Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mysuru

മം​ഗ​ലാ​പു​രം  പ്ര​ദേ​ശം മൈ​സൂ​രു ഡി​വി​ഷ​നു കീ​ഴി​ലേ​ക്ക്, സു​പ്ര​ധാ​ന ഭ​ര​ണ​പ​രി​ധി മാ​റ്റ​വു​മാ​യി റെ​യി​ൽ​വേ ബോ​ർ​ഡ് 

ന്യൂ​ഡ​ല്‍​ഹി:ഏ​റെ​ക്കാ​ല​മാ​യി റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന സു​പ്ര​ധാ​ന ഭ​ര​ണ​പ​രി​ധി മാ​റ്റം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. ദ​ക്ഷി​ണ റെ​യി​ല്‍​വേ​യു​ടെ പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ണ്ടാ​യി​രു​ന്ന മം​ഗ​ലാ​പു​രം പ്ര​ദേ​ശം സൗ​ത്ത് വെ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ​യു​ടെ മൈ​സൂ​രു ഡി​വി​ഷ​നു കീ​ഴി​ലേ​ക്ക് മാ​റ്റാ​ന്‍ റെ​യി​ല്‍​വേ ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു.

റെ​യി​ല്‍​വേ ബോ​ര്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ദി​നേ​ശ് കു​മാ​ര്‍ വ​സി​ഷ്ഠ​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഗ​സ​റ്റ് വി​ജ്ഞാ​പ​ന പ്ര​കാ​രം പു​തി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ന്ന ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് നി​ല​വി​ല്‍ വ​രും. മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ള്ളാ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മം​ഗ​ലാ​പു​രം പ്ര​ദേ​ശം പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ല്‍ നി​ന്നും സൗ​ത്ത് വെ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ​യു​ടെ മൈ​സൂ​രു ഡി​വി​ഷ​നി​ലേ​ക്ക് മാ​റും.

ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​രു സോ​ണു​ക​ള്‍​ക്കു​മി​ട​യി​ലു​ള്ള കൈ​മാ​റ്റ കേ​ന്ദ്രം പ​തി​ലി​ല്‍ നി​ന്നും ഉ​ള്ളാ​ളി​ലേ​ക്ക് മാ​റു​ന്ന​താ​ണ്. എ​ന്നാ​ല്‍, തോ​ക്കൂ​ര്‍ സ്റ്റേ​ഷ​ന്‍ നി​ല​വി​ലു​ള്ള​തു​പോ​ലെ കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ​യു​ടെ ഭാ​ഗ​മാ​യി തു​ട​രു​ക​യും, കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ​യും സൗ​ത്ത് വെ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ​യും ത​മ്മി​ലു​ള്ള കൈ​മാ​റ്റ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യും. 

കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ​യും ദ​ക്ഷി​ണ റെ​യി​ല്‍​വേ​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ഡി​വി​ഷ​ന്‍/​സോ​ണ്‍ അ​തി​ര്‍​ത്തി​ക​ള്‍ ഇ​നി മു​ത​ല്‍ കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ​യും സൗ​ത്ത് വെ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ​യും ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി​ക​ളാ​യി മാ​റും.

ദ​ക്ഷി​ണ റെ​യി​ല്‍​വേ​യും സൗ​ത്ത് വെ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ​യും ത​മ്മി​ലു​ള്ള കൃ​ത്യ​മാ​യ ഡി​വി​ഷ​ണ​ല്‍/​സോ​ണ​ല്‍ അ​തി​ര്‍​ത്തി​ക​ള്‍ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. 

National

കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

ബം​​​​​ഗ​​​​​ളു​​​​​രു: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​ത്തി​​​​​ലെ മൈ​​​​​സൂ​​​​​രി​​​​​ൽ ക​​​​​ടു​​​​​വ​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​ൻ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

സ​​​​​ര​​​​​ഗു​​​​​ർ താ​​​​​ലൂ​​​​​ക്കി​​​​​ലെ ഹാ​​​​​ലെ ഹെ​​​​​ഗ്ഗു​​​​​ഡി​​​​​ലു സ്വ​​​​​ദേ​​​​​ശി 35 കാ​​​​​ര​​​​​നാ​​​​​യ ചൗ​​​​​ഡ​​​​​യ്യ നാ​​​​​യ​​​​​ക് ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഒ​​​​​രു​​​​​മാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ മൂ​​​​​ന്നു​​​​​പേ​​​​​രാ​​​​​ണ് ക​​​​​ടു​​​​​വ​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മ​​​​​ര​​​​​ണ​​​​​മ​​​​​ട​​​​​ഞ്ഞ​​​​​ത്.

സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് നാ​​​​​ഗ​​​​​ർ​​​​​ഹോ​​​​​ള, ബ​​​​​ന്ദി​​​​​പ്പു​​​​​ർ ക​​​​​ടു​​​​​വാ​​​​​ സ​​​​​ങ്കേ​​​​​ത​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള ട്ര​​​​​ക്കിം​​​​​ഗ് നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച​​​​​താ​​​​​യി വ​​​​​നം​​​​​മ​​​​​ന്ത്രി ഈ​​​​​ശ്വ​​​​​ർ ഖ​​​​​ണ്ഡേ അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up