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്
Published: November 13, 2026 01:23 AM IST | Updated: November 13, 2026 01:24 AM IST

കാ​​ഞ്ഞ​​ങ്ങാ​​ട്: നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ലെ പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യെ ക​​ര്‍ണാ​​ട​​ക മൈ​​സൂ​​രു ഹു​​ന്‍സൂ​​റി​​ല്‍നി​​ന്നു പൊ​​ലി​​സ് പി​​ടി​​കൂ​​ടി. ചെ​​റു​​വ​​ത്തൂ​​ര്‍ കാ​​ട​​ങ്കോ​​ട് സ്വ​​ദേ​​ശി സി.​​എ​​ച്ച്. മു​​ത്ത​​ലി​​ബ് ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​യാ​​ള്‍ കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ പൊ​​ലി​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​യി ബ​​ലാ​​ത്സം​​ഗം, പോ​​ക്‌​​സോ, വീ​​സ ത​​ട്ടി​​പ്പ്, സ്ത്രീ​​പീ​​ഡ​​നം, അ​​ടി​​പി​​ടി, വ​​ഞ്ച​​ന തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാണ്. പ​​ല കേ​​സു​​ക​​ളി​​ലും കോ​​ട​​തി പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

ജി​​ല്ലാ പൊ​​ലി​​സ് മേ​​ധാ​​വി പി. ​​നി​​ധി​​ന്‍രാ​​ജി​​ന്‍റെ നി​​ര്‍ദേ​​ശ​​പ്ര​​കാ​​രം കാ​​ഞ്ഞ​​ങ്ങാ​​ട് ഡി​​വൈ​​എ​​സ്പി എം.​​വി. അ​​നി​​ല്‍കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ത്യേ​​ക​​മാ​​യി രൂ​​പ​​വ​​ത്ക​​രി​​ച്ച ലോം​​ഗ് പെ​​ന്‍ഡിം​​ഗ് കേ​​സ് സ്‌​​ക്വാ​​ഡാ​​ണ് പ്ര​​തി​​യെ അ​​തി​​വി​​ദ​​ഗ്ധ​​മാ​​യി പി​​ടി​​കൂ​​ടി​​യ​​ത്. പൊ​​ലി​​സി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ല്‍ പെടാ​​തി​​രി​​ക്കാ​​ന്‍ പ്ര​​തി 26 മൊ​​ബൈ​​ല്‍ ന​​മ്പ​​റു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​താ​​യി അ​​ന്വേ​​ഷ​​ണ​​സം​​ഘം ക​​ണ്ടെ​​ത്തി. 

Tags : arrest Suspect cases Mysuru Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up