x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പ​റ​ക്കും കാ​റു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ണ്’; 2018-ൽ ​ക​ളി​യാ​ക്കി​യ​വ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി ഇ​ലോ​ൺ മ​സ്കി​ന്‍റെ പു​തി​യ പ​റ​ക്കു​ന്ന ടെ​സ്‌​ല റോ​ഡ്‌​സ്റ്റ​ർ!

ഓൺലൈൻ ഡെസ്ക്
Published: October 16, 2026 11:13 PM IST | Updated: October 16, 2026 11:13 PM IST

ഇലോൺ മസ്ക്

ഹൂ​സ്റ്റ​ൺ: റോ​ഡി​ലൂ​ടെ ഓ​ടു​ക മാ​ത്ര​മ​ല്ല, വാ​യു​വി​ൽ പ​റ​ന്നു​യ​രു​ക​യും ചെ​യ്യു​ന്ന പു​തി​യ ടെ​സ്‌​ലാ റോ​ഡ്‌​സ്റ്റ​ർ ഇ​ല​ക്ട്രി​ക് കാ​ർ പു​റ​ത്തി​റ​ക്കി ഇ​ലോ​ൺ മ​സ്‌​ക്. 2018-ൽ ​കാ​റു​ക​ൾ പ​റ​ത്തു​മെ​ന്ന മ​സ്‌​കി​ന്‍റെ ആ​ശ​യം കേ​ട്ട് പ​രി​ഹ​സി​ച്ച​വ​ർ​ക്കു​ള്ള വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യാ​യാ​ണ് റോ​ഡ്‌​സ്റ്റ​റി​ന്റെ പു​തി​യ പ​തി​പ്പി​ന്‍റെ ത​ത്സ​മ​യ പ്ര​ദ​ർ​ശ​നം ന​ട​ന്ന​ത്.

ടെ​ക്‌​സാ​സി​ലെ സ്പേ​സ് എ​ക്‌​സ് ഫെ​സി​ലി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്റ്റീ​ൽ റാം​പി​ൽ നി​ന്നും കു​തി​ച്ചു​യ​ർ​ന്ന് വാ​യു​വി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കാ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. സ്‌​പേ​സ് എ​ക്‌​സി​ന്‍റെ റോ​ക്ക​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ടെ​സ്‌​ല ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കം​പ്ര​സ്ഡ് എ​യ​ർ ത്ര​സ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന് റോ​ക്ക​റ്റ് പോ​ലെ പ​റ​ക്കാ​നും വാ​യു​വി​ൽ ക​ര​ണം മ​റി​യാ​നും സാ​ധി​ക്കു​മെ​ന്ന് മ​സ്‌​ക് വ്യ​ക്ത​മാ​ക്കി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ർ നി​ർ​മാ​താ​ക്ക​ളും റോ​ക്ക​റ്റ് നി​ർ​മാ​താ​ക്ക​ളും കൈ​കോ​ർ​ത്ത​പ്പോ​ൾ ഉ​ണ്ടാ​യ അ​ത്ഭു​ത​മാ​ണി​തെ​ന്ന് പ്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മ​സ്‌​ക് കു​റി​ച്ചു. "പ​റ​ക്കും കാ​റു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ണ്" എ​ന്നും മ​സ്‌​ക് കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​ങ്കേ​തി​ക​വി​ദ്യ ഇ​നി​യും വി​ക​സി​പ്പി​ക്കാ​നു​ണ്ടെ​ങ്കി​ലും ഇ​ല​ക്ട്രി​ക് വാ​ഹ​ന രം​ഗ​ത്ത് വ​ൻ വി​പ്ല​വം സൃ​ഷ്ടി​ക്കാ​ൻ റോ​ഡ്‌​സ്റ്റ​റി​ന് ക​ഴി​യു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്ര​തീ​ക്ഷ. 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up