x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ച​സാ​ര വി​ല​വ​ർ​ധ​ന: പൂ​ഴ്ത്തി​വ​യ്പ് ത​ട​യാ​ൻ സം​ഭ​ര​ണ​പ​രി​ധി പ​കു​തി​യാ​ക്കി

വെബ്ഡെസ്ക്
Published: September 2, 2026 07:06 AM IST | Updated: September 2, 2026 07:06 AM IST

പ​​​​ഞ്ച​​​​സാ​​​​രവി​​​​ല

ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ്യ​​​​ത്ത് പ​​​​ഞ്ച​​​​സാ​​​​രവി​​​​ല കു​​​​തി​​​​ച്ചു​​​​യ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പൂ​​​​ഴ്ത്തി​​​​വ​​​​യ്പും ക​​​​രി​​​​ഞ്ച​​​​ന്ത​​​​യും ത​​​​ട​​​​യാ​​​​ൻ ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ പ​​​​ഞ്ച​​​​സാ​​​​ര സം​​​​ഭ​​​​ര​​​​ണ​​​​പ​​​​രി​​​​ധി നേ​​​​ർ​​​​പ​​​​കു​​​​തി​​​​യാ​​​​യി വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ചു. ഇ​​​​തോ​​​​ടെ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്കു കൈ​​​​വ​​​​ശം വ​​​​യ്ക്കാ​​​​വു​​​​ന്ന പ​​​​ര​​​​മാ​​​​വ​​​​ധി സ്റ്റോ​​​​ക്ക് 4,000 ക്വി​​​​ന്‍റ​​​​ലി​​​​ൽ​​​​നി​​​​ന്ന് 2,000 ആ​​​​യി കു​​​​റ​​​​ഞ്ഞു. കൂ​​​​ടാ​​​​തെ, ഒ​​​​രു വ്യാ​​​​പാ​​​​രി​​​​ക്കും പ​​​​ഞ്ച​​​​സാ​​​​ര സ്റ്റോ​​​​ക്ക് ല​​​​ഭി​​​​ച്ച ദി​​​​വ​​​​സം മു​​​​ത​​​​ല്‍ 30 ദി​​​​വ​​​​സ​​​​ത്തി​​​​ല​​​​ധി​​​​കം സൂ​​​​ക്ഷി​​​​ക്കാ​​​​നാ​​​​കി​​​​ല്ല. പു​​​​തി​​​​യ നി​​​​യ​​​​ന്ത്ര​​​​ണം ഈ​​​​ മാ​​​​സം 15 മു​​​​ത​​​​ല്‍ ന​​​​വം​​​​ബ​​​​ര്‍ 30 വ​​​​രെ​​​​യു​​​​ണ്ടാ​​​​കും.

രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ഏ​​​​തൊ​​​​രു സ്ഥ​​​​ല​​​​ത്തും ഏ​​​​തു സ​​​​മ​​​​യ​​​​ത്തും 2,000 ക്വി​​​​ന്‍റ​​​​ലി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ പ​​​​ഞ്ച​​​​സാ​​​​ര സം​​​​ഭ​​​​രി​​​​ച്ചു​​​​വ​​​​യ്ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കി​​​​ല്ല. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും, കി​​​​ഴ​​​​ക്ക​​​​ൻ, വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​ധാ​​​​ന വി​​​​ത​​​​ര​​​​ണ​​​കേ​​​​ന്ദ്ര​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലും അ​​​​നു​​​​ബ​​​​ന്ധ മെ​​​​ട്രോ​​​​പൊ​​​​ളി​​​​റ്റ​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും സം​​​​ഭ​​​​ര​​​​ണ​​​​പ​​​​രി​​​​ധി 4,000 ക്വി​​​​ന്‍റ​​​​ലാ​​​​യി ത​​​​ന്നെ തു​​​​ട​​​​രും.

പു​​​​തി​​​​യ നി​​​​യ​​​​ന്ത്ര​​​​ണം സു​​​​ഗ​​​​മ​​​​മാ​​​​യ ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ന് സ​​​​ഹാ​​​​യകമാകുമെന്നും ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു ന്യാ​​​​യ​​​​മാ​​​​യ വി​​​​ല​​​​യി​​​​ല്‍ പ​​​​ഞ്ച​​​​സാ​​​​ര​​​​യു​​​​ടെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ ല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നും കേ​​​​ന്ദ്രം പ​​​​റ​​​​യു​​​​ന്നു. മി​​​​ല്ലു​​​​ക​​​​ൾ, വ്യാ​​​​പാ​​​​രി​​​​ക​​​​ൾ, ഡീ​​​​ല​​​​ർ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വ​​​​ൻ​​​​തോ​​​​തി​​​​ൽ പ​​​​ഞ്ച​​​​സാ​​​​ര ഒ​​​​ളി​​​​പ്പി​​​​ച്ചു​​​​വ​​​​ച്ച​​​​താ​​​​യും വി​​​​ൽ​​​​പ​​​​ന​​​​യി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ന​​​​ട​​​​പ​​​​ടി ക​​​​ടു​​​​പ്പി​​​​ച്ച​​​​ത്.

Tags : Deepika DeepikaNewspaper BreakingNews Sugar price hike

Recent News

Corehub Up