x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരഞ്ഞെടുപ്പു കമ്മിഷനെതിരേ വീണ്ടും രാഹുൽ

വെബ്ഡെസ്ക്
Published: September 2, 2026 06:34 AM IST | Updated: September 2, 2026 06:34 AM IST

ന്യൂ​​ഡ​​ൽ​​ഹി: രാ​ജ്യ​ത്തെ ജ​​നാ​​ധി​​പ​​ധ്യ​സം​​വി​​ധാ​​ന​​ത്തെ അ​​ട്ടി​​മ​​റി​​ക്കാ​​ൻ ബി​​ജെ​​പി​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​നും ചേ​​ർ​​ന്ന് വോ​​ട്ടു​മോ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് ലോ​​ക്സ​​ഭാ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി. ബി​​ജെ​​പി​​യു​​ടെ ല​​ക്ഷ്യം ഏ​​തു​​വി​​ധേ​​ന​​യും വി​​ജ​​യം നേ​​ടു​​ക എ​​ന്ന​​താ​​ണെ​​ന്നും ഇ​​തി​​നാ​​യി നി​​ര​​ന്ത​​രം ത​​ന്ത്ര​​ങ്ങ​​ൾ മാ​​റ്റു​​ക​​യാ​​ണെ​​ന്നും സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ പ​​ങ്കു​​വ​​ച്ച പോ​​സ്റ്റി​​ൽ രാ​​ഹു​​ൽ ആ​​രോ​​പി​​ച്ചു.

വോ​​ട്ടു​മോ​​ഷ​​ണ​​ത്തി​​ന്‍റെ ആ​​ദ്യ​​പ​​ടി​​യാ​​യി 2024ലെ ​​മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ലെ ലോ​​ക്സ​​ഭ, നി​​യ​​മ​​സ​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ പെ​​ട്ടെ​​ന്ന് 39 ല​​ക്ഷം പു​​തി​​യ വോ​​ട്ട​​ർ​​മാ​​രെ ചേ​​ർ​​ത്ത​​താ​​യി രാ​​ഹു​​ൽ ആ​​രോ​​പി​​ച്ചു. പി​ന്നാ​ലെ 2026ൽ ​​ബം​​ഗാ​​ളി​​ൽ ന​​ട​​ന്ന വോ​​ട്ട​​ർ​​പ​​ട്ടി​​ക പ​​രി​​ഷ്കര​​ണ​​ത്തെ​ത്തു​​ട​​ർ​​ന്ന് നീ​​ക്കം ചെ​​യ്ത91 ശ​​ത​​മാ​​നം പേ​​രെ​​യും അ​​പ്പീ​​ലി​​നു​ശേ​​ഷം തി​​രി​​ച്ചെ​​ടു​​ക്കേ​​ണ്ടി​വ​​ന്നു.

അ​​താ​​യ​​ത് തെ​​റ്റാ​​യി ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട പ​​ത്തി​​ൽ ഒ​​മ്പ​​തു പേ​​രെ​​യും തി​​രി​​കെ ചേ​​ർ​​ത്ത​​ത് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​ഞ്ഞ​ശേ​​ഷ​​മാ​​ണെ​​ന്നും ഇ​​തു വ്യ​​ക്ത​​മാ​​യ വോ​​ട്ടു​മോ​​ഷ​​ണ​​മാ​​ണെ​​ന്നും രാ​​ഹു​​ൽ കു​​റ്റ​​പ്പെ​​ടു​​ത്തി.

Tags : Deepika DeepikaNewspaper BreakingNews Rahul targets Election Commission

Recent News

Corehub Up