x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ടും ക്രൂ​യിസ് ടെ​ര്‍​മി​ന​ല്‍ സ്ഥാ​പി​ക്കും: മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: September 2, 2026 06:42 AM IST | Updated: September 2, 2026 06:42 AM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍.

കോ​ഴി​ക്കോ​ട്: ടൂ​റി​സ​ത്തി​നും തീ​ര​ദേ​ശ ഗ​താ​ഗ​ത​ത്തി​നും വ​ലി​യ കു​തി​പ്പേ​കു​ന്ന​തി​നാ​യി കൊ​ച്ചി​ക്കു പു​റ​മേ കോ​ഴി​ക്കോ​ട്ടും ക്രൂ​യി​സ് ടെ​ര്‍​മി​ന​ല്‍ സ്ഥാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. കാ​ലി​ക്ക​ട്ട് എ​ന്‍​ഐ​ടി​യു​ടെ 66-ാം സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​എം.​വി. കേ​ശ​വ റാ​വു മെ​മ്മോ​റി​യ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ഡേ ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

സം​സ്ഥാ​ന​ത്തെ 44 ന​ദി​ക​ളും കാ​യ​ലു​ക​ളും ബ​ന്ധി​പ്പി​ച്ച് ജ​ല ടൂ​റി​സം വി​പു​ലീ​ക​രി​ക്കും. കേ​ര​ള​ത്തി​ന്‍റെ 600 കി​ലോ​മീ​റ്റ​ര്‍ തീ​ര​ദേ​ശ​വും തു​റ​മു​ഖ​ങ്ങ​ളും സം​യോ​ജി​പ്പി​ച്ച് സം​സ്ഥാ​ന​ത്തെ വ​ലി​യ പോ​ര്‍​ട്ട് സി​റ്റി​യാ​ക്കി മാ​റ്റാ​നാ​ണ് സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യി​ടു​ന്ന​ത്. റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നാ​യി ച​ര​ക്കു​നീ​ക്ക​ത്തി​ന്‍റെ 50 ശ​ത​മാ​ന​വും തീ​ര​ദേ​ശ ജ​ല​പാ​ത​ക​ളി​ലേ​ക്കു മാ​റ്റും.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സാ​മി​പ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി 27 പ​ദ്ധ​തി​ക​ളോ​ടെ ‘ഏ​വി​യേ​ഷ​ന്‍ ഹ​ബ് ’യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്നും ലോ​കോ​ത്ത​ര ലെ​ഗ​സി സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി കേ​ര​ള നോ​ള​ഡ്ജ് വാ​ലി സ്ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ന്‍​ഐ​ടി ഡ​യ​റ​ക്‌​ട​ര്‍ പ്ര​ഫ. പ്ര​സാ​ദ് കൃ​ഷ്ണ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം.​കെ. രാ​ഘ​വ​ന്‍ എം​പി, എം.​എ. റ​സാ​ഖ് എം​എ​ല്‍​എ, അ​ന​ന്ത് ടെ​ക്‌​നോ​ള​ജീ​സി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​സു​ബ്ബ റാ​വു പ​വു​ലൂ​രി, എ​ന്‍​ഐ​ടി പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ തോ​മ​സ്, ര​ജി​സ്ട്രാ​ര്‍ പ്ര​ഫ. സു​നി​ല്‍ ജേ​ക്ക​ബ് ജോ​ണ്‍, ഐ​എ​സി​ആ​ര്‍ ഡീ​ന്‍ പ്ര​ഫ. എ​സ്. കു​മാ​ര​വേ​ല്‍, സി ​പ്രൈം ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​മ​നീ​ഷ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : CruiseTerminal Kozhikode VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up