Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honored

Palakkad

ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: 2026 ലെ ​ഇ​ന്‍റ​ർ-​ക്ല​ബ് ലീ​ഗ് ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യി​ച്ച ടീ​മു​ക​ൾ​ക്കും ക​ളി​ക്കാ​ർ​ക്കും ജി​ല്ലാ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മാ​നവി​ത​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും ടെ​ന്നീ​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ര​മേ​ശ് മു​ഖ്യാ​തി​ഥി​യാ​യി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ടൂ​ർ​ണ​മെ​ന്‍റി​ൽ 11 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 116 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു, കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, പൊ​ള്ളാ​ച്ചി, നീ​ല​ഗി​രി മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 1,117 ക​ളി​ക്കാ​ർ പ​ങ്കെ​ടു​ത്തു. ജ​നു​വ​രി 24 മു​ത​ൽ ഏ​പ്രി​ൽ 4 വ​രെ കോ​യ​മ്പ​ത്തൂ​രി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഈ ​കാ​യി​ക ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ന​ട​ന്നു. ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​നി​വാ​സ​ൻ, സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ന​രേ​ന്ദ്ര, ക്ല​ബ് പ്ര​തി​നി​ധി​ക​ൾ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​ർ, ക​ളി​ക്കാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

NRI

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ത​യാ​യ സൂ​സ​ൻ എ​ലി​യാ​സി​നെ ആ​ദ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ന്‍റെ 14-ാമ​ത് പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ത​യാ​യ സൂ​സ​ൻ എ​ലി​യാ​സി​നെ ആ​ദ​രി​ച്ച് ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ വി​കാ​രി റ​വ.ഫാ. ​ജോ​യ്സ​ൺ തോ​മ​സ് പൂ​ച്ചെ​ണ്ട് ന​ൽ​കി ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​ർ​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​തി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യു​ടെ സ്നേ​ഹ​വും പ്രാ​ർ​ഥ​ന​ക​ളും അ​റി​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഈ ​ആ​ദ​ര​വ്. ച​ട​ങ്ങി​ൽ ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു എ​ബ്ര​ഹാ​മും സ​മീ​പം സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന സൂ​സ​ൻ എ​ലി​യാ​സി​ന് ഇ​ട​വ​ക​യു​ടെ ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ളും പ്രാ​ർ​ത്ഥ​ന​ക​ളും നേ​ർ​ന്നു. പു​തി​യ ദൗ​ത്യ​ത്തി​ൽ ദൈ​വാ​നു​ഗ്ര​ഹ​വും വി​ജ​യ​വും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളും ആ​ശം​സി​ച്ചു.

District News

ഹെ​ന്ന ഹാ​ഷി​മി​നെ ആ​ദ​രി​ച്ചു

കൂ​ട​ര​ഞ്ഞി: പി​എ​സ്‌​സി ഫോ​റ​സ്റ്റ് റേഞ്ച​ർ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഹെ​ന്ന ഹാ​ഷി​മി​നെ കൂ​ട​ര​ഞ്ഞി ന​വ​ത​രം​ഗം ക​ലാ സാം​സ്കാ​രി​ക വേ​ദി ആ​ദ​രി​ച്ചു. നി​യു​ക്ത എം​എ​ൽ​എ സി.​കെ. കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷാ​ജി വേ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ട്ടി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​യി​ഷാ​ബി ഷി​യാ​സ്, വാ​ർ​ഡ് മെ​മ്പ​ർ സ​ജ്ജ​യ്, കൂ​ട​ര​ഞ്ഞി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ്, ഹി​ൽ റൈ​സ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് പാ​തി​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സോ​മ​നാ​ഥ​ൻ കു​ട്ട​ത്ത്, സാ​ജു വ​ർ​ഗീ​സ്, ജോ​സ് പ​ഴൂ​ർ, ജ​ല​ജാ​മ​ണി, ഷാ​ന്‍റി കാ​പ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

നൃ​ത്ത അ​ധ്യാ​പി​ക​യെ പൊന്നാടയണിയിച്ച് ആ​ദ​രി​ച്ചു

മ​ല​പ്പു​റം: ലോ​ക നൃ​ത്ത​ദി​ന​മാ​യ ഏ​പ്രി​ൽ 29ന് "ന​ൻ​മ’ മ​ല​പ്പു​റം മേ​ഖ​ല ക​മ്മി​റ്റി നൃ​ത്ത അ​ധ്യാ​പി​ക ക​ലാ​മ​ണ്ഡ​ലം വ​ന​ജ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ മ​ല​പ്പു​റം മേ​ഖ​ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ ഇ​രു​ന്പൂ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

40 വ​ർ​ഷ കാ​ല​ത്തോ​ളം നൃ​ത്ത അ​ധ്യാ​പി​ക​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച​തി​നെ പ​രി​ഗ​ണി​ച്ചാ​ണ് ക​ലാ​മ​ണ്ഡ​ലം വ​ന​ജ​യെ ആ​ദ​രി​ച്ച​ത്. സെ​ക്ര​ട്ട​റി ഹ​നീ​ഫ് രാ​ജാ​ജി, ന​ൻ​മ അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് മാ​ന്പ്ര, പി. ​ഹാ​രി​സ്, പി. ​സാ​ബി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Sports

സ​ഞ്ജു സാം​സ​ണി​നെ കെ​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ ജേ​താ​ക്ക​ളാ​യ​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സ​ഞ്ജു സാം​സ​ണെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ക്കും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മം​ഗ​ല​പു​രം മു​ല്ല​ശേ​രി​യി​ൽ കെ​സി​എ നി​ർ​മി​ച്ച സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് ആ​ദ​രം.

ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യ സ​ഞ്ജു പു​തി​യ ത​ല​മു​റ​യി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും മം​ഗ​ല​പു​രം സ്റ്റേ​ഡി​യം ത​ല​സ്ഥാ​ന​ത്തെ ക്രി​ക്ക​റ്റ് വ​ള​ർ​ച്ച​യ്ക്ക് പു​ത്ത​നു​ണ​ർ​വ് ന​ൽ​കു​മെ​ന്നും കെ​സി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് വി. ​നാ​യ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ സ​ഞ്ജു​വി​നു​ള്ള ജ​ന്മ​നാ​ടി​ന്‍റെ ഈ ​ആ​ദ​ര​വ് സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടു​മെ​ന്ന് കെസി​എ സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്. കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോഗത്തിൽ കെ​സി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് വി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

NRI

ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​റ്റി​നെ ലാ​ന ആ​ദ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ലാ​ന​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നും 2013 - 15 വ​ർ​ഷ​ങ്ങ​ളി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ടി​നെ ആ​ദ​രി​ച്ചു.

1974 മു​ത​ൽ ന്യൂ​യോ​ർ​ക്കി​ലെ​യും തു​ട​ർ​ന്ന് ഹൂ​സ്റ്റ​ണി​ലെ​യും വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​ണ് ജോ​ർ​ജ് മ​ണി​ക്ക​രോ​ട്ട്. നോ​വ​ലി​സ്റ്റ്, പ്ര​ഭാ​ഷ​ക​ൻ, ച​രി​ത്ര​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ ഏ​റെ പ്ര​ശ​സ്ത​നാ​ണ്.

അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ മ​ല​യാ​ളം എ​ഴു​ത്തു​കാ​രു​ടെ​യും ഭാ​ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൃ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു സ​മ്പൂ​ർ​ണ ച​രി​ത്രം "അ​മേ​രി​ക്ക​യി​ലെ ആ​ധു​നി​ക മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്രം' എ​ന്ന ഗ്ര​ന്ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മ​ണ്ണി​ക്ക​രോ​രോ​ട്ടി​ന് സാ​ധി​ച്ചു.

 

District News

ജെ.​എ​സ്. ശ്രീ​ജ​യ്ക്ക് സ​ര​സ്വ​തി എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ട്ര​സ്റ്റി​ന്‍റെ ആ​ദ​രം

പാ​റ​ശാ​ല: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 57-ാം റാ​ങ്ക് നേ​ടി​യ ജെ.​എ​സ്. ശ്രീ​ജ​യെ സ​ര​സ്വ​തി എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ട്ര​സ്റ്റ് ആ​ദ​രി​ച്ചു. സ​ര​സ്വ​തി കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്ര​സ്റ്റ്‌​ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​സ്.​കെ. അ​ജ​യ്യ​കു​മാ​ര്‍ ശ്രീ​ജ​യ്ക്ക് ട്ര​സ്റ്റി​ന്‍റെ വ​ക​യാ​യി ഒ​രു ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍​ഡും ഫ​ല​ക​വും സ​മ്മാ​നി​ച്ചു.
സ​ര​സ്വ​തി എ​ഡ്യൂ​​ക്കേ​ഷ​ണ​ല്‍ ട്ര​സ്റ്റ് ലൈ​സ​ന്‍ ഓ​ഫീ​സ​ര്‍ അ​യി​ര ശ​ശി, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ക​വി​ത, അ​ഡ്മി​നി​സ​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വേ​ണു ഗോ​പാ​ല​ന്‍ നാ​യ​ര്‍, ഹോ​സ്പി​റ്റ​ല്‍ സി​ഇ​ഒ പ്ര​വീ​ണ്‍, സ​ജു സാം, ​ഡോ. അ​വി​നാ​ശ് കൃ​ഷ്ണ​ന്‍, ഡോ. ​അ​തു​ല്യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

അന്താരാഷ്ട്ര വനിതാദിനം: ജെ.​എ​സ്. ശ്രീ​ജയെ ആദരിച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര : വ​നി​താ​ദി​ന​ത്തി​ല്‍ താ​ര​മാ​യി സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 57-ാം റാ​ങ്ക് നേ​ടി​യ ജെ.​എ​സ്. ശ്രീ​ജ. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യി​ലെ കേ​ര​ള ല​ത്തീ​ൻ വി​മ​ണ്‍ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച വ​നി​താ​ദി​ന പ​രി​പാ​ടി​യി​ലാ​ണ് ശ്രീ​ജ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത്.

മാ​താ​പി​താ​ക്ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും ദൈ​വാ​നു​ഗ്ര​ഹ​വും വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചെ​ന്നും ശ്രീ​ജ പ​റ​ഞ്ഞു. ശ്രീ​ജ​യു​ടെ വി​ജ​യം വ​ിദ്യാ​ര്‍​ഥി​ക​ള്‍ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് ബി​ഷ​പ്പ് ഡോ. ​സെ​ല്‍​വ​രാ​ജ​ന്‍ പ​റ​ഞ്ഞു. രൂ​പ​ത മു​ന്‍ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ് ശ്രീ​ജ​ക്ക് 1.75 ല​ക്ഷം രൂ​പ കൈ​മാ​റി. ശ്രീ​ജ​ക്ക് പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം ന​ല്‍​കി​യ​തും മു​ന്‍ വി​കാ​രി ജ​ന​റാ​ളാ​യി​രു​ന്നു. തു​ട​ര്‍​ന്നു നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യു​ടെ ആ​ദ​രം ബി​ഷ​പ് ഡോ. ​സെ​ല്‍​വ​രാ​ജ​ന്‍ ന​ല്‍​കി.

കേ​ര​ളാ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് വി​മ​ണ്‍ അ​സോ​സി​യേ​ഷ​നും ശ്രീ​ജ​യെ അ​നു​മോ​ദി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താം​ഗ​മാ​യ ശ്രീ​ജ അ​മ്മാ​നി​മ​ല ക്രി​സ്തു​രാ​ജ ഇ​ട​വ​കാം​ഗ​മാ​ണ്. കെ​എ​ല്‍​സി​ഡ​ബ്ല്യൂ​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഉ​ഷാ​രാ​ജ​ന്‍, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ക്രി​സ്തു​ദാ​സ് തോം​സ​ണ്‍, ഫാ. ​സി ജോ​യി, ഫാ. ​ക്ലീ​റ്റ​സ്, പി.​ആ​ര്‍. പോ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി, അ​ജി​ത​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Sports

നാമക്കുഴി സഹോദരിമാര്‍ക്ക് വനിതാദിനത്തില്‍ ആദരം

കൊ​​ച്ചി: വോ​​ളി​​ബോ​​ളി​​ലൂ​​ടെ നാ​​ടി​​നെ പ്ര​​ശ​​സ്തി​​യി​​ലേ​​ക്കു​​യ​​ര്‍ത്തി​​യ നാ​​മ​​ക്കു​​ഴി സ​​ഹോ​​ദ​​രി​​മാ​​ര്‍ക്ക് ഡാ​​ല്‍മി​​യ സി​​മ​​ന്‍റ്സി​​ന്‍റെ​​യും പൗ​​രാ​​വ​​ലി​​യു​​ടെ​​യും ആ​​ദ​​രം.

ലോ​​ക വ​​നി​​താ​​ദി​​ന​​മാ​​യ മേ​യ് എ​​ട്ടി​​ന് നാ​​മ​​ക്കു​​ഴി ഗ​​വ. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ള്‍ മൈ​​താ​​നി​​യി​​ല്‍ വൈ​​കു​​ന്നേ​​രം 4.30ന് ​​ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍, മു​​ന്‍കാ​​ല വോ​​ളി​​ബോ​​ള്‍ താ​​രം​​കൂ​​ടി​​യാ​​യ മാ​​ണി സി.​​ കാ​​പ്പ​​ന്‍ എം​​എ​​ല്‍എ, അ​​നൂ​​പ് ജേ​​ക്ക​​ബ് എം​​എ​​ല്‍എ, വി.​​ജെ. ജോ​​ര്‍ജ് കു​​ള​​ങ്ങ​​ര എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

കേ​​ര​​ള​​ത്തി​​നു ദേ​​ശീ​​യ വ​​നി​​താ വോ​​ളി​​ബോ​​ള്‍ കി​​രീ​​ടം ആ​​ദ്യ​​മാ​​യി നേ​​ടി​​ത്ത​​ന്ന കെ.​​സി. ഏ​​ല​​മ്മ, വി.​​കെ. സാ​​റാ​​മ്മ, പി.​​കെ. ഏ​​ലി​​യാ​​മ്മ, പി.​​സി. ഏ​​ലി​​യാ​​മ്മ, വി.​​വി. അ​​ന്ന​​ക്കു​​ട്ടി, വി.​​കെ. ലീ​​ല, പി.​​ ലീ​​ലാ​​മ്മ, എം.​​എ​​ന്‍. അ​​മ്മി​​ണി എ​​ന്നി​​വ​​രെ​​യാ​​ണ് ആ​​ദ​​രി​​ക്കു​​ക.

കേ​​ര​​ള​​ത്തി​​ലേ​​ക്ക് ആ​​ദ്യ​​മാ​​യി വ​​നി​​താ അ​​ര്‍ജു​​ന അ​​വാ​​ര്‍ഡ് (1975) കൊ​​ണ്ടു​​വ​​ന്ന​​തും സ​​ഹോ​​ദ​​രി​​മാ​​രി​​ലൊ​​രാ​​ളാ​​യ കെ.​​സി. ഏ​​ല​​മ്മ​​യാ​​ണ്.

District News

ഡോ. ​സി.​കെ. ഈ​പ്പ​നെ ആ​ദ​രി​ച്ചു

അ​ങ്ക​മാ​ലി: വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള 2025 - ലെ ​ഡോ.​മേ​രി കെ​യ്ൻ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ ഡോ.​സി.​കെ ഈ​പ്പ​ന് അ​ങ്ക​മാ​ലി വൈ ​എം സി ​എ, വൈ​സ്മെ​ൻ​സ് ക്ല​ബ്ബു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി. വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് ബ​ഞ്ച​മി​ൻ കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് മെ​ൻ​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി പോ​ള​ച്ച​ൻ മെ​മ​ന്‍റോ ന​ല്കി അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ചു.

റോ​ജി .എം . ​ജോ​ൺ എം ​എ​ൽ എ ​മു​ഖ്യ​സ​ന്ദേ​ശം ന​ല്കി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ, അ​ഡ്വ. സാ​ജി ജോ​സ​ഫ് , മ​ർ​ച്ച​ന്റ്സ് ജോ​ണി കു​ര്യാ​ക്കോ​സ്, ഫാ . ​റി​ജോ മാ​ത്യു, ടോ​ണി പ​റ​മ്പി, പി.​എ. തോ​മാ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

NRI

ഷി​ക്കാ​ഗോ​യി​ൽ അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ലി​നെ ആ​ദ​രി​ച്ചു

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​കാം​ഗ​വും ഗാ​യ​ക​സം​ഗ​ത്തി​ന് പ​തി​ന​ഞ്ചോ​ളം വ​ർ​ഷ​ങ്ങ​ൾ നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും ചെ​യ്ത അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ലി​നെ ഇ​ട​വ​ക ആ​ദ​രി​ച്ചു.

ഈ ​അ​ടു​ത്ത​കാ​ല​ത്താ​യി ര​ച​ന​യും സം​ഗീ​ത​വും ന​ൽ​കി​കൊ​ണ്ട് മി​ക​ച്ച ഗാ​ന​ങ്ങ​ൾ ഷി​ക്കാ​ഗോ​യി​ലെ ഗാ​യ​ക​ർ​ക്ക് അ​വ​സ​രം ന​ൽ​കി​കൊ​ണ്ട് പു​റ​ത്തി​റ​ക്കി​യ​ത് പ​രി​ഗ​ണി​ച്ചാ​ണ് ആ​ദ​രം ന​ൽ​കി​യ​ത്.

ഇ​ട​വ​ക​യു​ടെ ക​രോ​ൾ ആ​ഘോ​ഷ വേ​ദി​യി​ൽ വ​ച്ച് വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ക്കു​ക​യും കൈ​ക്കാ​ര​ൻ​മാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് സാ​ബു ക​ട്ട​പ്പു​റം ബൊ​ക്കെ സ​മ്മാ​നി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഇ​ദം​പ്ര​ഥ​മ​മാ​യി ഇ​ട​വ​ക​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യ്ക്ക് വേ​ണ്ടി "അ​ണ​യാം ദൈ​വ​ജ​ന​മേ' എ​ന്ന ഗാ​നം ര​ച​ന​യും സം​ഗീ​ത​വും ന​ൽ​കി പു​റ​ത്തി​റ​ക്കി​കൊ​ണ്ടാ​ണ് ഗാ​ന നി​ർ​മ്മാ​ണ രം​ഗ​ത്തേ​ക്ക് അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ ചു​വ​ടു​വ​ച്ച​ത്.

തു​ട​ർ​ന്ന് ക്രി​സ്​മ​സ് ക​രോ​ളി​നാ​യി പു​റ​ത്തി​റ​ക്കി​യ "ഉ​ണ്ണി​യേ​ശു​വെ കാ​ണാ​ൻ' എ​ന്ന ഹി​റ്റ് ഗാ​നം പൂ​ർ​ണ​മാ​യും ഷി​ക്കാ​ഗോ​യി​ലെ ത​ന്നെ ഗാ​യ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പു​റ​ത്തി​റ​ക്കു​ക​യും ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

 

NRI

എ​ബ്ര​ഹാം തോ​മ​സി​ന് ലാ​ന​യു​ടെ ആ​ദ​രം

ഡാ​ള​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന) ഡാ​ള​സി​ലെ പ്ര​മു​ഖ​നും മു​തി​ർ​ന്ന സാ​ഹി​ത്യ​കാ​ര​നു​മാ​യ എ​ബ്ര​ഹാം തോ​മ​സി​നെ പ്ര​ശം​സാ​ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാ​ഹി​ത്യ​സം​ഘ​ട​ന​യാ​യ ലാ​ന​യു​ടെ ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​ന വേ​ദി​യി​ലാ​ണ് ആ​ദ​ര​വ് ച​ട​ങ്ങ് ഒ​രു​ക്കി​യ​ത്.

1971 മു​ത​ൽ 1991 വ​രെ ബോം​ബെ​യി​ൽ നി​ന്ന് മ​ല​യാ​ള​ത്തി​ലെ​യും ഇം​ഗ്ലീ​ഷ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ​യും സ്ഥി​രം എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു എ​ബ്ര​ഹാം തോ​മ​സ്. ഇം​ഗ്ലീ​ഷി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ലേ​ഖ​ന​ങ്ങ​ൾ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഉ​റു​ദു, ബം​ഗാ​ളി, അ​റ​ബി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

2005-2007 വ​ർ​ഷ​ങ്ങ​ളി​ൽ ലാ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം, ഇ​പ്പോ​ഴും എ​ഴു​ത്തും വാ​യ​ന​യും ഊ​ർ​ജ്ജ​സ്വ​ല​ത​യോ​ടെ തു​ട​രു​ന്നു. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ പ​ഴ​യ ത​ല​മു​റ​യി​ലെ​യും പു​തി​യ ത​ല​മു​റ​യി​ലെ​യും എ​ഴു​ത്തു​കാ​രെ ലാ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലാ​ന​യ്ക്ക് ​എ​ബ്ര​ഹാം തോ​മ​സ് എ​ല്ലാ ആ​ശം​സ​ക​ളും നേ​ർ​ന്നു.

NRI

ഗാ​ർ​ലാ​ൻ​ഡ് സി​റ്റി ടാ​ക്സ് ഇ​ൻ​ക്രി​മെ​ന്‍റ് ഫി​നാ​ൻ​സ് ബോ​ർ​ഡ് അം​ഗം പി. ​സി. മാ​ത്യു​വി​നെ ആ​ദ​രി​ച്ചു

ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി ടാ​ക്സ് ഇ​ൻ​ക്രി​മെ​ന്‍റ് ഫി​നാ​ൻ​സ് ബോ​ർ​ഡ് അം​ഗ​വും ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി. ​സി. മാ​ത്യു​വി​നെ ഗാ​ർ​ലാ​ൻ​ഡ് സി​റ്റി ബോ​ർ​ഡ് ആ​ൻ​ഡ് ക​മ്മീ​ഷ​ൻ​സ് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

ത​ന്‍റെ അ​ക​മ​ഴി​ഞ്ഞ സേ​വ​നം 2023 - 2025 കാ​ല​യ​ള​വി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് അ​ഡ്വൈ​സ​റി ക​മ്മീ​ഷ​നി​ൽ കാ​ഴ്ച​വ​ച്ച​തി​നാ​ലാ​ണ് മ​നോ​ഹ​ര​മാ​യ ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യു​ടെ ലോ​ഗോ പ​തി​പ്പി​ച്ച പ്ലാ​ക്ക് ന​ൽ​കി ആ​ദ​രി​ച്ച​ത്.

മേ​യ​ർ ഡി​ല​ൻ ഹെ​ഡ്രി​ക്ക് പ്ലാ​ക്ക് പി. ​സി മാ​ത്യു​വി​ന് കൈ​മാ​റി​യ​പ്പോ​ൾ സ​ദ​സ് കൈ​യ​ടി​യോ​ടെ ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ചു. സി​റ്റി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും മ​റ്റു ബോ​ർ​ഡ് ആ​ൻ​ഡ് ക​മ്മീ​ഷ​ൻ​സ് അം​ഗ​ങ്ങ​ളും സി​റ്റി​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്മെ​ന്‍റ് സ്റ്റാ​ഫു​ക​ളും പ​ങ്കെ​ടു​ത്തു.

ടെ​ക്സാ​സ് റേ​ഞ്ചേ​ഴ്‌ റേ​ഡി​യോ ബ്രോ​ഡ് കാ​സ്റ്റ​ർ എ​റി​ക് നാ​ഡ​ർ ന​ർ​മ ര​സ​മാ​യ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ പൗ​ര​ന്മാ​ർ​ക്കാ​യി 17.4 മി​ല്യ​ൺ ഡോ​ള​ർ ബ​ജ​റ്റി​ൽ 27,000 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​ത്തി​ലു​ള്ള ആ​ക്റ്റി​വി​റ്റി സെ​ന്‍റ​ർ പ​ണി ആ​രം​ഭി​ച്ച​താ​യും ഇ​ത് ഏ​ക​ദേ​ശം ര​ണ്ടു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​കു​മെ​ന്നും പി. ​സി. മാ​ത്യു പ​റ​ഞ്ഞു.

ഗാ​ർ​ലാ​ൻ​ഡ് ഡൗ​ൺ​ടൗ​ണി​ന് സ​മീ​പ​മാ​ണ് ഈ ​കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഈ ​ബി​ൽ​ഡിം​ഗ് പ​ണി​യു​ടെ ല​ക്ഷ്യം എ​ന്താ​ണെ​ന്നു വ​ച്ചാ​ൽ സീ​നി​യ​ർ പൗ​ര​ന്മാ​ർ​ക്കാ​യു​ള്ള പ​രി​പാ​ടി​ക​ൾ, ആ​രോ​ഗ്യ​പ​രി​ച​ര​ണം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്നു​ള്ള​താ​ണ്.

ഗെ​യിം റൂം, ​വ്യാ​യാ​മ/​ഫി​റ്റ്ന​സ് റൂ​മു​ക​ൾ, വാ​ക്കിം​ഗ് ട്രാ​ക്ക്‌, സൗ​ക​ര്യ​മു​ള്ള ആ​ർ​ട്സ് & ക്രാ​ഫ്റ്റ്സ് റൂം, ​ലൈ​ബ്ര​റി/​ക​മ്പ്യൂ​ട്ട​ർ ആ​ക്സ​സ് റൂം, ​ഡൈ​നിം​ഗ്/​കി​ച്ച​ൻ, മ​ൾ​ട്ടി-​പ​ർ​പ്പ​സ് പ്രോ​ഗ്രാം റൂ​മു​ക​ൾ, തു​റ​സാ​യ സാ​മൂ​ഹി​ക/​വി​നോ​ദ മേ​ഖ​ല ഉ​ൾ​പ്പെ​ടെ പ​ല സൗ​ക​ര്യ​ങ്ങ​ളും ഈ ​ബി​ൽ​ഡിം​ഗി​ൽ ഉ​ണ്ടാ​വും.

ഗാ​ർ​ലാ​ൻ​ഡി​ലെ എ​ല്ലാ സീ​നി​യ​ർ​മാ​രു​ടെ​യും ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു വ​ലി​യ നേ​ട്ട​മാ​ണി​ത് എ​ന്നും സീ​നി​യ​ർ​മാ​ർ ഈ ​സൗ​ക​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും പി. ​സി. മാ​ത്യു അ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലെ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി. ​സി. ഗാ​ർ​ലാ​ൻ​ഡ് മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ക​യും ത​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2021-ൽ ​ഡി​സ്ട്രി​ക്ട് 3ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ലൂ​ടെ ത​ന്നെ റ​ണ്ണ​ർ-​അ​പ്പ് സ്ഥാ​ന​ത്തെ​ത്തി​യ പി.​സി, ത​ന്‍റെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ യാ​ത്ര തു​ട​രു​ക​യാ​ണെ​ന്നും സാ​ധി​ച്ചാ​ൽ 2027-ൽ ​ഡി​സ്ട്രി​ക്ട് 3 കൗ​ൺ​സി​ൽ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്നു​മാ​ണ് ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്.

NRI

ഡോ. ​കെ.​സി. ജോ​ർ​ജി​നെ ആ​ദ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ കാ​ൻ​സ​ർ അ​വ​ബോ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ലെ എ​യിം​സ് വേ​ദി​യി​ൽ, ദീ​പാ​ലാ​യ​യു​ടെ സെ​ക്ര​ട്ട​റി​യും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ അ​ഡ്വ. ഡോ. ​കെ.​സി. ജോ​ർ​ജി​നെ ആ​ദ​രി​ച്ചു.

സ​ർ​വൈ​ക്ക​ൽ കാ​ൻ​സ​ർ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നും ഒ​മ്പ​ത് മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള 800-ല​ധി​കം പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും ന​ൽ​കി​യ അ​തു​ല്യ​മാ​യ സം​ഭാ​വ​ന​യ്ക്കാ​ണ് ഈ ​ബ​ഹു​മ​തി ല​ഭി​ച്ച​ത്.

കാ​ൻ​സ​റി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ഡോ. ​ജോ​ർ​ജ് പാ​ലി​യേ​റ്റീ​വ് കൗ​ൺ​സി​ലിം​ഗ്, സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, മ​ന​ശാ​സ്ത്ര പി​ന്തു​ണ തു​ട​ങ്ങി​യ​വ ന​ൽ​കി​വ​രു​ന്നു.

ദീ​പാ​ലാ​യ​യു​ടെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളു​ടെ ഭാ​ഗ​മാ​യി, ഡോ. ​ജോ​ർ​ജ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കാ​ൻ​സ​ർ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദീ​പാ​ലാ​യ സ്കൂ​ളു​ക​ളി​ലും വി​വി​ധ ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ളി​ലു​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

കൂ​ടാ​തെ സ്ത്രീ​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ ക്യാ​മ്പു​ക​ളും ന​ട​പ്പാ​ക്കി.

Latest News

Corehub Up