Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspect

ശ്രീ​ക​ണ്ഠ​പു​ര​ത്ത് യു​വാ​വി​നെ ബ​ന്ധു ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; പ്ര​തി ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ർ: ശ്രീ​ക​ണ്ഠ​പു​രം പൂ​പ്പ​റ​മ്പി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ബ​ന്ധു ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. ഒ​ഡി​ഷ സ്വ​ദേ​ശി ഫി​ലി​പ് (33) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഫി​ലി​പ്പി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് ര​മേ​ശ​നെ കു​ടി​യാ​ൻ​മ​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ മ​റ്റു തൊ​ഴി​ലാ​ളി​ക​ളാ​ണ് ഫി​ലി​പ്പി​നെ കു​ളി​മു​റി​യി​ൽ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫി​ലി​പ്പും ര​മേ​ശ​നും ത​മ്മി​ൽ പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി മ​ദ്യ​ല​ഹ​രി​യി​ൽ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ട​ൻ ത​ന്നെ ര​മേ​ശ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും ക​ണ്ടെ​ടു​ത്തു. ര​മേ​ശ​നും ഫി​ലി​പ്പും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. വീ​ട്ടു​കാ​രെ​ക്കു​റി​ച്ച് മോ​ശ​മാ​യി സം​സാ​രി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ര​മേ​ശ​ൻ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

Kerala

മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ടു

കോ​ഴി​ക്കോ​ട്: എം​ഡി​എം​എ ക​ട​ത്തി​യ കേ​സി​ലെ പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ടു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഹ​നീ​ഫ​യാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

മൂ​ന്ന് കി​ലോ​യി​ല​ധി​കം എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് പ്ര​തി ര​ക്ഷ​പെ‌​ട്ട​ത്.

പ്ര​തി​യെ കാ​ണാ​താ​യ​തോ​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ റെ​യി​ൽ​വേ പോ​ലീ​സി​നെ​യും ഗു​ജ​റാ​ത്ത് പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഗു​ജ​റാ​ത്ത് പോലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യം 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​ണ് ഹ​നീ​ഫി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ട് കേ​സു​ക​ളി​ലാ​യി മൂ​ന്ന് കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്ന് ഇ​യാ​ളി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ന് പി​ന്നി​ലെ അ​ന്ത​ർ​സം​സ്ഥാ​ന ല​ഹ​രി​മാ​ഫി​യ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​ണ് പ്ര​തി​യെ​യും കൊ​ണ്ട് പോ​ലീ​സ് സം​ഘം ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ച​ത്.

 

 

Kerala

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ്: ഒ​ന്നാം പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കൊച്ചി: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി സം​ഘം ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നും ഒ​ന്നാം പ്ര​തി​യു​മാ​യ യു​വാ​വിനായി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘം.

ആസാം സ്വ​ദേ​ശി​യാ​യ ഒ​ന്നാം പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത​തു​മൂ​ലം കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന ആ​റു​പേ​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ഇ​വ​രി​ല്‍ ര​ണ്ടു പേ​രെ മാ​ത്ര​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.

ആസാം സ്വ​ദേ​ശി ദി​ല്‍​വെ​ര്‍ ഹു​സൈ​ന്‍ (24), സ​ഹാ​യി സു​ഹൈ​ല്‍ ആലം (19) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി കാ​മു​ക​നാ​യ പ്ര​തി​യ​ട​ക്ക​മു​ള്ള​വ​രെ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

പെ​ണ്‍​കു​ട്ടി ഇ​ട​ക്കി​ടെ മൊ​ഴി​മാ​റ്റി പ​റ​യു​ന്ന​തും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ല​ക്കു​ന്നു​ണ്ട്. കൂ​ട്ടു​കാ​രെ പ​രി​ച​യ​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞ് ചെ​മ്പുമു​ക്കി​ലെ വാ​ട​ക വീ​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി​യെ എ​ത്തി​ച്ച ശേ​ഷം മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി കാ​മു​ക​നും മ​റ്റു​ള്ള​വ​രും ചേ​ര്‍​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി.

Kerala

കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് കവര്‍ച്ചാ കേസ് പ്രതികള്‍; ഒരാള്‍ പിടിയില്‍, മറ്റേയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കൊച്ചി: പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കവര്‍ച്ചാ കേസ് പ്രതികളില്‍ ഒരാളെ കണ്ടെത്താനാകാതെ പോലീസ്. വിലങ്ങുമായി രക്ഷപ്പെട്ട പ്രതി റസലിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ചയാണ് ആലപ്പുഴ സ്വദേശി സൂരജ്, പത്തനംതിട്ട സ്വദേശി റസല്‍ എന്നീ പ്രതികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്.

സൂരജിനെ പോലീസ് പിടികൂടിയെങ്കിലും റസലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ശനിയാഴ്ചയാണ് മൊബൈല്‍ മോഷണക്കേസിലെ പ്രതികളായ സൂരജിനെയും റസലിനെയും പോലീസ് പിടിച്ചത്. ചേന്ദമംഗലത്തു നിന്നാണ് സൂരജിനെ കടവന്ത്ര പോലീസ് പിടികൂടിയത്.

ഞായറാഴ്ച കോടതി അവധിയായതിനാല്‍ മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ പ്രതികളെ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പറവൂരില്‍ വച്ചാണ് പ്രതികള്‍ പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. രക്ഷപ്പെട്ട സൂരജ് ഒരു കനാലില്‍ ഒളിച്ചിരിക്കുകയായിരുന്നു.

Kerala

യുവാവിനെ മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. ബീമാപള്ളി സ്വദേശി ഇനാദ് മുഹമ്മദ് (24) ആണ് പിടിയിലായത്.

മുൻവൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പെോലീസ് പറയുന്നു. പൂന്തുറ ബീമാപള്ളി സ്വദേശിയായ യുവാവിനെ വഴിയിൽ വച്ച് ഇനാദ് തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും ചെയ്തു.

തർക്കമായതോടെ യുവാവിനെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്ന ശേഷം പ്രതി കടന്നുകളയുമായിരുന്നു.അറസ്റ്റിലായ ഇനാദ് മുഹമ്മദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

പൂന്തുറ, വലിയതുറ, വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ലഹരി മരുന്ന് വിൽപന, അക്രമം തുടങ്ങിയ അഞ്ചോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ ഖാദർ, സഹീർ എന്നിവരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.

NRI

ഒ​ക്‌​ല​ഹോ​മ സ്കൂ​ൾ വെ​ടി​വ​യ്പി​ൽ പ്രി​ൻ​സി​പ്പ​ളി​ന് പ​രി​ക്ക്; പ്ര​തി മു​ൻ വി​ദ്യാ​ർ​ഥി

ഒ​ക്‌​ല​ഹോ​മ: പോ​ൾ​സ് വാ​ലി ഹൈ​സ്കൂ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ പ്രി​ൻ​സി​പ്പ​ൾ കി​ർ​ക്ക് മൂ​ർ ഉ​ൾ​പെ​ടെ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ടി​യു​തി​ർ​ത്ത​ത് ഈ ​സ്കൂ​ളി​ലെ ത​ന്നെ മു​ൻ വി​ദ്യാ​ർ​ഥി​യാ​യ 20 വ​യ​സു​കാ​ര​ൻ വി​ക്‌​ട​ർ ഹോ​ക്കി​ൻ​സാ​ണ് എ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ തോ​ക്കു​മാ​യി എ​ത്തി​യ വി​ക്ട​റി​നെ പ്രി​ൻ​സി​പ്പ​ളും മ​റ്റ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​യേ​റ്റ​ത്. കാ​ലി​ന് വെ​ടി​യേ​റ്റ പ്രി​ൻ​സി​പ്പാ​ളി​നെ ഉ​ട​ൻ ത​ന്നെ വി​മാ​ന​മാ​ർ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വെ​ടി​വ​യ്പി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി ഗാ​ർ​വി​ൻ കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ധീ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച പ്രി​ൻ​സി​പ്പാ​ളി​നെ ഒ​ക്‌​ല​ഹോ​മ ഗ​വ​ർ​ണ​ർ അ​ഭി​ന​ന്ദി​ച്ചു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി സ്കൂ​ളി​ലെ ഇ​ത​ര പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

Kerala

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാർഥി ശാന്തകുമാർ

അടൂർ: വ്യാജ ലഘുലേഖ പ്രചരണത്തിൽ വൈകാരികമായി പ്രതികരിച്ച് അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാർ. കൊലക്കേസ് പ്രതിയെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും പറഞ്ഞ് ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.

ഒരു കൊലക്കേസിലും താൻ പ്രതിയല്ലെന്നും തന്‍റെ പേരിൽ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് ലഘുലേഖകൾ ഇറക്കിയതിന് പിന്നിൽ സിപിഎം ആണെന്നും ശാന്തകുമാർ ആരോപിച്ചു. തന്‍റെ പേരിൽ ഒരു എഫ്‌ഐആറുമില്ല. ഉണ്ടെന്ന് തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിക്കാമെന്നും ശാന്തകുമാർ പറഞ്ഞു.

തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടക്കുന്നു. തനിക്ക് സങ്കടമുണ്ട് ഇങ്ങനെ ഒരു നോട്ടീസ് ഇറക്കിയതിൽ. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ആളാണ് താൻ. തന്‍റെ ജീവന് പോലും ഭീഷണിയുണ്ട്. താനിപ്പോഴും ഗ്രാമപഞ്ചായത്ത് അംഗമാണ്. കളക്ടർ അന്വേഷിച്ചിരുന്നു തനിക്കെതിരെ കേസ് ഉണ്ടോ എന്ന്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ തനിക്ക് വിശ്വാസമുണ്ട്. ഒരു കേസിലും താന്‍ പ്രതിയല്ല

പ്രതികളെ കണ്ടെത്താൻ കളക്ടർ നിർദ്ദേശിച്ചിരുന്നു. സത്യസന്ധമായി അന്വേഷണം നടത്തണമെന്നാണ് തന്‍റെ ആവശ്യം. പട്ടികജാതിക്കാരനായ എന്നെ ആക്ഷേപിക്കാനാണ് ശ്രമം. ജനം തീരുമാനിക്കട്ടെ ആര് തോൽക്കണം ആര് ജയിക്കണമെന്നും ശാന്തകുമാർ പറഞ്ഞു.

District News

യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​രം മു​റി​ച്ചു​ക​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ.

എ​രു​മാ​ട് കൊ​ന്ന​ച്ചാ​ൽ പാ​ച്ചേ​രി ഷ​മീ​റി​നെ​യാ​ണ് (34)നൂ​ൽ​പ്പു​ഴ പോ​ലീ​സ് കോ​യ​ന്പ​ത്തൂ​ർ ശ​ര​വ​ണ​ൻ​പെ​ട്ടി​യി​ൽ​നി​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ 27ന് ​രാ​വി​ലെ ന​ന്പ്യാ​ർ​കു​ന്ന് ആ​ർ​ത്ത​വ​യ​ലി​ൽ കൃ​ഷി​സ്ഥ​ല​ത്തെ മ​രം മു​റി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
മ​ര​ങ്ങ​ൾ വാ​ങ്ങി​യ ഷ​മീ​ർ അ​വ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു​ക​ട​ത്തു​ന്ന​തി​നി​ടെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു. ഇ​തി​ന് സ്ഥ​ലം ഉ​ട​മ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട​ത് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി.

ഒ​ത്തു​തീ​ർ​പ്പി​നെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ഷ​മീ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും മ​ർ​ദി​ച്ചു. ഇ​തി​നി​ടെ സ്ഥ​ല​ത്തു​വ​ന്ന മു​ക്കു​വ​ര സു​നി​ലി​നെ ക​ഴു​ത്തി​നും ത​ല​യ്ക്കും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. കൈ​യു​ടെ എ​ല്ല് പൊ​ട്ടി​യ സു​നി​ൽ ചി​കി​ത്സ​യി​ലാ​ണ്. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

District News

ക​മ്പി​വ​ടി​ക്ക് ആ​ക്ര​മ​ണം: ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ

ആ​ലു​വ: കു​ഞ്ചാ​ട്ടു​ക​ര​യി​ൽ യു​വാ​വി​നെ ഇ​രു​മ്പു​വ​ടി​ക്ക് ആ​ക്ര​മി​ച്ച കേ​സി​ൽ ആ​റ​ര മാ​സ​ത്തോ​ളം ഒ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നാം​പ്ര​തി പി​ടി​യി​ൽ. എ​ട​ത്ത​ല കു​ഞ്ചാ​ട്ടു​ക​ര ഓ​ൾ​ഡ് ജി​സി​ഡി​എ മു​രി​ങ്ങാ​ശേ​രി വീ​ട്ടി​ൽ ഹാ​രീ​സ് മു​സ്ത​ഫ(40)​യെ​യാ​ണ് എ​ട​ത്ത​ല സി​ഐ കെ. ​സെ​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച്ച രാ​ത്രി ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി ഭാ​ഗ​ത്തു​നി​ന്നു പി​ടി​കൂ​ടി​യ​ത്.

പ​ഴ​ങ്ങ​നാ​ട് സ്വ​ദേ​ശി അ​മ​ലി​നെ​യാ​ണ് പ്ര​തി​ക​ൾ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. എ​ട​ത്ത​ല കു​ഞ്ചാ​ട്ടു​ക​ര​യി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നെ അ​മ​ൽ ഓ​ടി​ച്ചി​രു​ന്ന പി​ക്ക​പ്പ് വാ​ഹ​നം മ​റി​ക​ട​ന്ന​താ​ണ് പ്ര​കോ​പ​ന​മാ​യ​ത്.

ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ഹ​നം നി​ർ​ത്തി​ച്ച് മു​ഖ്യ​പ്ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് അ​മ​ലി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൂ​ക്കി​ന്‍റെ അ​സ്ഥി​ക്ക് പൊ​ട്ട​ലും വ​ല​തു​ക​ണ്ണി​ന് മു​ക​ളി​ൽ മു​റി​വു​മു​ണ്ടാ​യി. പ്ര​തി​യെ ആ​ലു​വ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ പി​ടി​യി​ലാ​യ മൂ​ന്നു​പേ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Kerala

കളമശേരി കവര്‍ച്ച: എങ്ങുമെത്താതെ പോലീസ്, പ്രതിയെ പിടികൂടാനായില്ല

കൊച്ചി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണവും ഫോണും കവര്‍ന്ന പ്രതിയെ പിടികൂടാനാവാതെ പോലീസ്. എച്ച്എംടി ജംഗ്ഷന്‍ മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. എച്ച്എംടി മുതല്‍ പ്രതി യുവതിയുടെ പിന്നാലെയുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാനായിട്ടില്ല.

എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ജസ്‌ന ഫാത്തിമ (23) ആണ് ഞായറാഴ്ച അക്രമത്തിന് ഇരയായത്. രാത്രി എട്ടരയോടെ റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ ഒറ്റയ്ക്ക് പോവുകയായിരുന്ന ജസ്‌നയെ തലയില്‍ മുണ്ടിട്ട് മൂടിയാണ് പ്രതി ആക്രമിച്ചത്.

യുവതിയുടെ തല റെയില്‍വേ തൂണിലിടിച്ച് അവശയാക്കിയ ശേഷം മാലയും കമ്മലും ഫോണും കവര്‍ന്നു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കിലും അവസാന ലൊക്കേഷന്‍ വച്ച് സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. തലയ്ക്ക് പരിക്കേറ്റ യുവതി പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Kerala

വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് 75ല​ക്ഷം ത​ട്ടി​യ പ്ര​തി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. തി​രു​മ​ല സ്വ​ദേ​ശി അ​നു​രാ​ജ്(36) ആ​ണ് പി​ടി​യി​ലാ​യ​ത്.

മ്യൂ​സി​യം പോ​ലീ​സാ​ണ് അ​നു​രാ​ജി​നെ പി​ടി​കൂ​ടി​യ​ത്. വ്യാ​ജ​രേ​ഖ​ക​ള്‍ ന​ല്‍​കി എ​സ്ബി​ഐ ആ​ല്‍​ത്ത​റ ശാ​ഖ​യി​ല്‍ നി​ന്നാ​ണ് അ​നു​രാ​ജ് പ​ണം ത​ട്ടി​യ​ത്.

പ്ര​തി​യു​ടെ കാ​റി​ല്‍ നി​ന്ന് ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തു. സീ​റ്റി​ന​ടി​യി​ലെ ര​ഹ​സ്യ​അ​റ​യി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ.

ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ​തി​നും പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഡി​സി​പി ത​പോ​ഷ് ബ​സു​മ​താ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

District News

മകന്‍റെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

പ​റ​വൂ​ർ: മ​ക​ന്‍റെ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കി​ഴ​ക്കേ​പ്രം വെ​യ​ർ​ഹൗ​സി​നു സ​മീ​പം പൊ​ന്നേ​ട​ത്ത് വീ​ട്ടി​ൽ രാ​ജ​നെ(74) പ​റ​വൂ​ർ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ മ​ക​ൻ ജി​യേ​ഷി​ന്‍റെ ഭാ​ര്യ അ​നൂ​പ (34) ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

തി​ങ്ക​ൾ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മു​റി​യി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന അ​നൂ​പ​യെ ഇ​യാ​ൾ മ​ർ​ദി​ക്കു​ക​യും വാ​ക്ക​ത്തി​കൊ​ണ്ട് ക​ഴു​ത്തി​നു മു​റി​വേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​നൂ​പ​യു​ടെ മു​റി​വ് ഗു​രു​ത​ര​മ​ല്ല. ചെ​വി​യു​ടെ ഭാ​ഗ​ത്തും മു​ഖ​ത്തും മ​ർ​ദ​ന​മേ​റ്റി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ അ​നൂ​പ​യെ ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. സം​ഭ​വ സ​മ​യ​ത്ത് അ​നൂ​പ​യു​ടെ ഭ​ർ​ത്താ​വ് ജി​യേ​ഷ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

അ​നൂ​പ​യും ജി​യേ​ഷും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. കോ​ട​തി ഉ​ത്ത​ര​വ് സ​മ്പാ​ദി​ച്ചാ​ണ് അ​നൂ​പ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. രാ​ജ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

NRI

ഗ​ർ​ഭി​ണി വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സ്; മു​ൻ കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

ടെ​ക്സ​സ്: ഗ​ർ​ഭി​ണി വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സി​ൽ ആ​ർ​ലിം​ഗ്ട​ൺ പോ​ലീ​സും യു​എ​സ് മാ​ർ​ഷ​ൽ​സും ചേ​ർ​ന്ന് മാ​ലി​ക് മൈ​ന​റെ (29) അ​റ​സ്റ്റ് ചെ​യ്തു. ന​വം​ബ​ർ 12ന് ​ഇ​ന്‍റ​ർ​സ്റ്റേ​റ്റ് 20ൽ ​വ​ച്ചു​ണ്ടാ​യ വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്.

വെ​ടി​വ​യ്പി​ൽ മ​രി​ച്ച 29 വ​യ​സു​കാ​രി​യാ​യ ബ്രേ'​ഏ​ഷ്യ ജോ​ൺ​സ​ൺ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ഗ​ർ​ഭ​സ്ഥ​ശി​ശു​വും മ​രി​ച്ചു. യു​വ​തി​യു​ടെ കാ​മു​ക​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

യു​വ​തി​യു​ടെ മു​ൻ കാ​മു​ക​നാ​ണ് മൈ​ന​ർ. ഇ​യാ​ൾ യു​വ​തി സ​ഞ്ച​രി​ച്ച വാ​ഹ​നം പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

കൊ​ല​പാ​ത​കം, മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ പ്ര​തി ആ​ർ​ലിം​ഗ്ട​ൺ സി​റ്റി ജ​യി​ലി​ലാ​ണ്.

NRI

ഡാ​ള​സ് ഏ​രി​യ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് ട്രെ​യി​നി​ലെ വെ​ടി​വ​യ്പ്: 18 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ഡാ​ള​സ്: ഏ​രി​യ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് ട്രെ​യി​നി​ൽ ക​ഴി​ഞ്ഞാ​ഴ്ച ന​ട​ന്ന വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 വ​യ​സു​ള്ള ലാ​മോ​ൺ റ​ഷൗ​ഡ് വി​നി​നെ അ​റ​സ്റ്റ് ചെ​യ്‌​ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സാ​ക്ഷി​മൊ​ഴി​ക​ൾ, സു​ര​ക്ഷാ വി​ഡി​യോ​ക​ൾ, മ​റ്റു​ള്ള തെ​ളി​വു​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ട്രെ​യി​നി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട് മ​റ്റൊ​രു സ്ഥ​ല​ത്ത് ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

പ്ര​തി​ക്കെ​ത​തി​രേ ഗു​രു​ത​ര​മാ​യ ആ​ക്ര​മ​ണ​ത്തി​നും മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച​തി​നും കേ​സെ​ടു​ത്തു. വെ​ടി​വ​യ്പി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

International

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ക്കാ​രി കൊ​ല്ല​പ്പെ​ട്ടു; സി​ഖ് യു​വാ​വി​നെ തി​ര​ഞ്ഞ് പോ​ലീ​സ്

ഒ​ട്ടാ​വോ: കാ​ന​ഡ​യി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ ഇ​ന്ത്യ​ൻ പൗ​ര​നാ​യ യു​വാ​വി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച് കാ​ന​ഡ.

ഇ​ന്ത്യ​ക്കാ​രി​യാ​യ അ​മ​ൻ​പ്രീ​ത് സൈ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​ക്ടോ​ബ​ർ 21 ന് ​ലി​ങ്ക​ണി​ലെ പാ​ർ​ക്കി​ലാ​ണ് ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ക​ളോ​ടെ അ​മ​ൻ​പ്രീ​തി​ന്‍റ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ബ്രാം​പ്ട​ൺ നി​വാ​സി​യാ​യ മ​ൻ​പ്രീ​ത് സിം​ഗ്(27) ആ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. അ​മ​ൻ​പ്രീ​തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ മ​ൻ​പ്രീ​ത് സിം​ഗ് രാ​ജ്യം വി​ട്ട​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സൂ​ച​ന ല​ഭി​ച്ച​താ​യി ന​യാ​ഗ്ര റീ​ജി​യ​ണ​ൽ പോ​ലീ​സ് സ​ർ​വീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

മ​ൻ​പ്രീ​തി​ന്‍റെ ചി​ത്രം പു​റ​ത്തു​വി​ട്ട പോ​ലീ​സ്, ഇ​യാ​ളെ ക​ണ്ടാ​ൽ സ​മീ​പി​ക്ക​രു​തെ​ന്നും ഉ​ട​ൻ​ത​ന്നെ 911ലേ​ക്ക് വി​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​ബി​ലെ സം​ഗ്രൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​മ​ൻ​പ്രീ​ത് സൈ​നി ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ടൊ​റ​ന്‍റോ​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Latest News

Corehub Up