x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​റി​ലെ ത​ർ​ക്കം ക​ലാ​ശി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ൽ, ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യിൽ


Published: April 4, 2026 08:41 PM IST | Updated: April 4, 2026 08:41 PM IST

കൊ​ല്ലം: കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഓ​ട്ടോ​യി​ലെ​ത്തി​യ സം​ഘം യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. വ​യ​ല സ്വ​ദേ​ശി​യാ​യ ശ​ര​ത് കു​മാ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ട​യ്ക്ക​ൽ അ​ഞ്ചു​മു​ക്കി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ സം​ഘം യു​വാ​വി​നെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ ക​ട​യ്ക്ക​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ‌​ടു​ത്തി​ട്ടു​ണ്ട്. ബാ​റി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ശ​ര​ത്തും പ്ര​തി​ക​ളും ത​മ്മി​ൽ വാ​ക്കു ത​ർ​ക്കം ഉ​ണ്ടാ​യി. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ശ​ര​ത്തി​നെ പ്ര​തി​ക​ൾ പി​ൻ​തു​ട​ർ​ന്നെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചു​മു​ക്കി​ലെ ഭാ​ര്യ വീ​ട്ടി​ൽ ആ​യി​രു​ന്നു ശ​ര​ത്തി​ന്‍റെ താ​മ​സം.

Tags : argument bar murder custody

Recent News

Corehub Up