ട്രീസാ ജോളി
കൊച്ചി: ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ മലയാളിതാരം ട്രീസാ ജോളിയെ കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന് ആദരിക്കും.
അര്‍ജുന അവാര്‍ഡ് ലഭിച്ച ആദ്യ മലയാളി വനിതാ താരമാണ് ട്രീസാ ജോളി. രാജ്യത്തിനായി മികച്ച നേട്ടം കൈവരിച്ച ട്രീസയ്ക്ക് രണ്ടു ലക്ഷം രൂപയാണ് അസോസിയേഷന് പാരിതോഷികമായി നല്‍കുക.
ഡെന്മാര്ക്കില് നടന്ന തോമസ് കപ്പ് ടൂര്‍ണമെന്റില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ മലയാളിതാരങ്ങളായ പ്രണോയ്, അര്ജുന്, കിരണ്‍ ജോര്‍ജ് എന്നിവര്‍ക്ക് 50,000 രൂപവീതം പാരിതോഷികം നല്‍കാനും കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന് തീരുമാനിച്ചു.
എല്ലാ പാരിതോഷികങ്ങളും കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്റെ മെറിറ്റ് ഈവനിംഗില്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഇ.പി. ചിത്രേഷ് നായര്‍ അറിയിച്ചു.
Tags : TresaJolly Honored Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash