International
ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ എത്തിയശേഷം കാണാതായ വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന സൗദി പൊലിസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശംവച്ചതുമായി ബന്ധപ്പെട്ടാണ് ഫിലോമിനയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് അയ്യൻകൊല്ലി സ്വദേശികളായ രവി–ശെൽവി ദമ്പതിമാരുടെ മകളാണ് 32കാരിയായ ഫിലോമിന. കഴിഞ്ഞ മൂന്നുവർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലിചെയ്തുവരികയാണ്.
വാർഷികാവധിക്കുശേഷം കഴിഞ്ഞ പത്തിനാണ് ഫിലോമിന ബംഗളൂരുവിൽനിന്ന് വിമാനമാർഗം ജിദ്ദയിലെത്തിയത്. തുടർന്ന് കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാത്രി എട്ടരയോടെ പിതാവ് രവിക്കും ഭർത്താവ് ജോണിനും ഫിലോമിന ശബ്ദസന്ദേശമയച്ചിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചതായും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും സന്ദേശത്തിൽ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിയാതായതോടെ കുടുംബം കടുത്ത ആശങ്കയിലായി.
റിയാദിലെ ആശുപത്രി അധികൃതരെയും സഹപ്രവർത്തകരെയും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന വിവരമാണു ലഭിച്ചത്. തുടർന്ന് കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന സൗദി പൊലിസിന്റെ കസ്റ്റഡിയിലാണെന്ന വിവരം സ്ഥിരീകരിച്ചത്. ഫിലോമിനയുടെ വിഷയത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ടിട്ടുണ്ട്. സാമൂഹികപ്രവർത്തകരുടെ സഹകരണത്തോടെ ആവശ്യമായ നിയമനടപടികളും തുടർനീക്കങ്ങളും പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര് വാഹനാപകടത്തില് പ്രതികളെ പൊലിസ് കസ്റ്റഡിയില് വിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു വരെയാണ് കസ്റ്റഡി കാലാവധി. നരഹത്യയ്ക്കാണ് സുഹൈലിനെതിരെ പൊലിസ് കേസ് എടുത്തത്.
അപകടം നടന്ന സ്ഥലത്തും മദ്യപിച്ച ബാറുകളിലും തെളിവെടുപ്പ് നടത്തും. മദ്യപിച്ച് വണ്ടിയോടിച്ചത് തടയാതിരുന്നതിനാണ് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന നിനവ്, അമീന്, ജോയല് എന്നിവരുടെ പേരിലുള്ള കേസ്.
പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്ക്കുമെന്ന് മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകന് മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യമെങ്കില് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന് വ്യക്തമാക്കി.
ഞായറാഴ്ച പുലര്ച്ചെ രണ്ടോടെയാണ് നെടുമ്പാശേരിയില് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.
Kerala
ചിറ്റൂർ: മൂലത്തറ റഗുലേറ്ററിനുസമീപം റോഡരികിൽ അജ്ഞാതയുവാവിനെ മരിച്ചനിലയിൽ കണ്ട സംഭവം ആൾകൂട്ടക്കൊലപാതകമെന്നു സ്ഥിരീകരിച്ച് പൊലിസ്. കേസുമായി ബന്ധപ്പെട്ട് നെടുന്പാറ സ്വദേശികളായ ഏഴു യുവാക്കളെ മീനാക്ഷിപുരം പൊലിസ് കസ്റ്റഡിയിലെടുത്തു. തൃശൂർ മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ മർദനംമൂലം ആന്തരികാവയവങ്ങളിൽ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ പല ഭാഗത്തും ചതവുകണ്ടതിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു.
ഞായറാഴ്ച പുലർച്ചെയാണു റോഡരികിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് മീനാക്ഷിപുരം പൊലിസ് പറയുന്നത് ഇങ്ങനെ: തമിഴ്നാട് സ്വദേശിയെന്നു സംശയിക്കുന്നയാൾ ശനിയാഴ്ച വൈകീട്ട് നെടുന്പാറയിലെത്തി സ്ത്രീകൾക്കു മുന്നിൽ നഗ്നതാപ്രദർശനവും ലൈംഗികച്ചുവയുള്ള ആംഗ്യവും കാണിച്ചെന്ന് ആരോപിച്ച് ഏഴംഗ യുവാക്കളടെ സംഘം മർദിക്കുകയായിരുന്നു. അവശനിലയിലായതോടെയാണ് വിട്ടയച്ചത്. തുടർന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള മൂലത്തറ റഗുലേറ്ററിനുസമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ചിറ്റൂർ ഡിവൈഎസ്പി ശശിധരന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ നെടുന്പാറയിലെ വ്യാപാരസ്ഥാപനത്തിലെ സിസിടിവിയിൽനിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഏഴു പേരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. മരണപ്പെട്ട വ്യക്തിയെക്കുറിച്ച് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
Kerala
പാലക്കാട്: മൂലത്തറ ഡാമിനു സമീപം അജ്ഞാത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ട കൊലപാതകമാണെന്ന് പൊലിസ്. സംഭവവുമായി ബന്ധപ്പെട്ട് കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതിയിലെ ഏഴ് യുവാക്കളെ മീനാക്ഷിപുരം പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഞായറാഴ്ച രാവിലെ 8.30ഓടെയാണ് മൂലത്തറ ഡാമിനു സമീപം യുവാവിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ വ്യക്തിവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. കൊല്ലപ്പെട്ട യുവാവ് പ്രദേശത്തെ സ്ത്രീകളെ ശല്യം ചെയ്തിരുന്നതായും ഇത് യുവാക്കൾ ചോദ്യം ചെയ്തിരുന്നതായും പൊലിസ് പറഞ്ഞു.
സംഭവത്തിൽ ചിറ്റൂർ ഡിവൈഎസ്പി എം. ശശിധരന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയോളമായി യുവാവിനെ മൂലത്തറ, മേട്ടുകട പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നതായി കണ്ടിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. യുവാവ് മാനസിക വെല്ലുവിളികൾ നേരിടുന്നയാളായിരിക്കാമെന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.
Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില് പ്രതി സുഹൈല് സജീവിനെതിരെ എക്സൈസും കേസ് എടുത്തു. പ്രായപൂര്ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് എക്സൈസ് കേസ് എടുത്തത്.
രണ്ടു വര്ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെയും പൊലിസിന്റെയും തീരുമാനം.
19 വയസുകാരനായ സുഹൈലിന് മദ്യം നല്കിയ എറണാകുളത്തെ മൂന്ന് ബാറുകള്ക്കെതിരേ തിങ്കളാഴ്ച എക്സൈസ് കേസ് എടുത്തിരുന്നു. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി. 23 വയസിന് താഴെയുള്ളവര്ക്ക് മദ്യം നല്കാന് പാടില്ലെന്ന കേരള അബ്കാരി ആക്ട് പ്രകാരമാണ് ബാറുകള്ക്കെതിരെ കേസ് എടുത്തത്. ബാറുകള്ക്കെതിരെ പിഴ ചുമത്തും.
അപകടം നടന്ന ദിവസം ശനിയാഴ്ച ഉച്ച മുതല് പ്രതി മദ്യലഹരിയിലായിരുന്നു. ശനിയാഴ്ച ഉച്ച മുതല് മദ്യ ലഹരിയിലാണ് പ്രതി വാഹനം ഓടിച്ചിരുന്നത്. ഉച്ചയ്ക്ക് കടവന്ത്രയിലെ ബാറിലും വൈകിട്ടോടെ പാലാരിവട്ടത്തെ ബാര് ഹോട്ടലിലും വച്ച് പ്രതി മദ്യപിച്ചു.
പിന്നീട് രാത്രിയില് നെടുമ്പാശേരിയിലെ ബാര് ഹോട്ടലില് നിന്ന് മദ്യപിച്ചിറങ്ങി വാഹനവുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതിന്റെയും മദ്യപിച്ചതിന്റെയും സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ചാണ് തുടരന്വേഷണം നടക്കുന്നത്.
അതേസമയം, സുഹൈലിനെ കസ്റ്റഡിയില് വേണമെന്ന് ആവശ്യപ്പെട്ട് പൊലിസ് ഇന്ന് അപേക്ഷ സമര്പ്പിക്കും. കസ്റ്റഡിയില് ലഭിച്ച ശേഷം കൂടുതല് തെളിവെടുപ്പ് നടത്താനാണ് പൊലിസിന്റെ നീക്കം. സുഹൈലിന്റെ ലൈസന്സ് സസ്പെന്ഡ് ചെയ്യാനുള്ള നടപടികളിലേക്ക് എംവിഡിയും കടന്നിട്ടുണ്ട്. കാക്കനാട് ബോസ്റ്റല് സ്കൂളിലാണ് നിലവില് സുഹൈല്.
പിറന്നാളിന് മാതാപിതാക്കള് സമ്മാനിച്ച സുഹൈലിന് മിനി കൂപ്പര് കാറാണ് അമിത വേഗത്തില് ഓടിച്ച് മൂന്നു ജീവനുകള് എടുത്തത്. ഞായറാഴ്ച പുലര്ച്ചെ രണ്ടോടെയായിരുന്നു അപകടം. കര്ണാടക സ്വദേശി ഇയ്യാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് മരിച്ചത്. സംഭവത്തില് സുഹൈലിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പറില് പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നതായി പൊലിസ്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില് രക്ഷപ്പെട്ട അമീര്, ജോയല് എന്നിവര് പിടിയിലായി. മറ്റൊരു സുഹൃത്ത് നിനവിനെ പ്രേരണ കുറ്റം ചുമത്തി ഞായറാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൈലിനൊപ്പം മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയത്. മദ്യപിച്ച് അമിതവേഗതയില് കാര് ഓടിച്ചത് തടയാത്തതിന് ഇവര്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും.
കാര് ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല് പൊലിസിന് മൊഴി നല്കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്ണയിക്കാനായി ശാസ്ത്രീയ പരിശോധന നടത്തും. പ്രതിയുടെ ഡ്രൈവിംഗ് ലൈസന്സ് റദ്ദാക്കാന് മോട്ടോര് വാഹന വകുപ്പ് നടപടി തുടങ്ങി.
കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള് സമ്മാനിച്ച മിനി കൂപ്പര് കാറാണ് അമിത വേഗത്തില് ഓടിച്ച് മൂന്നു ജീവനുകള് എടുത്തത്. ഞായറാഴ്ച പുലര്ച്ചെ രണ്ടോടെയായിരുന്നു അപകടം. കര്ണാടക സ്വദേശി ഇയ്യാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് മരിച്ചത്. മൂവരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു. പാര്ട് ടൈം ജോലിക്കൊപ്പം കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളില് ഉപരിപഠനം നടത്തിവരികയായിരുന്നു മൂവരും.
National
ന്യൂഡല്ഹി: പ്രതിപക്ഷവും സിജെപിയും പോര് കടുപ്പിച്ചപ്പോൾ രാജ്യതലസ്ഥാനം സ്തംഭിപ്പിച്ച് കേന്ദ്രസർക്കാർ. വോട്ടര്പട്ടികയിലെ ക്രമക്കേടുകള്ക്കെതിരേയും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമുള്ള പ്രതിഷേധം തടയുന്നതിന് അടിയന്തരാവസ്ഥയ്ക്ക് സമാനമായ കടുത്ത നിയന്ത്രണങ്ങളാണ് ഡൽഹിയിലുണ്ടായത്.
കോട്ട കെട്ടി സംരക്ഷിക്കാൻ ശ്രമിച്ചിട്ടും മുട്ടുമടക്കാതെ യുവജനങ്ങളും വിദ്യാര്ഥി പ്രവര്ത്തകരും പ്രതിപക്ഷ പാര്ട്ടി നേതാക്കളും തെരുവിലിറങ്ങി. കനത്ത സുരക്ഷ സന്നാഹങ്ങളോടെയും അതിക്രൂരമായ ബലപ്രയോഗങ്ങളിലൂടെയുമാണ് ഡൽഹി പൊലിസ് പ്രതിഷേധത്തെ നേരിട്ടത്. 3500ഓളം പേർ പൊലിസ് കസ്റ്റഡിയിലായി. ഇവരിൽ പലരെയും രാത്രി വൈകിയും വിട്ടയച്ചിട്ടില്ല.
പൊലിസിനെയും അര്ധസൈനിക വിഭാഗങ്ങളെയും വെല്ലുവിളിച്ച് നഗരത്തിന്റെ വിവിധയിടങ്ങളില്നിന്ന് വിദ്യാർഥികൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാർ ഇരച്ചെത്തി. സിജെപി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, ഐസ, എഐഎസ്എഫ്, യൂത്ത് ലീഗ് തുടങ്ങിയ യുവജന സംഘങ്ങള്ക്കൊപ്പം ശക്തമായ പിന്തുണയുമായി സിപിഎം, മമത ബാനർജിയുടെ തൃണമൂല് കോൺഗ്രസ്, ആംആദ്മി പാര്ട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും തെരുവിലിറങ്ങിയതോടെ ഡല്ഹി പ്രക്ഷുബ്ദമായി.
ചിതറിത്തെറിച്ചെത്തിയ പോരാട്ടങ്ങള്
സിജെപി നേതാക്കളെ തുടക്കത്തില്ത്തന്നെ പിടികൂടിയത് കോക്രോച്ച് അനുകൂലികളുടെ സമരത്തിന് തിരിച്ചടിയായി. പലയിടങ്ങളില്നിന്നു പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള് പൊലിസിന് തലവേദന സൃഷ്ടിച്ചെങ്കിലും ജന്തര് മന്തര്, ഇന്ത്യാ ഗേറ്റ്, പാര്ലമെന്റ് ഹൗസ് ഉള്പ്പടെയുള്ളവ സ്ഥിതി ചെയ്യുന്ന നഗരത്തിലെ പ്രധാനയിടങ്ങളിലേക്ക് പ്രതിഷേധക്കാർ കടക്കാതിരിക്കാൻ പൂർണ പൊലിസ് ബന്തവസായിരുന്നു.
ഇന്നലെ രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നേതൃത്വത്തില് ഇടത് നേതാക്കള് കേരള ഹൗസില്നിന്ന് ജന്തര് മന്തറിലേക്ക് മാര്ച്ച് നടത്തിയെങ്കിലും ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നാലെ സിപിഎമ്മിന്റെ ദേശീയ ആസ്ഥാനമായ എകെജി ഭവനില്നിന്ന് എ.എ. റഹിം എംപി, ഡിവൈഎഫ്ഐ നേതാവ് ഹിമഗ് രാജ്, എസ്എഫ്ഐ നേതാക്കളായ ഐഷി ഘോഷ് ഉള്പ്പടെയുള്ള നൂറിലധികം പ്രവർത്തകര് ജന്തര് മന്തര് ലക്ഷ്യമാക്കി മാർച്ച് നടത്തി.
തിരമാല പോലെ പ്രതിഷേധക്കാര്
ഉച്ചയ്ക്കുശേഷം ഡല്ഹിക്കുള്ളിലേക്ക് കടക്കാന് വിവിധയിടങ്ങളില് പ്രതിഷേധക്കാർ അലയടിച്ചു. ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, അഭിഭാഷകന് പ്രശാന്ത് ഭൂഷണ് എന്നിവരുടെ നേതൃത്വത്തില് ദില്ലിഹാട്ടില് വന് പ്രതിഷേധം അരങ്ങേറിയെങ്കിലും അവരെ കസ്റ്റഡിയെടുത്തു നീക്കി. പല സമയങ്ങളില് ഒറ്റപ്പെട്ട രീതിയില് ജന്തര് മന്തറില് വിദ്യാര്ഥികളും ആക്ടിവിസ്റ്റുകളും എത്തിയെങ്കിലും അവരെ കസ്റ്റഡയിലെടുത്ത് നീക്കി.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീംകോടതിക്കു മുന്നിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചതിനെത്തുടർന്ന് അഭിഭാഷകരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
സുപ്രീംകോടതി ബാർ അസോസിയേഷന്റെയും മറ്റ് അഭിഭാഷക സംഘടനകളുടെയും ഇടപെടലിനെത്തുടർന്നാണ് ഇന്നലെ രണ്ടു മണിക്കൂറോളം നീണ്ട കസ്റ്റഡിക്കൊടുവിൽ ഇവരെ വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത അഭിഭാഷരരെ യമുന സ്പോർട്സ് കോംപ്ലക്സിലേക്കാണു കൊണ്ടുപോയത്.
വിഷയത്തിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ ഇടപെടൽ അഭ്യർഥിച്ച് സുപ്രീംകോടതി ബാർ അസോസിയേഷനും സുപ്രീംകോടതി അഡ്വക്കറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷനും പ്രത്യേക പ്രമേയങ്ങൾ സമർപ്പിച്ചിരുന്നു. അഭിഭാഷകരെ ഉടൻ മോചിപ്പിക്കാൻ ഡൽഹി പൊലിസ് കമ്മീഷണർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റീസിന്റെ ഓഫിസ് പിന്നീട് അറിയിക്കുകയായിരുന്നു.
തങ്ങൾ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്നും മണ്ഡി ഹൗസിലേക്കു മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കെയാണ് പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തതെന്നും കസ്റ്റഡിയിലായ സുപ്രീംകോടതി അഭിഭാഷകൻ ശശാങ്ക് സിംഗ് പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും നടത്തിയ പ്രതിഷേധങ്ങളെത്തുടർന്ന് ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത ഭൂരിഭാഗം പേരെയും പൊലിസ് വിട്ടയച്ചു.
സിജെപി നേതാക്കൾ ഒഴികെ തടങ്കൽ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും മോചിപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നിയമനടപടികൾ തുടരുന്നതിനാൽ സിജെപി നേതാക്കൾ കസ്റ്റഡിയിൽ തന്നെ തുടരും.
അതേസമയം കസ്റ്റഡിയിലുള്ള അഭിജീത് ദീപ്കെയുടെ മുത്തശി മരണപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുമെന്ന് ഡൽഹി പോലിസ് അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഡൽഹി പൊലിസ് വിട്ടയച്ചു. മന്ദിർ മാർഗ് പൊലിസ് സ്റ്റേഷനിൽ നിന്നാണ് പിണറായിയെ വിട്ടയച്ചത്. രാവിലെ 10.30നാണ് പിണറായിയെ കസ്റ്റഡിയിലെടുത്തതാണ്. എട്ട് മണിക്കൂറിന് ശേഷമാണ് പൊലിസ് അദ്ദേഹത്തെ വിട്ടയച്ചത്.
പത്തരയ്ക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ഡൽഹി പൊലിസ് മന്ദിർ മാർഗ് സ്റ്റേഷനിൽ എത്തിച്ചത്. ഡൽഹി പൊലിസ് നടപടിക്കെതിരെ പുറത്തിറങ്ങിയ പിണറായി രൂക്ഷമായി വിമർശിച്ചു. മൂന്നര മണിക്കൂറോളം തന്നെ വാഹനത്തിൽ കറക്കിയ ശേഷമാണ് മന്ദിർ മാർഗ് പൊലിസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് പിണറായി പറഞ്ഞു. ഇത്തരത്തിൽ ചെയ്താൽ പ്രതിഷേധം തണുപ്പിക്കാമെന്ന് പൊലിസ് കരുതണ്ട. ഗ്യാനേഷ് രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും പിണറായി അഭിപ്രായപ്പെട്ടു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ സമരഭൂമികയായി രാജ്യതലസ്ഥാനം. പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും തെരുവിലിറങ്ങിയതോടെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധമിരമ്പി സംഘർഷഭരിതമാകുകയാണ്.
പിണറായി വിജയനടക്കം മൂന്ന് മുൻ മുഖ്യമന്ത്രിമാരും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുമടക്കമുള്ളവർ കസ്റ്റഡിയിലായെങ്കിലും പ്രവർത്തകർ ഒന്നാകെ തെരുവുകളിലേക്ക് ഒഴുകിയെത്തുകയാണ്. ഇതുവരെ മൂവായിരത്തിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിജെപി ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപ് തന്നെ അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് പൊലിസ് കൂട്ടക്കസ്റ്റഡി ആരംഭിക്കുകയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പ്രവർത്തകരെ ഡൽഹിയിൽ കാലുകുത്തിയ ഉടൻ തന്നെ പോലീസ് തടങ്കലിലാക്കുകയായിരുന്നു. പൊലീസിന്റെ കസ്റ്റഡി നീക്കങ്ങളെ മറികടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ തെരുവിൽ നിലയുറപ്പിച്ചതോടെ ഡൽഹി പൂർണമായും സമരഭൂമിയായി മാറി.
National
ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ സിജെപി സമരത്തിനെത്തിയ ദീപ്കേയെ വിമാനത്തിൽ നിന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയപ്പോഴാണ് ദീപ്കെയെ കസ്റ്റിഡിയിലെടുത്തത്.
ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, ആഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും സാധിച്ചില്ലെന്ന് ദീപ്കേ പ്രതികരിച്ചു.
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുമ്പായി സിജെപി പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുഡ്ഗാവിലെ വീട്ടില് നിന്നാണ് ഇന്ന് രാവിലെ കസ്റ്റഡിയില് എടുത്തത്.
50 ഓളം പൊലീസുകാർ വെള്ളിയാഴ്ച തന്നെ ധ്രുവ് റാഠിയുടെ വസതി വളഞ്ഞിരുന്നു. രാവിലെ വീട്ടിയിൽ കയറി റാഠിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏകാധിപതി യുവാക്കളെ കണ്ട് ഭയന്ന് കഴിഞ്ഞുവെന്നാണ് സിജെപിയുടെ പ്രതികരണം.ധ്രുവ് റാഠിയ്ക്ക് പുറമെ സിപിഎം നേതാക്കളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരെയും ഡൽഹി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സിജെപി അപലപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട്, നഗരത്തിലുടനീളം സർക്കാർ നടത്തുന്ന തീവ്രമായ നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റുകൾ.
റാഠിയെയും, നിലവിൽ കസ്റ്റഡിയിലുള്ള നൂറുകണക്കിന് മറ്റ് പൗരന്മാരെയും വിദ്യാർഥി പ്രവർത്തകരെയും ഉടനടി, യാതൊരു ഉപാധികളുമില്ലാതെ വിട്ടയക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുമ്പായി സിജെപി പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെ കസ്റ്റഡിയില് എടുത്ത് പൊലിസ്. ഗുഡ്ഗാവിലെ വീട്ടില് നിന്നാണ് ഇന്ന് രാവിലെ കസ്റ്റഡിയില് എടുത്തത്.
50 ഓളം പൊലീസുകാർ വെള്ളിയാഴ്ച തന്നെ ധ്രുവ് റാഠിയുടെ വസതി വളഞ്ഞിരുന്നു. രാവിലെ വീട്ടിയിൽ കയറി റാഠിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏകാധിപതി യുവാക്കളെ കണ്ട് ഭയന്ന് കഴിഞ്ഞുവെന്നാണ് സിജെപിയുടെ പ്രതികരണം.ധ്രുവ് റാഠിയ്ക്ക് പുറമെ സിപിഎം നേതാക്കളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരെയും ഡൽഹി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സിജെപി അപലപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട്, നഗരത്തിലുടനീളം സർക്കാർ നടത്തുന്ന തീവ്രമായ നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റുകൾ.
റാഠിയെയും, നിലവിൽ കസ്റ്റഡിയിലുള്ള നൂറുകണക്കിന് മറ്റ് പൗരന്മാരെയും വിദ്യാർഥി പ്രവർത്തകരെയും ഉടനടി, യാതൊരു ഉപാധികളുമില്ലാതെ വിട്ടയക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്ട്ടി നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലിസ്. പ്രതിഷേധത്തിനായി ഡൽഹിയിലെത്തിയവരെ പൊലിസ് പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയാണ്. ഇതുവരെ 150 പേരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു.
രാവിലെ പത്തിന് ജന്തര് മന്തറിലേക്ക് എത്തിച്ചേരാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ സിജെപി പ്രതിഷേധത്തിന് ഇതുവരെ അനുമതി നല്കിയിട്ടില്ല. നിലവില് ജന്തര് മന്തറില് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തര് മന്തറിന്റെ നാല് കിലോമീറ്റര് ചുറ്റളവില് 24 മണിക്കൂര് ഇന്റര്നെറ്റ് സേവനങ്ങള്ക്ക് നിരോധനമേര്പ്പെടുത്തിയിട്ടുണ്ട്.ലവില് ജന്തര് മന്തറില് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 10 വരെയാണ് നിയന്ത്രണമുള്ളത്.
പ്രതിഷേധക്കാരെ നേരിടാനായി ഡൽഹി പൊലിസിന്റെയും കേന്ദ്രസേനയുടെയും 40,000ത്തിലധികം ഉദ്യോഗസ്ഥരെ ആണ് വിന്യസിച്ചിരിക്കുന്നത്. ബാരിക്കേഡുകൾക്ക് പുറമേ, റോഡുകളിൽ താൽകാലിക മുള്ളുകമ്പികൾ അടക്കം സ്ഥാപിച്ചുതുടങ്ങി. വാഹങ്ങൾ കടത്തിവിടാതിരിക്കാൻ പൊലിസിന്റെ നീക്കം. പ്രതിഷേധത്തിന് മുന്നോടിയായി മാൻഡി ഹൗസിൽ ആർഎഎഫ് ഫ്ലാഗ് മാർച്ച് നടത്തി.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം. ഉദിയൻകുളങ്ങര സ്വദേശി വിഷ്ണുവിന്റെ മകൾ വിഷ്ണു നന്ദയ്ക്കാണ് മർദനമേറ്റത്.
ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതിനാണ് ക്രൂരമായി പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ കസ്റ്റഡിയിലായി.
കട്ടിലിൽ നിന്ന് വീണ് മുഖത്ത് പരുക്കേറ്റ് എന്നു പറഞ്ഞായിരുന്നു കുട്ടിയെ ജനറൽ ആശുപത്രിയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് എത്തിച്ചത്. മുഖത്തെയും കാലിലെയും പരിക്ക് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തടികഷ്ണം കൊണ്ടാണ് മർദിച്ചത്. ഇന്ന് ഉച്ചയോട് കൂടിയായിരുന്നു സംഭവം. ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു-ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണു നന്ദക്കാണ് മർദനമേറ്റത്.
National
ന്യൂഡൽഹി: എസ്ഐആറിൽ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേയുള്ള പ്രക്ഷോഭം ആളിക്കത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാടകീയ നീക്കങ്ങളിലൂടെയും രാഹുലും പ്രിയങ്കയും ഇന്നലെ ഡൽഹി പൊലിസിനെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കി.
എട്ടു മണിക്കൂറിനുശേഷം ശക്തമായ ബലപ്രയോഗത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്ത് പൊലിസ് മുഖംരക്ഷിച്ചത്. കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനുശേഷം രാഹുലിനെയും പ്രിയ ങ്കയെയും നേതാക്കളെയും പൊലിസ് വിട്ടയച്ചു.
►രാഹുലിന്റെ അപ്രതീക്ഷിത നീക്കം
ഇന്നലെ രാവിലെ പത്തര മുതൽ സമീപകാലത്തൊന്നും കാണാത്ത പ്രക്ഷോഭത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് എംപിമാർ മാർച്ച് നടത്തിയത്. പാർലമെന്റ് മന്ദിരത്തിൽനിന്ന് രാവിലെ പത്തരയോടെ ആരംഭിച്ച പ്രതിഷേധസമരം എംപിമാരുടെ അറസ്റ്റോടെ പതിവുരീതിയിൽ അവസാനിക്കാനിരിക്കെയായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം.
►കുത്തിയിരുന്നു പ്രതിഷേധം
ബാരിക്കേഡിനു മുകളിൽനിന്നിറങ്ങിയ രാഹുൽ സമരം നിർത്തി തിരിച്ചുപോകുന്നതായി ഭാവിച്ച് നടന്നതോടെ പൊലിസിന്റെ ശ്രദ്ധ കുറഞ്ഞു. ഇതിനിടെ, പൊലിസിന്റെ കണ്ണുവെട്ടിച്ച് ആകാശവാണി ഭവനിലേക്കുള്ള ചെറിയ ഗേറ്റ് വഴി രാഹുൽ അകത്തു കടന്നു. അതുവഴി തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് പോകാനായിരുന്നു രാഹുലിന്റെ ശ്രമം. ഗേറ്റ് തുറന്നു കിടന്നതും പൊലിസിന്റെ അസാന്നിധ്യവും രാഹുലിന് തുണയായി.
പിന്നാലെ രാഹുൽ പ്രിയങ്ക ഗാന്ധിയെയും ഇങ്ങോട്ടേക്കു വരുത്തിച്ചു. ഇവിടെ ഇവരെ പൊലിസ് തടഞ്ഞതോടെയാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30ന് ആകാശവാണി ഭവനിൽ പ്രവേശിച്ച രാഹുലിനെയും മറ്റ് നേതാക്കളെയും രാത്രി എട്ടോടെയാണ് വൻ പൊലിസ് സന്നാഹം അറസ്റ്റ് ചെയ്തു നീക്കിയത്.
സമരം അവസാനിപ്പിക്കാൻ നിരവധി തവണ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും രാഹുൽ വഴങ്ങിയില്ല. ഒരു എംപിയോട് വീട്ടിലേക്കു പോകാൻ ആവശ്യപ്പെടാൻ പൊലിസിന് അവകാശമില്ലെന്നും പ്രതിഷേധിക്കുക എന്നതു തന്റെ ജനാധിപത്യ അവകാശമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
►ബലംപ്രയോഗിച്ച് കസ്റ്റഡി
തെരഞ്ഞെടുപ്പ് കമ്മിഷനെ നേരിൽ കാണാതെ പിന്മാറില്ലെന്ന് രാഹുലും പ്രിയങ്കയും ശഠിച്ചു. തുടർന്ന് കെ.സി. വേണുഗോപാൽ, പവൻ ഖേര അടക്കമുള്ള നേതാക്കളും ഇവിടെയെത്തി. ഒടുവിൽ രാത്രി എട്ടോടെ ബലം പ്രയോഗിച്ച് പൊലിസ് നേതാക്കളെ കസ്റ്റഡിയിലെടുത്താണ് സമരം അവസാനിപ്പിച്ചത്. നേതാക്കൾ ശക്തമായി ചെറുത്തുനിന്നു. പിന്നീട് പൊലിസ് ബസിൽ കയറ്റിയപ്പോൾ ജനാലയിലൂടെ പുറത്തേക്കു ചാടാൻ ശ്രമിച്ച രാഹുലിനെ ബലം പ്രയോഗിച്ച് വീണ്ടും വാഹനത്തിനുള്ളിലാക്കി.
രാഹുലിനൊപ്പം ആകാശവാണി ഭവനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ തുടങ്ങിയ കോൺഗ്രസ് എംപിമാരെയും പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി. പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം അകലെയുള്ള കിംഗ്സ് വേ ക്യാമ്പിലേക്കാണ് രാഹുൽ ഉൾപ്പടെയുള്ള എംപിമാരെ പൊലിസ് കൊണ്ടുപോയത്.
പാർലമെന്റിനകത്ത് മകർദ്വാറിൽനിന്നാണ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ,അഖിലേഷ് യാദവ്, അഭിഷേക് ബാനർജി തുടങ്ങിയവരുടെ നേതൃത്വത്തിൽ മാർച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മിഷന് ഏതാനും മീറ്റർ അകലെ ആകാശവാണി ഭവനു മുമ്പിൽ പൊലിസ് എംപിമാരെ തടഞ്ഞു.
►പാർലമെന്റ് മാർച്ചിൽ നാടകീയരംഗങ്ങൾ
Kerala
തിരുവനന്തപുരം: ഡിസിസി ഓഫീസ് ആക്രമണക്കേസിൽ ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും അടക്കം നാലുപേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ തെങ്കാശിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡാണ് പിടികൂടിയത്. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, മുഖ്യപ്രതിയും കുളത്തൂർ മണ്ഡലം പ്രസിഡന്റുമായ ശ്രീലാൽ, ഒളിവിൽ കഴിയാൻ സഹായം നൽകിയ മറ്റ് രണ്ടുപേരുമാണ് പിടിയിലായത്.
ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത് ശ്രീലാലാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ഡിസിസി ഓഫീസിന് നേരെ ആക്രമണമുണ്ടായത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് തെങ്കാശിയിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കും.
National
ന്യൂഡൽഹി: മാധ്യമപ്രവർത്തകയ്ക്കുനേരേ ഡൽഹി പൊലിസിലെ ഒരു അസിസ്റ്റന്റ് കമ്മീഷണർ (എസിപി) ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ എഫ്ഐആർ രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ പ്രതിഷേധിച്ച മാധ്യമപ്രവർത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക ഉൾപ്പടെയുള്ള 17 സ്വതന്ത്ര മാധ്യമപ്രവർത്തകരെയാണ് പൊലിസ് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തത്. ഇവർ ഞായറാഴ്ച വൈകിട്ട് മുതൽ പൊലിസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
പൊലിസുകാർക്കെതിരേ വനിതാ മാധ്യമപ്രവർത്തകർ നൽകിയ പരാതി നിലവിൽ ക്രൈംബ്രാഞ്ചിനു കൈമാറിയെന്ന വിശദീകരണമാണ് പൊലിസ് നൽകുന്നതെങ്കിലും ആരോപണവിധേയമായ സംഭവം നടന്ന് 50 മണിക്കൂർ കഴിഞ്ഞിട്ടും എഫ്ഐആർ രേഖപ്പെടുത്താത്തതിനെതിരെ സാമൂഹ്യപ്രവർത്തകരും സ്വതന്ത്ര മാധ്യമപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, കസ്റ്റഡിയിലെടുത്തതിനുശേഷം പൊലിസ് തങ്ങളെ മർദിച്ചെന്ന് മാധ്യമപ്രവർത്തകർ ആരോപിച്ചു. നിയമ നടപടികൾ പിന്തുടരാതെയാണ് ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നവരെ കസ്റ്റഡിയിലെടുക്കുന്നതെന്നും അവർ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കംചെയ്യുകയാണെന്നും തങ്ങൾ ഹിറ്റ് ലിസ്റ്റിലാണെന്നും സ്വതന്ത്ര മാധ്യമപ്രവർത്തകർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ആരോപണവിധേയനായ എസിപിക്ക് സ്ഥാനക്കയറ്റം
ന്യൂഡൽഹി: മാധ്യമപ്രവർത്തകയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിടുന്ന ഡൽഹി പൊലിസിലെ അസിസ്റ്റന്റ് കമ്മിഷണർക്ക് (എസിപി) സ്ഥാനക്കയറ്റം.
11 പേരൊടൊപ്പം ഡെപ്യൂട്ടി കമ്മിഷണർ (ഡിസിപി)ആയാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഇത് പതിവ് നടപടിയുടെ ഭാഗമാണെന്നും വളരെക്കാലം മുമ്പാണ് സ്ഥാനക്കയറ്റത്തിനുള്ള അഭ്യർഥന അയച്ചതെന്നുമാണ് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
NRI
ഫിലഡൽഫിയ: കോതമംഗലം മാർ അത്തനേഷ്യസ് ആർട്സ് ആൻഡ് സയൻസ് കോളജ് അലുംനി യുഎസ്എയുടെ പൂർവ വിദ്യാർഥി കുടുംബ സംഗമം ഫിലഡൽഫിയയിൽ നവംബർ 13 മുതൽ 15 വരെ നടത്തുന്നു.
മാർ അത്തനേഷ്യസ് കോളജിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികൾക്ക് തങ്ങളുടെ സഹപാഠികളെയും സമകാലികരെയും കണ്ടുമുട്ടുന്നതിനും ജീവിതാനുഭവങ്ങൾ പങ്കിടുന്നതിനും ലഭിക്കുന്ന അസുലഭ സന്ദർഭമായിരിക്കും ഈ സംഗമം.
മാർ അത്തനേഷ്യസ് ആർട്സ് ആൻഡ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പാളും നിലവിൽ മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറിയുമായ ഡോ. വിന്നി വർഗീസ്, കോളജിന്റെ പ്രിൻസിപ്പാൾ ഡോ. മഞ്ജു കുര്യൻ എന്നിവർ മുഖ്യാതിഥികളായി കുടുംബസമേതം ഈ അപൂർവ സംഗമത്തിൽ പങ്കെടുക്കുന്നു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നാല് വയസുകാരിയായ മകളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. മെമ്മോറിയൽ ഏരിയയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.
നാല് വയസുള്ള വിവിയൻ സവെല്ല എന്ന കുട്ടിയെ അമ്മ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ ജീവനൊടുക്കാൻ ശ്രമിക്കുകയും പിന്നീട് ബുധനാഴ്ച ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ കസ്റ്റഡി കേസ് നിലവിലുണ്ടായിരുന്നു. സംഭവത്തിന് തൊട്ടുമുമ്പ്, കുട്ടിയുടെ വിദ്യാഭ്യാസവും ആരോഗ്യകാര്യങ്ങളും തീരുമാനിക്കാനുള്ള താത്കാലിക പ്രത്യേക അവകാശം കോടതി പിതാവായ ആരോൺ സവെല്ലയ്ക്ക് അനുവദിച്ചിരുന്നു.
അമ്മയ്ക്ക് കോടതിയുടെ മേൽനോട്ടത്തിൽ മാത്രമേ കുട്ടിയെ കാണാൻ അനുവാദമുണ്ടായിരുന്നുള്ളൂ. വെടിവയ്പ് നടക്കുന്ന സമയത്ത് കുട്ടിയുടെ രണ്ടാനച്ഛനും ബേബി സിറ്ററും വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം ആറിന് തൊട്ടുമുമ്പ് വെടിയൊച്ച കേട്ടാണ് സംഭവം പുറത്തറിയുന്നത്.
Kerala
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ടു കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടികളുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലിസ്. മാതാവ് നിവേദ്യയെ ആണ് പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നത്.
കുട്ടികളെ കൊലപ്പെടുത്തിയെന്ന സംശയത്തെത്തുടർന്നാണ് മാതാവിനെ കസ്റ്റഡിയിൽ എടുത്തത്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റിഫർ (മൂന്ന്) എന്നിവരാണ് മരിച്ചത്.
കൊലപാതകമാണെന്നാണ് നിഗമനം. നാട്ടുകാരുടെ പരാതിയിലാണ് നിവേദ്യയെ പൊലിസ് കസ്റ്റിഡയിലെടുത്തത്. ചൊവ്വാഴ്ച രാവിലെ 10.30-ന് മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലാണ് സംഭവം. വിറകുവെട്ടു തൊഴിലാളിയായ ജോൺകുമാറും കുടുംബവും രണ്ടുമാസം മുൻപാണ് കൂരാങ്കാട്ടിൽ താമസത്തിനെത്തിയത്. ചൊവ്വാഴ്ച രാവിലെ ജോൺകുമാർ പണിക്കുപോയി. നിവേദ്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീടിനു മുൻവശത്ത് പണിചെയ്തുകൊണ്ടിരുന്ന നിവേദ്യ ഏറെ നേരമായി കുട്ടികളുടെ ശബ്ദം കേൾക്കാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചു. സമീപവീടുകളിലുൾപ്പെടെ പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുമുറ്റത്തെ കുളിമുറിയിൽ നോക്കിയപ്പോഴാണ് ഇരുവരും തൊട്ടിയിലെ വെള്ളത്തിൽ ചലനമറ്റു കിടക്കുന്നതു കണ്ടതെന്നാണ് പോലീസിനോട് പറഞ്ഞത്.
നിവേദ്യയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ മരിച്ചു. മേനോൻപാറ ഗവ. യു.പി. സ്കൂളിലെ എൽകെജി വിദ്യാർഥിനിയായ ജെനിഫർ ജൂലിയറ്റ് കഴിഞ്ഞ രണ്ടുദിവസമായി സ്കൂളിൽ പോയിരുന്നില്ല.
Kerala
മലപ്പുറം: നിലമ്പൂർ വനത്തിൽ അനധികൃത റോഡ് നിർമാണം നടത്തി സ്വകാര്യ വ്യക്തി. കാഞ്ഞിരപ്പുഴ മുക്കം മുങ്ങേരി റിസർവ് വനത്തിലൂടെയാണ് സ്വകാര്യ വ്യക്തി പുഴയിലേക്ക് റോഡ് വെട്ടിയത്.
വനംവകുപ്പിന്റെ ജണ്ടകൾ യന്ത്രമുപയോഗിച്ച് മാറ്റി നാലു മീറ്റർ വീതിയിലും 70 മീറ്റർ നീളത്തിലുമാണ് റോഡ് നിർമിച്ചത്. റോഡിനു പുറമേ വനഭൂമിയിലൂടെ പുഴയിലേക്ക് ഇറങ്ങാൻ പ്രത്യേകം സ്റ്റെപ്പുകളും നിർമിച്ചിട്ടുണ്ട്.
പ്രദേശവാസിയായ ഫൈസൽ എന്നയാളാണ് അനധികൃത നിർമാണത്തിനു പിന്നിലെന്ന് വനംവകുപ്പ് കണ്ടെത്തി. ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തത്. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. വനഭൂമി കയ്യേറി അനധികൃതമായി റോഡ് നിർമിച്ചയാൾക്കെതിരെ വനംവകുപ്പ് കേസെടുക്കും.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ മൂന്ന് യുവമോര്ച്ച പ്രവര്ത്തകര് കസ്റ്റഡിയില്. ഇന്നലെ രാത്രി 12.45ഓടെ ചാക്ക പാലത്തില് വച്ചാണ് കരിങ്കൊടി കാണിച്ചത്.
യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു ആചാരി, യുവമോർച്ച വൈസ് പ്രസിഡന്റ് പീറ്റർ സോളമൻ, യുവമോർച്ച സെൻട്രൽ മണ്ഡലം പ്രസിഡന്റ് മനീഷ് എന്നിവരാണ് കസ്റ്റഡിയിലായത്. പേട്ട പൊലിസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Kerala
കോതമംഗലം: എറണാകുളം കോതമംഗലം ഹാപ്പി നഗറിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ (65) പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശസ്ത്രക്രിയയ്ക്കുശേഷം കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടയിലാണ് ഈ ആക്രമണം ഉണ്ടായത്.
കൃത്യത്തിന് ശേഷം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള തന്റെ മകനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. മകൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസും സ്ഥലത്തെത്തിയത്.
Kerala
സുൽത്താൻ ബത്തേരി: ലോട്ടറിക്ക് സമ്മാനം ലഭിക്കാത്തതിനെ തുടർന്ന ലോട്ടറി കടയുടമയായ യുവതിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. നെൻമേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് പൂങ്കാവനം ലോട്ടറി ഉടമ വിനീത രജീഷ് (32) നാണ് കുത്തേറ്റത്.
സംഭവത്തിൻ തമിഴ്നാട് പാട്ടവയൽ സ്വദേശിയായ ശിവകുമാറിനെ നൂൽപ്പുഴ പൊലിസ് കസ്റ്റഡിയിൽ എടുത്തു. വിനീതയുടെ തലയ്ക്കും കഴുത്തിനുമാണ് കുത്തേറ്റത്. ഇവരെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ചിനിടെ എ.എ. റഹീം എംപി ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു.
പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നീങ്ങിയ മാർച്ചിന് നേരെയാണ് പൊലിസിന്റെ നടപടിയുണ്ടായത്. പ്രതിഷേധത്തിനിടെ റഹീമിനെ പൊലിസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്.
എസ്എഫ്ഐ, ഡിവൈഎഫ്ഐ ദേശീയ നേതാക്കൾ ഉൾപ്പെടെ നിരവധി പ്രവർത്തകരെയും വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്ത് വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്.
District News
പാലാ: തലയ്ക്കടിയേറ്റ് രക്തം വാര്ന്ന് അവശനിലയില് വീട്ടുമുറ്റത്ത് കണ്ടെത്തിയ ആൾ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകളുടെ ഭര്ത്താവ് ഇടമുള സ്വദേശി അഖിലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
കൊഴുവനാല് ഉറുമ്പിക്കുന്നേല് സുകുമാരന് (76) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീടിനോട് ചേര്ന്നുള്ള കയ്യാലയ്ക്ക് താഴെ അവശനിലയില് കണ്ടെത്തിയ വയോധികനെ ബന്ധുക്കളാണ് ആശുപത്രിയില് എത്തിച്ചത്. പാലാ ജനറല് ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തില് ദുരൂഹതയുണ്ടെന്ന ആക്ഷേപം ഉയര്ന്നതോടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി പാ ലാ പൊലിസ് കേസെടുത്തു.
സുകുമാരന്, ഭാര്യ രമണി, മകന് സുരാജ്, സുരാജിന്റെ രണ്ടു മക്കള് എന്നിവര്ക്കൊപ്പമാണ് വീട്ടില് താമസിച്ചിരുന്നത്. മകള് അശ്വതിയും ഭര്ത്താവ് അഖിലും കഴിഞ്ഞ ദിവസം വീട്ടില് എത്തിയിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. എസ്കവേറ്റർ ഓപ്പറേറ്ററാണ് അഖില്.
പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടും വീട്ടുകാരുടെ മൊഴിയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില് തുടര്നടപടികള് സ്വീകരിക്കുമെന്ന് പാലാ പൊലിസ് അറിയിച്ചു. സുകുമാരന്റെ മൃതദേഹം കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് പോസ്റ്റ്മോര്ട്ടത്തിനു ശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കി.
Kerala
ആലുവ: ദേശീയ പാതയിൽ ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് മുകളിൽ പരസ്പരം ഏറ്റുമുട്ടിയ അഞ്ചംഗസംഘത്തെ പൊലിസ് കസ്റ്റഡിയിലെടുത്തു. 3 പേർ ഇതര സംസ്ഥാനക്കാരും രണ്ട് പേർ കോട്ടയം സ്വദേശികളുമാണ്.
ഇവരിൽ പലർക്കും ദേഹത്ത് പരിക്കുണ്ട്. ആലുവ ജില്ല ആശുപത്രിയിൽ ചികിത്സയും നൽകിയ ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. പൊലിസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പരസ്പരം ഏറ്റുമുട്ടിയതെന്നത് സംബന്ധിച്ച് പരസ്പര വിരുദ്ധമായാണ് ഇവർ പറയുന്നത്. കഴിഞ്ഞ രാത്രിയാണ് സംഭവം.
കാർ വില്പനയ്ക്കന്ന പരസ്യത്തെ തുടർന്ന് മുൻകൂർ പണം നൽകി ആലുവയിലെത്തിയ കോട്ടയം സ്വദേശികൾക്ക് കാർ നൽകാത്തതാണ് തർക്കത്തിനിടയാക്കിയതെന്നാണ് സൂചന. കാർ നൽകാതെ ഇടനിലക്കാരായി നിന്ന രണ്ട് ആസാം സ്വദേശികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് പറയുന്നത്. ആസാം സ്വദേശികളായ മുബാറക് അലി, അവർ ഹുസൈൻ എന്നിവരിൽ നിന്നാണ് പണവും കണ്ടെടുത്തത്.
Kerala
പാലക്കാട്: കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. കൊടുവായൂർ പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്.
ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മണികണ്ഠൻ എത്തിയപ്പോൾ ഭാര്യയുമായി വാക്കുത്തർക്കമുണ്ടായി. പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
National
ജയ്പുർ: രാജസ്ഥാനിലെ മുൻസിപ്പൽ കൗൺസിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 18 സ്വതന്ത്ര കൗൺസിലർമാരെ കാണാതായ സംഭവത്തിൽ വൻ രാഷ്ട്രീയവിവാദം ഉടലെടുത്തു. രാജസ്ഥാനിലെ തിജാര മുൻസിപ്പൽ കൗൺസിലിൽനിന്നുള്ള അംഗങ്ങളായ ഇവരെ, ഹരിയാന പൊലിസ് കസ്റ്റഡിയിലെടുത്തുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.
തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യേണ്ടിയിരുന്ന കൗൺസിലർമാരെ അട്ടിമറിക്കാനാണ് എതിരാളികളുടെ ശ്രമമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
നിർണായകമായ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്ന ഈ 18 കൗൺസിലർമാരും ഹിമാചൽ പ്രദേശിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനായി ഹിമാചലിൽനിന്ന് രാജസ്ഥാനിലേക്ക് മടങ്ങവെയാണ് സംഭവം.
ഹരിയാനയിലെ പഞ്ച്കുള ജില്ലയിലെ ചാന്ദിമന്ദിർ-സൂരജ്പുർ ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ച് ഹരിയാന പൊലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പൊലിസ് വാഹനത്തിൽ കൊണ്ടുപോവുകയുമായിരുന്നു എന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.
ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന കൗൺസിലർമാർ വോട്ട് ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടന്നിട്ടുള്ളതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
ഭരണസ്വാധീനം ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് എതിർകക്ഷികൾ ശ്രമിക്കുന്നത്. സംഭവത്തിൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെ ഹരിയാന പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വീണ്ടും ജയിലിൽ അടച്ചു. ബത്തേരി കോടതി അനുവദിച്ച 24 മണിക്കൂർ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റിയത്.
ചോദ്യം ചെയ്യലിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ആന്റോ അഗസ്റ്റിൻ പൂർണ്ണമായും നിഷേധിച്ചു. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റേതല്ലെന്നും അത് ബാങ്ക് ജപ്തി ചെയ്ത് സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങിയതാണെന്നുമാണ് അദ്ദേഹം അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
താൻ മദ്യപിക്കുന്ന ആളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തന്നെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിലും ആന്റോ ആവർത്തിച്ചത്.
എന്നാൽ, ആന്റോ അഗസ്റ്റിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് എക്സൈസ് സംഘം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് എന്ന് തെളിയിക്കാനുള്ള നിർണായക രേഖകളും കൂടുതൽ തെളിവുകളും എക്സൈസ് ശേഖരിച്ചുവരികയാണ്.
ഇതിനിടയിൽ, ഈ വീടിന്റെ നിർമാണം അനധികൃതമാണെന്ന് കാണിച്ച് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും പുറത്തുവന്നിട്ടുണ്ട്.
Kerala
കോട്ടയം: വിവാഹത്തിന് ഭക്ഷണമെത്തിച്ചില്ലെന്ന പരാതിയിൽ കാറ്ററിംഗ് ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലിസ്. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ വിഷ്ണു മോഹൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം മൂന്ന് വിവാഹങ്ങൾക്കാണ് ഇയാൾ ഭക്ഷണം നൽകാതിരുന്നത്.
വിവാഹ ചടങ്ങുകളിൽ ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം കാറ്ററിംഗ് സർവീസുകാർ മുങ്ങിയതായിട്ടാണ് പരാതി ഉയര്ന്നത്. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് സർവീസിനെതിരെയാണ് പൊലിസിൽ പരാതി ലഭിച്ചത്.
മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും എറണാകുളത്ത് പെരുമ്പാവൂരും നടന്ന വിവാങ്ങൾക്കാണ് ഭക്ഷണം മുടങ്ങിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങിയിരുന്നു. ഈ സ്ഥലത്തെല്ലാം ഭക്ഷണം എത്തിക്കാമെന്ന് ഏറ്റത് കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് സർവീസ് ആയിരുന്നു.
ഓൺലൈൻ വഴിയാണ് രണ്ട് വീട്ടുകാര് ഉദയം കാറ്ററിംഗ് സർവീസിനെ സംബന്ധിച്ച് അറിഞ്ഞത്. കാറ്ററിംഗ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപയും നൽകി. പെരുമ്പാവൂർ സ്വദേശികളിൽ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപയാണ് കാറ്ററിംഗ് ഉടമ വിഷ്ണു തട്ടിയത്.
കല്യാണ ചടങ്ങുകൾ കഴിഞ്ഞിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം എത്തിച്ചാണ് അതിഥികൾക്ക് കൊടുത്തത്. രണ്ട് വീട്ടുകാരും പൊലിസിൽ പരാതി നൽകിയിരുന്നു. തുടര്ന്നാണ് പെരുമ്പാവൂര് സ്വദേശികളും സമാനമായ സംഭവത്തിൽ പരാതിയുമായി രംഗത്തെത്തിയത്.
കഞ്ഞിക്കുഴിയിലെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലിസും ചോറ്റിയിലെ പരാതിയിൽ മുണ്ടക്കയം പൊലിസുമാണ് അന്വേഷിക്കുന്നത്.
Kerala
കൊച്ചി: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്ത കേസിൽ അറസ്റ്റ് നടപടികളുമായി പ്രതി ആന്റോ സഹകരികുന്നില്ലെന്ന് എക്സൈസ്. കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിനിടെ എഫ്ഐആർ കാണാതെ അറസ്റ്റിനു വഴങ്ങില്ല എന്നാണ് ആന്റോയുടെ നിലപാട്. എക്സൈസ് ഉദ്യോഗസ്ഥർ സീഷാർ മഹസർ ആണ് വായിച്ചു കേൾപ്പിച്ചത്.
എക്സൈസ് അസിസ്റ്റന്റോ കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റയുടെ കൊച്ചിയിലെ ഓഫീസിൽ എത്തി നടപടികൾ സ്വീകരിക്കുന്നത്. ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ അബ്കാരി ആക്ട് പ്രകാരമാണ് എക്സൈസ് നടപടി. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, കൂടാതെ മറ്റൊരു മുറിയിൽനിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലാണ് എക്സൈസ് അറസ്റ്റിനു ഒരുങ്ങുന്നത്.
ഫുട്ബോൾ താരം മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം ഓഫീസിൽ എത്തിയത്.
Kerala
തൃശൂര്: ഗുരുവായൂര് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി തളിയില് ഉദയകുമാറിനാണ് ആക്രമണത്തില് പരിക്കേറ്റത്.
പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ചുണ്ടായ തര്ക്കമാണ് കത്തിക്കുത്തില് കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ വടക്കേ നടയില് അന്നലക്ഷ്മി ഹാളിന് സമീപമാണ് സംഭവം. പ്രസാദഊട്ട് അവസാനിപ്പിച്ച ശേഷം ഹാള് അടച്ചിരുന്നു.
പ്രസാദ ഊട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് ഒരാള് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ഉദയകുമാര് പറഞ്ഞു. തലയുടെ വലതുഭാഗത്താണ് ഉദയകുമാറിന് കുത്തേറ്റത്. ആക്രമണത്തില് പരിക്കേറ്റ ഇദ്ദേഹത്തെ ഉടന് തന്നെ ഗുരുവായൂര് ദേവസ്വം മെഡിക്കല് സെന്ററില് പ്രവേശിപ്പിച്ചു. തലയില് രണ്ട് തുന്നലു ണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ടെമ്പിള് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Kerala
കൊച്ചി: കളമശേരിയില് പൊലിസിനെ ആക്രമിച്ച സംഭവത്തില് യുവതീയുവാക്കളുമടക്കം മൂന്നു പേര് കസ്റ്റഡിയില്. ലഹരി ഉപയോഗിച്ച ശേഷമായിരുന്നു യുവതിയും യുവാക്കളും പൊലിസിനെ ആക്രമിച്ചത്.
സൗത്ത് കളമശേരിയില് ഇന്ന് പുലര്ച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്. ബാറിലേക്ക് എത്തിയ രണ്ടു സംഘം യുവാക്കള് തമ്മില് വാക്കേറ്റവും തര്ക്കവും ഉണ്ടാവുകയും സംഘര്ഷത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ നാട്ടുകാര് പൊലിസിനെ അറിയിക്കുകയായിരുന്നു. യുവാക്കളെ പിന്തിരിപ്പിക്കാന് ശ്രമിച്ചതോടെയാണ് പൊലിസിനെ ആക്രമിച്ചത്.
കളമശേരി സ്റ്റേഷനിലെ നാലു പൊലിസ് ഉദ്യോഗസ്ഥര്ക്ക് പരിക്കേറ്റു. ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ കൈയുടെ എല്ലു പൊട്ടിയിട്ടുണ്ട്. പിന്നാലെ യുവതിയെയും യുവാക്കളെയും കസ്റ്റഡിയില് എടുക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Kerala
കൊച്ചി: കരുവാറ്റയിലെ വയോധികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രായപൂര്ത്തിയാകാത്ത മൂന്നു പ്രതികളെയും പൊലിസ് കസ്റ്റഡിയില് വിട്ട ജുവനൈല് ജസ്റ്റീസ് ബോര്ഡ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ബോര്ഡിന്റെ നടപടി ബാലനീതി നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി മൂന്നു പ്രതികളും നല്കിയ ഹര്ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഇടക്കാല ഉത്തരവ്. കുട്ടികളുടെ മാനസികനില പോലും പരിശോധിക്കാതെയാണു കര്ശന ഉപാധികളോടെയാണെങ്കിലും പൊലിസ് കസ്റ്റഡിയില് വിടാന് ബോര്ഡ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹര്ജിയില് പറയുന്നു.
ഒബ്സര്വേഷന് ഹോമില് പാര്പ്പിച്ചിരുന്ന കുട്ടികളെ റെയില്വേ, ബസ് സ്റ്റാന്ഡ് പോലുള്ള സ്ഥലങ്ങളില് തെളിവെടുപ്പിന്റെ പേരില് കൊണ്ടുപോകാന് ബോര്ഡിന്റെ ഉത്തരവ് ഇടയാക്കും. ഈ സാഹചര്യത്തില് ജെജെ ബോര്ഡ് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്ജിയിലെ ആവശ്യം.
സര്ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്ജി വീണ്ടും നാളെ പരിഗണിക്കാന് മാറ്റി. ഓഗസ്റ്റ് 16ന് രാത്രിയാണ് വയോധികനെ കരുവാറ്റയിലെ വാടകവീട്ടില് കൊല്ലപ്പെട്ടനിലയില് കണ്ടെത്തിയത്. വയോധികന്റെ ബന്ധുവായ 13 കാരി ആവശ്യപ്പെട്ടപ്രകാരം കൗമാരക്കാരായ പ്രതികള് വയോധികനെ കൊലപ്പെടുത്തിയതെന്നാണു കേസ്.
Kerala
കൊച്ചി: ആലുവ കുട്ടമശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം. റോഡിൽ തടഞ്ഞു നിർത്തി ഒരു സംഘം ആളുകൾ കുട്ടമശേരി സ്വദേശി അഫ്സലിനെ മർദിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ആക്രമണവുമായി ബന്ധപ്പെട്ട് കുട്ടമശേരി സ്വദേശി ഷംസുദ്ദീൻ, മകൻ ഷവാബ് എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഷംസുദ്ദീന്റെ മറ്റൊരു മകൻ ഷഫീക്ക് ഒളിവിലാണ്. കഴിഞ്ഞ ജൂണിൽ അഫ്സൽ ഇവരെ അക്രമിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു അക്രമം.
വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം എന്ന് ആലുവ ടൗൺ പൊലിസ് പറഞ്ഞു.
Kerala
കൊച്ചി: കാര് തടഞ്ഞ് ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ജീവനക്കാരന് മുഹമ്മദ് അന്സാര് (24) വീണ്ടും പൊലിസ് പിടിയില്. നോര്ത്ത് സ്റ്റേഷനിലെ എഎസ്ഐ സുനിലിനെ ആക്രമിച്ച് പരിക്കേല്പ്പിച്ചതിലാണ് പൊലിസ് കസ്റ്റഡിയില് എടുത്തിരിക്കുന്നത്. അന്സാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും.
ഓഗസ്റ്റ് ഒമ്പതിന് കച്ചേരിപ്പടിക്ക് സമീപം കാര് തടഞ്ഞു നിര്ത്തി യാത്രക്കാര്ക്കെതിരെ വധഭീഷണി മുഴക്കിയ കേസില് പ്രതിയെ കഴിഞ്ഞ ശനിയാഴ്ച പിടികൂടാന് എത്തിയപ്പോഴാണ് അന്സാര് എഎസ്ഐയെ ആക്രമിച്ചത്.
എറണാകുളം കച്ചേരിപ്പടി ജംഗ്ഷനില്വച്ച് മഫ്തിയിലായിരുന്ന ഉദ്യോഗസ്ഥര് ബസ് തടഞ്ഞു നിര്ത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാന് ശ്രമിക്കുന്നതിനിടെ, ബസില് വച്ച് എഎസ്ഐയുടെ മുഖത്ത് കൈമുട്ടുകൊണ്ട് ആഞ്ഞിടിക്കുകയും നിലത്തേക്ക് വലിച്ചിടുകയും ചെയ്തു. എന്നാല് കേസില് നിസാര വകുപ്പുകള് ചുമത്തി അന്സാറിന് സ്റ്റേഷന് ജാമ്യം നല്കിയിരുന്നു.
തൃക്കാക്കര പൊലിസ് ആണ് ഇന്ന് അന്സാറിനെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. ഓഗസ്റ്റ് 22ന് പടമുഗളില് വച്ച് കാര് തടഞ്ഞ സംഭവത്തിലാണ് കേസ്. യാത്രക്കാരന് നല്കിയ പരാതിയില് കേസ് എടുക്കുന്നതിന് പകരം ബസ് ഉടമയെ മാത്രം വിളിപ്പിച്ചു വരുത്തി പിഴ അടപ്പിച്ചു വിട്ടയയ്ക്കുകയായിരുന്നവെന്ന ആരോപണം ഉയര്ന്നിരുന്നു. പിന്നാലെയാണ് തൃക്കാക്കര പൊലിസ് കേസെടുത്തത്.
District News
അഞ്ചല്: കെഎസ്ആര്ടിസി കൊല്ലം കുളത്തൂപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസിലെ യാത്രക്കാരന് കണ്ടക്ടറേയും സഹയാത്രികരേയും മര്ദിച്ചു. ശനിയാഴ്ച രാത്രി എട്ടോടെ ആലഞ്ചേരിയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലിസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. കുളത്തൂപ്പുഴ കുമരംകരിക്കം മംഗലത്ത് പുത്തന് വീട്ടില് രതീഷ് (30 ) ആണ് കസ്റ്റഡിയിലായത്. ഇയാളുടെ മര്ദനത്തില് പരിക്കേറ്റ കുളത്തൂപ്പുഴ കെഎസ്ആര്ടിസി ഡിപ്പോയിലെ കണ്ടക്ടര് റിയാസ് സ്വകാര്യാശുപത്രിയില് ചികിത്സ തേടി.
കൊല്ലത്ത് നിന്നും കുളത്തൂപ്പുഴയിലേക്ക് പോവുകയായിരുന്നു ബസില് അഞ്ചല് നിന്നുമാണ് രതീഷ് കയറിയത്. ആലഞ്ചേരി ജംഗ്ഷന് കഴിഞ്ഞതോടെ കണ്ടക്ടര് റിയാസ് ടിക്കറ്റെടുക്കാന് രതീഷിനോട് ആവശ്യപ്പെട്ടു. എന്നാല് മദ്യലഹരിയിലായിരുന്ന രതീഷ് ടിക്കറ്റെടുക്കാന് കൂട്ടാക്കിയില്ല. കണ്ടക്ടര് ടിക്കറ്റെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള് ‘ഇല്ലെങ്കില് നീയെന്തു ചെയ്യുമെടാ' എന്ന് ആക്രോശിച്ചു കൊണ്ട് റിയാസിനെ മര്ദിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു.
ഈ സമയം സമീപത്തുണ്ടായിരുന്ന വനിതകളുള്പ്പെടെയുള്ള യാത്രക്കാര്ക്കും രതീഷിന്റെ മര്ദനമേല്ക്കുകയുണ്ടായി. ഇതോടെ ബസ് നിര്ത്തിയിടുകയും ബസില്നിന്നു രക്ഷപ്പെടാന് ശ്രമിച്ച രതീഷിനെ യാത്രക്കാരും കണ്ടക്ടറും ഡ്രൈവറും ചേര്ന്ന് തടഞ്ഞുവച്ച് ഏരൂര് പൊലിസിന് കൈമാറുകയുമായിരുന്നു.
എസ്ഐ പ്രിയയുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം രതീഷിനെ കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരുടെ പരാതിയിന്മേല് പൊലിസ് കേസെടുത്തു.
District News
ചേര്ത്തല: എസ്ബിഐ യുടെ രേഖകൾ വ്യാജമായി ഉണ്ടാക്കി തട്ടിപ്പു നടത്തിയ കേസില് ബാങ്കിലെ മുൻ കരാർ ക്ലീനിംഗ് ജീവനക്കാരി വാരനാട് സ്വദേശിനി ശ്രീജ (38) അറസ്റ്റിൽ. ആത്മഹത്യാശ്രമത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവരെ ഇന്നലെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തശേഷമായിരുന്നു അറസ്റ്റ്.
ചേര്ത്തല കോടതിക്കവലക്കു സമീപമുള്ള എസ്ബിഐ ശാഖയില് കരാര് ഏജന്സി നിയോഗിച്ചിരുന്ന ശുചീകരണ ത്തൊഴിലാളിയായിരുന്നു അറസ്റ്റിലായ ശ്രീജ. ബാങ്കിന്റെ രേഖകള് വ്യാജമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. തട്ടിപ്പില് 70 പേർക്കായി രണ്ടു കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
ബാങ്കിന്റെ രേഖകള് വ്യാജമായി തയാറാക്കിയതുകാട്ടി ശാഖാ മാനേജര് നല്കിയ പരാതിയിലാണ് പൊലിസ് ആദ്യം കേസെടുത്തത്. തുടർന്ന് പണം തട്ടിച്ചെന്ന പരാതിയിലും ശ്രീജയെ പ്രതിയാക്കി കേസെടുത്തു. രണ്ടു ലക്ഷം മുതല് 15 ലക്ഷംവരെയാണ് ഓരോരുത്തര്ക്കും നഷ്ടമായിരിക്കുന്നത്. ബാങ്കിന്റെ ജീവനക്കാരിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉയര്ന്ന പലിശ വാഗ്ദാനം ചെയ്ത് ബാങ്കിന്റെ പേരില് നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്.
അറസ്റ്റ് ചെയ്ത ഇവരെ വൈദ്യപരിശോധനകൾക്കു ശേഷം പ്രാഥമിക ചോദ്യം ചെയ്യൽ തുടങ്ങി. ഇവർക്കു പിന്നിൽ ആരെങ്കിലുമുണ്ടോയെന്നു കണ്ടെത്താനും പൊലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. രേഖകൾ വ്യാജമായി ഒരുക്കാൻ ഇവർക്കു സഹായം ചെയ്തവരെക്കുറിച്ചു പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. വാരനാട്ടുള്ള ഇവരുടെ വീട്ടില് ശനിയാഴ്ച പൊലിസ് പരിശോധന നടത്തിയിരുന്നു. ഇതിൽ നിർണായക തെളിവുകൾ പൊലിസിനു ലഭിച്ചിരുന്നു.
ചേര്ത്തല എസ്ഐ ബി. ബജിത്ത് ലാലിന്റെയും കെ. മധുസൂദനന്റെയും നേതൃത്വത്തിലാണ് അന്വേഷണം.
Kerala
കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളം-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കാരേറ്റ് ഭാഗത്ത് വച്ചാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്.
യുവതിയുടെ സമീപത്തായി സീറ്റിലിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് ആണ് യുവതിയെ കടന്നുപിടിച്ചത്. ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ ദൃശ്യങ്ങൾ തന്ത്രപരമായി യുവതി മൊബൈലിൽ പകർത്തി. വിവരം ബസ് കണ്ടക്ടറെ അറിയികുകയും ചെയ്തു. പൊലിസിൽ പരാതി നൽകണമെന്നും പറഞ്ഞു. ഇതോടെ യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലിസ് സ്റ്റേഷനിൽ എത്തിച്ചു.
കണ്ടക്ടറും മറ്റു യാത്രക്കാരും ചേർന്ന് ഷാനവാസിനെ പൊലിസിന് കൈമാറുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങളും യുവതി പൊലിസിന് നൽകി. മദ്യലഹരിയിലായിരുന്നു യുവാവ്. തന്നെ ഉടൻ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇയാൾ സ്റ്റേഷനിൽ പരാക്രമം കാട്ടി.
കേസെടുത്ത വട്ടപ്പാറ പൊലിസ് പ്രതിയെ വെഞ്ഞാറമൂട് പൊലിസിന് കൈമാറി. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തുള്ള റസ്റ്റോറന്റില് പാചകക്കാരനാണ് ഷാനവാസ്.
Kerala
ന്യൂഡൽഹി: ദമാമിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണിയുള്ള കുറിപ്പ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു ക്രൂ അംഗത്തെയും യാത്രക്കാരനെയും ചോദ്യംചെയ്യുന്നു.
വിമാനത്തിന്റെ ശുചിമുറിയിൽ ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അഹമ്മദാബാദ് എയർപോർട്ട് പൊലിസിൽ പരാതി നൽകുകയും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
കുറിപ്പിലെ കൈയക്ഷരവും വിമാനത്തിലുണ്ടായിരുന്ന എട്ട് ജീവനക്കാരിൽ ഒരാളുടെ കൈയക്ഷരവും തമ്മിൽ സാമ്യമുള്ളതായി പരിശോധനയിൽ വ്യക്തമായി. ഇതോടെ ഏഴ് ജീവനക്കാർക്ക് അഹമ്മദാബാദിൽനിന്ന് മടങ്ങാൻ അനുമതി നൽകുകയും ഒരു ക്രൂ അംഗത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.
National
ന്യൂഡൽഹി: മോദി സർക്കാരിന്റെ നിശിത വിമർശകനായ മുൻ ബ്യൂറോക്രാറ്റ് ആശിഷ് ജോഷിയെ ഡൽഹി പൊലിസിന്റെ സ്പെഷ്യൽ സെൽ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു.
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെ മുൻ കമ്മ്യൂണിക്കേഷൻസ് കൺട്രോളറായിരുന്ന ആശിഷ് ജോഷിയെ ചില സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിലാണ് കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ പ്രഭാതനടത്തത്തിനിടെ തന്നെ കസ്റ്റഡിയിലെടുത്തെന്നും വൈകുന്നേരം ആറരയ്ക്കുശേഷം മാത്രമാണ് ഫോൺ കോൾ ചെയ്യാൻ അനുവദിച്ചതെന്നും ആശിഷ് ജോഷി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരേ കഴിഞ്ഞ മാസം 26ന് പോസ്റ്റിട്ടതിന് ജോഷിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എങ്കിലും കഴിഞ്ഞ 13ന് ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട് അമിത് ഷായെ സംബന്ധിച്ചു നടത്തിയ പോസ്റ്റിലാണ് ചോദ്യം ചെയ്യലെന്നാണു റിപ്പോർട്ടുകൾ. കസ്റ്റഡിയിലെടുത്തതിന്റെ കൂടുതൽ വിശദാംശങ്ങൾ ഡൽഹി പോലീസ് പുറത്തുവിട്ടിട്ടില്ല.
വിവാദമായ ഒരു വീഡിയോയുടെ പേരിൽ ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ടു സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റിട്ടതിനെത്തുടർന്ന് 2019ൽ ടെലികോം വകുപ്പ് ജോഷിയെ സസ്പെൻഡ് ചെയ്തിരുന്നു.
National
അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നാൽപ്പതുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ സ്ത്രീയെ ഗുരുതര പരിക്കുകളോടെ അയൽവാസികളാണ് കണ്ടെത്തിയത്.
സംഭവം നടക്കുന്ന ദിവസം രാത്രി വീട്ടിൽ തനിച്ചായിരുന്ന സ്ത്രീയുടെ ഫ്ലാറ്റിൽ പ്രദേശവാസികളായ രണ്ട് യുവാക്കൾ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. സംഭവസമയത്ത് പ്രതികൾ മദ്യലഹരിയിലായിരുവെന്നു പോലീസ് വ്യക്തമാക്കി.
പിറ്റേന്ന് രാവിലെ സ്ത്രീയെ പുറത്ത് കാണത്തതിനെ തുടർന്ന് അയൽവാസികൾ സംശയം തോന്നി അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
പത്തനംതിട്ട: തിരുവല്ലയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല ഇരവിപേരൂരിലാണ് സംഭവം.
ജുവൽ ജോൺ എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ ജുവലിന്റെ സുഹൃത്തുക്കളായ വൈശാഖിനെയും ജോജോയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ജോജോയുടെ വീട്ടിൽ വച്ചുള്ള മദ്യപാനത്തിനിടെ വാക്കേറ്റവും കൈയേറ്റവുമുണ്ടായതായാണ് വിവരം. എന്നാൽ ആരാണ് ജുവലിനെ കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് വ്യക്തമായിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.
യുവാക്കൾ കിണറ്റിൽ വീണതായി വിവരം ലഭിച്ചാണ് ഫയർ ഫോഴ്സ് എത്തിയത്. ഈ സമയത്ത് ഒരാൾ കിണറിൽ നിന്ന് കയറി വരുന്ന നിലയിലും രണ്ടാമൻ കിണറ്റിൽ വീണുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. വൈശാഖും ജോജോയും നൽകുന്ന മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
National
ബംഗളൂരു: കര്ണാടക പബ്ലിക് കമ്മീഷന് (കെപിഎസ്സി) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില് ഐഎഎസ് ഉദ്യോഗസ്ഥന് കസ്റ്റഡിയിലായി. വെറ്ററിനറി ഓഫീസര് തസ്തികയിലേക്കുള്ള പരീക്ഷയില് കൃത്രിമം കണ്ടെത്തിയതിനെ തുടര്ന്നാണ് 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര കുമാര് ഗംഗ്വാറിനെ കസ്റ്റഡിയിലെടുത്തത്.
തുടര്ച്ചയായ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് നടപടി. അന്വേഷണത്തോട് സഹകരിക്കാന് അദ്ദേഹം വിസമ്മതിച്ചതായി ഉദ്യോഗസ്ഥര് വ്യക്തമാക്കി. വെള്ളിയാഴ്ച ഒമ്പത് മണിക്കൂറോളമാണ് സിഐഡി സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തത്.
കര്ണാടക വ്യവസായ-വാണിജ്യ വകുപ്പില് എംഎസ്എംഇ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഗംഗ്വാര്, ക്രമക്കേടുകള് നടന്ന സമയത്ത് കെപിഎസ്സിയില് പരീക്ഷാ കണ്ട്രോളറായിരുന്നു. ഈ വര്ഷം മാര്ച്ചിലാണ് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് മാറ്റിയത്. മൃഗസംരക്ഷണ വകുപ്പിലേക്ക് വെറ്ററിനറി ഓഫീസര്മാരെ നിയമിക്കുന്നതില് കെപിഎസ്സി ഉദ്യോഗസ്ഥര് വന്തോതില് ക്രമക്കേടുകള് നടത്തിയെന്നാണ് പ്രധാന ആരോപണം.
തുടക്കത്തില് വിധാന് സൗധ പോലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത കേസ്, പിന്നീട് ജൂലൈ 28-നാണ് സിഐഡി അന്വേഷണത്തിന് കൈമാറിയത്. ഇതിന്റെ തുടര്ച്ചയായി, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല് അന്വേഷണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 23-ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബംഗളൂരുവിലെയും ബറേലിയിലെയും ഗംഗ്വാറിന്റെ വസതികളില് റെയ്ഡ് നടത്തിയിരുന്നു.
Kerala
കൊച്ചി: രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനുശേഷം പോലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലർ സ്പെയർ കീ ഉപയോഗിച്ച് കടത്തിക്കൊണ്ടുപോയ ഡ്രൈവർ തമിഴ്നാട്ടിൽ പിടിയിലായി. ഒഡീഷ സ്വദേശിയായ ഭുവനേശ്വർ മിശ്രയാണ് പിടിയിലായത്.
ഡാമാൻ ഡ്യു രജിസ്ട്രേഷനിലുള്ള ട്രെയിലർ തൃക്കാക്കരയിൽ വച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കുകയായിരുന്നു. കണ്ടൈനർ ഇറക്കി മടങ്ങി വരുകയായിരുന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
അപകടമുണ്ടായ ഉടൻ തന്നെ ഡ്രൈവർ വാഹനം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. തുടർന്ന് ഏറെ പണിപ്പെട്ടാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. എന്നാൽ തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾ സൂക്ഷിക്കാൻ ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ, പിടിച്ചെടുത്ത ട്രെയിലർ സീപോർട്ട് - എയർപോർട്ട് റോഡിൽ പാർക്ക് ചെയ്യുകയായിരുന്നു.
ഇത് മനസിലാക്കിയ ഡ്രൈവർ ഭുവനേശ്വർ മിശ്ര, വാഹനത്തിന്റെ സ്പെയർ കീയുമായി എത്തി ട്രെയിലർ ഓടിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള വാഹനം കാണാനില്ലെന്ന വിവരമറിഞ്ഞതോടെ ഉദ്യോഗസ്ഥർ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് തമിഴ്നാട്ടിലെ സേലത്ത് വച്ച് ട്രെയിലറും ഒപ്പം പ്രതിയായ ഡ്രൈവറെയും പോലീസ് പിടികൂടിയത്.
District News
കൊട്ടാരക്കര: ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വടംവലി മത്സരത്തിനിടെ വഴിയാത്രക്കാരിയെ ആക്രമിച്ച സംഘത്തിലെ പ്രധാനി അറസ്റ്റില്. പുത്തൂര് ചെറുപൊയ്ക അനീഷ് ഭവനത്തില് ബി. അനീഷ് കുമാറിനെയാണ് (45) എഴുകോണ് പോലീസ് അറസ്റ്റ് ചെയ്തത്.
27ന് രാത്രി 7.20 നായിരുന്നു സംഭവം. പവിത്രേശ്വരം ഭജനമഠം ഭാഗത്ത് റോഡില് വടംവലി മത്സരം നടക്കുകയായിരുന്നു. റോഡ് ഗതാഗതം തടസപ്പെടുത്തി മത്സരം നടക്കവെ എറണാകുളം സ്വദേശിനിയായ അഭിഭാഷകയും കുടുംബവും അതുവഴി വന്നു.
ഇവരുടെ ജീപ്പ് തടഞ്ഞതോടെ അഭിഭാഷക ചോദ്യം ചെയ്തപ്പോഴാണ് സംഘാടകരടക്കം പ്രശ്നമുണ്ടാക്കിയത്. വാഹനത്തിന് നാശമുണ്ടാക്കുകയും അഭിഭാഷകയെ ആക്രമിക്കാന് ശ്രമിക്കുകയുമുണ്ടായെന്നാണ് പരാതി. മനപ്പൂര്വമല്ലാത്ത നരഹത്യാ ശ്രമത്തിനാണ് കേസ്. കണ്ടാലറിയാവുന്ന 11 പേരെ പ്രതിയാക്കിയാണ് കേസെടുത്തത്. തുടര്ന്ന് എഴുകോണ് എസ്എച്ച്ഒ ദീപു പിള്ളയുടെ നേതൃത്വത്തില് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതിയായ അനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി ഔദ്യോഗിക അറസ്റ്റില്ലാതെതന്നെ ഒരാളെ കസ്റ്റഡിയിൽ വയ്ക്കാൻ നിയമപരമായി അനുമതിയുണ്ടെങ്കിൽ സാധ്യമാണെന്ന് ഹൈക്കോടതി. കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കൽ, എൻഡിപിഎസ് തുടങ്ങിയ നിയമങ്ങൾ അറസ്റ്റില്ലാതെതന്നെ തടങ്കലിൽ ചോദ്യം ചെയ്യൽ അനുവദിക്കുന്ന വ്യവസ്ഥകളോടെയുള്ളതാണ്.
ബിഎൻഎസിലെ 179(1) വകുപ്പ് പ്രകാരം മുൻകൂർ നോട്ടീസ് നൽകി വിളിപ്പിക്കുന്നത് നിയമവിരുദ്ധ കസ്റ്റഡിയാകില്ലെന്നും ജസ്റ്റീസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം കാര്യക്ഷമമായ അന്വേഷണവും അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഓരോ കേസും പ്രത്യേകം പരിഗണിച്ചു വേണം നിയമവിരുദ്ധമായ കസ്റ്റഡിയാണോയെന്നു പരിശോധിക്കാനെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കാത്തതിനാൽ ജാമ്യം തേടി മയക്കുമരുന്ന് കേസുകളിലെയടക്കം പ്രതികൾ സമർപ്പിച്ച ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
പ്രതിയെ തടങ്കലിൽ വയ്ക്കുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങൾ അന്വേഷണസംഘം പാലിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. മുൻകൂർ നോട്ടീസ് നൽകൽ, തടങ്കലിലാക്കിയ സമയവും അറസ്റ്റ് ചെയ്ത സമയവും രേഖപ്പെടുത്തൽ, ഔദ്യോഗിക അറസ്റ്റിന് ശേഷം 24 മണിക്കൂറിനകം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കൽ, അറസ്റ്റിന്റെ കാരണങ്ങൾ കൃത്യമായി അറിയിക്കൽ തുടങ്ങി ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
തടങ്കലിലാക്കിയ സമയം കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന കാരണത്താൽ തൃശൂർ സ്വദേശി ടി.വി. അനീഷിന് കോടതി ജാമ്യം അനുവദിച്ചു.
അതേസമയം, കൊലപാതകക്കേസിലെ പ്രതി മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ, മയക്കുമരുന്ന് കേസിലെ പ്രതികളായ മുവാറ്റുപുഴ സ്വദേശി അരുൺ കെ. തോമസ്, കണ്ണൂർ സ്വദേശി വി.എ. സർഫാസ്, മലപ്പുറം സ്വദേശി റഷാദ് മുഹമ്മദ്, കോഴിക്കോട് സ്വദേശി പി.കെ. മുഹമ്മദ് ആഷിൽ എന്നിവരുടെ ജാമ്യഹർജികൾ തള്ളി.
National
ചിക്കമഗളൂരു: ടിപ്പു സുൽത്താന്റെ 40 അടിയോളം ഉയരമുള്ള കട്ടൗട്ട് പ്രദർശിപ്പിച്ചുകൊണ്ട് പാക്കിസ്ഥാൻ, മുജാഹിദീൻ എന്നീ പദങ്ങളോടെയുള്ള പ്രകോപനപരമായ ഗാനം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു കുട്ടികളടക്കം ഏഴു പേരെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു.
കർണാടകയിലെ ചിക്കമഗളൂരുവിൽ ഈദ് മിലാദിനു മുന്നോടിയായാണ് വീഡിയോ വൈറലായത്. സംഭവത്തെത്തുടർന്ന് ചിക്കമംഗളൂരു ടൗൺ പോലീസ് സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യുന്നതിനായി ഏഴുപേരെ കസ്റ്റഡിയിലെടുത്തത്.
ചിക്കമഗളൂരു ടിപ്പു ബോയ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിന് ഉത്തരവാദിയായവർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
District News
നെടുങ്കണ്ടം: എഴുകുംവയൽ ഇരട്ട കൊലപാതകക്കേസിലെ പ്രതി പാറത്തറയിൽ വീട്ടിൽ അജീഷിനെ (26) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മനോരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടി വൈകും. പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനെത്തുടർന്നാണ് ദേവികുളം സബ്ജയിലിൽനിന്ന് അജീഷിനെ തൃശൂരിലേക്കു മാറ്റിയത്.
കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. എന്നാൽ, മാനസികാരോഗ്യനില തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ നിലവിൽ കസ്റ്റഡിയിൽ വാങ്ങുന്നത് നീളുമെന്നാണ് വിവരം. ആരോഗ്യനില മെച്ചപ്പെട്ടശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് പോലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ലഹരിക്ക് അടിമയായ അജീഷ് അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിന് പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അജീഷ് ലോൺ ആപ്പുകൾ ഉപയോഗിച്ചിരുന്നതായും വായ്പകളുടെ തിരിച്ചടവ് തുടർച്ചയായി മുടങ്ങിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ഇയാൾ നിരന്തരം കലഹിച്ചിരുന്നതായും വിവരമുണ്ട്.
സംഭവദിവസം രാവിലെ അമ്മയോട് പ്രതി പണം ആവശ്യപ്പെട്ടിരുന്നെങ്കിലും പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് തർക്കമുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
അതേസമയം മാതാപിതാക്കളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതി നൽകിയ മൊഴികളിലും വൈരുധ്യമുള്ള കാര്യങ്ങളാണുള്ളത്. പിശാചുക്കളിൽനിന്ന് മോചിപ്പിച്ച് മാതാപിതാക്കളെ സ്വർഗത്തിലേക്ക് അയച്ചെന്നാണ് പ്രതി പോലീസിനോടു പറഞ്ഞതെന്നാണ് വിവരം. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയുടെ മൊഴികളിൽ ഏറെയും പരസ്പരവിരുദ്ധമായ കാര്യങ്ങളായതിനാലാണ് മാനസിക ആരോഗ്യനില പരിശോധിക്കാനും തുടർന്ന് വിശദമായ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിലൂടെ കൊലപാതകത്തിലേക്കു നയിച്ച യഥാർഥ കാരണം, സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള മറ്റു സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Kerala
കൊച്ചി: കോതമംഗലം, ഊന്നുകല് പൊലീസ് സ്റ്റേഷനുകളിലെ ഇന്സ്പെക്ടര്മാരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്ത കേസുകളില് ക്രിമിനല് കേസ് പ്രതി അര്ജുന് ആയങ്കിയെ വിശദമായി ചോദ്യം ചെയ്യാന് ഒരുങ്ങി എറണാകുളം പോലീസ്. തിങ്കളാഴ്ച കോടതിയില് കസ്റ്റഡിയില് ആവശ്യപ്പെട്ട് കുട്ടമ്പുഴ പോലീസ് അപേക്ഷ നല്കും.
ഇന്നലെ രാത്രി ഏഴരയോടെ എറണാകുളത്ത് എത്തിച്ച അര്ജുനെ കോതമംഗലം മജിസ്ട്രേട്ടിന് മുമ്പില് ഹാജരാക്കി റിമാന്ഡ് ചെയ്തിരുന്നു. തിങ്കളാഴ്ച വരെയാണ് റിമാന്ഡ് കാലാവധി.
കോതമംഗലം ഇന്സ്പെക്ടര് കെ.ആര്. പ്രശാന്ത് കുമാറിനെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിനും സംഭവത്തില് കേസ് എടുത്ത് അന്വേഷണം നടത്തിയ ഊന്നുകല് ഇന്സ്പെക്ടര് ബി.എസ്. ആദര്ശിന് ഇന്സ്റ്റഗ്രാമില് വെല്ലുവിളി സന്ദേശം അയച്ചതിനുമുള്ള കേസുകളില് വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും.
കുട്ടമ്പുഴ ഇന്സ്പെക്ടര് എ. ഷൈന് കുമാറിനാണ് അന്വേഷണ ചുമതല. പുന്നേക്കാട് റിസോര്ട്ടില് നിന്നു ക്രിമിനല് ഗൂഢാലോചന കേസില് പിടിയിലായ അര്ജുന് ആയങ്കിക്ക് കോതമംഗലം മജിസ്ട്രേട്ട് കോടതി നല്കിയ ജാമ്യം റദ്ദാക്കിയിരുന്നു. കോതമംഗലം ഇന്സ്പെക്ടറെ ഭീഷണിപ്പെടുത്തിയതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയതിനാലാണ് ജാമ്യം റദ്ദാക്കിയത്.
Kerala
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി. പാറത്തറയിൽ അപ്പച്ചൻ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
കൊലപാതകത്തിന് പിന്നാലെ അജീഷ് സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും സ്ഥലത്തെത്തി. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
നെടുങ്കണ്ടത്ത് നിന്ന് എത്തിയ പോലീസ് സംഘം അജീഷിനെ കീഴടക്കി കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതിക്ക് ചികിത്സ നൽകിയ ശേഷം ചോദ്യം ചെയ്യും. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.
District News
ഉള്ളൂര്: ബാര് ഹോട്ടലില് മദ്യപിക്കുന്നതിനിടെ യുവാവിനെ ബിയര് കുപ്പികൊണ്ടു തലയ്ക്കടിച്ചു പരിക്കേല്പ്പിച്ചു. അക്രമിസംഘത്തില് ഒരാളെ മെഡിക്കല് കോളജ് പോലീസ് അറസ്റ്റു ചെയ്തു.
മെഡിക്കല് കോളജ് പഴയ റോഡിലുള്ള ബാര് ഹോട്ടലില് ഞായറാഴ്ച രാത്രി ഒന്പ തോടെയായിരുന്നു സംഭവം. അക്രമത്തില് പരിക്കേറ്റ മുട്ടട സ്വദേശിയായ യുവാവ് നല്കിയ പരാതിയില് സംഘാം ഗമായ തിരുമല വേട്ടമുക്ക് സ്വദേശി ആദര്ശിനെ പോലീസ് അറസ്റ്റു ചെയ്തു. ബാറില് തൊട്ടടുത്തിരുന്ന പരാതിക്കാരനും സുഹൃത്തുക്കളുമായി പ്രതികള് വഴക്കിടുകയും മര്ദിക്കുകയുമായിരുന്നുവെന്നാണു പരാതി.
സംഭവത്തില് നാലുപ്രതികള് ഉണ്ടെന്നും മറ്റുള്ളവര്ക്കായി അന്വേഷണം നടക്കുകയാണെന്നും മെ ഡിക്കല്കോളജ് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ആദര്ശിനെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
കൊച്ചി: മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പെരുമ്പാവൂർ രായമംഗലത്താണ് സംഭവം.
മേലേക്കാട്ട് അമ്മിണിക്കാണ് പരിക്കേറ്റത്. മകൻ മഹേഷിനെ കുറുപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മിണിക്ക് തലയുടെ പിറകിൽ മൂന്ന് സ്റ്റിച്ച് ഉണ്ട്.
Kerala
മട്ടാഞ്ചേരി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊച്ചി മട്ടാഞ്ചേരിയിലുള്ള വീട്ടിൽ നടത്തിയ പരിശോധനകൾക്കുശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്.
വൈദ്യപരിശോധനകൾക്കുശേഷം മോഹൻദാസിനെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവരും. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കും സമരത്തിലുണ്ടായിരുന്ന യുവതികൾക്കുമെതിരേ ടി.ജി. മോഹൻദാസ് വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് അന്വേഷണം നടത്തുന്നത്.
പത്ത് ദിവസം മുൻപാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരേ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തുനിന്നുള്ള സൈബർ സെൽ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്.
Kerala
മലപ്പുറം: ദിവസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവ് അർജുൻ ആയങ്കി മലപ്പുറം എടപ്പാളിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരെ ശനിയാഴ്ച പുലർച്ചെയോടെ പോലീസ് കസ്റ്റഡിയിലെടുത്തു.
സമൂഹമാധ്യമങ്ങൾ വഴി പ്രതിയുമായി അടുത്ത സൗഹൃദം പുലർത്തുന്നവരാണ് പിടിയിലായ നാലുപേരും. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും റീലുകളും ഇവർ മുൻകാലങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ എത്തിയത് ഇവർക്കൊപ്പമാണെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചതായാണ് വിവരം.
കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അർജുൻ സഞ്ചരിച്ചിരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
National
റാഞ്ചി: ജാർഖണ്ഡിൽ വിവിധ സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരേ നടന്ന പ്രതിഷേധമാർച്ചിനിടെ ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്കു നേരേ മഷിയേറ്.
ഇടതുവിദ്യാർഥി സംഘടനകളായ ഐസ, എഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ ജാർഖണ്ഡ് നിയമസഭയിലേക്കു നടത്തിയ മാർച്ച് ബിർസ ചൗക്കിന് സമീപമെത്തിയപ്പോഴാണ് ആക്രമണം. സംഭവത്തിൽ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തൃശൂർ: ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് ഒളിവില് കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അര്ജുന് ആയങ്കിക്കായി കേരള പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഒളിവില് കഴിഞ്ഞിരുന്ന അര്ജുന്റെ സഹോദരന് അഖിലിനെ തൃശൂർ വടക്കുന്നാഥ ക്ഷേത്രപരിസരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂര് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അര്ജുന്റെ മൊബൈല് ഫോണ് ലൊക്കേഷന് തൃശൂര് നഗര പരിധിയില് കണ്ടെത്തിയതിനെ തുടര്ന്നാണ് പോലീസ് ഈ പ്രദേശത്ത് വ്യാപക പരിശോധന ആരംഭിച്ചത്.
അന്വേഷണത്തിനിടയില് അര്ജുന് സഞ്ചരിച്ച വാഹനം പാലിയേക്കര ടോള്പ്ലാസ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒളിവില് പോകാന് പ്രതിക്ക് സഹായം നല്കിയ മറ്റ് രണ്ടുപേരെക്കൂടി പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഊന്നുകൽ പോലീസ് ഇൻസ്പെക്ടർ ബി.എസ്. ആദർശിന് ഇന്സ്റ്റഗ്രാം വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിലാണ് അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.
Movies
തൃഷയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നടൻ വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകം ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിക്കും സംസ്ഥാന വ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് നടപടി.
അറസ്റ്റ് ഭയന്ന് ഉദയനിധി സ്റ്റാലിൻ നേരത്തെ തന്നെ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഉദയനിധിയെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ പ്രതിഷേധം ഉയർത്തുകയാണ്.
കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെയാണ് ഉദയനിധി തൃഷയ്ക്കെതിരെ ദ്വയാർത്ഥ പ്രയോഗവും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയത്.