x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓഹരി മൂല്യത്തില്‍ 3,145 കോടി രൂപയുടെ ഇടിവ്: ബാങ്ക് ഉദ്യോഗസ്ഥനെതിരേ കേസെടുത്തു

വെബ്ഡെസ്ക്
Published: September 2, 2026 02:26 AM IST | Updated: September 2, 2026 02:26 AM IST

കാ​​സ​​ര്‍ഗോ​​ഡ്: യൂ​​ണി​​യ​​ൻ ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ബി​​സി​​ന​​സ് ഡാ​​റ്റ അ​​ന​​ധി​​കൃ​​ത​​മാ​​യി ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്ത് ബാ​​ങ്കി​​നെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന രീ​​തി​​യി​​ൽ ക​​ത്ത് ത​​യാ​​റാ​​ക്കി ആ​​ർ​​ബി​​ഐ ഗ​​വ​​ർ​​ണ​​ർ​​ക്കും ന്യൂ​​സ് ചാ​​ന​​ലി​​നും അ​​യ​​ച്ചു​​വെ​​ന്ന പ​​രാ​​തി​​യി​​ൽ കാ​​സ​​ർ​​ഗോ​​ഡ് ടൗ​​ൺ പൊ​​ലി​​സ് കേ​​സെ​​ടു​​ത്തു.

കോ​​ഴി​​ക്കോ​​ട്ടെ റീ​​ജ​​ണ​​ല്‍ ഓ​​ഫീ​​സി​​ലെ നി​​യ​​മ​​വി​​ഭാ​​ഗം ഉ​​ദ്യോ​​ഗ​​സ്ഥ യു.​​റീ​​ജ​​യു​​ടെ പ​​രാ​​തി​​യി​​ല്‍ മം​​ഗ​​ളൂ​​രു സോ​​ണ​​ല്‍ ഓ​​ഫീ​​സി​​ല്‍ അ​​സി. മാ​​നേ​​ജ​​രാ​​യ കാ​​സ​​ര്‍ഗോ​​ഡ് ക​​സ​​ബ സ്വ​​ദേ​​ശി ജെ.​​ പു​​ര​​ന്ദ​​ര​​ക്കെ​​തി​​രേ​​യാ​​ണ് കേ​​സെ​​ടു​​ത്ത​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍ ബാ​​ങ്കി​​ന്‍റെ ഓ​​ഹ​​രി മൂ​​ല്യ​​ത്തി​​ല്‍ 3,145 കോ​​ടി രൂ​​പ​​യു​​ടെ ഇ​​ടി​​വു​​ണ്ടാ​​ക്കി​​യെ​​ന്ന് ആ​​രോ​​പി​​ച്ചാ​​ണ് ബാ​​ങ്ക് പ​​രാ​​തി ന​​ല്‍കി​​യ​​ത്.

എ​​ഫ്ഐ​​ആ​​ര്‍ പ്ര​​കാ​​രം 2026 മാ​​ര്‍ച്ച് 31ന് ​​അ​​വ​​സാ​​നി​​ച്ച സാ​​മ്പ​​ത്തി​​ക​​വ​​ര്‍ഷ​​ത്തെ ബാ​​ങ്കി​​ന്‍റെ വാ​​ര്‍ഷി​​ക ബി​​സി​​ന​​സ് വി​​വ​​ര​​ങ്ങ​​ളാ​​ണ് പു​​ര​​ന്ദ​​ര റി​​സ​​ർ​​വ് ബാ​​ങ്ക് ഗ​​വ​​ർ​​ണ​​ർ​​ക്ക് കൈ​​മാ​​റി​​യ​​ത്. 2025-26 സാ​​മ്പ​​ത്തി​​ക വ​​ര്‍ഷാ​​വ​​സാ​​ന​​ത്തി​​ല്‍ യൂ​​ണി​​യ​​ന്‍ ബാ​​ങ്ക് ത​​ങ്ങ​​ളു​​ടെ ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ട്, സേ​​വിം​​ഗ്‌​​സ് അ​​ക്കൗ​​ണ്ട് നി​​ക്ഷേ​​പ​​ങ്ങ​​ള്‍ കൃ​​ത്രി​​മ​​മാ​​യി വ​​ര്‍ധി​​പ്പി​​ച്ചു​​വെ​​ന്ന് ആ​​ര്‍ബി​​ഐ​​ക്ക് അ​​യ​​ച്ച​​താ​​യി പ​​റ​​യ​​പ്പെ​​ടു​​ന്ന ക​​ത്ത് ഒ​​രു ദേ​​ശീ​​യ വാ​​ര്‍ത്താ​​ചാ​​ന​​ല്‍ റി​​പ്പോ​​ര്‍ട്ട് ചെ​​യ്തി​​രു​​ന്നു.

2025-26 സാ​​മ്പ​​ത്തി​​ക​​വ​​ര്‍ഷം അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​ന് തൊ​​ട്ടു​​മു​​മ്പു​​ള്ള ര​​ണ്ടോ മൂ​​ന്നോ ദി​​വ​​സ​​ങ്ങ​​ള്‍ക്കു​​ള്ളി​​ല്‍ ബാ​​ങ്കി​​ന്‍റെ നി​​ക്ഷേ​​പ​​ങ്ങ​​ളി​​ല്‍ ഏ​​ക​​ദേ​​ശം 31,000 കോ​​ടി രൂ​​പ​​യു​​ടെ വ​​ര്‍ധ​​ന​​യു​​ണ്ടാ​​യെ​​ന്ന് ക​​ത്തി​​ൽ പ​​റ​​യു​​ന്നു. ഈ ​​വ​​ര്‍ധ​​ന​​യു​​ടെ 80 ശ​​ത​​മാ​​ന​​ത്തോ​​ളം അ​​താ​​യ​​ത് ഏ​​ക​​ദേ​​ശം 24,800 കോ​​ടി രൂ​​പ സ​​ര്‍ക്കാ​​ര്‍ അ​​ക്കൗ​​ണ്ടു​​ക​​ളി​​ല്‍നി​​ന്നാ​​ണു വ​​ന്ന​​തെ​​ന്നു വി​​വി​​ധ വൃ​​ത്ത​​ങ്ങ​​ളെ ഉ​​ദ്ധ​​രി​​ച്ചു​​ള്ള റി​​പ്പോ​​ര്‍ട്ട് വ്യ​​ക്ത​​മാ​​ക്കു​​ന്നു. അ​​വ​​സാ​​ന​​നി​​മി​​ഷം ഉ​​ണ്ടാ​​യ ഈ ​​വ​​ലി​​യ വ​​ര്‍ധ​​ന ബാ​​ങ്കി​​ന്‍റെ നി​​ക്ഷേ​​പ നി​​ല​​യെ​​ക്കു​​റി​​ച്ചു​​ള്ള ക​​ണ​​ക്കു​​ക​​ളി​​ല്‍ വ​​രു​​ത്തി​​യ കൃ​​ത്രി​​മ​​മാ​​യ മി​​നു​​ക്കു​​പ​​ണി അ​​ഥ​​വാ വി​​ന്‍ഡോ ഡ്രെ​​സിം​​ഗ് ആ​​ണെ​​ന്നാ​​യി​​രു​​ന്നു ആ​​രോ​​പ​​ണം. ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ പു​​റ​​ത്തു​​വ​​ന്ന സ​​മ​​യ​​ത്താ​​ണ് യൂ​​ണി​​യ​​ന്‍ ബാ​​ങ്കി​​ന്‍റെ ഓ​​ഹ​​രി​​ക​​ള്‍ ഇ​​ടി​​യു​​ന്ന​​ത്.

Tags : Business Entrepreneur Startup Market Drop of 3 145 crore in share value

Recent News

Corehub Up