x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​റ്റി​നെ ലാ​ന ആ​ദ​രി​ച്ചു


Published: March 11, 2026 03:16 PM IST | Updated: March 11, 2026 03:20 PM IST

ന്യൂ​യോ​ർ​ക്ക്: ലാ​ന​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നും 2013 - 15 വ​ർ​ഷ​ങ്ങ​ളി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ടി​നെ ആ​ദ​രി​ച്ചു.

1974 മു​ത​ൽ ന്യൂ​യോ​ർ​ക്കി​ലെ​യും തു​ട​ർ​ന്ന് ഹൂ​സ്റ്റ​ണി​ലെ​യും വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​ണ് ജോ​ർ​ജ് മ​ണി​ക്ക​രോ​ട്ട്. നോ​വ​ലി​സ്റ്റ്, പ്ര​ഭാ​ഷ​ക​ൻ, ച​രി​ത്ര​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ ഏ​റെ പ്ര​ശ​സ്ത​നാ​ണ്.

അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ മ​ല​യാ​ളം എ​ഴു​ത്തു​കാ​രു​ടെ​യും ഭാ​ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൃ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു സ​മ്പൂ​ർ​ണ ച​രി​ത്രം "അ​മേ​രി​ക്ക​യി​ലെ ആ​ധു​നി​ക മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്രം' എ​ന്ന ഗ്ര​ന്ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മ​ണ്ണി​ക്ക​രോ​രോ​ട്ടി​ന് സാ​ധി​ച്ചു.

 

K-Rail Survey

ഭാ​ഷാ​പ​ഠി​താ​ക്ക​ൾ​ക്കും ച​രി​ത്ര​കാ​ര​ന്മാ​ർ​ക്കും എ​ന്നും ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​ണ് പ്ര​സ്തു​ത കൃ​തി. കൂ​ടാ​തെ ജീ​വി​ത​ത്തി​ന്‍റെ ക​ണ്ണീ​ർ, അ​ഗ്നി​യു​ദ്ധം, അ​മേ​രി​ക്ക എ​ന്നീ നോ​വ​ലു​ക​ൾ, കേ​ര​ളം ഉ​റ​ങ്ങു​ന്നു, അ​ക​ലു​ന്ന ബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി കൃ​തി​ക​ളു​ടെ​യും ര​ച​യി​താ​വാ​ണ് ജോ​ർ​ജ് മ​ണി​ക്ക​രോ​ട്ട്.

ലാ​ന രൂ​പീ​ക​ര​ണ സ​മ​യ​ങ്ങ​ളി​ലും അ​തി​ന്‍റെ വ​ള​ർ​ച്ച​യി​ലും നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ഴു​ത്തു​കാ​ര​ൻ സം​ഘാ​ട​ക​ൻ അ​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മ​ണ്ണി​ക്ക​രോ​ട്ട് ഇ​പ്പോ​ൾ ത​ന്‍റെ ഭ​വ​ന​ത്തി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്നു.

ലാ​ന, ഹൂ​സ്റ്റ​ൺ മ​ല​യാ​ളം സൊ​സൈ​റ്റി, റൈ​റ്റേ​ഴ്സ് ഫോ​റം ഹൂ​സ്റ്റ​ൺ, കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രും ചു​മ​ത​ല​ക്കാ​രും ഒ​ന്നി​ച്ച് മ​ണ്ണി​ക്ക​രൊ​ട്ടി​നെ സ​ന്ദ​ർ​ശി​ക്കു​ക​യും ലാ​ന​യു​ടെ ആ​ദ​ര​വ് അ​റി​യി​ക്കു​ക​യും ചെ​യ്തു.

Tags : Lana George Mannikarot Honored USA

Recent News

Corehub Up