x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച് ദി​വ​സ​ത്തി​ന​കം വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി പ​ടി​യി​റ​ങ്ങി; അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ റി​ക്കാ​ർ​ഡ്

പി.​പി. ചെ​റി​യാ​ൻ
Published: October 17, 2026 06:01 PM IST | Updated: October 17, 2026 06:01 PM IST

കേ​റ്റി സ​ഖ​റി​യ

വാ​ഷിം​ഗ്ട​ൺ ഡി​സി: ചു​മ​ത​ല​യേ​റ്റ് വെ​റും അ​ഞ്ച് ദി​വ​സ​ത്തി​ന​കം വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് കേ​റ്റി സ​ഖ​റി​യ പ​ടി​യി​റ​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ട്.

അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ കാ​ലം ഈ ​പ​ദ​വി​യി​ലി​രു​ന്ന പ്ര​സ് സെ​ക്ര​ട്ട​റി​യെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ അ​വ​ർ​ക്ക് ല​ഭി​ച്ച​ത്.

ഒ​ക്ടോ​ബ​ർ 12നാ​ണ് സ​ഖ​റി​യ ചു​മ​ത​ല​യേ​റ്റ​ത്. നേ​ര​ത്തേ സ്ഥാ​നം ഒ​ഴി​ഞ്ഞ ക​രോ​ലി​ൻ ലെ​വി​റ്റി​ന് പ​ക​ര​മാ​യാ​ണ് അ​വ​ർ നി​യ​മി​ത​യാ​യ​ത്.

യോ​ഗ്യ​ത​യെ​ച്ചൊ​ല്ലി വി​വാ​ദം

സ​ഖ​റി​യ​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും അ​ഭി​ഭാ​ഷ​ക​യെ​ന്ന അ​വ​കാ​ശ​വാ​ദ​വും സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്.

കാ​ലി​ഫോ​ർ​ണി​യ ബാ​ർ പ​രീ​ക്ഷ എ​ഴു​തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​ർ പി​ന്നീ​ട് സ​മ്മ​തി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യി​ൽ അ​ഭി​ഭാ​ഷ​ക​യാ​യി പ്രാ​ക്ടീ​സ് ചെ​യ്യാ​നു​ള്ള ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ളും വി​വാ​ദം ശ​ക്ത​മാ​ക്കി.

ഒ​ക്ടോ​ബ​ർ 13ന് ​ന​ട​ന്ന ആ​ദ്യ വാ​ർ​ത്താ​സ​മ്മേ​ള​നം വെ​റും 15 മി​നി​റ്റ് മാ​ത്ര​മാ​ണ് നീ​ണ്ടു​നി​ന്ന​ത്. മൂ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് സ​ഖ​റി​യ മ​റു​പ​ടി ന​ൽ​കി​യ​ത്.

മാ​ധ്യ​മ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് ട്രം​പ്

മാ​ധ്യ​മ​ങ്ങ​ൾ സ​ഖ​റി​യ​യോ​ട് അ​നീ​തി കാ​ട്ടി​യെ​ന്നാ​ണ് പ്ര​സി​ഡ​ന്റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. വ്യ​ക്തി​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥാ​ന​ത്ത് തു​ട​രു​ന്ന കാ​ര്യം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും ട്രം​പ് വ്യ​ക്ത​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, പു​തി​യ വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. സ​ഖ​റി​യ​യ്ക്ക് ഭ​ര​ണ​കൂ​ട​ത്തി​ൽ മ​റ്റൊ​രു പ​ദ​വി ന​ൽ​കു​മോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല.

Tags : WhiteHouse PressSecretary AmericanHistory NRINews

Recent News

Corehub Up