തിരുവനന്തപുരം: ടി20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായതിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷൻ ആദരിക്കും. ഞായറാഴ്ച വൈകുന്നേരം ആറിന് മംഗലപുരം മുല്ലശേരിയിൽ കെസിഎ നിർമിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് ആദരം.
ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായ സഞ്ജു പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും മംഗലപുരം സ്റ്റേഡിയം തലസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് പുത്തനുണർവ് നൽകുമെന്നും കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനമായ സഞ്ജുവിനുള്ള ജന്മനാടിന്റെ ഈ ആദരവ് സ്റ്റേഡിയം ഉദ്ഘാടനത്തിന്റെ മാറ്റുകൂട്ടുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ അഭിപ്രായപ്പെട്ടു. യോഗത്തിൽ കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിക്കും.
Tags : t20 world cup sanju samson honored kca