പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് അഞ്ച് അധ്യാപകർക്കു വീതവും, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്ന് മൂന്നു അധ്യാപകർക്കുമാണ് ഈ വർഷത്തെ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
മികച്ച വിദ്യാലയങ്ങൾക്കുള്ള ശ്രേഷ്ഠ വിദ്യാലയ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. ശ്രേഷ്ഠ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച സ്കൂളുകൾക്ക് അഞ്ചു ലക്ഷം രൂപ വീതവും, രണ്ടാം സ്ഥാനത്തിന് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം വീതവുമാണ് സമ്മാനം.
ശനിയാഴ്ച കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടക്കുന്ന അധ്യാപക ദിനാഘോഷ പരിപാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
അധ്യാപക പുരസ്കാര ജേതാക്കൾ:
എൽപി വിഭാഗം
ഐ. അബ്ദുൽ അസീസ് (ജിഎൽപിഎസ് ചെങ്ങര), എം.ജി. ഗീതമ്മ (എംടിഎൽപിഎസ് കടമ്മനിട്ട), ജോഷി ഡി. കൊള്ളന്നൂർ (കെജിഎം എൽപിഎസ് അന്തിക്കാട്), സൂസൻ കുരുവിള (സിഎംഎസ് എൽപിഎസ് കീഴ്വായ്പൂർ), എസ്. കണ്ണൻ (ഗവ. എൽപിഎസ് പ്രാക്കുളം).
യുപി വിഭാഗം
ജനിൽ ജോൺ (സെന്റ് തെരസിറ്റാസ് യുപിഎസ് തലോർ), എം.സി. അബ്ദുൽ അലി (എയുപിഎസ് തൃപ്പനച്ചി), വി.ജെ. ജോൺസൺ (ജിയുപിഎസ് പുതിയങ്കം, ആലത്തൂർ), എ. സിദ്ദിഖ് ഹസൻ (ഗവ. മോഡൽ യുപിഎസ് നിലമ്പൂർ), വി. ജയിംസ് (ലിറ്റിൽ ഫ്ലവർ യുപിഎസ് വേനപ്പാറ).
ഹൈസ്കൂൾ വിഭാഗം
കെ.പി. സുനിൽ കുമാർ (ജിഎച്ച്എസ്എസ് ഇരിക്കൂർ), വി.പി. അലി അക്ബർ (ഐഒഎച്ച്എസ്എസ് എടവന്ന), കെ. വിനോദ് കുമാർ (മമ്പറം എച്ച്എസ്എസ് തലശേരി), പി.ടി. സിറാജുദ്ദീൻ (ജിഎച്ച്എസ്എസ് പൂനൂർ, മങ്ങാട്), എം. രാജേഷ് (കല്ലടി ഹൈസ്കൂൾ, കുമരംപുത്തൂർ, മണ്ണാർക്കാട്).
ഹയർ സെക്കൻഡറി
ഡോ. ബിന്ദു പി. സുഭാഷ് (എസ്എസ്എച്ച്എസ്എസ് മൂർക്കനാട്), പി. ഭാസ്കരൻ (ജിഎച്ച്എസ്എസ് കരിമ്പ), ബാബു മാത്യു (സിഎംഎസ് എച്ച്എസ്എസ് മല്ലപ്പള്ളി), ഡോ. കെ. ശ്രീജ (ജിഎച്ച്എസ്എസ് കുണ്ടൂപറമ്പ്), കെ. സുനിൽ കുമാർ (ജിഎച്ച്എസ്എസ് കുളത്തുപ്പുഴ).
വൊക്കേഷണൽ ഹയർ സെക്കൻഡറി
എ. ജിനേഷ് (ഗവ. വിഎച്ച്എസ്എസ്, ചേളാരി, തേഞ്ഞിപ്പാലം), പി. സമീർ സിദ്ദിഖി (ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട്), ടി.വി. സതീഷ് (വിഎസ്എംഎം ജിവിഎച്ച്എസ്എസ് ഒല്ലൂർ).
ശ്രേഷ്ഠ വിദ്യാലയ പുരസ്കാരജേതാക്കൾ:
പ്രൈമറി വിഭാഗം
Tags : StateTeacherAwards Announced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash