x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ക​ണ്ഠ​പു​ര​ത്ത് യു​വാ​വി​നെ ബ​ന്ധു ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; പ്ര​തി ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: July 15, 2026 05:54 PM IST | Updated: July 15, 2026 05:54 PM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ശ്രീ​ക​ണ്ഠ​പു​രം പൂ​പ്പ​റ​മ്പി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ബ​ന്ധു ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. ഒ​ഡി​ഷ സ്വ​ദേ​ശി ഫി​ലി​പ് (33) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഫി​ലി​പ്പി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് ര​മേ​ശ​നെ കു​ടി​യാ​ൻ​മ​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ മ​റ്റു തൊ​ഴി​ലാ​ളി​ക​ളാ​ണ് ഫി​ലി​പ്പി​നെ കു​ളി​മു​റി​യി​ൽ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫി​ലി​പ്പും ര​മേ​ശ​നും ത​മ്മി​ൽ പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി മ​ദ്യ​ല​ഹ​രി​യി​ൽ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ട​ൻ ത​ന്നെ ര​മേ​ശ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും ക​ണ്ടെ​ടു​ത്തു. ര​മേ​ശ​നും ഫി​ലി​പ്പും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. വീ​ട്ടു​കാ​രെ​ക്കു​റി​ച്ച് മോ​ശ​മാ​യി സം​സാ​രി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ര​മേ​ശ​ൻ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

Tags : youth throat-slit killed relative Sreekandapuram suspect custody

Recent News

Corehub Up