x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഷ​പ് ഡോ.​ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​നെ ഡോ​ക്‌‌​ട​ർ ഓ​ഫ് ഡി​വി​നി​റ്റി ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ചു

ഷാ​ജി രാ​മ​പു​രം
Published: May 27, 2026 12:00 PM IST | Updated: May 27, 2026 12:00 PM IST

ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​നും ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ആ​ഗോ​ള വേ​ദി​യാ​യ വേ​ൾ​ഡ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ (ഡ​ബ്ല്യു​സി​സി) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ബി​ഷ​പ് ഡോ.​ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​നെ ന്യൂ​യോ​ർ​ക്ക് ജ​ന​റ​ൽ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ഡോ​ക്‌ട​ർ ഓ​ഫ് ഡി​വി​നി​റ്റി ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ചു.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ലെ എ​ട്ട് ഔ​ദ്യോ​ഗി​ക എ​പ്പി​സ്കോ​പ്പ​ൽ സെ​മി​നാ​രി​ക​ളി​ൽ ഒ​ന്നാ​ണ് ന്യൂ​യോ​ർ​ക്കി​ലെ മാ​ൻ​ഹ​ട്ട​നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ജ​ന​റ​ൽ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി.

അ​മേ​രി​ക്ക​യി​ലെ പ്രി​ൻ​സ്റ്റ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഉ​ന്ന​ത പ​ഠ​ന​ത്തി​നു ശേ​ഷം ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് ക്രി​സ്ത്യ​ൻ എ​ഡ്യൂ​ക്കേ​ഷ​നി​ലും ബി​ഷ​പ് ഡോ.​ മാ​ർ പൗ​ലോ​സ് ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്.

2005 മേ​യ് 14-ന് ​മാ​ർ​ത്തോ​മ്മാ സ​ഭ​യി​ൽ എ​പ്പി​സ്കോ​പ്പ​യാ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യ​പ്പെ​ട്ട ഡോ.​ മാ​ർ പൗ​ലോ​സ് കോ​ട്ട​യം മാ​ങ്ങാ​നം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ലെ കാ​ഞ്ഞി​ര​ത്ത​റ കെ.​സി. ഉ​തു​പ്പി​ന്‍റെ​യും സോ​സ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

 

K-Rail Survey

ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​നി​ട​യി​ൽ സെ​റാം​പൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ർ പൗ​ലോ​സ് ചെ​റു​പ്പ​ത്തി​ൽ അ​ഖി​ല കേ​ര​ള ബാ​ല​ജ​ന സ​ഖ്യ​ത്തിന്‍റെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഇ​ന്ന​ത്തെ കേ​ര​ള ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​യി​രു​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്.

ക​ഠി​നാ​ധ്വാ​ന​ത്തി​നും പ്ര​തി​ബ​ദ്ധ​ത​യ്ക്കു​മു​ള്ള ദൈ​വ​ത്തി​ന്‍റെ നി​യോ​ഗ​മാ​യാ​ണ് മാ​ർ പൗ​ലോ​സ് ത​ന്‍റെ വി​ളി​യെ ക​ണ​ക്കാ​ക്കു​ന്ന​ത്, കൂ​ടാ​തെ ദൈ​വ​ത്തി​ന്‍റെ ക​രു​ണ​യി​ലും സ്നേ​ഹ​ത്തി​ലും അ​ദ്ദേ​ഹം ശ​ക്തി ക​ണ്ടെ​ത്തു​ന്നു.

വി​ന​യ​വും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​വും അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്കു​ന്ന​തി​നാ​ൽ, ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ അ​റി​യു​വാ​നും അ​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും ന​ന്മ ചെ​യ്യാ​നു​മു​ള്ള തി​ര​ക്കി​ലാ​ണ് എ​പ്പോ​ഴും.

നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​നാ​യ ബി​ഷ​പ് ഡോ.​ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​ന് ന്യൂ​യോ​ർ​ക്കി​ലെ എ​പ്പി​സ്കോ​പ്പ​ൽ സെ​മി​നാ​രി ഹോ​ണ​റി ഡോ​ക്ട​ർ ഓ​ഫ് ഡി​വി​നി​റ്റി ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ച​തി​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന കൗ​ൺ​സി​ലും ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദീ​ക​രും, വി​ശ്വാ​സ സ​മൂ​ഹ​വും അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​താ​യി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​യ​ൽ സാ​മു​വേ​ൽ തോ​മ​സ് അ​റി​യി​ച്ചു.

Tags : Bishop Dr. Abraham Mar Paulos Honored Doctor of Divinity degree General Theological Seminary New York

Recent News

Corehub Up