Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NRINews

Europe

കൊ​ളോ​ണി​ല്‍ ജ​പ​മാ​ല ആ​ച​ര​ണ​സ​മാ​പ​ന​വും വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളും

കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​പ​മാ​ല ആ​ച​ര​ണ​സ​മാ​പ​ന​വും വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളും ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്കും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാലിന് കൊ​ളോ​ണി​ലെ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ല്‍ (Herz Jesu Kirche) ആ​ണ് തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ജ​പ​മാ​ല അ​ര്‍​പ്പ​ണം, മ​ധ്യ​സ്ഥ പ്രാ​ര്‍ഥന, പ്ര​ദി​ക്ഷ​ണം, തി​രു​ശേ​ഷി​പ്പ് വ​ന്ദ​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും.

അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ഈ ​തി​രു​നാ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​മ്യൂ​ണി​റ്റി അ​ധി​കാ​രി​ക​ള്‍ അ​റി​യി​ച്ചു.

സ്ഥ​ലം: Herz Jesu Kirche, Danzierstr. 53, 51063 Koeln.

NRI

അ​യ​ർ​ല​ൻ​ഡി​ൽ സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന സം​ഗ​മം 24 മു​ത​ൽ

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള "അ​വേ​ക്ക് അ​യ​ർ​ല​ൻ​ഡ് 2026' യു​വ​ജ​ന ക​ൺ​വെ​ൻ​ഷ​ൻ ഡ​ബ്ലി​ൻ സി​റ്റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ (ഡിസിയു) ന​ട​ക്കും.

ഈ മാസം 24 മു​ത​ൽ 26 വ​രെ ഡ​ബ്ലി​ൻ സി​റ്റി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ത്രി​ദി​ന സം​ഗ​മം ന​ട​ക്കു​ന്ന​ത്. 2025-ൽ ​സെ​ന്‍റ് പാ​ട്രി​ക്സ് ഹാ​ളി​ൽ ന​ട​ന്ന അ​വേ​ക്ക് സം​ഗ​മ​ത്തി​ൽ 350-ഓ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും വി​ശ്വാ​സ​ജീ​വി​ത​ത്തി​ലെ ആ​ഴ​ത്തി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ൾ​ക്കും വേ​ദി​യൊ​രു​ക്കി​യ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സം​ഗ​മ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് "അ​വേ​ക്ക് 2026' സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി വി​വി​ധ ശി​ൽ​പ​ശാ​ല​ക​ൾ, സം​ഗീ​ത​പ​രി​പാ​ടി​ക​ൾ, വ്യ​ക്തി​ഗ​ത സാ​ക്ഷ്യ​ങ്ങ​ൾ, പ്ര​ചോ​ദ​നാ​ത്മ​ക പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

വി​ശ്വാ​സാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളി​ൽ ഏ​ർ​പ്പെ​ടാ​നും സ​മാ​ന​മാ​യ ആ​ത്മീ​യ ല​ക്ഷ്യ​ങ്ങ​ളു​ള്ള യു​വ​ജ​ന​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം വ​ള​ർ​ത്താ​നും സം​ഗ​മം അ​വ​സ​ര​മൊ​രു​ക്കും.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും പ്രാ​ദേ​ശി​ക ത​ല​ത്തി​ലും ശ്ര​ദ്ധേ​യ​രാ​യ ആ​ത്മീ​യ നേ​തൃ​ത്വ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​വേ​ക്ക് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഷി​ക്കാ​ഗോ​യി​ലെ ഫെ​യ്ത്ത് ഫോ​ർ​മേ​ഷ​ൻ ഡ​യ​റ​ക്ട​ർ മാ​ർ​ക്ക് നി​മോ, ഡൗ​ൺ ആ​ൻ​ഡ് കോ​ണ​ർ രൂ​പ​ത​യു​ടെ വൊ​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​കോ​ന​ർ മ​ക്ഗ്രാ​ത്ത്, യൂ​റോ​പ്പി​ലെ സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ യൂ​ത്ത് അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നോ​ജ് മു​ല​വ​രി​ക്ക​ൽ, യൂ​റോ​പ്പി​ലെ സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് എ​ന്നി​വ​ർ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​രാ​യി പ​ങ്കെ​ടു​ക്കും.

ഡ​ബ്ലി​ൻ അ​തി​രൂ​പ​ത​യു​ടെ ഓ​ക്സി​ല​റി ബി​ഷ​പ് ഡോ​ണാ​ൽ റോ​ച്ചിന്‍റെ പ്ര​ത്യേ​ക സ​ന്ദ​ർ​ശ​ന​വും ഈ ​വ​ർ​ഷ​ത്തെ അ​വേ​ക്ക് സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടും. യു​വ​ജ​ന​ങ്ങ​ൾ ത​ന്നെ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഗ​മ​മെ​ന്ന​താ​ണ് അ​വേ​ക്കി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

പ​രി​പാ​ടി​യു​ടെ ആ​സൂ​ത്ര​ണം മു​ത​ൽ വി​വി​ധ സെ​ഷ​നു​ക​ളു​ടെ ഏ​കോ​പ​നം, പ്രെ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ്, സം​ഗീ​തം, നൃ​ത്ത​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ യു​വ​ജ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി നേ​തൃ​ത്വം വ​ഹി​ക്കും.

അ​യ​ർ​ല​ൻ​ഡി​ലെ സീ​റോമ​ല​ബാ​ർ യു​വ​ജ​ന​ങ്ങ​ളെ ഒ​രു​മി​ച്ചു​കൂ​ട്ടി വി​ശ്വാ​സ​ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ൽ ആ​ഴ​പ്പെ​ടാ​നും പ​ര​സ്പ​ര സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ടു​ന്ന "അ​വേ​ക്ക് 2026' പു​തി​യ ത​ല​മു​റ​യ്ക്ക് വി​ശ്വാ​സ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​രു​ന്ന വേ​ദി​യാ​യി മാ​റു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

NRI

ജ​ർ​മ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ "ഭൂ​ക​മ്പം'; എ​എ​ഫ്‍‍​ഡി നേ​താ​വ് സ്പീ​ക്ക​ർ പ​ദ​വി​യി​ൽ, ഞെ‌​ട്ട​ലി​ൽ സി​ഡി​യു നേ​തൃ​ത്വം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി (എ​എ​ഫ്‍‍​ഡി) നേ​താ​വ് തോ​ബി​യാ​സ് റൗ​ഷ് (35) സാ​ക്സ​ണി - അ​ൻ​ഹാ​ൾ​ട്ട് സം​സ്ഥാ​ന നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി (ലാ​ൻ​ഡ്‌​ടാ​ഗ് പ്ര​സി​ഡ​ന്‍റ്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ എ​എ​ഫ്‍‍​ഡി പ്ര​തി​നി​ധി എ​ത്തു​ന്ന​ത്. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ ജ​ർ​മ​നി​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ (സി​ഡി​യു) വ​ൻ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യി​ലാ​യി.

വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും നാ​ല് സി​ഡി​യു എം​എ​ൽ​എ​മാ​ർ ര​ഹ​സ്യ​മാ​യി എ​എ​ഫ്‍‍​ഡി സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​താ​ണ് യാ​ഥാ​സ്ഥി​തി​ക പാ​ള​യ​ത്തെ പി​ടി​ച്ചു​ല​യ്ക്കു​ന്ന​ത്.

ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച വോ​ട്ടിം​ഗ് ര​ഹ​സ്യം

വോ​ട്ടെ​ടു​പ്പി​ന് മു​ൻ​പു​ള്ള ധാ​ര​ണ​ക​ൾ അ​നു​സ​രി​ച്ച് എ​എ​ഫ്‍‍​ഡി​ക്കും (39) പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സ​ഹ​റ വാ​ഗ​ൻ​ക്നെ​ഹ്റ്റി​ന്‍റെ ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ബി​എ​സ്ഡ​ബ്ല്യു​വി​നും (അ​ഞ്ച്) ചേ​ർ​ന്ന് 44 വോ​ട്ടു​ക​ളാ​ണ് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

സി​ഡി​യു​വി​ന്‍റെ 14 അം​ഗ​ങ്ങ​ളോ​ട് വി​ട്ടു​നി​ൽ​ക്കാ​നും, എ​സ്പി​ഡി, ഗ്രീ​ൻ​സ്, ഇ​ട​തു​പ​ക്ഷം എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ 24 അം​ഗ​ങ്ങ​ൾ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്യാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ ബാ​ല​റ്റ് പെ​ട്ടി തു​റ​ന്ന​പ്പോ​ൾ റൗ​ഷി​ന് അ​നു​കൂ​ല​മാ​യി 48 വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

29 പേ​ർ എ​തി​ർ​ത്തു വോ​ട്ട് ചെ​യ്ത​പ്പോ​ൾ വെ​റും അ​ഞ്ച് പേ​ർ മാ​ത്ര​മാ​ണ് വി​ട്ടു​നി​ന്ന​ത്. പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് സി​ഡി​യു​വി​ലെ ഒ​മ്പ​ത് അം​ഗ​ങ്ങ​ൾ സ്വ​ന്തം നി​ല​യ്ക്ക് വോ​ട്ട് ചെ​യ്തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​തി​ൽ നാ​ല് പേ​ർ എ​എ​ഫ്‍​ഡി​ക്ക് അ​നു​കൂ​ല​മാ​യും അ​ഞ്ച് പേ​ർ എ​തി​ർ​ത്തും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ഡി​സം​ബ​റി​ലെ മു​ഖ്യ​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ്; സി​ഡി​യു​വി​ൽ ക​ടു​ത്ത ഭ​യം

ഈ ​നാ​ല് അ​പ്ര​തീ​ക്ഷി​ത വോ​ട്ടു​ക​ൾ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ ഉ​പ​രി വ​രാ​നി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​ണ് രാ​ഷ്ട്രീ​യ ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ തി​രി​ക്കു​ന്ന​ത്.

സീ​ഗ്മു​ണ്ടി​ന്‍റെ ല​ക്ഷ്യം: ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​എ​ഫ്‍​ഡി നേ​താ​വ് ഉ​ൾ​റി​ച്ച് സീ​ഗ്മു​ണ്ട് മ​ത്സ​രി​ക്കു​ന്നു​ണ്ട്. കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ 42 വോ​ട്ടു​ക​ളി​ൽ എ​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്തം പാ​ർ​ട്ടി​യു​ടെ 39 വോ​ട്ടു​ക​ൾ​ക്ക് പു​റ​മെ മൂ​ന്ന് വോ​ട്ടു​ക​ൾ കൂ​ടി​യാ​ണ് വേ​ണ്ട​ത്.

സി​ഡി​യു നേ​തൃ​ത്വ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്നു

സി​ഡി​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ്വെ​ൻ ഷു​ൾ​സെ​ക്കെ​തി​രേ പാ​ർ​ട്ടി​യി​ൽ പു​ക​യു​ന്ന ആ​ഭ്യ​ന്ത​ര ക​ല​ഹ​മാ​ണ് ഈ ​വോ​ട്ട് ചോ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പ്തി കാ​ര​ണം ഡി​സം​ബ​റി​ലും ചി​ല സി​ഡി​യു എം​എ​ൽ​എ​മാ​ർ എ​എ​ഫ്‍​ഡി നേ​താ​വി​ന് ക്രോ​സ് വോ​ട്ട് ചെ​യ്യു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ.

ഈ ​വി​ജ​യം ഡി​സം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള മി​ക​ച്ച ചു​വ​ടു​വ​യ്പ്പാ​ണെ​ന്നും താ​ൻ അ​തീ​വ ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും എ​എ​ഫ്‍​ഡി നേ​താ​വ് ഉ​ൾ​റി​ച്ച് സീ​ഗ്മു​ണ്ട് പ്ര​തി​ക​രി​ച്ചു.

NRI

ഗാ​ന്ധി ​ജ​യ​ന്തി ദിനാചരണം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​റ്റ്

വാ​ട്ട​ർ​ഫോ​ർ​ഡ്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) അ​യ​ർ​ല​ൻ​ഡ് വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ​ജ​യ​ന്തി ദിനാചരണം സം​ഘ​ടി​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ​സി​ജോ ഡേ​വി​ഡി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ​പ്രി​ൻ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ​സി​ജോ ഡേ​വി​ഡ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഐ​ഒ​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ​ജോ​ർ​ജ്കു​ട്ടി പു​ന്ന​മ​ട ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് ​പ്രി​ൻ​സ് മാ​ത്യു ഗാ​ന്ധി ​ജ​യ​ന്തി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ​ന​വാ​സ് അ​ലി, ​ജ​സീം, ജ​യ പ്രി​ൻ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ഗീ​യ​ത​യും അ​ക്ര​മ​വും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണെ​ന്ന് ​പ്രി​ൻ​സ് മാ​ത്യു പ​റ​ഞ്ഞു.

ഗാ​ന്ധി​ജി​യു​ടെ ലാ​ളി​ത്യം, സ​ത്യ​സ​ന്ധ​ത, അ​ഹിം​സ​യി​ലു​ള്ള അ​ടി​യു​റ​ച്ച വി​ശ്വാ​സം എ​ന്നി​വ ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഐ​ഒ​സി വാ​ട്ട​ർ​ഫോ​ർ​ഡ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ​ആ​ന്‍റ​ണി പ​ട​യാ​ട്ടി​ൽ ന​ന്ദി അ​റി​യി​ച്ചു.

മ​ധു​ര​വി​ത​ര​ണ​ത്തോ​ടെ അ​നു​സ്മ​ര​ണ പ​രി​പാ​ടി സ​മാ​പി​ച്ചു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ സീ​റോമ​ല​ബാ​ർ സ​ഭ വാ​ർ​ഷി​ക ധ്യാ​നം ആ​രം​ഭി​ച്ചു

ഡ​ബ്ലി​ൻ: ​വച​ന​വെ​ളി​ച്ച​ത്തി​ൽ ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​ന് അ​വ​സ​രം ഒ​രു​ക്കി 14 കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ധ്യാ​നം ആ​രം​ഭി​ച്ചു. ഡ​ബ്ലി​നി​ലെ 14 കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​മ്പ​ത് വേ​ദി​ക​ളി​ലാ​യി മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ച്ച ആ​ദ്യ​ഘ​ട്ട​ത്തി​ന് ശേ​ഷം 10, 11 തീ​യ​തി​ക​ളി​ൽ ര​ണ്ടാം ഘ​ട്ട​വും 17, 18 തീ​യ​തി​ക​ളി​ൽ മൂ​ന്നാം ഘ​ട്ട​വും ന​ട​ക്കും. ഫാ. ​ബെ​ന്നി പു​ത്ത​ൻ​ന​ട, ഫാ. ​തോ​മ​സ് പാ​റേ​ക്കാ​ട്ടി​ൽ, ഫാ. ​ജി​സ് ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ആ​ത്മീ​യ​മാ​യ പു​ന​രു​ജ്ജീ​വ​ന​ത്തി​നും ദൈ​വ​സ​ന്നി​ധി​യി​ൽ മ​ന​സ് തു​റ​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​യാ​ണ് ധ്യാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വ്യ​ക്തി​ജീ​വി​ത​ത്തി​ലെ​യും കു​ടും​ബ​ജീ​വി​ത​ത്തി​ലെ​യും വെ​ല്ലു​വി​ളി​ക​ളെ വി​ശ്വാ​സ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ അ​ഭി​മു​ഖീ​ക​രി​ക്കാ​നും പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വാ​ശ്ര​യം ശ​ക്തി​പ്പെ​ടു​ത്താ​നും ധ്യാ​ന​ദി​ന​ങ്ങ​ൾ സ​ഹാ​യ​ക​മാ​കും.​ട

ഒ​ക്ടോ​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ന്ന ആ​ദ്യ​ഘ​ട്ട ധ്യാ​ന​ത്തി​ൽ ദ്രോ​ഗ​ഡ, ഡ​ൺ​ഡാ​ൽ​ക്ക്, റി​യാ​ൾ​ട്ടോ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ദ്രോ​ഗ​ഡ​യി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ്സ് ദേ​വാ​ല​യ​ത്തി​ലും, ഡ​ൺ​ഡാ​ൽ​ക്കി​ലെ ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ലും, ഇ​ഞ്ചി​ക്കോ​ർ കു​ർ​ബാ​ന കേ​ന്ദ്ര​ത്തി​നാ​യി റി​യാ​ൾ​ട്ടോ​യി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​ഹോ​ളി റോ​സ​റി ഓ​ഫ് ഫാ​ത്തി​മ ദേ​വാ​ല​യ​ത്തി​ലും ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു.

വ​ച​ന​ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, പ്രാ​ർ​ഥ​ന എ​ന്നി​വ​യി​ലൂ​ടെ വി​ശ്വാ​സി​ക​ൾ ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​ത്താ​യി, ബ്ലാ​ക്ക്റോ​ക്ക്, ബ്രേ, ​ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ൺ, നാ​വ​ൻ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. അ​ത്താ​യി​ലെ സെ​ന്റ് മൈ​ക്കി​ൾ​സ് ദി ​ആ​ർ​ക്ക്ഏ​ഞ്ച​ൽ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് ധ്യാ​നം ന​ട​ക്കു​ന്ന​ത്.

ബ്ലാ​ക്ക്റോ​ക്ക്, ബ്രേ ​കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ബ്ലാ​ക്ക്റോ​ക്ക് ന്യൂ​ട്ട​ൺ​പാ​ർ​ക്ക് അ​വ​ന്യൂ​വി​ലു​ള്ള ച​ർ​ച്ച് ഓ​ഫ് ദി ​ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ​സ് ദേ​വാ​ല​യ​ത്തി​ൽ സം​യു​ക്ത ധ്യാ​നം ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ വ​ച​ന​ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, പ്രാ​ർ​ഥ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. വി​ശ്വാ​സി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ൺ, നാ​വ​ൻ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ ഹ​ണ്ട്സ്ടൗ​ണി​ലെ ച​ർ​ച്ച് ഓ​ഫ് ദ ​സേ​ക്ര​ഡ് ഹാ​ർ​ട്ട് ഓ​ഫ് ജീ​സ​സി​ൽ ന​ട​ക്കു​ന്ന സം​യു​ക്ത ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രേ​യും, ശ​നി​യാ​ഴ്ച ഉ​ച്ച്ക​ഴി​ഞ്ഞ് ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യും, ഞാ​യ​റാ​ഴ്ച് 7.30 മു​ത​ൽ 11.30 വ​രെ​യു​മാ​ണു ധ്യാ​നം ന​ട​ക്കു​ക.

വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ടം 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ലൂ​ക്ക​ൻ, ഫി​ബ്സ്ബ​റോ, സ്വോ​ർ​ഡ്സ്, ബ്യൂ​മോ​ണ്ട്, താ​ല, നാ​സ് എ​ന്നീ ആ​റ് കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി മൂ​ന്ന് വേ​ദി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

 ലൂ​ക്ക​നി​ലെ ച​ർ​ച്ച് ഓ​ഫ് ദ ​ഡി​വൈ​ൻ മേ​ഴ്സി​യി​ലും, ഫി​ബ്സ്ബ​റോ, സ്വോ​ർ​ഡ്സ്, ബ്യൂ​മോ​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഗ്ലാ​സ്നെ​വി​നി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് വി​ക്ട​റീ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലും ധ്യാ​നം ന​ട​ക്കും.

താ​ല, നാ​സ് കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ ഫെ​റ്റ​ർ​കെ​യി​നി​ലെ ച​ർ​ച്ച് ഓ​ഫ് ഇ​ൻ​കാ​ർ​നേ​ഷ​നി​ൽ ന​ട​ക്കു​ന്ന സം​യു​ക്ത ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ദൈ​വ​വ​ച​ന​ത്തി​ന്‍റെ ശ​ക്തി​യി​ലൂ​ടെ വി​ശ്വാ​സ​ജീ​വി​ത​ത്തെ കൂ​ടു​ത​ൽ ആ​ഴ​പ്പെ​ടു​ത്താ​നും പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വ​വു​മാ​യി വ്യ​ക്തി​പ​ര​മാ​യ ബ​ന്ധം പു​തു​ക്കാ​നും കു​ടും​ബ​ജീ​വി​ത​ത്തി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും സാ​ക്ഷി​ക​ളാ​കാ​നും ധ്യാ​ന​ദി​ന​ങ്ങ​ൾ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ മ​ന​സി​ന്‍റെ ഭാ​ര​ങ്ങ​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ച്ച് സ​മാ​ധാ​ന​വും പ്ര​ത്യാ​ശ​യും പു​തു​ക്കു​ന്ന​തി​നാ​യി ഡ​ബ്ലി​ൻ സീ​റോ​മ​ല​ബാ​ർ സ​ഭ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ആ​ത്മീ​യ സം​ഗ​മ​ത്തി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യ്ച്ചു. 

NRI

വാ​യ്പാ സൗ​ക​ര്യ​വും പോ​യി​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ളും; കു​വൈറ്റി​ൽ മെ​ട്രോ ഹൈ​പ്പ​ർ എ​ത്തു​ന്നു

കു​വൈ​റ്റ് സി​റ്റി: നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ റീ​ട്ടെ​യി​ൽ ഷോ​പ്പിം​ഗി​ന് പു​തി​യ മാ​നം ന​ൽ​കി കൊ​ണ്ട് മെ​ട്രോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്നു.

ആ​രോ​ഗ്യ സേ​വ​ന രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ആ​രം​ഭി​ക്കു​ന്ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ആ​ദ്യ ഔ​ട്ട്‌​ലെ​റ്റ് ഫ​ർ​വാ​നി​യ മ​ഗാ​തീ​ർ മാ​ളി​ൽ ഈ ​മാ​സം 16ന് ​ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, വാ​ണി​ജ്യ വ്യ​വ​സാ​യ പ്ര​മു​ഖ​ർ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഉ​ദ്‌​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് മെ​ട്രോ ഗ്രൂ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. വാ​യ്പാ സൗ​ക​ര്യ​ത്തോ​ടെ പാ​ർ​ച്ച​സ് ചെ​യ്യാ​നാ​കു​ന്ന മെ​ട്രോ ഹൈ​പ്പ​ർ പ​വ​ർ കാ​ർ​ഡ് കു​വൈ​റ്റി​ൽ ആ​ദ്യ​ത്തേ​താ​ണ്. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഇ​ത് ആ​ശ്വാ​സ​മാ​കും.

മെ​ട്രോ ഹൈ​പ്പ​ർ ഹ​ബീ​ബി പോ​യി​ന്‍റ്സ് കാ​ർ​ഡ് വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്ല്യ​ങ്ങ​ൾ ല​ഭി​ക്കും. ഒ​രു ദി​നാ​റി​ന്‍റെ പാ​ർ​ച്ച​സി​ന് ഒ​രു പോ​യി​ന്‍റും 100 പോ​യി​ന്‍റു​ക​ൾ​ക്ക് ഒ​രു ദീ​നാ​ർ ഇ​ള​വും ല​ഭി​ക്കും.

 

NRI

കു​ന്നം​കു​ള​ത്തു​കാ​ർ യു​കെ ഒ​രു​ക്കു​ന്ന "മി​നി പെ​രു​ന്നാ​ൾ' ആ​ഘോ​ഷം 18ന്

​നോ​ർ​ത്താം​പ്ട​ൺ: കു​ന്നും​കു​ള​ത്തു നി​ന്ന് യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ സം​ഗ​മ​വും മി​നി പെ​രു​ന്നാ​ളും നോ​ർ​ത്താം​പ്ട​ണി​ൽ ഈ ​മാ​സം 18ന് ​ന​ട​ക്കും.

കു​ന്നു​ക​ളും കു​ള​ങ്ങ​ളും നി​റ​ഞ്ഞ കു​ന്നം​കു​ള​ത്തി​ന്‍റെ ആ​ഘോ​ഷ​പ്പെ​രു​മ​യു​ടെ​യും വ്യാ​വ​സാ​യി​ക പ്രൗ​ഢി​യും ബ​ഹു​സാം​സ്കാ​രി​ക​ത​യും സം​ഗ​മി​ക്കു​ന്ന വേ​ദി​യാ​കും നോ​ർ​ത്താം​പ്ട​ണി​ലെ മ​ന്ന ബോ​ൾ​റൂം.

കു​ന്നം​കു​ള​ത്തി​ന്‍റെ ആ​ഘോ​ഷ​പാ​ര​മ്പ​ര്യ​വും നാ​ട്ടു​ഭാ​വ​വും യു​കെ​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി രൂ​പം​കൊ​ണ്ട "കു​ന്നം​കു​ള​ത്തു​കാ​ർ യു​കെ' കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ സം​ഗ​മ​മാ​വും 18ന് ​​നോ​ർ​ത്താം​പ്ട​ണി​ൽ ന​ട​ക്കു​ക.

മി​നി പെ​രു​ന്നാ​ളി​ൽ വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചെ​ണ്ട​മേ​ള​വും ആ​ധു​നി​ക സം​ഗീ​ത​വും സ​മ​ന്വ​യി​പ്പി​ച്ച് ഒ​രു​ക്കു​ന്ന "ഡി​ജെ ഫ്യൂ​ഷ​ൻ വി​ത്ത് ഡ്രം' ​മി​നി പെ​രു​ന്നാ​ളി​ലെ ഹൈ​ലൈ​റ്റാ​വും.

യു​കെ​യി​ലെ കു​ന്നം​കു​ളം സ്വ​ദേ​ശി​ക​ളെ​യും കു​ന്നം​കു​ള​വു​മാ​യി ബ​ന്ധ​മു​ള്ള എ​ല്ലാ​വ​രെ​യും പരിപാടിയിലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ: നി​തു​ൻ ജെ. ​പ​ന​യ്ക്ക​ൽ: +44 7395 134567, ഇ​മ്മാ​നു​വ​ൽ സി. ​ഗ്രി​ഗ​റി: +44 7405 351792.

വേ​ദി: മ​ന്ന ഫു​ഡ് കോ​ർ​ണ​ർ യൂ​ണി​റ്റ് 2B, സോ​ൾ സെ​ൻ​ട്ര​ൽ, നോ​ർ​ത്താം​പ്ട​ൺ, NN11SR, യു​കെ.

 

NRI

എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ; റ​വ.​ഫാ. ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഈ മാസം 16, 17 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 6.30ന് ​ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു കൂ​ടി ആ​രം​ഭി​ക്കും.

ക​ൺ​വ​ൻ​ഷ​ൻ ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ (2411 5th St. Stafford, TX 77477) ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ റ​വ.ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ബി​ന്നി ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ മി​ൽ​റ്റ മാ​ത്യു, ഗാ​യ​ക​സം​ഘം ക​ൺ​വീ​ന​ർ ഡോ. ​അ​ന്ന കെ. ​ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു.

ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​ന് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ലോ​സ് ആ​ഞ്ച​ല​സ് കോ​ൺ​സു​ലേ​റ്റി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം ഗാ​ന്ധി ജ​യ​ന്തി ആ​ച​രി​ച്ചു

ക​ലി​ഫോ​ർ​ണി​യ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി​യു​ടെ​യും ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ലോ​സ് ആ​ഞ്ച​ല​സി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ​ക്ഷി​ണ കലി​ഫോ​ർ​ണി​യ​യി​ലും നെ​വാ​ഡ​യി​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

സെ​ൽ​ഫ് റി​യ​ലൈ​സേ​ഷ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ൽഎയിലേ​ക്ക് ഷ്രൈ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗാ​ന്ധി​ജി​യു​ടെ ചി​താ​ഭ​സ്മം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

 

NRI

നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ മാ​ർ​ത്തോ​മ്മ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും

ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ വ​ട​ക്കേ അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ലെ അ​മേ​രി​ക്ക​യു​ടെ വ​ട​ക്ക് -​ കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ (മാ​ർ​ത്തോ​മ്മ നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്റ്റി​വി​റ്റി ക​മ്മി​റ്റി) ഈ ​വ​ർ​ഷ​ത്തെ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 9, 10, 11 തീ​യ​തി​ക​ളി​ൽ യ​ഥാ​ക്ര​മം സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി (ക്യൂ​ൻ​സ് വി​ല്ലേ​ജ്), സെന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി (യോ​ങ്കേ​ഴ്‌​സ്), സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​​ക്കും.

മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​നും തി​രു​വ​ല്ല ക്രൈ​സ്ത​വ സാ​ഹി​ത്യ സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ റ​വ. ടി. സാം ​കോ​ശി ​മു​ഖ്യ പ്ര​സം​ഗ​ക​നാ​യി​രി​ക്കും.

ക​ൺ​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ​ക്ക് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ഈ ​മേ​ഖ​ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും സം​യു​ക്ത​മാ​യി ചേ​ർ​ന്നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കും.

ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള അ​ൻ​പ​തം​ഗ ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

റ​വ. ബി​ജു പി. ​സൈ​മ​ൺ (വൈ​സ് പ്ര​സി​ഡന്‍റ്), ജേ​ക്ക​ബ് ചാ​ക്കോ (സെ​ക്ര​ട്ട​റി), ഈ​പ്പ​ൻ കെ. ​ജോ​ർ​ജ് (ട്ര​ഷ​റ​ർ), ജി​ജി ടോം (​അ​ക്കൗ​ണ്ട​ന്‍റ്), റ​വ. ജോ​യ​ൽ സാ​മു​വേ​ൽ തോ​മ​സ് (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), ഷാ​ജു സാം (​ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ), റ​വ. ജെ​യ്‌​സ​ൺ വ​ർ​ഗീ​സ്, തോ​മ​സ് ജേ​ക്ക​ബ്, ശാ​മു​വേ​ൽ കെ. ​ശാ​മു​വേ​ൽ, റി​യ വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി ക​ൺ​വ​ൻ​ഷ​ന്‍റെ ന​ട​ത്തി​പ്പി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

NRI

ഓ​ണാ​ഘോ​ഷം ന​ട​ത്തി ഡി​എം​എ കാ​ൽ​ക്കാ​ജി ഏ​രി​യ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​ൽ​ക്കാ​ജി ഏ​രി​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി. അ​ള​ക് ന​ന്ദ​യി​ലെ ഡി​ഡി​എ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​യി​രു​ന്നു ആഘോഷം.

ഏ​രി​യ ചെ​യ​ർ​മാ​ൻ മു​ര​ളീ​ധ​ര​ൻ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ത്തി​ൽ ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് ജോ​സ​ഫ്, ഏ​രി​യ സെ​ക്ര​ട്ട​റി ടി.എ​ൻ. ഹ​രി​ദാ​സ്, ട്രെ​ഷ​റ​ർ ജെ​സി വ​ർ​ഗീ​സ് മോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

NRI

ഫ്രഞ്ച് നഗരങ്ങളിൽ തെരുവ് യുദ്ധം; ആക്രമണ പരമ്പരയായി മാറി വിദ്യാർഥി സമരം

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ സ്കൂ​ളു​ക​ളി​ലെ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രേ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി സ​മ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കും അ​ക്ര​മ പ​ര​മ്പ​ര​ക​ളി​ലേ​ക്കും വ​ഴി​മാ​റു​ന്നു. പ്ര​ക്ഷോ​ഭ​കാ​രി​ക​ളു​ടെ അ​ക്ര​മ​ങ്ങ​ളി​ൽ പൊ​ലി​സും സാ​ധാ​ര​ണ​ക്കാ​രും ഒ​രു​പോ​ലെ വ​ല​യു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണ​ങ്ങ​ളും തീ​വയ്പുക​ളും തെ​രു​വ് യു​ദ്ധ​ങ്ങ​ളും കാ​ര​ണം ഫ്ര​ഞ്ച് ന​ഗ​ര​ങ്ങ​ൾ ക​ത്തു​ക​യാ​ണ്. പ​ല​യി​ട​ത്തും അ​ക്ര​മം നി​യ​ന്ത്രി​ക്കാ​നാ​വാ​തെ പൊ​ലി​സ് ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

പാ​രീ​സി​ൽ ഡ്യൂ​ട്ടി​ക്കി​ടെ വ​നി​താ പൊ​ലി​സു​ദ്യോ​ഗ​സ്ഥ​യെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച ആ​ൾ​ക്കൂ​ട്ടം "അ​വ​ളെ കൊ​ന്നു​ക​ള​യൂ' എ​ന്ന് ആ​ക്രോ​ശി​ച്ച​ത് രാ​ജ്യ​ത്ത് വ​ലി​യ ന​ടു​ക്ക​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ മാ​ഴ്സെ​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലിന്‍റെ​യും ഡെ​പ്യൂ​ട്ടി പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യും മേ​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​വയ്​ക്കാ​ൻ ശ്ര​മി​ച്ച​താ​യും ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം പി​ന്നീ​ട് തീ​വ്ര ഇ​ട​തു​പ​ക്ഷ ഗ്രൂ​പ്പു​ക​ളും പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ക്ര​മി​ക​ളും ചേ​ർ​ന്ന് ഹൈ​ജാ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​നും അ​ക്ര​മ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നും ഫ്ര​ഞ്ച് നാ​ഷ​ണ​ൽ പൊ​ലി​സ് ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി​ക​ളും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ട​ൻ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ യൂ​റോ​പ്പി​ൽ സ​മാ​ന​മാ​യ വ​ലി​യ സാ​മൂ​ഹി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് ഇ​ത് വ​ഴി​വയ്​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ "പ്ര​വാ​സോ​ണം 26' പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ സം​ഘ​ടി​പ്പി​ച്ച "പ്ര​വാ​സോ​ണം 26' വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

ഔ​റ ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പ്ര​വാ​സി സാ​മൂ​ഹി​ക പ്ര​മു​ഖ​രും സം​ഘ​ട​നാം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. പ്ര​വാ​സോ​ണം 26 ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ റ​ഹീം വാ​വാ​ക്കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സ ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും മാ​തൃ​നാ​ടി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും ഒ​രു​മ​യും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം വി​ശ​ദീ​ക​രി​ച്ചു. പ്ര​വാ​സോ​ണം 26 ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ക്ബ​ർ ഷാ ​സ്വാ​ഗ​ത​വും ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

 

NRI

മ​ല​യാ​ളി ഡോ​ക്‌​ട​ർ യു​കെ​യി​ൽ അ​ന്ത​രി​ച്ചു

ലണ്ടൻ: മലയാളി ഡോക്ടർ ​ജെ​നി ജോ​ളി ജോ​ൺ​സ​ൺ (35) യു​കെ​യി​ൽ അ​ന്ത​രി​ച്ചു. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് പ്ലാ​ന്ത​റ​യി​ൽ നി​ധി​ൻ വ​ർ​ഗീ​സാണ് ഭർത്താവ്.

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ക​ന്നേ​റ്റി സ്വ​ദേ​ശി​ക​ളാ​യ പൗ​ലോ​സി​ന്‍റെ​യും ജോ​ള​മ്മ​യു​ടെ​യും ഏ​ക മ​ക​ളാ​ണ്. മ​ക്ക​ൾ: ന​ഥാ​നി​യേ​ൽ, ജൊ​വാ​ന.

നാ​ട്ടി​ൽ ദ​ന്ത​ഡോ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജെ​നി, 2023-ൽ ​എം​എ​സ്‌​സി പ​ബ്ലി​ക് ഹെ​ൽ​ത്ത് പ​ഠ​ന​ത്തി​നാ​യി വെ​യി​ൽ​സി​ലെ സ്വാ​ൻ​സി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​ത്തി.

പ​ഠ​ന​ശേ​ഷം ഇം​ഗ്ല​ണ്ടി​ലെ ന​നീ​ട്ട​ണി​ൽ ഡെ​ന്‍റ​ൽ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തെ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ ജോ​ലി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

NRI

മി​സ് യൂ​ണി​വേ​ഴ്‌​സ് ഇ​ന്ത്യ കെ​സി​യ മെ​ജോ​യ്ക്ക് അ​ഭി​ന​ന്ദ​നം

അ​ബു​ദാ​ബി: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് അ​ലും​മ്നി അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​സ് യൂ​ണി​വേ​ഴ്‌​സ് ഇ​ന്ത്യ പ​ട്ടം ല​ഭി​ച്ച കെ​സി​യ ലി​സ് മെ​ജോ​യ്ക്ക് അ​ഭി​ന​ന്ദ​നം അ​ർ​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​നി​ൽ സി. ​ഇ​ടി​ക്കു​ള അ​ലും​മ്‌​നി​യു​ടെ പേ​രി​ൽ മെ​മെ​ന്‍റോ സ​മ്മാ​നി​ച്ചു. സെ​ക്ര​ട്ട​റി അ​ജു സൈ​മ​ൺ, ട്ര​ഷ​റ​ർ വി​ൻ​സ​ൻ ജോ​ർ​ജ് , ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി സു​മി രൂ​പേ​ഷ്, വി​ഷ്ണു മോ​ഹ​ൻ, രൂ​പേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

അ​ലും​മ്നി അം​ഗ​മാ​യ സു​ജ മെ​ജോ​യു​ടെ മ​ക​ളാ​ണ് കെ​സി​യ.

NRI

ബി​എം​ഡ​ബ്ല്യു​വി​ൽ വ​ൻ ചെ​ല​വു​ചു​രു​ക്ക​ൽ; മാ​നേ​ജ്‌​മെ​ന്‍റി​ൽ അ​ഞ്ചി​ലൊ​ന്ന് ത​സ്തി​ക​ക​ൾ വെ​ട്ടി​ച്ചു​രു​ക്കും

 

മ്യൂ​ണി​ക്ക്: ആ​ഗോ​ള വാ​ഹ​ന നി​ർ​മാ​ണ ഭീ​മ​നാ​യ ജ​ർ​മ​നി​യു​ടെ ബി​എം​ഡ​ബ്ല്യു ചെ​ല​വു​ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്നു. ക​ന​ത്ത ലാ​ഭ​യി​ടി​വി​നെ​ത്തു​ട​ർ​ന്ന് ക​മ്പ​നി​യു​ടെ ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്‍റ് ത​സ്തി​ക​ക​ൾ വെ​ട്ടി​ച്ചു​രു​ക്കാ​നും വി​പ​ണി​യി​ൽ ലാ​ഭ​ക​ര​മ​ല്ലാ​ത്ത കാ​ർ മോ​ഡ​ലു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

2027 പ​കു​തി​യോ​ടെ മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ അ​ഞ്ചി​ലൊ​ന്ന് ത​സ്തി​ക​ക​ളും ഇ​തി​ന് തൊ​ട്ടു​താ​ഴെ​യു​ള്ള പ്ര​ധാ​ന ത​സ്തി​ക​ക​ളും ഒ​ഴി​വാ​ക്കു​മെ​ന്ന് ക്യാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് ഡേ​യി​ൽ ക​മ്പ​നി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ആ​ഗോ​ള​ത​ല​ത്തി​ൽ ക​മ്പ​നി ന​ട​പ്പി​ലാ​ക്കു​ന്ന 8,000 ജീ​വ​ന​ക്കാ​രു​ടെ വെ​ട്ടി​ച്ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ന്ന​ത​ത​ല ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ ഈ ​പു​നഃ​സം​ഘ​ട​ന.

ലാ​ഭ​ത്തി​ൽ 45 ശ​ത​മാ​ന​ത്തി​ന്‍റെ വ​ൻ ഇ​ടി​വ്

മ​റ്റ് ജ​ർ​മ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളെ അ​പേ​ക്ഷി​ച്ച് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​തി​ൽ ബി​എം​ഡ​ബ്ല്യു ഏ​റെ​ക്കാ​ലം സം​യ​മ​നം പാ​ലി​ച്ചി​രു​ന്നു. എ​ന്നാ​ൽ 2026-ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ക​മ്പ​നി നേ​രി​ട്ട ക​ന​ത്ത സാ​മ്പ​ത്തി​ക തി​രി​ച്ച​ടി​യാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ച്ച​ത്.

കാ​ർ നി​ർ​മാ​ണ വി​ഭാ​ഗ​ത്തി​ലെ പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ൽ 45.6 ശ​ത​മാ​ന​ത്തി​ന്‍റെ ക​ന​ത്ത ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ലാ​ഭം കേ​വ​ലം ര​ണ്ട് ബി​ല്യ​ൺ യൂ​റോ​യാ​യി ചു​രു​ങ്ങി. ലാ​ഭ​വി​ഹി​ത നി​ര​ക്ക് 6.2 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 3.6 ശ​ത​മാ​ന​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി.

2024 അ​വ​സാ​നം 1,59,104 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന ക​മ്പ​നി​യി​ൽ 2025 അ​വ​സാ​ന​ത്തോ​ടെ ഇ​ത് 1,54,540 ആ​യി കു​റ​ഞ്ഞി​രു​ന്നു. ആ​ഗോ​ള ബി​സി​ന​സ് മോ​ഡ​ൽ ത​ന്നെ​യാ​ണ് വി​ജ​യ​ത്തി​ന്‍റെ അ​ടി​ത്ത​റ.

എ​ന്നാ​ൽ മ​ത്സ​ര​ക്ഷ​മ​ത നി​ല​നി​ർ​ത്താ​ൻ ക​മ്പ​നി​യു​ടെ ചെ​ല​വു​ക​ളും ഘ​ട​ന​യും അ​ടി​മു​ടി ഉ​ട​ച്ചു​വാ​ർ​ക്കേ​ണ്ട​തു​ണ്ട് എ​ന്ന് ബിഎംഡ​ബ്ല്യു മേ​ധാ​വി മി​ല​ൻ നെ​ഡെ​ൽ​കോ​വി​ച്ച് വ്യ​ക്ത​മാ​ക്കി.

ഇസഡ്4 റോ​ഡ്‌​സ്റ്റ​റും ആ​ക്ടീ​വ് ടൂ​റ​റും ഒ​ഴി​വാ​ക്കു​ന്നു. വ​രു​ന്ന​ത് പു​തി​യ പ്ലാ​നു​ക​ൾ പോ​ർ​ട്ട്‌​ഫോ​ളി​യോ​യി​ലെ ചെ​ല​വേ​റി​യ​തും ലാ​ഭ​മി​ല്ലാ​ത്ത​തു​മാ​യ വേ​രി​യ​ന്‍റു​ക​ളും മോ​ഡ​ലു​ക​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​ണ് തീ​രു​മാ​നം:

യു​വാ​ക്ക​ളു​ടെ പ്രി​യ​പ്പെ​ട്ട സ്പോ​ർ​ട്സ് കാ​റാ​യ റോ​ഡ്‌​സ്റ്റ​ർ ഇസഡ്4 ഇ​തോ​ടെ വി​പ​ണി​യി​ൽ നി​ന്ന് പി​ൻ​വാ​ങ്ങും; ഇ​തി​ന് പ​ക​ര​ക്കാ​ര​ൻ ഉ​ണ്ടാ​കി​ല്ല.

കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ചാ​ര​മു​ള്ള ബിഎംഡബ്ല്യുസീ​രീ​സ് ആ​ക്ടീ​വ് ടൂ​റ​ർ മോ​ഡ​ലി​നും പു​തി​യ ത​ല​മു​റ പ​തി​പ്പു​ക​ൾ നി​ർ​മി​ക്കി​ല്ല.

അ​തേ​സ​മ​യം, ഉ​യ​ർ​ന്ന വ​രു​മാ​നം ഉ​റ​പ്പു​ന​ൽ​കു​ന്ന പു​തി​യ സെ​ഗ്‌​മെ​ന്‍റു​ക​ളി​ലേ​ക്ക് ക​മ്പ​നി ശ്ര​ദ്ധ തി​രി​ക്കു​ക​യാ​ണ്. 2027ൽ ബിഎംഡ​ബ്ല്യു ആ​ൽ​പി​ന ബ്രാ​ൻ​ഡി​ൽ നി​ന്നു​ള്ള ആ​ദ്യ മോ​ഡ​ൽ വി​പ​ണി​യി​ലെ​ത്തും.

യുഎ​സ് വി​പ​ണി​ക്കാ​യി എക്സ്7-നേ​ക്കാ​ൾ വ​ലി​യ എ​സ്‌യുവി​യും യൂ​റോ​പ്യ​ൻ വി​പ​ണി​ക്കാ​യി 2028-ൽ ​പു​തി​യ സ​മ്പൂ​ർ​ണ ഇ​ല​ക്ട്രി​ക് കോം​പാ​ക്റ്റ് മോ​ഡ​ലും അ​വ​ത​രി​പ്പി​ക്കാ​ൻ ക​മ്പ​നി പ​ദ്ധ​തി​യി​ടു​ന്നു.

നി​ർ​മി​ത ബു​ദ്ധി​യും പു​തി​യ ല​ക്ഷ്യ​ങ്ങ​ളും

ചെ​ല​വു​ക​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എഐ) വ്യാ​പ​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

ദൈ​നം​ദി​ന ജോ​ലി​ക​ൾ ഓ​ട്ടോ​മേ​റ്റ് ചെ​യ്യാ​നും നി​ർ​മാ​ണ - ​വി​ക​സ​ന ഘ​ട്ട​ങ്ങ​ളി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നും എഐ ഉ​പ​യോ​ഗി​ക്കും.

ഈ ​പു​നഃ​സം​ഘ​ട​ന​യി​ലൂ​ടെ 2028-ഓ​ടെ പ്ര​വ​ർ​ത്ത​ന ലാ​ഭ​നി​ര​ക്ക് മൂ​ന്ന് മു​ത​ൽ അ​ഞ്ച് ശ​ത​മാ​നം വ​രെ​യാ​ക്കാ​നും 2030-ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഇ​ത് എ​ട്ട് മു​ത​ൽ പ​ത്ത് ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​മാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജ​ർമൻ ഓ​ട്ടോ​മൊ​ബൈ​ൽ വ്യ​വ​സാ​യ രം​ഗം നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന്ദ്യ​ത്തിന്‍റെ ഏ​റ്റ​വും പു​തി​യ തെ​ളി​വാ​ണ് ബി​എം​ഡ​ബ്ല്യു​വി​ന്‍റെ ഈ ​ക​ടു​ത്ത ന​ട​പ​ടി​ക​ൾ.

NRI

സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് സ​മൃ​ദ്ധി​യു​ടെ യു​ഗം സൃ​ഷ്ടി​ക്കും: ഇ​ലോ​ൺ മ​സ്‌​ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സും റോ​ബോ​ട്ടി​ക്സും മ​നു​ഷ്യ​രു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും ലോ​ക​ത്തെ സ​മൃ​ദ്ധി​യു​ടെ പു​തി​യ യു​ഗ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് സ്പേ​സ്‌​എ​ക്‌​സ് സി​ഇ​ഒ ഇ​ലോ​ൺ മ​സ്‌​ക്.

സെ​പ്റ്റം​ബ​ർ 29ന് ​വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന സാ​ങ്കേ​തി​ക​വി​ദ്യാ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു മ​സ്‌​കി​ന്‍റെ പ്ര​തി​ക​ര​ണം.

നി​ർ​മി​ത​ബു​ദ്ധി​യും റോ​ബോ​ട്ടു​ക​ളും തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ങ്കി​ലും പു​തി​യ അ​വ​സ​ര​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭാ​വി​യി​ൽ അ​ടി​സ്ഥാ​ന വ​രു​മാ​ന​ത്തി​നു പ​ക​രം എ​ല്ലാ​വ​ർ​ക്കും ഉ​യ​ർ​ന്ന വ​രു​മാ​നം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടാ​മെ​ന്ന് മ​സ്‌​ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് സ​മ്പ​ന്ന​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നെ​ക്കാ​ൾ മി​ക​ച്ച ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും സൂ​പ്പ​ർ ഇന്‍റലി​ജ​ൻ​സി​നും റോ​ബോ​ട്ടു​ക​ൾ​ക്കും ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

NRI

വൈ​വി​ധ്യ​മാ​ർ​ന്ന വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് സെ​പ്റ്റം​ബ​ർ ചി​ല്ല

റി​യാ​ദ്: വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ല് പു​സ്ത​ക​ങ്ങ​ളു​ടെ വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് സെ​പ്റ്റം​ബ​ർ ല​ക്കം ചി​ല്ല പ്ര​തി​മാ​സ വാ​യ​ന സം​ഘ​ടി​പ്പി​ച്ചു.

തെ​യ്യ​ങ്ങ​ളെ​യും അ​വ​യു​മാ​യി ആ​ഴ​ത്തി​ൽ വേ​രോ​ടി​ച്ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ജ​ന​കീ​യ സം​സ്കാ​ര​ത്തെ​യും ആ​ധാ​ര​മാ​ക്കി വ​ട​ക്ക​ൻ മ​ല​ബാ​റി​ന്‍റെ പു​രാ​വൃ​ത്ത​ങ്ങ​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന വി.കെ. അ​നി​ൽ​കു​മാ​റി​ന്‍റെ ദൈ​വ​ക്ക​രു എ​ന്ന നോ​വ​ലിന്‍റെ വാ​യ​നാ​നു​ഭ​വം പ​ങ്കു​വച്ച് രാ​ജേ​ഷ് ഓ​ണാ​ക്കു​ന്ന് ചി​ല്ല​യ്ക്ക് തു​ട​ക്കം കു​റി​ച്ചു.

ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​നാ​യ മാ​റ്റ് ഹെ​യ്ഗി​ന്‍റെ ഫി​ലോ​സ​ഫി​ക്ക​ൽ ഫാ​ന്‍റ​സി നോ​വ​ൽ ദ ​മി​ഡ്നൈ​റ്റ് ലൈ​ബ്ര​റി സ്നി​ഗ്ദ വി​പി​ൻ അ​വ​ത​രി​പ്പി​ച്ചു.

 

ജീ​വി​ത​ത്തി​ലെ ശൂ​ന്യ​ത താ​ങ്ങാ​നാ​കാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച നോ​റ സീ​ഡ്, മ​ര​ണ​ത്തി​ന് മു​മ്പ് ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നും ജീ​വി​ത​ത്തെ യ​ഥാ​ർ​ഥ​ത്തി​ൽ അ​ർ​ഥ​വ​ത്താ​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് ക​ണ്ടെ​ത്താ​നും എ​ത്തി​ച്ചേ​രു​ന്ന മി​ഡ്നൈ​റ്റ് ലൈ​ബ്ര​റി​യു​ടെ പ​ശ്ചാ​ത്ത​ല​വും നോ​വ​ലി​ന്‍റെ പ്ര​മേ​യ​വും സ്നി​ഗ്ദ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു.

ഗ്രീ​ക്ക് എ​ഴു​ത്തു​കാ​ര​നാ​യ ഹെ​ക്ട​ർ ഗാ​ർ​സി​യ​യും സ്പാ​നി​ഷ് എ​ഴു​ത്തു​കാ​ര​നാ​യ ഫ്രാ​ൻ​സെ​സ്ക് മി​റാ​ലെ​സും ചേ​ർ​ന്നെ​ഴു​തി​യ ഇ​ക്കി​ഗാ​യ് നോ​റ റോ​സ് ജോ​മോ​ൻ അ​വ​ത​രി​പ്പി​ച്ചു.

ജ​പ്പാ​നി​ലെ, പ്ര​ത്യേ​കി​ച്ച് ഒ​ക്കി​നാ​വ​യി​ലെ, ദീ​ർ​ഘാ​യു​സു​കാ​രു​ടെ ജീ​വി​ത​രീ​തി​ക​ളും ജീ​വി​ത​ത്തി​ന് അ​ർ​ഥ​വും ല​ക്ഷ്യ​വും ന​ൽ​കു​ന്ന "ഇ​ക്കി​ഗാ​യ്' എ​ന്ന ആ​ശ​യ​വു​മാ​ണ് പു​സ്ത​ക​ത്തിന്‍റെ പ്ര​ധാ​ന ഉ​ള്ള​ട​ക്ക​മെ​ന്ന് നോ​റ വി​ശ​ദീ​ക​രി​ച്ചു.

ഫ​ർ​സാ​ന​യു​ടെ കി​ള എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​നാ​നു​ഭ​വം വി​ദ്യാ ഭാ​സ്ക​ർ പ​ങ്കു​വ​ച്ചു. മ​ത​ത്തി​ന്‍റെ പു​റം​തോ​ടി​നു​ള്ളി​ൽ സു​ഖ​മാ​യി വാ​ഴു​ന്ന ആ​ണ​ഹ​ന്ത​യ്‌​ക്കെ​തി​രേ സേ​ബ എ​ന്ന നോ​വ​ലി​ലെ നാ​യി​ക ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണ് കി​ള അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് വി​ദ്യാ ഭാ​സ്ക​ർ പ​റ​ഞ്ഞു.

പൗ​രോ​ഹി​ത്യം, മാ​ന​വി​ക​ത, സ്വാ​ത​ന്ത്ര്യം എ​ന്നി​വ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നോ​വ​ലി​ലു​ട​നീ​ളം പ്ര​ക​ട​മാ​ണെ​ന്നും അ​വ​ർ വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യ്ക്ക് കെ.പി.എം. ​സാ​ദി​ഖ് തു​ട​ക്കം കു​റി​ച്ചു.

സീ​ബ കൂ​വോ​ട്, സീ​ന തോ​മ​സ്, വി​പി​ൻ കു​മാ​ർ, ഷം​സു​ദ്ദീ​ൻ മ​ച്ചിഞ്ചേ​രി, ജോ​മോ​ൻ സ്റ്റീ​ഫ​ൻ, സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. നാ​സ​ർ കാ​ര​കു​ന്ന് മോ​ഡ​റേ​റ്റ​റാ​യി.

NRI

ജേ​ക്ക​ബ് കോ​ശി ടെ​ക്‌​സ​സി​ൽ അ​ന്ത​രി​ച്ചു

ടെ​ക്സ​സ്: ജേ​ക്ക​ബ് കോ​ശി (72) ടെ​ക്‌​സ​സി​ലെ ഷു​ഗ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. ഫോ​മ ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ മു​ൻ ചെ​യ​റും വെ​സ്റ്റ്ചെ​സ്റ്റ​ർ കൗ​ണ്ടി ഹ്യൂ​മ​ൻ റൈ​റ്റ്സ് ക​മീ​ഷ​ണ​റു​മാ​യ തോ​മ​സ് കോ​ശി​യു​ടെ സ​ഹോ​ദ​ര​നാ​ണ്.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് മ​ക​നൊ​പ്പം നി​ൽ​കാ​ൻ ടെ​ക്സ​സി​ലെ​ത്തി​യ​ത്. ന്യൂ​യോ​ർ​ക്കി​ൽ മി​ഡ് ഹ​ഡ്സ​ൺ അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും ഫോ​മ എ​മ്പ​യ​ർ റീ​ജി​യ​ൺ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

തി​രു​വ​ല്ല സ്ലീ​ബാ​പ​റ​മ്പി​ൽ പ​രേ​ത​രാ​യ പോ​ത്ത​ൻ കോ​ശി​യു​ടെ​യും സാ​റാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: വ​ത്സ ജേ​ക്ക​ബ്. മ​ക്ക​ൾ: ഡോ. ​ജാ​ക്‌​സി ജേ​ക്ക​ബ് (ആ​ൽ​ബ​നി, ന്യൂ​യോ​ർ​ക്ക്), ജി​ബി​ൻ ജേ​ക്ക​ബ് (ടെ​ക്സ​സ്). മ​രു​മ​ക്ക​ൾ: ബോ​ബി, ബെ​റ്റ്സി ജേ​ക്ക​ബ്.

സ​ഹോ​ദ​ര​ങ്ങൾ: പോ​ത്ത​ൻ ത​ങ്ക​ൻ, വ​ർ​ഗീ​സ് കോ​ശി, തോ​മ​സ് കോ​ശി, മ​റി​യാ​മ്മ ഡാ​നി​യേ​ൽ (എ​ല്ലാ​വ​രും ന്യt​യോ​ർ​ക്ക്), പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ മാ​ത്യു, ശോ​ശാ​മ്മ എ​ബ്ര​ഹാം.

സം​സ്കാ​ര ശു​ശ്രു​ഷ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക്ക് ച​ർ​ച്ച്, 3135 ഫി​ഫ്ത് സ്ട്രീ​റ്റ്, സ്റ്റാ​ഫോ​ർ​ഡ്, ടെ​ക്സ​സ്-77477​ൽ.

NRI

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കാ​റ്റാ​ടി​യ​ന്ത്രം ജ​ർ​മ​നി​യി​ൽ പൂ​ർ​ത്തി​യാ​യി

ബെ​ർ​ലി​ൻ: പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ ഉ​ത്പാ​ദ​ന രം​ഗ​ത്ത് പു​തി​യ ലോ​ക റി​ക്കാ​ർ​ഡ് കു​റി​ച്ച് ജ​ർ​മ​നി. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കാ​റ്റാ​ടി​യ​ന്ത്രം കി​ഴ​ക്ക​ൻ ജ​ർ​മ​ൻ സം​സ്ഥാ​ന​മാ​യ ബ്രാ​ൻ​ഡ​ൻ​ബു​ർ​ഗി​ലെ ഷി​പ്കൗ​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ത​ല​യെ​ടു​പ്പോ​ടെ ഉ​യ​ർ​ന്നു.

റോ​ട്ട​ർ ബ്ലേ​ഡു​ക​ളു​ടെ അ​ഗ്രം വ​രെ​യു​ള്ള ഭാ​ഗം ചേ​ർ​ത്തു​വ​ച്ചാ​ൽ 365 മീ​റ്റ​ർ (ഏ​ക​ദേ​ശം 1,198 അ​ടി) ഉ​യ​ര​മു​ള്ള ഈ ​ഭീ​മ​ൻ വി​ൻ​ഡ് ട​ർ​ബൈ​ൻ, എ​ൻ​ജി​നി​യ​റിം​ഗ് രം​ഗ​ത്തെ അ​ത്ഭു​ത​മാ​യാ​ണ് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ജ​ർ​മ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ക​മ്പ​നി​യാ​യ ഗി​ക്കോ​ൺ ആ​ണ് ഈ ​ച​രി​ത്ര​നേ​ട്ടം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ജ​ർ​മ​ൻ വി​ൻ​ഡ് എ​ന​ർ​ജി അ​സോ​സി​യേ​ഷ​നും ഈ ​നാ​ഴി​ക​ക്ക​ല്ല് ലോ​ക റി​ക്കാ​ർ​ഡാ​യി അം​ഗീ​ക​രി​ച്ചു.

ബെ​ർ​ലി​ൻ ടി​വി ട​വ​റി​നൊ​പ്പം ഉ​യ​രം; ബ​വേ​റി​യ​യു​ടെ റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ​യാ​യി

ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ൽ നി​ന്ന് ഏ​ക​ദേ​ശം 100 കി​ലോ​മീ​റ്റ​ർ തെ​ക്ക് ഭാ​ഗ​ത്താ​യാ​ണ് ഷി​പ്കൗ സ്ഥി​തി ചെ​യ്യു​ന്ന​ത്.

ട​ർ​ബൈ​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ:

ഹ​ബ് ഉ​യ​രം: ട​ർ​ബൈ​ന്‍റെ റോ​ട്ട​ർ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​ഭാ​ഗ​ത്തി​ന് മാ​ത്രം 300 മീ​റ്റ​ർ ഉ​യ​ര​മു​ണ്ട്.

മൊ​ത്തം ഉ​യ​രം: ബ്ലേ​ഡി​ന്‍റെ മു​ക​ൾ​ഭാ​ഗം വ​രെ​യു​ള്ള മൊ​ത്തം ഉ​യ​രം 365 മീ​റ്റ​റാ​ണ്. ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ നി​ർ​മ്മി​തി​യാ​യ ബെ​ർ​ലി​നി​ലെ പ്ര​ശ​സ്ത​മാ​യ ടെ​ലി​വി​ഷ​ൻ ട​വ​റി​നേ​ക്കാ​ൾ (368 മീ​റ്റ​ർ) വെ​റും മൂ​ന്ന് മീ​റ്റ​റി​ന്‍റെ കു​റ​വ് മാ​ത്ര​മാ​ണ് ഈ ​കാ​റ്റാ​ടി​യ​ന്ത്ര​ത്തി​നു​ള്ള​ത്.

മു​ൻ റി​ക്കാ​ർ​ഡ് ത​ക​ർ​ത്തു: ബ​വേ​റി​യ​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന 285 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കൊ​മേ​ഴ്സ്യ​ൽ വി​ൻ​ഡ് ട​ർ​ബൈ​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന മു​ൻ ലോ​ക റി​ക്കാ​ർ​ഡാ​ണ് ഷി​പ്കൗ​വി​ലെ പു​തി​യ നി​ർ​മ്മി​തി പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് ആ​ഞ്ഞ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റു​മൂ​ലം അ​വ​സാ​ന​ഘ​ട്ട ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ല്പം കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ലോ​ക റി​ക്കോ​ർ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ല​ക്ഷ്യം ഉ​യ​ർ​ന്ന ത​ല​ങ്ങ​ളി​ലെ ശ​ക്ത​മാ​യ കാ​റ്റ്; ഇ​ര​ട്ടി ഊ​ർ​ജ്ജ ഉ​ത്പാ​ദ​നം

ജ​ർ​മ​നി​യു​ടെ ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി ഫോ​ർ ഡി​സ്‌​റ​പ്റ്റീ​വ് ഇ​ന്നൊ​വേ​ഷ​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഈ ​സു​പ്ര​ധാ​ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉ​യ​ർ​ന്ന ത​ട്ടു​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന ശ​ക്ത​വും സ്ഥി​ര​ത​യു​ള്ള​തു​മാ​യ കാ​റ്റിന്‍റെ പ്ര​യോ​ജ​നം പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഇ​ത്ര​യും വ​ലി​യ ഉ​യ​ര​ത്തി​ൽ ട​ർ​ബൈ​ൻ നി​ർ​മ്മി​ച്ച​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ഒ​രേ വ്യാ​സ​മു​ള്ള സാ​ധാ​ര​ണ കാ​റ്റാ​ടി​യ​ന്ത്ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം ഇ​ര​ട്ടി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഈ ​ഭീ​മ​ൻ സം​വി​ധാ​ന​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് ഗി​ക്കോ​ൺ വ്യ​ക്ത​മാ​ക്കി.

7,500 വീ​ടു​ക​ൾ​ക്ക് വെ​ളി​ച്ച​മേ​കും; പ്ര​വ​ർ​ത്ത​നം ന​വം​ബ​റി​ൽ

മു​ൻ​പ് ക​ൽ​ക്ക​രി ഖ​ന​ന​ത്തി​ന് പേ​രു​കേ​ട്ട ലു​സാ​റ്റി​യ മേ​ഖ​ല​യി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത ഊ​ർ​ജ്ജ​ത്തി​ൽ നി​ന്ന് ഹ​രി​ത ഊ​ർ​ജ്ജ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ഈ ​പ്ലാ​ന്‍റ് നി​ല​കൊ​ള്ളു​ന്ന​ത്.

ഒ​രു വ​ർ​ഷം ഏ​ക​ദേ​ശം 7,500 വീ​ടു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി പൂ​ർ​ണ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ഈ ​ഒ​രൊ​റ്റ വി​ൻ​ഡ് ട​ർ​ബൈ​നി​ൽ നി​ന്നു​ള്ള ഊ​ർ​ജ്ജം കൊ​ണ്ട് സാ​ധി​ക്കും.

പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​ന്ന ന​വം​ബ​ർ മാ​സ​ത്തോ​ടെ ട​ർ​ബൈ​ൻ ഔ​ദ്യോ​ഗി​ക​മാ​യി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

കാ​ർ​ബ​ൺ ര​ഹി​ത ഹ​രി​ത ഊ​ർ​ജ്ജ ഉ​ത്പാ​ദ​ന​ത്തി​ൽ ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​വു​ക​യാ​ണ് ജ​ർ​മ​നി ഈ ​നേ​ട്ട​ത്തി​ലൂ​ടെ.

NRI

ലഹരി മാഫിയക്കെതിരേ ഡാളസിൽ വൻ നടപടി; 19 പേർക്കെതിരെ കുറ്റപത്രം

ടെ​ക്സ​സ്: ഡാ​ള​സ് കേ​ന്ദ്രീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി​ക്ക​ട​ത്ത് ശൃം​ഖ​ല​യ്‌​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ അ​ധി​കൃ​ത​രു​ടെ നി​ർ​ണാ​യ​ക ന​ട​പ​ടി. ടെ​ക്സ​സി​ലെ നോ​ർ​ത്തേ​ൺ ഡി​സ്ട്രി​ക്റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച 24 കു​റ്റ​ങ്ങ​ള​ട​ങ്ങി​യ ഫെ​ഡ​റ​ൽ കു​റ്റ​പ​ത്ര​ത്തി​ൽ 19 പ്ര​തി​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ല​ഹ​രി​മ​രു​ന്ന് ക​ട​ത്തും വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സം​ഘ​ത്തി​നെ​തി​രേ എ​ഫ്ബിഐ, ഡാ​ള​സ് പൊ​ലി​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്, ഡിഇഎ, ഐആ​ർ​എ​സ് -​ സിഐ, ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ടാ​സ്‌​ക് ഫോ​ഴ്‌​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ന​ട​പ​ടി.

സ്കൂ​ളു​ക​ൾ, പാ​ർ​ക്കു​ക​ൾ, ക​മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ പൊ​തു​സ്ഥ​ല​ങ്ങ​ൾ​ക്ക് സ​മീ​പം പോ​ലും ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നു​ക​ൾ​ക്ക് പു​റ​മെ ശ​ക്തി​യേ​റി​യ ആ​യു​ധ​ങ്ങ​ളും വ​ലി​യ തോ​തി​ലു​ള്ള പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ത്ത​താ​യി ഫെ​ഡ​റ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളു​ടെ ആ​കെ മൂ​ല്യം ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ർ വ​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

വ​ർ​ഷ​ങ്ങ​ളാ​യി ഡാ​ള​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ശൃം​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ ഏ​കോ​പി​ത അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ ഫെ​ഡ​റ​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

കേ​സി​ലെ ആ​രോ​പ​ണ​ങ്ങ​ൾ കോ​ട​തി​യി​ൽ തെ​ളി​യി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. കു​റ്റ​പ​ത്ര​ത്തി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ട​ത് മാ​ത്രം കു​റ്റ​ക്കാ​രാ​ണെ​ന്ന് അ​ർ​ഥ​മാ​ക്കു​ന്നി​ല്ലെ​ന്നും അ​ന്തി​മ തീ​രു​മാ​നം കോ​ട​തി​യു​ടേ​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

NRI

"ഹൃ​ദ​യാ​രോ​ഗ്യം ഗൗ​ര​വ​മാ​യി കാ​ണ​ണം'

ദോ​ഹ: ഹൃ​ദ​യാ​രോ​ഗ്യം ഗൗ​ര​വ​മാ​യി കാ​ണു​ക​യും ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ല്‍ ഹൃ​ദ്രോ​ഗം മൂ​ല​മു​ള്ള പ​ല അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ക​ഴി​യു​മെ​ന്ന് ന​സീം ഹെ​ല്‍​ത്ത് കെ​യ​റി​ലെ മു​തി​ര്‍​ന്ന കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​രാ​ധാ​കൃ​ഷ്ണ​നും ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ ഹാ​ര്‍​ട്ട് ഹോ​സ്പി​റ്റ​ല്‍ കാ​ര്‍​ഡി​യോ​തോ​റാ​സി​ക് അ​ന​സ്തേ​ഷ്യ സി​ടി​ഐ​സി​യു വി​ഭാ​ഗം മേ​ധാ​വി ഡോ. ​റ​ഷീ​ദ് പ​ട്ട​ത്തും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹൃ​ദ​യാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ല്‍ സ​മൂ​ഹ​ത​ല​ത്തി​ലു​ള്ള ബോ​ധ​വ​ത്കര​ണ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. ലോ​ക ഹൃ​ദ​യദി​ന​ത്തോ​ട് അനു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ് സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ നേ​ര​ത്തെ തി​രി​ച്ച​റി​യു​ക​യും അ​പ​ക​ട​സാ​ധ്യ​താ ഘ​ട​ക​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് സ​മൂ​ഹ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പൊ​തു​സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ലോ​ക ഹൃ​ദ​യദി​നം ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും ലോ​ക ഹൃ​ദ​യ ഫെ​ഡ​റേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ 29ന് ആ​ച​രി​ക്കു​ന്ന ലോ​ക ഹൃ​ദ​യദി​നം ഹൃ​ദ്രോ​ഗ പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ചും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്‌‌ടി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന വേ​ദി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​ത്ത് സം​ഭ​വി​ക്കു​ന്ന മ​ര​ണ​ങ്ങ​ളി​ല്‍ വ​ലി​യൊ​രു പ​ങ്കും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന​ത് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഹൃ​ദ​യാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് സ​മൂ​ഹം കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്റെ ഹാ​ര്‍​ട്ട് ഹോ​സ്പി​റ്റ​ലി​ലെ കാ​ര്‍​ഡി​യോ​തോ​റാ​സി​ക് അ​ന​സ്തേ​ഷ്യ, സിടിഐസിയു വി​ഭാ​ഗം മേ​ധാ​വി ഡോ. ​റ​ഷീ​ദ് പ​ട്ട​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഹൃ​ദ​യ​ത്തി​ന്‍റെ ഘ​ട​ന, പ്ര​വ​ര്‍​ത്ത​നം, പ്രാ​ധാ​ന്യം എ​ന്നി​വ വി​ശ​ദീ​ക​രി​ച്ച അ​ദ്ദേ​ഹം ഹൃ​ദ്രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ വ്യാ​യാ​മം, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം, ചി​ട്ട​യാ​യ ജീ​വി​ത​ശൈ​ലി എ​ന്നി​വ പി​ന്തു​ട​രേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കി.

ബോ​ധ​വ​ല്‍​ക്ക​ര​ണ​വും സ​മ​യ​ബ​ന്ധി​ത​മാ​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ളും ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ​ല അ​പ​ക​ട​ങ്ങ​ളും നേ​ര​ത്തെ തി​രി​ച്ച​റി​യാ​നും നി​യ​ന്ത്രി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് ഡോ. ​റ​ഷീ​ദ് പ​ട്ട​ത്ത് പ​റ​ഞ്ഞു. ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ള്‍ വി​ശ​ദീ​ക​രി​ച്ച അ​ദ്ദേ​ഹം പ്ര​തി​രോ​ധ​ത്തി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കേ​ണ്ട​തെ​ന്നും ഓ​ര്‍​മി​പ്പി​ച്ചു.

ഹൃ​ദ്രോ​ഗം ഏ​ത് പ്രാ​യ​ത്തി​ലും സം​ഭ​വി​ക്കാ​മെ​ങ്കി​ലും മു​പ്പ​ത്തി​യ​ഞ്ച് വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ ഇ​ട​യ്ക്കി​ടെ ഹൃ​ദ​യാ​രോ​ഗ്യം വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത് ഗു​ണ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജീ​വി​ത​ശൈ​ലി​യി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ക​യും രോ​ഗ​സാ​ധ്യ​താ ഘ​ട​ക​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഹൃ​ദ​യാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ച​ട​ങ്ങി​ല്‍ ന്യൂ ​ഗു​ഡ്വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, ദോ​ഹ ബ്യൂ​ട്ടി സെ​ന്റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ന​സീം ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ സ​ന്ദീ​പ് നാ​യ​ര്‍, കേ​ര​ള എ​ന്‍​ട്ര​പ്ര​ണേ​ഴ്‌​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് അ​സ്ഗ​റ​ലി, ഡോം ​ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്റ് ഉ​സ്മാ​ന്‍ ക​ല്ല​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

NRI

കേ​ര​ള സെ​ന്‍റ​റി​ന്‍റെ വാ​ർ​ഷി​ക അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ എ​ട്ട് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കും

ന്യൂ​യോ​ർ​ക്ക്: സ​മൂ​ഹ​ന​ന്മ​യ്ക്കു​വേ​ണ്ടി നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​രു​മാ​യ എ​ട്ട് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ത്തു.

ഒ​ക്‌ടോ​ബ​ർ 24ന് വെെകുന്നേരം അഞ്ചിന് ​കേ​ര​ള സെ​ന്‍റർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ന​ട​ക്കു​ന്ന 34-ാ​മ​ത് വാ​ർ​ഷി​ക അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ​ വ​ച്ച് ഇ​വ​രെ ആ​ദ​രി​ക്കും. അ​മേ​രി​ക്ക​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും സാ​മൂ​ഹ്യ-​ സാം​സ്കാ​രി​ക -​ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. 

പ്ര​ഗ​ത്​ഭ​രും സ​മൂ​ഹ​ന​ന്മ​യ്ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ കേ​ര​ള സെ​ന്‍റ​ർ 1992 മു​ത​ൽ ആ​ദ​രി​ച്ചു​വ​രു​ന്നു. എ​ല്ലാ വ​ർ​ഷ​വും അ​വാ​ർ​ഡ് നോ​മി​നി​ക​ളെ ക്ഷ​ണി​ക്കു​ക​യും അ​വ​രി​ൽ​നി​ന്ന് ഓ​രോ കാ​റ്റ​ഗ​റി​യി​ലെ ഏ​റ്റ​വും യോ​ഗ്യ​രാ​യ​വ​രെ അ​വാ​ർ​ഡ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

ഈ ​വ​ർ​ഷം തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​വ​രും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ പ്ര​തി​ഭാ​സ​മ്പ​ന്ന​ർ ത​ന്നെ​യാ​ണെന്ന് കേ​ര​ള സെ​ന്‍റ​ർ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും അ​വാ​ർ​ഡ് ക​മ്മി​റ്റി മെ​മ്പ​റു​മാ​യ ഡോ. ​തോ​മ​സ് എ​ബ്ര​ഹാം പ​റ​ഞ്ഞു.

സ്വ​ന്തം പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് പ്ര​തി​ഭ തെ​ളി​യി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് ന​ന്മ ചെ​യ്ത് സ​മൂ​ഹ പു​രോ​ഗ​തി​ക്ക് സം​ഭാ​വ​ന ചെ​യ്യു​ക​യും ചെ​യ്യു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​ൽ കേ​ര​ള സെ​ന്‍റ​റി​ന് വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​രു​ടെ മാ​തൃ​ക മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു പ്ര​ചോ​ദ​നം ആ​ണെ​ന്നും ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ​യും അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ​യും ചെ​യ​ർ​മാ​നാ​യ ഡോ. ​മ​ധു ഭാ​സ്ക​ര​ൻ പ​റ​ഞ്ഞു.

ഡോ. ​തോ​മ​സ് എ​ബ്ര​ഹാം, ഡോ. ​മ​ധു ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ​ക്കു​പു​റ​മെ, വ​ർ​ക്കി ഏ​ബ്ര​ഹാം, ഡെ​യ്സി പി. ​സ്റ്റീ​ഫ​ൻ, ഡോ. ​മേ​രി​ലി​ൻ ജോ​ർ​ജ് എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

ഈ ​വ​ർ​ഷം ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​വ​രും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഘ​ല​യും

ലെ​ജി​സ്‌ലേ​റ്റ​ർ ആ​ന​ന്ത് ന​മ്പ്യാ​ർ (രാ​ഷ്ട്രീ​യ നേ​തൃ​ത്വം & മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ), ഡോ. ​ജോ വ​ർ​ഗീ​സ് (വൈ​ദ്യ​ശാ​സ്ത്രം), ഡോ. ​ബീ​ന എ​സ്. പീ​റ്റേ​ഴ്‌​സ് (ന​ഴ്സിം​ഗ് നേ​തൃ​ത്വം), ഡോ. ​ഗി​രീ​ഷ് കു​മാ​ർ പ​ണി​ക്ക​ർ (അ​പ്ലൈ​ഡ് സ​യ​ൻ​സ്), ടി.എ​സ്. ന​ന്ദ​കു​മാ​ർ (പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്‌​സ്), സി​ബി ഡേ​വി​ഡ് (ക​മ്യൂ​ണി​റ്റി സ​ർ​വീ​സ്), പ്രി​ൻ​സ് ജോ​ൺ​സ​ൺ (വി​ദ്യാ​ഭ്യാ​സം), ജോ​സ് ചെ​രി​പു​റം (പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യം).


കേ​ര​ള സെ​ന്‍റ​റി​ന്‍റെ 2026 ലെ ​അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ - മു​ക​ളി​ൽ ഇ​ട​ത്തു​നി​ന്ന്: ലെ​ജി​സ്ലേ​റ്റ​ർ ആ​ന​ന്ത് ന​മ്പ്യാ​ർ, ഡോ. ​ജോ വ​ർ​ഗീ​സ്, ഡോ. ​ബീ​ന എ​സ്. പീ​റ്റേ​ഴ്‌​സ്, ഡോ. ​ഗി​രീ​ഷ് കു​മാ​ർ പ​ണി​ക്ക​ർ. താ​ഴെ ഇ​ട​ത്തു​നി​ന്ന്: ടി. ​എ​സ്. ന​ന്ദ​കു​മാ​ർ, സി​ബി ഡേ​വി​ഡ്, പ്രി​ൻ​സ് ജോ​ൺ​സ​ൺ, ജോ​സ് ചെ​രി​പു​റം

ക​ഴി​ഞ്ഞ 33 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള സെ​ന്‍റ​ർ ആ​ദ​രി​ച്ച 195 - ഓ​ളം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​ലും സേ​വ​ന​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ മു​ന്നോ​ട്ട് പോ​കു​ന്ന​തി​ലും വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് എ​സ്ത​പ്പാ​ൻ തന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ത്താ​ഴ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. ഈ ​പു​ര​സ്‌​കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രെ​യും കേ​ര​ള സെ​ന്‍റ​റി​ലേ​ക്ക് ഹാ​ർ​ദ്ദ​വ​മാ​യി ക്ഷ​ണി​ക്കു​ന്നു.

നി​ങ്ങ​ളു​ടെ സീ​റ്റ് റീ​സ​ർ​വ് ചെ​യ്യു​വാ​ൻ കേ​ര​ള സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക: email: [email protected]. ഫോ​ൺ 516 358 2000.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ല​ക്സ് കെ. ​എ​സ്ത​പ്പാ​ൻ, പ്ര​സി​ഡ​ന്‍റ് - 516 503 9387, രാ​ജു തോ​മ​സ്, സെ​ക്ര​ട്ട​റി - 516 434 0669.

NRI

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​യു​ടെ പ്ര​ധാ​ന തി​രു​നാ​ളി​നു​ള്ള ആ​ത്മീ​യ ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി 40 മ​ണി​ക്കൂ​ർ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ഒ​ക്‌ടോ​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

ര​ണ്ടി​ന് രാ​വി​ലെ ഒ​മ്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ര​ണ്ട് മ​ണി​ക്കൂ​ർ വീ​തം ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

എ​ന്നാ​ൽ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ആ​രാ​ധ​ന ന​ട​ക്കു​ന്ന എ​ല്ലാ സ​മ​യ​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ൾ​ക്ക് വ്യ​ക്തി​പ​ര​മാ​യും കു​ടും​ബ​മാ​യും എ​ത്തി പ്രാ​ർ​ഥി​ക്കാ​വു​ന്ന​താ​ണ്. നാ​ലി​ന് രാ​വി​ലെ 7.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന സ​മാ​പി​ക്കും.

കു​ട്ടി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും പ്ര​ത്യേ​ക​മാ​യി ഈ ​ദി​വ്യ​കാ​രു​ണ്യ ഭ​ക്തി​യി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി കു​ടും​ബ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് 40 മ​ണി​ക്കൂ​ർ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

യേ​ശു​ക്രി​സ്തു​വി​ന്‍റെ യ​ഥാ​ർ​ഥ സാ​ന്നി​ധ്യ​ത്തി​ലു​ള്ള വി​ശ്വാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വ്യ​ക്തി​പ​ര​മാ​യ മാ​ന​സാ​ന്ത​ര​ത്തി​നും കു​ടും​ബ​ങ്ങ​ളു​ടെ വി​ശു​ദ്ധീ​ക​ര​ണ​ത്തി​നും സ​ഭ​യ്ക്കും ലോ​ക​ത്തി​നും വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥന​യ്ക്കു​മാ​യി ഈ ​ഭ​ക്താ​ച​ര​ണം ന​ട​ത്ത​പ്പെ​ടു​ന്നു.

 

NRI

ഗാ​ന്ധി ജ​യ​ന്തി: പ്ര​വാ​സി മി​ത്ര ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

മ​നാ​മ: ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി മി​ത്ര ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ ഗാ​ന്ധി​യു​ടെ ജീ​വി​ത​ത്തെ​യും സ​ന്ദേ​ശ​ങ്ങ​ളെ​യും ആ​സ്പ​ദ​മാ​ക്കി​യാ​ണ് മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ക്‌‌ടോ​ബ​ർ ഒന്നിന് രാത്രി ഏഴിന് മ​ത്സ​രം ആ​രം​ഭി​ക്കും. പ​ങ്കെ​ടു​ക്കാ​നു​ള്ള ലി​ങ്ക് ഏഴിന് ത​ന്നെ പ​ങ്കു​വയ്​ക്കു​ന്ന​താ​യി​രി​ക്കും. ഏ​റ്റ​വും വേ​ഗ​ത്തി​ൽ ശ​രി​യു​ത്ത​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന ആ​ദ്യ ര​ണ്ട് പേ​രെ വി​ജ​യി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്കും.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഒ​ക്‌‌ടോ​ബ​ർ രണ്ടിന് ​ന​ട​ക്കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വാ​സോ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ വച്ച് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​വാ​സി മി​ത്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ ബ​ദ​ർ അ​റി​യി​ച്ചു.

ഗാ​ന്ധി ജ​യ​ന്തി ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 38097331 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

"അ​യ​ൽ​ക്കാ​രി'​യു​ടെ സ്നേ​ഹ​പ്ര​ക​ട​നം; ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വ​യോ​ധി​ക​യ്ക്ക് ന​ഷ്‌​ട​മാ​യ​ത് 20,000 ഡോ​ള​റി​ന്‍റെ സ്വ​ർ​ണം

ബ്രാം​പ്ട​ൺ: കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ വൈ​കു​ന്നേ​രം ന​ട​ക്കാ​നി​റ​ങ്ങി​യ 78 വ​യ​സു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​യു​ടെ ഏ​ക​ദേ​ശം 20,000 ക​നേ​ഡി​യ​ൻ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​യി പ​രാ​തി.

ജൂ​ലൈ 28-ന് ​ചി​ൻ​ഗ്വാ​കൂ​സി റോ​ഡി​നും ബോ​വേ​ർ​ഡ് ഡ്രൈ​വ് വെ​സ്റ്റി​നും സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ഴി​യ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യ ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ യു​വ​തി വ​യോ​ധി​ക​യു​ടെ കാ​ലി​ൽ തൊ​ടു​ക​യും കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചെ​യ്തു.

അ​യ​ൽ​വാ​സി​യാ​ണെ​ന്ന് ക​രു​തി​യ​തി​നാ​ൽ അ​മ്മ​യ്ക്ക് സം​ശ​യം തോ​ന്നി​യി​ല്ലെ​ന്ന് മ​ക​ൻ രാ​ഘ​വേ​ന്ദ്ര കു​മാ​ർ പ​റ​ഞ്ഞു. ഈ ​സ​മ​യ​ത്ത് യ​ഥാ​ർ​ഥ സ്വ​ർ​ണ​മാ​ല മാ​റ്റി വ്യാ​ജാ​ഭ​ര​ണം അ​ണി​യി​ക്കു​ക​യും വ​ള​ക​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

മോ​ഷ​ണം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​മ്മ ഏ​റെ ഭ​യ​ന്ന​താ​യും പി​ന്നീ​ട് പു​റ​ത്തേ​ക്ക് ന​ട​ക്കാ​ൻ പോ​കു​ന്ന​ത് നി​ർ​ത്തി​യ​താ​യും മ​ക​ൻ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു യു​വ​തി പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

NRI

മാ​ർ​പാ​പ്പ​യ്ക്ക് മു​ന്നി​ൽ വി​ശു​ദ്ധ ബ​ർ​ണ​ദീ​ത്ത​യു​ടെ വേ​ഷ​ത്തി​ലെ​ത്തി ഗാ​ന​മാ​ല​പി​ച്ച് പ​തി​മൂ​ന്നു​കാ​രി; വീ​ഡി​യോ കാണാം

ലൂ​ർ​ദ്: ലൂ​ർ​ദി​ന്‍റെ പു​ണ്യ​ഭൂ​മി​യി​ലെ​ത്തി​യ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​ർ​പാ​പ്പ​യ്ക്കു മു​ന്നി​ൽ വി​ശു​ദ്ധ ബ​ർ​ണ​ദീ​ത്ത​യു​ടെ വേ​ഷ​ത്തി​ലെ​ത്തി ഗാ​നം ആ​ലാ​പി​ച്ച് 13 വ​യ​സു​കാ​രി ഏ​വ മൊ​ള​ൻ​മേ​ക്ക​ർ.

‘ബ​ർ​ണ​ദീ​ത്ത് ദെ ​ലൂ​ർ​ദ്’ എ​ന്ന സം​ഗീ​ത​നാ​ട​ക​ത്തി​ലെ ര​ണ്ടു പ്ര​ധാ​ന ഗാ​ന​ങ്ങ​ളാ​ണ് ഏ​വ മൊ​ള​ൻ​മേ​ക്ക​ർ പാ​ടി​യ​ത്.

1858ൽ ​മാ​സ​ബി​യേ​ൽ ഗു​ഹ​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ ദ​ർ​ശ​നം ല​ഭി​ച്ച വി​ശു​ദ്ധ ബ​ർ​ണ​ദീ​ത്ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ് ഈ ​നാ​ട​കം.

ഫ്രാ​ൻ​സി​ലെ എ​ക്സ് ഓ​ൺ പ്ര​വി​ശ്യ​യി​ലെ ഫു​വോ സ്വ​ദേ​ശി​നി​യാ​യ ഏ​വ​യാ​ണ് നാ​ട​കാ​വി​ഷ്കാ​ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ, വി​ശ്വ​സി​ക്കാ​നാ​കാ​ത്ത നി​മി​ഷ​മാ​ണി​തെ​ന്നും മാ​ർ​പാ​പ്പ​യ്ക്കു മു​ന്നി​ൽ പാ​ടാ​ൻ ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്നും ഏ​വ വി​കാ​ര​ഭ​രി​ത​യാ​യി പ്ര​തി​ക​രി​ച്ചു.

നി​ർ​മ​ല​മാ​യ ശ​ബ്‌​ദ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന ഗാ​നം മാ​ർ​പാ​പ്പ​യെ​യും സ​ദ​സി​നെ​യും ഒ​രേ​പോ​ലെ കോ​രി​ത്ത​രി​പ്പി​ച്ചു. ഭ​ക്തി​സാ​ന്ദ്ര​മാ​യ ഈ ​അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

NRI

യു​വ​ത്വ​ത്തി​ന്‍റെ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ വേ​ദി​യാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത യു​വ​ജ​ന സം​ഗ​മം

ലെ​സ്റ്റ​ർ: പ്രാ​ർ​ഥ​ന​യു​ടെ ശാ​ന്ത​ത​യും സം​ഗീ​ത​ത്തി​ന്‍റെ ഉ​ണ​ർ​വും സൗ​ഹൃ​ദ​ത്തി​ന്‍റെ ഊ​ഷ്‌​മ​ള​ത​യും ഒ​രു​മി​ച്ച​പ്പോ​ൾ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ യു​വ​ജ​ന സം​ഗ​മ​മാ​യ "ഹ​ന്ദൂ​സ 2026' മ​നോ​ഹ​ര​മാ​യ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന വേ​ദി​യാ​യി മാ​റി.

ലെ​സ്റ്റ​റി​ലെ മ​ഹ​ർ സെ​ന്‍റ​റി​ൽ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക, മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ൽ നി​ന്നാ​യി 1300 ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത സം​ഗ​മം പ്രാ​ർ​ഥ​ന​യും സം​ഗീ​ത​വും ക​ലാ​പ​രി​പാ​ടി​ക​ളും സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​യും നി​റ​ഞ്ഞ ദി​ന​മാ​യി മാ​റി

സ​പ്രാ പ്രാ​ർ​ഥ​ന​യോ​ടും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടും കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലിന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

രൂ​പ​ത​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വൈ​ദി​ക​ർ സ​ഹകാ​ർ​മി​ക​രാ​യി. വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേയു​ള്ള സ​ന്ദേ​ശ​ത്തി​ൽ ക്രൈ​സ്ത​വ​ജീ​വി​ത​ത്തി​ൽ ഈ​ശോ​യ്ക്കു​ള്ള കേ​ന്ദ്ര​സ്ഥാ​നം പി​താ​വ് ഓ​ർ​മി​പ്പി​ച്ചു.

ഈ​ശോ​യെ അ​റി​യു​ന്ന​തി​ലും അ​വി​ടു​ത്തോ​ടു വ്യ​ക്തി​പ​ര​മാ​യ സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന​തി​ലു​മാ​ണ് യ​ഥാ​ർ​ഥ സ​ന്തോ​ഷ​മെ​ന്നും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ സൗ​ന്ദ​ര്യം തി​രി​ച്ച​റി​ഞ്ഞ് വി​ശ്വാ​സം ആ​ന​ന്ദ​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം യു​വ​ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​യം ബാ​ൻ​ഡ് ന​യി​ച്ച ആ​രാ​ധ​നാ​ഗാ​ന​ങ്ങ​ൾ സം​ഗ​മ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്നു. എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ടും രൂ​പ​ത എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് ഡെ​റി​ക് ഷൈ​നും പ്ര​സം​ഗി​ച്ചു .

യു​വ​ജ​ന​ങ്ങ​ൾ രൂ​പ​ത​യു​ടെ ഭാ​വി മാ​ത്ര​മ​ല്ല, രൂ​പ​ത​യു​ടെ ഇ​ന്നി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണെ​ന്ന് ഫാ. ​മു​ക്കാ​ട്ട് ഓ​ർ​മി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സൗ​ഹൃ​ദ​പ​രി​ച​യ പ​രി​പാ​ടി​ക​ളും യു​വ​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി.

 

NRI

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ എ​ട്ടി​ന്

ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം ന​വം​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (10197 Northeast Ave, Philadelphia, PA 19116) ന​ട​ക്കും.

കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ, സം​സ്കാ​രം, പാ​ര​മ്പ​ര്യം എ​ന്നി​വ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നൊ​പ്പം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും. സം​ഗീ​തം, നൃ​ത്തം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​നോ​ദ​പ​രി​പാ​ടി​ക​ൾ പ​രി​പാ​ടി​ക്ക്
മാ​റ്റു​കൂ​ട്ടും.

ട്രൈ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ളാ ഡേ ​ചെ​യ​ർ​മാ​ൻ തോ​മ​സ് പോ​ൾ അ​റി​യി​ച്ചു.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ, സെ​ക്ര​ട്ട​റി ജോ​ബി ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ സാ​മു​വ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം പ്ര​വാ​സി സ​മൂ​ഹ​ത്തി​ലും പു​തു​ത​ല​മു​റ​യി​ലും കൂ​ടു​ത​ൽ ശ​ക്ത​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ സ​ഹാ​യ​ക​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ​നി​ന്ന് അ​ക​ലെ​യാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ​യും സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സം​ഗ​മ​മാ​യി കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

ആ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ൽ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, അ​ല​ക്സ് തോ​മ​സ്, സു​ധ ക​ർ​ത്ത, അ​ഭി​ലാ​ഷ് ജോ​ൺ, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജീ​മോ​ൻ ജോ​ർ​ജ്, സു​രേ​ഷ് നാ​യ​ർ, ആ​ഷ അ​ഗ​സ്റ്റ്യ​ൻ, ബി​നു മാ​ത്യു, സു​മോ​ദ് നെ​ല്ലി​ക്കാ​ല, റോ​ണി വ​ർ​ഗീ​സ്, സാ​ജ​ൻ വ​ർ​ഗീ​സ്, ദി​ലീ​പ് ജോ​ർ​ജ്, ജോ​ൺ പ​ണി​ക്ക​ർ എ​ന്നി​വ​ർ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഭാ​ര​വാ​ഹി​ക​ളും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും കു​ടും​ബ​സ​മേ​തം എ​ത്തി​ച്ചേ​ർ​ന്ന് കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

NRI

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ

റോ​ഥ​ർ​ഹാം: യു​കെ മ​ല​യാ​ളി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ ന​ട​ക്കും.

റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്‌​സ് ത​ടാ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട എ​ട്ടാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​വേ​ശ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ അ​ട​ങ്ങും മു​ൻ​പ് ത​ന്നെ യു​ക്മ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ​ക്ക് ഒ​ക്‌​ടോ​ബ​ർ മൂ​ന്ന് മു​ത​ൽ തു​ട​ക്ക​മാ​കു​ന്നു.

യു​കെ​യി​ലെ മു​ഴു​വ​ൻ ക​ലാ​പ്രേ​മി​ക​ളും ഉ​റ്റു​നോ​ക്കു​ന്ന പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ ന​ട​ക്കു​മ്പോ​ൾ പ്ര​വാ​സ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാമാ​മാ​ങ്ക​മാ​യി അ​ത് ച​രി​ത്ര​ത്താ​ളു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തും.

യു​ക്മ​യു​ടെ ശ​ക്ത​മാ​യ ഏ​ഴു റീ​ജി​യ​ണു​ക​ളി​ൽ ന​ട​ക്കു​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​ണ് ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​യി​ര​ത്തി​ൽ പ​രം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ മാ​റ്റു​ര​ക്കു​ന്ന​തി​ന് ത​യാ​റെ​ടു​ക്കു​ന്ന യു​ക്മ​യു​ടെ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള വേ​ദി​ക​ൾ അ​തി​വേ​ഗം സ​ജ്ജ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്നു.

ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ലോ​ഗോ രൂ​പക​ല്പ​ന ചെ​യ്യു​ന്ന​തി​നും മ​ത്സ​ര ന​ഗ​രി​യു​ടെ നാ​മ​ക​ര​ണ​ത്തി​നു​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​ങ്ങ​ൾ 28/09/2026, തി​ങ്ക​ൾ മു​ത​ൽ ആ​രം​ഭി​ക്കു​ക​യും 04/10/2026, ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യും പേ​രു​മാ​യി​രി​ക്കും ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ക. കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ​യോ പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളെ​യോ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്ക​ണം ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്യേ​ണ്ട​ത്.

ഭാ​ര​ത​ത്തി​ന്‍റെ ക​ലാ-​സാ​ഹി​ത്യ-​സാം​സ്കാ​രി​ക-​സി​നി​മ മേ​ഖ​ല​യി​ൽ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി മ​ണ്മ​റ​ഞ്ഞ പ്ര​തി​ഭാ​ശാ​ലി​ക​ളു​ടെ പേ​രു​ക​ളാ​ണ് ക​ലാ​മേ​ള ന​ഗ​റി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

താ​ത്പ​ര്യ​മു​ള്ള​വ​ർ യു​ക്മ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഇ-മെ​യി​ലി​ൽ ([email protected]) ലോ​ഗോ​യും ന​ഗ​രി​യു​ടെ പേ​രും പ്ര​ത്യേ​കം പ്ര​ത്യേ​ക​മാ​യി അ​യ​ച്ചു കൊ​ടു​ക്കേ​ണ്ട​താ​ണ്.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം നാ​ഷ​ണ​ൽ ക​ലാ​മേ​ള വേ​ദി​യി​ൽ വച്ച് ന​ല്ക​പ്പെ​ടു​ന്ന​താ​യി​രി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റലി​ജ​ൻ​സ് (എഐ) സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ചെ​യ്യു​ന്ന ലോ​ഗോ​ക​ൾ മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ഇന്ത്യയുടെ മ​ഹ​ത്താ​യ ക​ലാ, സാ​ഹി​ത്യ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​രാ​യി​രു​ന്ന പ്ര​തി​ഭാ​ധ​ന​രു​ടെ പേ​രു​ക​ളി​ലാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ദേ​ശീ​യ ക​ലാ​മേ​ള ന​ഗ​റു​ക​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മ​ൺ​മ​റ​ഞ്ഞ് പോ​യ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് യു​ക്മ ന​ൽ​കു​ന്ന ആ​ദ​ര​വ് കൂ​ടി​യാ​ണ് ഈ ​നാ​മ​ക​ര​ണം.

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​ക​ളു​ടെ ച​രി​ത്ര​വു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു ഓ​രോ നാ​മ​ക​ര​ണ​ങ്ങ​ളും. ഏ​തൊ​രു യു​കെ മ​ല​യാ​ളി​ക്കും ലോ​ഗോ - ന​ഗ​ർ നാ​മ​ക​ര​ണ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ലോ​ഗോ മ​ത്സ​ര​ത്തി​ന് ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി ര​ണ്ട് ലോ​ഗോ​ക​ൾ രൂ​പ​ക​ല്ല​ന ചെ​യ്ത് അ​യ​ക്കാ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ ക​ലാ​മേ​ള ന​ഗ​റി​ന് ഒ​രാ​ൾ​ക്ക് ഒ​രു പേ​ര് മാ​ത്ര​മേ നി​ർ​ദ്ദേ​ശി​ക്കാ​ൻ അ​വ​സ​രം ഉ​ള്ളൂ. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും എ​ൻ​ട്രി​യോ​ടൊ​പ്പം അ​യ​ക്കേ​ണ്ട​താ​ണ്.

യു​ക്‌​മ ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്ത​പ്പെ​ടു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നു​ക​ൾ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ ധൃ​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണ്.

റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ ഒ​ക്‌​ടോ​ബ​ർ മൂന്നിന് നോ​ർ​ത്ത് വെ​സ്റ്റ്, യോ​ർ​ക്ക്ഷ​യ​ർ & ഹം​ബ​ർ, സൌ​ത്ത് ഈ​സ്റ്റ്, ഈ​സ്റ്റ് ആം​ഗ്ളി​യ റീ​ജി​യ​നു​ക​ളി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 10ന് മി​ഡ്‌ലാ​ൻ​ഡ്സ്, വെ​യി​ത്സ് റീ​ജി​യണു​ക​ളി​ലും ഒ​ക്ടോ​ബ​ർ 17ന് സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ലും ന​ട​ത്ത​പ്പെ​ടും.

റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ളി​ലെ വി​ജ​യി​ക​ളാ​വും യു​ക്മ ക​ലാ​മേ​ള മാ​നു​വ​ലി​ലെ നി​ബ​ന്ധ​ന​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​രാ​വു​ക.

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി, ദേ​ശീ​യ സ​മി​ത​യം​ഗം ബി​ജു പീ​റ്റ​ർ, സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീ​സ്, യോ​ർ​ക്ക്‌​ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ, ദേ​ശീ​യ സ​മി​തി​യം​ഗം ജോ​സ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി അ​ജു തോ​മ​സ്, സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​പ്സ​ൺ തോ​മ​സ്, ദേ​ശീ​യ സ​മി​തി​യം​ഗം സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, സെ​ക്ര​ട്ട​റി സാം​സ​ൺ പോ​ൾ, ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​ർ​ജ്, ദേ​ശീ​യ സ​മി​തി​യം​ഗം ജ​യ്സ​ൺ ചാ​ക്കോ​ച്ച​ൻ, സെ​ക്ര​ട്ട​റി ഭു​വ​നേ​ഷ് പീ​താം​ബ​ര​ൻ, മി​ഡ്‌ലാ​ൻ​ഡ്സ് റീ​ജി​യൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡന്‍റ് അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, ദേ​ശീ​യ സ​മി​തി​യം​ഗം ജോ​ർ​ജ് തോ​മ​സ്, സെ​ക്ര​ട്ട​റി ലൂ​യി​സ് മേ​നാ​ച്ചേ​രി, വെ​യി​ത്സ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ഷി തോ​മ​സ്, ദേ​ശീ​യ സ​മി​തി​യം​ഗം ബെ​ന്നി അ​ഗ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി ഷെ​യ്‌​ലി ബി​ജോ​യ് തോ​മ​സ്, സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്റ് സു​നി​ൽ ജോ​ർ​ജ്, ദേ​ശീ​യ സ​മി​തി​യം​ഗം രാ​ജേ​ഷ് രാ​ജ്, സെ​ക്ര​ട്ട​റി ജോ​ബി തോ​മ​സ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.

റീ​ജ​ണ​ൽ, നാ​ഷ​ണ​ൽ ക​ലാ​മേ​ള​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റി​യ​ൻ അ​റി​യി​ച്ചു.

ക​ലാ​മേ​ള​ക​ളി​ൽ മ​ത്സ​രാ​ർഥി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നാ​യി മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ഓ​ൺ ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ പ​റ​ഞ്ഞു.

യു​ക്മ സ​ഹ​കാ​രി​യാ​യ പി.​എം. ജോ​സിന്‍റെ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജെഎംപി സോ​ഫ്റ്റ്‌​വെ​യ​ർ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ക​ലാ​മേ​ള ര​ജി​സ്ട്രേ​ഷ​ൻ സി​സ്റ്റം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​താ​യി ക​ലാ​മേ​ള ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ഡാ​നി​യേ​ൽ അ​റി​യി​ച്ചു.

യു​ക്‌​മ ദേ​ശീ​യ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡന്‍റ് സ്മി​ത തോ​ട്ടം, ജോയിന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി, റെ​യ്മോ​ൾ നി​ധീ​രി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ക്മ ദേ​ശീ​യ സ​മി​തി​യും വി​വി​ധ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ളും ക​ലാ​മേ​ള​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തിവ​രി​ക​യാ​ണ്.

NRI

സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി അ​നു​സ്മ​ര​ണം വ്യാ​ഴാ​ഴ്ച

 

കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (കെ​ഡി​എ​ൻ​എ) കു​വൈ​റ്റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും സാം​സ്കാ​രി​ക പ്ര​തി​ഭ​യു​മാ​യി​രു​ന്ന സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ ക​ലാ​ജീ​വി​ത​ത്തെ​യും സാം​സ്കാ​രി​ക സം​ഭാ​വ​ന​ക​ളെ​യും അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി "ഓ​ർ​മ​ക​ളി​ലെ സൂ​ര്യ​പ്ര​ഭ' എ​ന്ന പേ​രി​ൽ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആറിന് ഫ​ർ​വാ​നി​യ മെ​ഡെ​ക്സ് കെ​യ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ വച്ചാ​ണ് അ​നു​സ്മ​ര​ണം ന​ട​ക്കു​ന്ന​ത്. കു​വൈ​റ്റി​ലെ ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സു​ഹൃ​ത്തു​ക്ക​ളും ക​ലാ​സ്നേ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

കു​വൈ​റ്റിലെ മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം പു​ല​ർ​ത്തി​യി​രു​ന്ന സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാം​സ്കാ​രി​ക ഇ​ട​പെ​ട​ലു​ക​ളും അ​ദ്ദേ​ഹം സ​മ്മാ​നി​ച്ച മ​റ​ക്കാ​നാ​വാ​ത്ത ഓ​ർമ​ക​ളും അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ പ​ങ്കുവയ്​ക്കും.

NRI

കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു.

ഘോ​ഷ​യാ​ത്ര, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, സാം​സ്കാ​രി​ക സ​മ്മേ​ള​നം, തി​രു​വാ​തി​ര​ക്ക​ളി, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

സാം​സ്കാ​രി​ക സ​മ്മേ​ള​നം കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ന​മി​ത പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് റാം​സ​ൺ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ജ​നാ​ർ​ദ്ദ​ന​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ലോ​ക കേ​ര​ള​സ​ഭാം​ഗം ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ പ​ട്ടാ​ഴി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡന്‍റ് ബി​നോ​യ്, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ബൈ​ജു രാ​ഘ​വ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യിന്‍റ് സെ​ക്ര​ട്ട​റി സ​തീ​ഷ് ഓ​മ​ല്ലൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് എസ്എസ്എൽസി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മു​ഹ​മ്മ​ദ് വാ​സിം, ന​ഫീ​സ​ത്ത് അ​ഷ്റ​ഫ്, ഹ​നീ​ന സു​ൽ​ഫി​ക്ക​ർ, നി​ബി​ൻ കൂ​ട​നാ​ണി​ക്ക​ൽ മാ​ത്യു, അ​ൽ​ഫി​യ ഷ​മീ​ർ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

ലോ​ക കേ​ര​ള​സ​ഭാം​ഗം സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, കൈ​ര​ളി മു​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.പി. സു​കു​മാ​ര​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ഷാ​ധി​കാ​രി മു​ര​ളീ​ധ​ര​ൻ, കൈ​ര​ളി വ​നി​താ ക​ൺ​വീ​ന​ർ ഗോ​പി​ക അ​ജ​യ്, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ഹ​ഫി​സ് ബ​ഷീ​ർ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

കൈ​ര​ളി സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​യി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ഓ​ണാ​ഘോ​ഷം കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും വി​ളി​ച്ചോ​തു​ന്ന മ​നോ​ഹ​ര​മാ​യ ആ​ഘോ​ഷ​മാ​യി മാ​റി.

NRI

കൊ​ളോ​ൺ കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

കൊ​ളോ​ൺ: ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നായ കൊ​ളോ​ൺ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​ര​മാ​യി. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ കൊ​ളോ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ളും ജ​ർമ​ൻ അ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി​യു​ടെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. നോ​ർ​ത്ത് റൈ​ൻ-​വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന നി​യ​മ​സ​ഭാം​ഗ​വും സി​ഡിയു പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി ഉ​പ​നേ​താ​വു​മാ​യ ഗ്രി​ഗോ​ർ ഗോ​ള്ളാ​ണ്ട്, സ​മാ​ജം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ജോ​സ് പു​തു​ശേ​രി (പ്ര​സി​ഡ​ന്‍റ്), മേ​രി പു​തു​ശേരി, ഡേ​വി​സ് വ​ട​ക്കും​ചേ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​ൽ​സി വ​ട​ക്കും​ചേ​രി, പോ​ൾ ചി​റ​യ​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സാ​ലി ചി​റ​യ​ത്ത്, ജോ​സ് കു​മ്പി​ളു​വേ​ലി​ൽ (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി), ഷീ​ന കു​മ്പി​ളു​വേ​ലി​ൽ, ജോ​ർ​ജ് അ​ട്ടി​പ്പേ​റ്റി (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി), ജാ​ന​റ്റ് അ​ട്ടി​പ്പേ​റ്റി, ഫി​ലോ ത​ട​ത്തി​ൽ കു​ടും​ബ​സ​മേ​തം കൂ​ടാ​തെ സൗ​മ്യ ജോ​സി​യും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

സ​മാ​ജ​ത്തി​ന്‍റെ പാ​ട്ര​ൺ കൂ​ടി​യാ​യ ഗ്രി​ഗോ​ർ ഗോ​ള്ളാ​ണ്ട് സ​മാ​ജ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സ​മാ​ജം മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ജ​ർ​മൻ സ​മൂ​ഹ​ത്തി​നും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട​താ​ണെ​ന്നും ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു.

 

NRI

ബി​ന്ദു​കൃ​ഷ്ണ​യെ സ​ന്ദ​ര്‍​ശി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍

മനാമ: ബ​ഹ്റി​നി​ല്‍ എ​ത്തി​യ കേ​ര​ള മ​ന്ത്രി​യും കൊ​ല്ലം എം​എ​ല്‍​എ​യു​മാ​യ ബി​ന്ദു കൃ​ഷ്ണ​യെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ബ​ഹ്‌​റി​ന്‍ കു​ടും​ബ സൗ​ഹൃ​ദ വേ​ദി​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്ക് അ​തി​ഥി​യാ​യാ​ണ്‌ മ​ന്ത്രി എ​ത്തി​യ​ത്.

കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ​യും പ്ര​വാ​സി വി​ഷ​യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ കൊ​ല്ലം, ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നൂ​പ്‌ ത​ങ്ക​ച്ച​ന്‍, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ര്‍ സി​ദ്ദീ​ഖ് ഷാ​ന്‍ എ​ന്നി​വ​ര്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

മ​ന്ത്രി​ക്കു കെ​പി​എ​യു​ടെ ആ​ദ​ര​വും സം​ഘ​ട​നാ സു​വ​നീ​റും കൈ​മാ​റി.

NRI

ഫൊക്കാനയുടെ പുതിയ പ്രവർത്തനകാലത്തിന് വർണാഭമായ തുടക്കം; 42 ഇന കർമ്മപദ്ധതികൾ പ്രഖ്യാപിച്ചു

ന്യൂ​യോ​ർ​ക്ക്: സാ​മൂ​ഹി​ക ഐ​ക്യ​ത്തെ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ഫൊ​ക്കാ​ന ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു. പാ​ഴ്വാ​ക്കു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ​യും ബ​ന്ധ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും വ​സ​ന്ത​കാ​ലം പൂ​ർ​വാ​ധി​ക ശോ​ഭ​യോ​ടെ ഫൊ​ക്കാ​ന​യി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

2026 മു​ത​ലു​ള്ള ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​ത​ത്വ​ത്തി​ലൂ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് വേ​ദി​യൊ​രു​ക്കു​ക എ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ദീ​പം തെ​ളി​ച്ചു കൊ​ണ്ട് പ​റ​ഞ്ഞു. 42 ഇ​ന ക​ർ​മ്മ​പ​ദ്ധ​തി​യു​മാ​യി വ​ർ​ഷം മു​ഴു​വ​ൻ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യി ഫൊ​ക്കാ​ന​യെ മാ​റ്റു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂ​യോ​ർ​ക്കി​ലെ റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ക്നാ​നാ​യ സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫൊ​ക്കാ​ന നേ​താ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ചെ​ണ്ട​മേ​ള​ത്തി​ൽ ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി​യ ചെ​ണ്ട​വി​ദ്വാ​ൻ ജോ​യ്സ് വെ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തി​ല​ധി​കം ഗി​ന്ന​സ് ക​ലാ​കാ​ര​ന്മാ​രു​ടെ ചെ​ണ്ട​മേ​ള​ത്തോ​ടെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

 

NRI

ലോ​ക കേ​ര​ള സ​ഭ പി​രി​ച്ചുവി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​വാ​സി സ​മൂ​ഹം പ്ര​തി​ഷേ​ധി​ക്കു​ക: ഓ​വ​ർ​സീ​സ് എ​ൻസിപി

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പൊ​തുവേ​ദി​യാ​യി ഇ​ട​തുപ​ക്ഷ സ​ർ​ക്കാ​ർ രൂ​പി​ക​രി​ച്ച ലോ​ക കേ​ര​ള സ​ഭ പി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി വി.ഡി. സതീശന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ഷേ​ധം അ​റി​യിച്ച് ഓ​വ​ർ​സീ​സ് എ​ൻസിപി ഭാ​ര​വാ​ഹി​ക​ൾ.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും സാ​ധി​ച്ചി​രു​ന്ന സു​പ്ര​ധാ​ന​മാ​യ ഒ​രു സം​വി​ധാ​ന​മാ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത്.

2018-ൽ ​രൂ​പീ​കൃ​ത​മാ​യ ലോ​ക കേ​ര​ള സ​ഭ, ലോ​ക​ത്തിന്‍റെ ​വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ശേ​ഷി​യെ നാ​ടി​ന്‍റെ വി​ക​സ​ന​വു​മാ​യി കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന​തി​ൽ മി​ക​ച്ച പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള നി​യ​മ സ​ഭാം​ഗ​ങ്ങ​ളും പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ 351 അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന ഈ ​ജ​നാ​ധി​പ​ത്യ​വേ​ദി​യെ ഇ​ത്ത​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ളോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​നയാ​ണെ​ന്ന് ഓ​വ​ർ​സീ​സ് എ​ൻസി പി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും സ​ർ​ക്കാ​രു​മാ​യു​ള്ള നി​ര​ന്ത​ര ആ​ശ​യ​വി​നി​മ​യ​ത്തി​നും ശ​ക്ത​മാ​യ ഒ​രു ഔ​ദ്യോ​ഗി​ക സം​വി​ധാ​നം അ​നി​വാ​ര്യ​മാ​ണ്.​ നി​ല​വി​ലു​ള്ള ലോ​ക കേ​ര​ള സ​ഭ സം​വി​ധാ​ന​ത്തി​ൽ പ്ര​വാ​സി പ്രാ​തി​നി​ധ്യം ഇ​ല്ലാ​താ​ക്കു​ന്ന​ത് ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കും.

അ​തി​നാ​ൽ ലോ​ക കേ​ര​ള സ​ഭ പി​രി​ച്ചു വി​ടാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​ൻസിപി എ​സ്പി ​ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സീ​സ്, നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ, കു​വൈ​റ്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ് എ​ന്നി​വ​ർ വാ​ർ​ത്താക്കു​റി​പ്പിലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

NRI

"പൊ​തു​ബോ​ധം എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്നു'; സം​വാ​ദം സംഘടിപ്പിച്ച് കേ​ളി

റി​യാ​ദ്: പൊ​തു​ബോ​ധം എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്നു, അ​ത് ആ​രു​ടെ താ​ത്പ​ര്യ​ങ്ങ​ളെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്, മാ​ധ്യ​മ​ങ്ങ​ളും സാ​മൂ​ഹി​ക സം​വി​ധാ​ന​ങ്ങ​ളും പൊ​തു​ധാ​ര​ണ​ക​ളെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് കേ​ളി സാം​സ്കാ​രി​ക വി​ഭാ​ഗം തു​റ​ന്ന സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.

"പൊ​തു​ബോ​ധ നി​ർ​മി​തി​യു​ടെ പു​ക​മ​റ: മി​ഥ്യ​യും യാ​ഥാ​ർ​ഥ്യ​വും' എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു സം​വാ​ദം. സ​മ​കാ​ലി​ക കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ, സ​മൂ​ഹ​ത്തി​ൽ ചി​ല വി​ഭാ​ഗ​ങ്ങ​ളെ നി​ര​ന്ത​രം പാ​ർ​ശ്വ​വത്ക​രി​ക്കു​ക​യും അ​രി​കു​വ​ത്കരി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​ക​ൾ പൊ​തു​ബോ​ധ നി​ർ​മി​തി​യു​ടെ ഭാ​ഗ​മാ​യി എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്നു​വെ​ന്ന് ച​ർ​ച്ച​യാ​യി.

നി​റ​ത്തി​ന്‍റെ പേ​രി​ൽ വം​ശീ​യ​മാ​യി പാ​ർ​ശ്വ​വ​ത്കരി​ക്ക​പ്പെ​ടു​ന്ന​വ​ർ, ദ​ളി​ത​ർ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ പൊ​തു​ധാ​ര​ണ​ക​ളു​ടെ നി​ർ​മി​തി​യി​ൽ പ​ല​പ്പോ​ഴും വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​താ​യും പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ർ​ത്ത​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പ്, വാ​ർ​ത്ത​യ്ക്ക് ന​ൽ​കു​ന്ന പ്രാ​ധാ​ന്യം, ത​ല​ക്കെ​ട്ട്, അ​വ​ത​ര​ണ രീ​തി എ​ന്നി​വ ജ​ന​ങ്ങ​ളു​ടെ ധാ​ര​ണ​ക​ളെ സ്വാ​ധീ​നി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വി​ശ​ദീ​ക​രി​ച്ചു. ഒ​രു വാ​ർ​ത്ത എ​ന്തു​കൊ​ണ്ട് വാ​ർ​ത്ത​യാ​കു​ന്നു എ​ന്ന​തി​നൊ​പ്പം എ​ന്തൊ​ക്കെ​യാ​ണ് വാ​ർ​ത്ത​യാ​കാ​തെ പോ​കു​ന്ന​ത് എ​ന്ന​തും തി​രി​ച്ച​റി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു.

ഇ​ത്ത​രം പൊ​തു​ബോ​ധ നി​ർ​മി​തി​ക​ളെ തി​രി​ച്ച​റി​യാ​നും ചോ​ദ്യം ചെ​യ്യാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള മാ​ധ്യ​മ സാ​ക്ഷ​ര​ത വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ബ​ദ​ൽ വ​ഴി​യെ​ന്നും ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. വി​വ​ര​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം അ​വ​യു​ടെ ഉ​റ​വി​ട​വും ല​ക്ഷ്യ​വും അ​വ​ത​ര​ണ രീ​തി​യും പ​രി​ശോ​ധി​ക്കു​ന്ന സ​മീ​പ​നം സ​മൂ​ഹ​ത്തി​ൽ ശ​ക്തി​പ്പെ​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​വും ഇ​ത്ത​രം പൊ​തു​ബോ​ധ നി​ർ​മി​തി​യു​ടെ ല​ക്ഷ്യ​മാ​യി മാ​റു​ന്നു​വെ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു. വി​വി​ധ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും സാ​മൂ​ഹി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ലു​ക​ൾ പ​രി​ശോ​ധി​ച്ചു​കൊ​ണ്ട് വി​ഷ​യ​ത്തെ വ്യ​ത്യ​സ്ത വീ​ക്ഷ​ണ​ങ്ങ​ളി​ൽ​നി​ന്നാ​ണ് സം​വാ​ദം സ​മീ​പി​ച്ച​ത്.

കേ​ളി സാം​സ്കാ​രി​ക ക​മ്മി​റ്റി അം​ഗം നാ​സ​ർ കാ​ര​ക്കു​ന്ന് മോ​ഡ​റേ​റ്റ​റാ​യി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ന​ജീം കൊ​ച്ചു​ക​ലു​ങ്ക്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, ഷ​മീ​ർ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. സ​തീ​ഷ് വ​ള​വി​ൽ സ്വാ​ഗ​ത​വും അ​ന​സ് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ക​ലാ​മേ​ള​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും

ലി​വ​ർ​പൂ​ൾ: നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ലെ മ​ല​യാ​ളി ക​ലാ​പ്ര​തി​ഭ​ക​ൾ ഒ​രേ വേ​ദി​യി​ൽ മാ​റ്റു​ര​യ്ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ക​ലാ മാ​മാ​ങ്ക​മാ​യ യു​ക്മ ഡോ. ​സൈ​മ​ൺ​സ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ് നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ലി​വ​ർ​പൂ​ളി​ൽ അ​ര​ങ്ങേ​റും.

ക​ലാ​മേ​ള​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ശ​നി​യാ​ഴ്ച സെ​പ്റ്റം​ബ​ർ (26) രാ​ത്രി 12ന് അ​വ​സാ​നി​ക്കും. റീ​ജി​യ​ണി​ലെ വി​വി​ധ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ചു​വ​രു​ന്ന​ത്.

ഡോ. ​സൈ​മ​ൺ​സ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ് ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​കു​ന്ന ഇ​ത്ത​വ​ണ​ത്തെ ക​ലാ​മേ​ള​യ്ക്ക് ലി​വ​ർ​പൂ​ളി​ലെ Broughton Hall Catholic High School വേ​ദി​യാ​കും. വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി നി​ര​വ​ധി ക​ലാ ഇ​ന​ങ്ങ​ളി​ൽ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കും.

ക​ലാ​മേ​ള​യു​ടെ നി​യ​മാ​വ​ലി, മ​ത്സ​ര ഇ​ന​ങ്ങ​ൾ, പ്രാ​യ​വി​ഭാ​ഗ​ങ്ങ​ൾ, ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ത​ത് യു​ക്മ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്ന് ല​ഭ്യ​മാ​ണ്. യു​ക്മ​യു​ടെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ അം​ഗ​ത്വ​മു​ള്ള​വ​ർ​ക്കാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: ക​ലാ​മേ​ള കോഓ​ർ​ഡി​നേ​റ്റ​ർ: രാ​ജീ​വ് - 07578 222752, പ്ര​സി​ഡ​ന്‍റ്: ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി - 07727 604242, സെ​ക്ര​ട്ട​റി: സ​നോ​ജ് വ​ർ​ഗീ​സ് - 07411 300076, ട്ര​ഷ​റ​ർ: ഷാ​രോ​ൺ ജോ​സ​ഫ് - 07901 603309, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം: ബി​ജു പീ​റ്റ​ർ - 07970 944925. ഇ​മെ​യി​ൽ: [email protected].

NRI

വി​സി​റ്റ​ർ വീ​സ ദു​രു​പ​യോ​ഗം ത​ട​യ​ണം; യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് അ​റ്റോ​ർ​ണി ലാ​ൽ വ​ർ​ഗീ​സി​ന്‍റെ ക​ത്ത്

ഡാളസ്: ബി1/ബി2 വി​സി​റ്റ​ർ വീസ​യു​ടെ ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക അ​റി​യി​ച്ചു​കൊ​ണ്ടും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ത​ട​യു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ഡാ​ളസി​ലെ ഇ​മി​ഗ്രേ​ഷ​ൻ അ​റ്റോ​ർ​ണി ലാ​ൽ വ​ർ​ഗീ​സ് യുഎ​സ് ഡി​പ്പാ​ർ​ട്ട്മെന്‍റ് ഓ​ഫ് സ്റ്റേ​റ്റി​ന് ക​ത്ത് ന​ൽ​കി.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി യുഎ​സ് ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ്റോ​ർ​ണി ലാ​ൽ വ​ർ​ഗീ​സ്, ത​ന്‍റെ പ്ര​ഫ​ഷ​ണ​ൽ അ​നു​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ആ​ശ​ങ്ക ഉ​ന്ന​യി​ച്ച​തെ​ന്ന് ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ടൂ​റി​സം, ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്ക​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബി1/ബി2 വീസ​യി​ൽ അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന ചി​ല​ർ പി​ന്നീ​ട് അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ക​യും പ​ണ​മാ​യി പ്ര​തി​ഫ​ലം സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മോ​ട്ട​ലു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റ​റ​ന്‍റു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തും തു​ട​ങ്ങി​യ മ​റ്റൂ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തും ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു.

പ്ര​ത്യേ​കി​ച്ച്, ഓ​രോ വ​ർ​ഷ​വും അ​മേ​രി​ക്ക​യി​ലെ​ത്തി അ​ഞ്ച്-​ആ​റ് മാ​സം വ​രെ താ​മ​സി​ക്കു​ക​യും ഏ​താ​നും മാ​സ​ങ്ങ​ൾ സ്വ​ന്തം രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ ശേ​ഷം വീ​ണ്ടും അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യു​ന്ന ആ​വ​ർ​ത്തി​ച്ചു​ള്ള യാ​ത്രാ രീ​തി​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധാ​പൂ​ർ​വം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള്ള യാ​ത്രാ ച​രി​ത്രം വ്യ​ക്തി​യു​ടെ യ​ഥാ​ർ​ഥ സ​ന്ദ​ർ​ശ​ന ഉ​ദ്ദേ​ശ്യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ബി1/ബി2വി​സ​ക​ൾ​ക്ക് 10 വ​ർ​ഷം വ​രെ സാ​ധു​ത​യും മൾട്ടിപ്പിൾ എൻട്രി സൗ​ക​ര്യ​വും ല​ഭി​ക്കാ​മെ​ന്ന് ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന അ​ദ്ദേ​ഹം, വീസ​യു​ടെ ദീ​ർ​ഘ​കാ​ല സാ​ധു​ത അ​മേ​രി​ക്ക​യി​ൽ ദീ​ർ​ഘ​കാ​ലം താ​മ​സി​ക്കാ​നു​ള്ള അ​വ​കാ​ശ​മ​ല്ലെ​ന്നും ഓ​രോ പ്ര​വേ​ശ​ന​ത്തി​ലും അ​നു​വ​ദി​ക്കു​ന്ന താ​മ​സ​കാ​ലാ​വ​ധി സിബിപി ആ​ണ് നി​ർ​ണ​യി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

മു​ൻ​കാ​ല യാ​ത്രാച​രി​ത്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ദീ​ർ​ഘ​കാ​ല താ​മ​സം, ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​വേ​ശ​നം, അ​ന​ധി​കൃ​ത തൊ​ഴി​ൽ സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ, സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ തു​ട​ങ്ങി​യ​വ കാ​ണു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കു​ന്നു.

ഇ​ത്ത​രം കേ​സു​ക​ളി​ൽ കു​റ​ഞ്ഞ കാ​ലാ​വ​ധി​യു​ള്ള​തോ പ​രി​മി​ത​മാ​യ എ​ൻ​ട്രി​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തോ ആ​യ വി​സ​ക​ൾ പ​രി​ഗ​ണി​ക്കാ​നും പു​തി​യ വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​മ്പ് അ​പേ​ക്ഷ​ക​ന്‍റെ മു​ൻ​കാ​ല യുഎ​സ് യാ​ത്രാ-​താ​മ​സ ച​രി​ത്രം കൂ​ടു​ത​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന​ധി​കൃ​ത​മാ​യി പ​ണ​മാ​യി ജോ​ലി ചെ​യ്യു​ന്ന​ത് ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ന് പു​റ​മെ, ല​ഭി​ക്കു​ന്ന വ​രു​മാ​നം നി​കു​തി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വ്യ​ക്തി​ക​ളെ​യോ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സ​മൂ​ഹ​ത്തെ​യോ ല​ക്ഷ്യ​മി​ട്ടു​ള്ള ന​ട​പ​ടി​യ​ല്ല താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും വി​സി​റ്റ​ർ വീ​സ ദു​രു​പ​യോ​ഗ​ത്തി​ന്‍റെ ആ​വ​ർ​ത്തി​ച്ചു​ള്ള മാ​തൃ​ക​ക​ൾ ന​യ​ത​ല​ത്തി​ൽ പ​രി​ശോ​ധി​ക്കു​ക​യും യുഎ​സ് വീസ സം​വി​ധാ​ന​ത്തി​ന്‍റെ സ​മ​ഗ്ര​ത സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭ്യ​ർ​ഥന​യെ​ന്നും അ​റ്റോ​ർ​ണി ലാ​ൽ വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി.

നി​യ​മാ​നു​സൃ​ത​മാ​യ അ​ന്താ​രാ​ഷ്ട്ര യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം, യ​ഥാ​ർ​ഥ സ​ന്ദ​ർ​ശ​ക​രും വീ​സ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​രും ത​മ്മി​ൽ ഫ​ല​പ്ര​ദ​മാ​യി തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

NRI

കേ​ര​ള​ത്തി​ലെ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യം അ​ഴീ​ക്കോ​ട​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വം ഓ​ർ​മി​പ്പി​ക്കു​ന്ന​ത്: കേ​ളി

റി​യാ​ദ്: അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​നെ രാ​ഷ്‌ട്രീ​യ ശ​ത്രു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ കാ​ല​ത്തെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ സാ​ഹ​ച​ര്യ​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ ഇ​ന്ന​ത്തെ രാ​ഷ്‌ട്രീ​യ - ​മാ​ധ്യ​മ അ​ന്ത​രീ​ക്ഷ​മെ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ന്‍റെ 54-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ളി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

സി​പി​എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും ഐ​ക്യ​മു​ന്ന​ണി ക​ൺ​വീ​ന​റു​മാ​യി​രി​ക്കെ​യാ​ണ് 1972 സെ​പ്റ്റം​ബ​ർ 23ന് ​അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കെ​തി​രേ വാ​ർ​ത്ത ന​ൽ​കു​ന്ന​തി​ന്‍റെ പേ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു.

മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യു​ക, ന്യൂ​സ് റൂ​മു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക, വാ​ർ​ത്താപ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ ഇ​ട​പെ​ടു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളും ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ൽ ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

അ​ഴീ​ക്കോ​ട​ന്‍റെ ജീ​വി​ത​വും ര​ക്ത​സാ​ക്ഷി​ത്വ​വും അ​ധി​കാ​ര​ത്തി​നെ​തി​രാ​യ ജ​ന​കീ​യ പ്ര​തി​രോ​ധ​ത്തി​ന്‍റെയും ജ​നാ​ധി​പ​ത്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണെ​ന്നും അ​നു​സ്മ​ര​ണ യോ​ഗം വി​ല​യി​രു​ത്തി.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് അ​ധ്യ​ക്ഷ​നാ​യി. സ​മി​തി അം​ഗം സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ബ​ത്ത ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം കെ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​മ​ര​മ്പ​ലം എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​സ് ത​യ്യി​ൽ സ്വാ​ഗ​ത​വും ച​ന്ദ്ര​ൻ തെ​രു​വ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

​മി​ലാ​നി​ൽ ഐഎംസിഎഎമ്മിന്‍റെ ​ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

മി​ലാ​ൻ: ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മി​ലാ​ന്‍റെ (ഐഎംസിഎഎം) ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.

മി​ലാ​നി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും സാ​ൻ ഡൊ​ണാ​റ്റോ ക​മ്യൂ​ണും സം​യു​ക്ത​മാ​യി സ​ഹ​ക​രി​ച്ച് ഹോ​ട്ട​ൽ ക്രൗ​ൺ പ്ലാ​സ​യി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ​ൻ ഷി​ൻ​സ് തോ​മ​സ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ ഡെ​പ്യൂ​ട്ടി കോ​ൺ​സു​ല​ർ ജ​ന​റ​ൽ അ​തു​ൽ ചൗ​ഹാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ൻ ഡൊ​ണാ​റ്റോ ക​മ്യൂ​ണ​യു​ടെ മേ​യ​ർ കാ​ർ​ലോ ബ​റോ​ണേ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​കു​ക​യും ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

വി​ദേ​ശ മ​ണ്ണി​ലും കേ​ര​ളീ​യ ത​നി​മ ചോ​രാ​തെ ന​ട​ത്തി​യ ഈ ​ഓ​ണാ​ഘോ​ഷ​ത്തി​ൽ മി​ലാ​നി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നി​ര​വ​ധി മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്തെന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണ​ഘോ​ഷം ശ​നി​യാ​ഴ്ച

ബോ​ൾ​ട്ട​ൺ: ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ബി​എം​എ) ഈ ​വ​ർ​ഷ​ത്തെ ഓ​ണ​ഘോ​ഷ പ​രി​പാ​ടി ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്കും. ബോ​ൾ​ട്ട​ണി​ലെ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് ക്ല​ബ് ഹാ​ളി​ൽ വ​ച്ച് രാ​വി​ലെ 10.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പ​രി​പാ​ടി​യു​ടെ സ​മ​യ​ക്ര​മം.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഒ​രാ​ൾ​ക്ക് £15 പൗ​ണ്ട് ആ​ണ് പ്ര​വേ​ശ​ന ഫീ​സാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

കൂ​ട്ടാ​യ്മ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​വി​രു​ന്നു​ക​ൾ, തി​രു​വാ​തി​ര, ബി​എം​എ കൂ​ട്ടാ​യ്മ​യി​ലെ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ് ഷോ, ​ഗാ​ന - നൃ​ത്ത - നൃ​ത്യ​ങ്ങ​ൾ, വ​ടം​വ​ലി മ​ത്സ​രം, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ, ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് നി​റ​ക്കാ​ഴ്ച​ക​ൾ.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഈ ​ക​ഴി​ഞ്ഞ യു​ക​മ റീ​ജി​യ​ണ​ൽ / നാ​ഷ​ണ​ൽ കാ​യി​ക​മേ​ള​യി​ൽ ബി​എം​എ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യ അം​ഗ​ങ്ങ​ൾ, ബി​എം​എ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള എ ​ലെ​വ​ൽ / ജി​സി​എ​സ്ഇ പ​രീ​ക്ഷ വി​ജ​യി​ക​ൾ എ​ന്നി​വ​രെ വേ​ദി​യി​ൽ ആ​ദ​രി​ക്കും.

ബി​എം​എ​യി​ലെ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ വി​നോ​ദ പ​രി​പാ​ടി​ക​ളോ​ടെ രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ താ​ല​പ്പൊ​ലി​യു​ടേ​യും ആ​ർ​പ്പു​വി​ളി​ക​ളു​ടേ​യും ആ​ര​വ​ത്തോ​ടെ മാ​വേ​ലി മ​ന്ന​ന്‍റെ എ​ഴു​ന്നു​ള്ള​ത്തും വി​ഭ​വ സ​മൃ​ദ്ധ​മാ​യ പൊ​ന്നോ​ണ​സ​ദ്യ​യും ഗൃ​ഹാ​തു​ര​ത്വം പ​ക​രു​ന്ന ഓ​ർ​മ​ക്കൂ​ട്ടു​ക​ളാ​കും.

Venue: Bolton Indian Sports Club Hacken Ln Darcy Lever Bolton BL3 1SD.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നി​യ​ൻ​കു​ഞ്ഞ് സ​ഖ​റി​യ (പ്ര​സി​ഡ​ന്‍റ്): +44 7877 981155, റോ​മി കു​ര്യാ​ക്കോ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി): +44 7776646163, അ​ഭി​ലാ​ഷ് പി​ള്ള (ട്ര​ഷ​റ​ർ): +44 7826 544711, ജി​സി സോ​ണി (ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ): +44 7789680443.

NRI

സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ 96-ാമ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ​ബോ​ണി​ൽ

ബോ​ൺ: പ്ര​വാ​സ​ഭൂ​മി​യി​ൽ സീ​റോ​മ​ല​ങ്ക​ര സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​വും വി​ശ്വാ​സ ചൈ​ത​ന്യ​വും വി​ളി​ച്ചോ​തി സീ​റോമ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ 96-ാമ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് (96th Reunion Day Celebrations) ജ​ർമ​നി​യി​ലെ ബോ​ൺ ന​ഗ​രം വേ​ദി​യാ​കു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. യൂ​റോ​പ്പി​ലെ സീ​റോമ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സി​ന്‍റെ സാ​ന്നി​ധ്യ​വും നേ​തൃ​ത്വ​വു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പു​ന​രൈ​ക്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

സീറോമ​ല​ങ്ക​ര ക​ത്തോ​ലി​ക് ച​ർ​ച്ച് ജ​ർ​മ​നി റീ​ജി​യ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ (Pastoral Council Germany) മേ​ൽ​നോ​ട്ട​ത്തി​ൽ, ബോ​ണി​ലെ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക സ​മൂ​ഹ​വും ക​മ്മി​റ്റി​യു​മാ​ണ് (St. Thomas Malankarische Katholische Gemeinde & Komitee, Bonn) ഈ ​ച​രി​ത്ര സം​ഗ​മ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

വേ​ദി​യും സ​മ​യ​ക്ര​മ​വും

തീ​യ​തി: 2026 സെ​പ്റ്റം​ബ​ർ 27, ഞാ​യ​ർ. സ​മ​യം: ഉ​ച്ച​ക​ഴി​ഞ്ഞ് 2 മ​ണി (14:00 CET). വേ​ദി: ഹൈ​ലി​ഗ് ഗൈ​സ്റ്റ് കി​ർ​ഷെ (Hl. Geist Kirche), Kiefernweg 22, 53127 Bonn. സം​ഘാ​ട​നം: സീറോമ​ല​ങ്ക​ര ക​ത്തോ​ലി​ക് ച​ർ​ച്ച് - റീ​ജി​യ​ൻ ഡ​ച്ച്‌​ലാ​ൻ​ഡ് (പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ).

ആ​ത്മീ​യ നേ​തൃ​ത്വ​വും അ​നു​ഗ്ര​ഹാ​ശി​സു​ക​ളും

യൂ​റോ​പ്പി​ലെ വി​ശ്വാ​സി​ക​ളു​ടെ അ​ജ​പാ​ല​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സി​ന്‍റെ സാ​ന്നി​ധ്യം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വ​ലി​യ ആ​ത്മീ​യ ഉ​ണ​ർ​വേകും.

ജ​ർ​മനി​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും വി​ശ്വാ​സി​ക​ളും ഒ​ത്തു​ചേ​രു​ന്ന ഈ ​മ​ഹാ​സം​ഗ​മ​ത്തി​ൽ വി​പു​ല​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും പു​ന​രൈ​ക്യ സ​ന്ദേ​ശ​വും പൊ​തു​സ​മ്മേ​ള​ന​വും ഉ​ണ്ടാ​യി​രി​ക്കും.

ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​ല​ങ്ക​ര പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ 96 വ​ർ​ഷ​ത്തെ അ​നു​ഗ്ര​ഹീ​ത നാ​ളു​ക​ൾ സ്മ​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് പ്ര​വാ​സ​ലോ​ക​ത്ത് സ​ഭ​യു​ടെ ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും ന​വ​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

NRI

കു​വൈ​റ്റി​ൽ ഒ​മ്പ​തു വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സ്; വ​ധ​ശി​ക്ഷ ശ​രി​വ​ച്ച് അ​പ്പീ​ൽ കോ​ട​തി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ഒ​മ്പ​തു വ​യ​സു​കാ​ര​നാ​യ സി​റി​യ​ൻ ബാ​ല​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ കു​വൈ​റ്റ് പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ അ​പ്പീ​ൽ കോ​ട​തി ശ​രി​വ​ച്ചു.e

മൈ​ദാ​ൻ ഹ​വ​ല്ലി​യി​ൽ വ​ച്ച് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ശേ​ഷം, റൗ​ദ പ്ര​ദേ​ശ​ത്തെ ഒ​രു സ്കൂ​ളി​ന് മു​ന്നി​ൽ വ​സ്ത്ര​ങ്ങ​ളി​ല്ലാ​ത്ത നി​ല​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​യെ പി​ടി​കൂ​ടി​യി​രു​ന്നു.

NRI

മ്യൂ​ണി​ക്കി​നെ ഇ​ള​ക്കി​മ​റി​ച്ച് ഒ​ക്‌​ടോ​ബ​ർ ഫെ​സ്റ്റ്, മേ​ള​യി​ലേ​ക്ക് ആ​ളു​ക​ളു​ടെ ഒ​ഴു​ക്ക്

മ്യൂ​ണി​ക്ക്: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യോ​ത്സ​വ​മാ​യ മ്യൂ​ണി​ക്ക് ഒ​ക്‌​ടോ​ബ​ർ ഫെ​സ്റ്റി​ന്‍റെ 191-ാമ​ത് പ​തി​പ്പി​ന് ബ​വേ​റി​യ​ൻ ത​ല​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​യി. പ​ര​മ്പ​രാ​ഗ​ത വേ​ഷ​ങ്ങ​ളാ​യ ലെ​ഡ​ർ​ഹോ​സ​നും ഡി​ൻ​ഡ​ലും അ​ണി​ഞ്ഞ് ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ തെ​രേ​സി​യ​ൻ​വീ​സെ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ന​ഗ​രം ഉ​ത്സ​വ​പ്ര​തീ​തി​യി​ലാ​യി.

എ​ന്നാ​ൽ, ആ​ഘോ​ഷ​ങ്ങ​ളു​ടെ മൂ​ന്നാം ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച രാ​ത്രി മേ​ളാ​ന​ഗ​രി​യെ ക​ണ്ണീ​രി​ലാ​ഴ്ത്തി ഉ​ണ്ടാ​യ ഒ​രു ദാ​രു​ണ അ​പ​ക​ട​ത്തി​ൽ 52 വ​യ​സു​കാ​ര​നാ​യ റൈ​ഡ് ജീ​വ​ന​ക്കാ​ര​ൻ മ​ര​ണ​പ്പെ​ട്ട​ത് ഉ​ത്സ​വ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ന​ടു​ക്ക​മു​ണ്ടാ​ക്കി.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ദാ​രു​ണ അ​പ​ക​ടം

മേ​ള​യു​ടെ മൂ​ന്നാം ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​യ​ർ​ത്തി​യ ശേ​ഷം അ​തി​വേ​ഗ​ത്തി​ൽ താ​ഴേ​ക്ക് പ​തി​ക്കു​ന്ന "ഹാംഗ്ഓ​വ​ർ' എ​ന്ന ഫ്രീ-​ഫാ​ൾ ട​വ​ർ റൈ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം: റൈ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​മേ​ഖ​ല​യി​ൽ പെ​ട്ടു​പോ​യ 52 വ​യ​സുകാ​ര​നാ​യ ജീ​വ​ന​ക്കാ​ര​ന് അ​തി​വേ​ഗ​ത്തി​ൽ വ​ന്ന ഗൊ​ണ്ടോ​ള ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ അ​ടി​യ​ന്ത​ര ജീ​വ​ൻ​ര​ക്ഷാ പ​രി​ച​ര​ണം ന​ൽ​കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പൊ​ലി​സ് അ​ന്വേ​ഷ​ണം: റൈ​ഡ് പ​രി​സ​രം പൊ​ലി​സ് പൂ​ർണ​മാ​യി സീ​ൽ ചെ​യ്യു​ക​യും തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ വീ​ഴ്ച​യാ​ണോ എ​ന്ന​തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

സ​ന്ദ​ർ​ശ​ക​ർ​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഒ​ക്‌‌ടോ​ബ​ർ​ഫെ​സ്റ്റ് 2026: പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ

തീ​യ​തി​ക​ളും സ​മ​യ​വും: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​രം​ഭി​ച്ച മേ​ള ഒ​ക്ടോ​ബ​ർ നാല് വ​രെ നീ​ണ്ടു​നി​ൽ​ക്കും (ആ​കെ 16 ദി​വ​സ​ങ്ങ​ൾ).

തു​ട​ക്കം: പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് മേ​യ​ർ ആ​ദ്യ​ത്തെ ബി​യ​ർ വീ​പ്പ തു​റ​ന്ന് ബ​വേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്കു​സ് സോ​ഡ​ർ​ക്ക് ആ​ദ്യ ഗ്ലാ​സ് ന​ൽ​കി​യ​തോ​ടെ​യാ​ണ് മേ​ള​യ്ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യ​ത്.

ജ​ന​പ​ങ്കാ​ളി​ത്തം: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 60 ല​ക്ഷ​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ്യൂ​ണി​ക്കി​ലേ​ക്ക് എ​ത്തു​ന്ന​ത്. മ​ല​യാ​ളി പ്ര​വാ​സി​ക​ളും നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ത്ഥി​ക​ളും മേ​ള​യി​ൽ സ​ജീ​വ സാ​ന്യ​മാ​ണ്.

വി​ല​ക്ക​യ​റ്റം: പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം ഇ​ത്ത​വ​ണ​യും ബി​യ​ർ വി​ല​യി​ൽ പ്ര​ക​ട​മാ​ണ്. ഒ​രു ലി​റ്റ​ർ ബി​യ​റി​ന് ശ​രാ​ശ​രി 15 യൂ​റോ​യ്ക്ക് മു​ക​ളി​ലാ​ണ് ടെ​ന്‍റു​ക​ളി​ലെ നി​ര​ക്ക്.

സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ൾ: ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്. 600-ല​ധി​കം പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നൂ​റു​ക​ണ​ക്കി​ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും ഡ്രോ​ൺ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ മെ​റ്റ​ൽ ഡി​റ്റ​ക്ട​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

റൈ​ഡി​ലെ ദാ​രു​ണ സം​ഭ​വം ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലും സ​ന്ദ​ർ​ശ​ക​രി​ലും വി​ഷ​മ​മു​ണ്ടാ​ക്കി​യെ​ങ്കി​ലും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി ബാ​ക്കി ദി​ന​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് സം​ഘാ​ട​ക​രു​ടെ തീ​രു​മാ​നം.

NRI

ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച

ഹൂ​സ്റ്റ​ൺ: ല​വ് ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ർ​ഷം​തോ​റും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള (ഫ്രീ ​ഹെ​ൽ​ത്ത് ഫെ​യ​ർ) 14-ാം വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ മാ​ൻ​വെ​ലി​ലെ ഡോ. ​ല​ക്ഷ്മി നാ​യ​രു​ടെ സാ​യി പ്രൈ​മ​റി കെ​യ​ർ / ന്യൂ​ലൈ​ഫ് പ്ലാ​സ​യി​ൽ വ​ച്ചാ​ണ് ആ​രോ​ഗ്യ മേ​ള ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

3945 CR 58, (288-CR 58 ജം​ഗ്ഷ​ൻ), മാ​ൻ​വെ​ൽ, ടെ​ക്സ​സ് 77578 എ​ന്ന​താ​ണ് വേ​ദി. പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ൾ, ഫാ​ർ​മ​സി​ക​ൾ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഹെ​ൽ​ത്ത് സ്ക്രീ​നിം​ഗു​ക​ൾ, ഇ​കെ​ജി, ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് (ബി​എം​ഐ), ര​ക്ത​സ​മ്മ​ർ​ദ്ദ പ​രി​ശോ​ധ​ന, ബ്ല​ഡ് ഗ്ലൂ​ക്കോ​സ് പ​രി​ശോ​ധ​ന, തൈ​റോ​യ്ഡ് അ​ൾ​ട്രാ​സൗ​ണ്ട്, ക​രോ​ട്ടി​ഡ് ഡോ​പ്ല​ർ, ലം​ഗ് ഫം​ഗ്ഷ​ൻ ടെ​സ്റ്റ്, കാ​ഴ്ച, കേ​ൾ​വി പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി 20-ലേ​റെ സൗ​ജ​ന്യ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടാ​തെ ആ​യു​ർ​വേ​ദം, ന്യൂ​ട്രീ​ഷ​ൻ, ബാ​ക്ക്-​ടു-​സ്കൂ​ൾ ഹെ​ൽ​ത്ത് ഗൈ​ഡ​ൻ​സ്, കോ​സ്മെ​റ്റി​ക്സ്, യോ​ഗ, ധ്യാ​നം, കാ​ർ​ഡി​യോ​ള​ജി, ഗ്യാ​സ്ട്രോ​എ​ൻ​ട്രോ​ള​ജി, ന്യൂ​റോ​ള​ജി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സൗ​ജ​ന്യ ക​ൺ​സ​ൾ​ട്ടേ​ഷ​നും ല​ഭ്യ​മാ​കും.

പ​രി​ശോ​ധ​ന​ക​ൾ​ക്കും ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ​ക്കും മു​ൻ​കൂ​ർ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ആ​വ​ശ്യ​മി​ല്ല. ആ​ദ്യ​മെ​ത്തു​ന്ന 100 പേ​ർ​ക്ക് സൗ​ജ​ന്യ ഫ്ലൂ ​ഷോ​ട്ട് ല​ഭി​ക്കു​ന്ന​താ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​നും ആ​വ​ശ്യ​മാ​യ സ​മ്മ​ത​പ​ത്ര​വും പൂ​രി​പ്പി​ക്കേ​ണ്ട​താ​ണ്.

ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​വ​ർ​ക്കും ആ​രോ​ഗ്യ മേ​ള​യു​ടെ സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 281-402-6585 / 832-377-8074 (വാട്സ്ആപ്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

ലൈ​വ് സ്ട്രീ​മിം​ഗ് മ്യൂ​സി​ക് പ്രോ​ഗ്രാം "സ്വ​ർ​ഗീ​യ നാ​ദം' വെ​ള്ളി​യാ​ഴ്ച

അ​റ്റ്ലാ​ന്‍റ: ഇ​വി​ഞ്ച​ലി​സ്റ്റ് എം.​ഇ. ചെ​റി​യാ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി "സ്വ​ർ​ഗീ​യ നാ​ദം വോ​ളി​യം 49 - അ​നു​ഗ്ര​ഹ കീ​ർ​ത്ത​നം' എ​ന്ന ലൈ​വ് സ്ട്രീ​മിം​ഗ് മ്യൂ​സി​ക് പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ക്രി​സ്തീ​യ സം​ഗീ​ത ലോ​ക​വും വി​ശ്വാ​സി​ക​ളും പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഈ ​സം​ഗീ​ത സ​ന്ധ്യ സൂം ​പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം ഇ​വി​ഞ്ച​ലി​സ്റ്റ് എം.​ഇ. ചെ​റി​യാ​ന്‍റെ മ​ക​നും മ​ൾ​ട്ടി-​ഇ​ൻ​സ്ട്രു​മെ​ന്‍റ​ലി​സ്റ്റും ഗാ​ന​ര​ച​യി​താ​വും "ഹാ​പ്പി മെ​ല​ഡി' ഗ്രൂ​പ്പി​ന്‍റെ ദീ​ർ​ഘ​കാ​ല നേ​താ​വു​മാ​യ ഇ​വി​ഞ്ച​ലി​സ്റ്റ് ടൈ​റ്റ​സ് ചെ​റി​യാ​ൻ ന​യി​ക്കു​ന്ന "ഫേ​സ് ടു ​ഫേ​സ്' ആ​ണ്.

1917ൽ ​ജ​നി​ച്ച് 1993ൽ ​അ​ന്ത​രി​ച്ച ഇ​വി​ഞ്ച​ലി​സ്റ്റ് എം.​ഇ. ചെ​റി​യാ​ൻ "ലി​റ്റി​ൽ മാ​ൻ വി​ത്ത് ഗ്രേ​റ്റ് ഫെ​യ്ത്, ല​വ്, ആ​ൻ​ഡ് ഹോ​പ്പ്' എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. സ്വാ​ധീ​ന​ശ​ക്തി​യു​ള്ള ബൈ​ബി​ൾ അ​ധ്യാ​പ​ക​നും ക​വി​യു​മാ​യി​രു​ന്ന അ​ദ്ദേ​ഹം ത​ന്‍റെ 26-ാം വ​യ​സി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക ജോ​ലി ഉ​പേ​ക്ഷി​ച്ച്, കേ​ര​ള​ത്തി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ലേ​ക്ക് താ​മ​സം മാ​റി മു​ഴു​വ​ൻ സ​മ​യ ക്രി​സ്തീ​യ ശു​ശ്രൂ​ഷ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

മ​ധു​ര ബൈ​ബി​ൾ സ്കൂ​ൾ, ബാ​ല സം​ഘം യൂ​ത്ത് മി​നി​സ്ട്രി, "സു​വി​ശേ​ഷ​ക​ൻ' മാ​സി​ക, യം​ഗ് മെ​ൻ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് (YMEF), "ഹാ​പ്പി മെ​ല​ഡി' (Gospel Thru' Music) തു​ട​ങ്ങി​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം രൂ​പം ന​ൽ​കി. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി 300-ല​ധി​കം ഭ​ക്തി​ഗാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്.

പ​രി​പാ​ടി​യു​ടെ സ​മ​യ​ക്ര​മം: EST (വെ​ള്ളി): രാ​ത്രി 08:15, ഇ​ന്ത്യ (ശ​നി): രാ​വി​ലെ 05:45. സൂം ​വി​വ​ര​ങ്ങ​ൾ:​സൂം ഐ​ഡി: 769 374 4841,പാ​സ്‌​വേ​ഡ്: music.

സം​ഗീ​ത സ​ന്ധ്യ​യി​ലേ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന സൂം ​ഐ​ഡി​യും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കോഓർ​ഡി​നേ​റ്റ​ർ സ​ണ്ണി അ​റി​യി​ച്ചു.

NRI

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി

 

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യ കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന്‍റെ 56-ാമ​ത് വാ​ർ​ഷി​ക ഓ​ണാ​ഘോ​ഷം ‘ഓ​ണ​ത്തി​ര 2026’ വ​ർ​ണാ​ഭ​മാ​യി അ​ര​ങ്ങേ​റി.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ​മാ​ജം അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും ന​വ​ത​ല​മു​റ​യി​ലെ യു​വ​ജ​ന​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന ആ​ഘോ​ഷം പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി.

ഫ്രാ​ങ്ക്ഫ​ർ​ട്ട് സാ​ൽ​ബൗ ബോ​ൺ​ഹൈ​മി​ൽ വ​ച്ചാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ച്ച​യ്ക്ക് 11.30ന് ​ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം

സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡി​പി​ൻ പോ​ൾ സ്വാ​ഗ​ത ആ​ശം​സി​ച്ചു. ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ കോ​ൺ​സു​ൽ (HOC) ദീ​പ​ക്‌ ബ​ൻ​സ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ദീ​പ​ക് ബ​ൻ​സ​ൽ, സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡി​പി​ൻ പോ​ൾ, സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​യാ​ളം സ്കൂ​ൾ കു​ട്ടി​ക​ളു​ടെ കെെ​യെഴു​ത്ത് മാ​സി​ക പ്ര​കാ​ശ​നം ചെ​യ്തു

ച​ട​ങ്ങി​ൽ സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള, സ​മാ​ജം അം​ഗം പ്രീ​ത മു​ര​ളി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി വേ​ദി നി​യ​ന്ത്രി​ച്ചു. കേ​ര​ള സ​മാ​ജം മ​ല​യാ​ളം സ്കൂ​ളി​ലെ കു​ട്ടി​ക​ൾ സ്കൂ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ത​യാ​റാ​ക്കി​യ വി​ശേ​ഷാ​ൽ കെെ​യെ​ഴു​ത്ത് മാ​സി​ക​യു​ടെ പ്ര​കാ​ശ​നം വേ​ദി​യി​ൽ ന​ട​ന്നു.

സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി തേ​വ​ർ​പാ​ടം മാ​സി​ക​യു​ടെ ആ​ദ്യ​പ​തി​പ്പ് മു​ഖ്യാ​തി​ഥി​യാ​യ കോ​ൺ​സു​ൽ ദീ​പ​ക് ബ​ൻ​സാ​ലി​ന് കൈ​മാ​റി അ​ദ്ദേ​ഹം സ​ദ​സി​നു മു​ൻ​പാ​കെ പ്ര​കാ​ശ​നം ചെ​യ്തു.

കേ​ര​ള​ മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ കു​ട്ടി​ക​ൾ​ക്കാ​യി അ​യ​ച്ച സ്നേ​ഹ​നി​ർ​ഭ​ര​മാ​യ ആ​ശം​സാസ​ന്ദേ​ശം ച​ട​ങ്ങി​ൽ സ​ദ​സി​നു മു​ൻ​പാ​കെ വാ​യി​ച്ചു. കേ​ര​ള സ​മാ​ജം ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​ല​യാ​ളം സ്കൂ​ൾ പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

NRI

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഫൊ​ക്കാ​ന നേ​താ​ക്ക​ൾ

ഷി​ക്കാ​ഗോ: കേ​ര​ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം സ​തീ​ശ​ൻ നാ​യ​ർ, ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ഷൈ​നി ജേ​ക്ക​ബ്, ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ഷി​ക്കാ​ഗോ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​ൻ​വ​ർ സാ​ദ​ത്ത്‌ എം​എ​ൽ​എ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. 2027 ജ​നു​വ​രി 11, 12, 13 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​നെ​ക്കു​റി​ച്ചും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ പി​ടി​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ പു​തു​ത​ല​മു​റ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ - ദി ​നാ​ർ​ക്കോ ഹ​ണ്ട് പ​ദ്ധ​തി​ക്ക് ഫൊ​ക്കാ​ന നേ​താ​ക്ക​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ല​ഹ​രി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഇ​ത്ത​വ​ണ​ത്തെ ഫൊ​ക്കാ​ന കേ​ര​ള കോ​ൺ​വെ​ൻ​ഷ​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ലെ ഫൊ​ക്കാ​ന അം​ബാ​സി​ഡ​റായി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് വി.​പി. സ​ജീ​ന്ദ്ര​ൻ എംഎൽഎയെ​യാ​ണ്. കേ​ര​ള ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ഫൊ​ക്കാ​ന നേ​താ​ക്ക​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ക്ഷ​ണ​ക്ക​ത്ത് ന​ൽ​കി.

ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ൽ ഉറപ്പായും പ​ങ്കെ​ടു​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ഫൊ​ക്കാ​ന നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പുന​ൽ​കി.

NRI

"റോ​യ​ൽ​സ്' സ്റ്റീ​വ​നേ​ജി​ന്‍റെ സീ​നി​യേ​ഴ്സ് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്‌​ടോ​ബ​ർ 24ന്

സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്‌​ഫോ​ർ​ഡ്ഷെ​യ​ർ കൗ​ണ്ടി​യി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണി​ൽ പ​രി​ശീ​ല​ന​വും മ​ത്സ​ര​ങ്ങ​ളും വേ​ദി​ക​ളും ഒ​രു​ക്കു​ന്ന​തി​ൽ പ്ര​ശ​സ്ത​രാ​യ റോ​യ​ൽ​സ് സ്റ്റീ​വ​നേ​ജ് ബാ​ഡ്മി​ന്‍റ​ൺ ക്ല​ബ് അ​ഖി​ല യു​കെ ത​ല​ത്തി​ൽ സീ​നി​യേ​ഴ്സി​നാ​യി ഓ​പ്പ​ൺ ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഒ​ക്ടോ​ബ​ർ 24ന് ​സ്റ്റീ​വ​നേ​ജി​ലെ സെ​ന്‍റ് ജോ​ൺ ഹെ​ൻ​റി ന്യൂ​മാ​ൻ സ്കൂ​ളിന്‍റെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ക. യുകെയു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക് ക​ളി​ക്ക​ള​ത്തി​ൽ മാ​റ്റു​ര​ക്കു​വാ​നും ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ല​ക്ഷ്യം.

50 വ​യ​സോ അ​തി​ൽ കൂ​ടു​ത​ലോ പ്രാ​യ​മു​ള്ള വ​നി​താ - ​പു​രു​ഷ താ​ര​ങ്ങ​ൾ​ക്കാ​യാ​ണ് മ​ത്സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സിം​ഗി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ 50 പ്ല​സ് പ്രാ​യ​മു​ള്ള താ​ര​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന താ​ര​ങ്ങ​ളു​ടെ ആ​കെ പ്രാ​യം കു​റ​ഞ്ഞ​ത് 100 വ​യ​സാ​യി നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ആ​ക​ർ​ഷ​ക​മാ​യ പ്രൈ​സ് മ​ണി സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ദ്യം പേ​രു​ക​ൾ രജി​സ്റ്റ​ർ ചെ​യ്യു​ന്ന കു​റ​ച്ചു ക​ളി​ക്കാ​ർ​ക്കു​കൂ​ടി അ​വ​സ​ര​മു​ണ്ടെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. https://forms.gle/4FnAj8PLsBoCPGry8.

ഏ​റെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​വാ​നും കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​വാ​നും എ​ല്ലാ കാ​യി​ക പ്രേ​മി​ക​ളെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: ലോറൻസ് - 07925 916223, മാത്യു - 07475 686408.

രജിസ്ട്രേഷൻ: https://forms.gle/4FnAj8PLsBoCPGry8.

വേദി: St John Henry Newman Catholic School, Hitchin Road, Stevenage, SG1 4AE.

NRI

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ​ഡ​ബ്ലി​നി​ൽ

ഡ​ബ്ലി​ൻ: നാ​ലാം ശ​നി​യാ​ഴ്ച​ക​ളി​ൽ ഡ​ബ്ലി​നി​ൽ ന​ട​ന്നു​വ​രു​ന്ന അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ (മ​ല​യാ​ളം) ശ​നി​യാ​ഴ്ച ബ്യൂ​മൗ​ണ്ടി​ലെ ബ്ലെ​സ​ഡ് മാ​ർ​ഗ​ര​റ്റ് ബോ​ൾ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ന​ട​ക്കും.

ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ലൂ​ടെ പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ പ്രേ​ര​ണ​യി​ൽ രൂ​പം കൊ​ണ്ട അ​ഭി​ഷേ​കാ​ഗ്നി കാതോലിക് മിനിസ്‌ട്രി (എഎഫ്സിഎം) ആ​ണ് ഡ​ബ്ലി​നി​ലെ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വ​ള​ർ​ച്ച​യ്ക്കും ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ എഎഫ്സിഎമ്മിന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​ക​ൺ​വ​ൻ​ഷ​നി​ൽ വി​വി​ധ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വി​ശു​ദ്ധ കു​മ്പ​സാ​രം, വ​ച​ന ശു​ശ്രൂ​ഷ, സ്തു​തി​യാ​രാ​ധ​ന എ​ന്നി​വ ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് എഎഫ്സിഎം അ​യ​ർ​ലൻഡ് സ്വാ​ഗ​തം ചെ​യ്യു​ന്നു.

 

NRI

അ​രി​സോ​ണ​യി​ൽ കാ​റി​ൽ കു​ടു​ങ്ങി അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു; മാ​താ​പി​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

അ​രി​സോ​ണ: അ​രി​സോ​ണ​യി​ൽ മാ​താ​പി​താ​ക്ക​ളു​ടെ അ​ശ്ര​ദ്ധ​യെ തു​ട​ർ​ന്ന് അ​ഞ്ച് വ​യ​സു​കാ​ര​ൻ കാ​റി​നു​ള്ളി​ൽ ചൂ​ടേ​റ്റ് മ​രി​ച്ചു. തി​യോ സാ​ബോ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

പു​റ​ത്തു​പോ​യ ശേ​ഷം വീ​ട്ടി​ലെ​ത്തി​യ മാ​താ​പി​താ​ക്ക​ളാ​യ മി​ഹൈ​ൽ സാ​ബോ​യും അ​ങ്ക സാ​ബോ​യും തി​യോ​യെ കാ​റി​നു​ള്ളി​ൽ നി​ന്ന് ഇ​റ​ക്കാ​ൻ മ​റ​ന്നു​പോ​യി. അ​ന്നേ ദി​വ​സം പ്ര​ദേ​ശ​ത്ത് 103 ഡി​ഗ്രി ഫാ​ര​ൻ​ഹെ​യ്റ്റോ​ളം ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്.

അ​തേ​സ​മ​യം, കു​ട്ടി​യെ കാ​റി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കാ​ൻ 14 വ​യ​സു​കാ​ര​നാ​യ മൂ​ത്ത മ​ക​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ത​ന്നോ​ട് ആ​രും അ​ങ്ങ​നെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മാ​താ​പി​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

NRI

2026-ലെ ​ലോ​ക​ത്തി​ലെ മി​ക​ച്ച എ​യ​ർ​ലൈ​നു​ക​ൾ; ലു​ഫ്താ​ൻ​സ​യ്ക്ക് തി​രി​ച്ച​ടി

ബെ​ർ​ലി​ൻ: 2026-ലെ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​നു​ക​ൾ​ക്കാ​യു​ള്ള സ്കൈ​ട്രാ​ക്സി​ന്‍റെ പു​തി​യ റാ​ങ്കിം​ഗ് പ്ര​ഖ്യാ​പി​ച്ചു. ബ്രി​ട്ടീ​ഷ് വ്യോ​മ​യാ​ന സ്ഥാ​പ​ന​മാ​യ സ്കൈ​ട്രാ​ക്സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ​ട്ടി​ക​യി​ലും സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സ് ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.

ച​രി​ത്ര​ത്തി​ൽ ഇ​ത് ആ​റാം ത​വ​ണ​യാ​ണ് സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സ് ഈ നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യി​ക​ളാ​യ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് ഇ​ത്ത​വ​ണ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

മി​ക​ച്ച ആ​ദ്യ പ​ത്ത് എ​യ​ർ​ലൈ​നു​ക​ൾ:

ലോ​ക​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ഉ​പ​ഭോ​ക്തൃ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റാ​ങ്കിം​ഗ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സേ​വ​നം, കാ​ബി​ൻ സൗ​ക​ര്യ​ങ്ങ​ൾ, ഭ​ക്ഷ​ണം, ശു​ചി​ത്വം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ.

  • സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സ്
  • ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്
  • ക​ത്തേ​യ് പ​സി​ഫി​ക് എ​യ​ർ​വേ​യ്സ്
  • ഓ​ൾ നി​പ്പാ​ൻ എ​യ​ർ​വേ​യ്സ്
  • ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ്
  • എ​മി​റേ​റ്റ്സ്
  • എ​യ​ർ ഫ്രാ​ൻ​സ്
  • ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സ്
  • ഹൈ​നാ​ൻ എ​യ​ർ​ലൈ​ൻ​സ്
  • കൊ​റി​യ​ൻ എ​യ​ർ

ലു​ഫ്താ​ൻ​സ​യ്ക്ക് തി​രി​ച്ച​ടി

പ്ര​മു​ഖ ജ​ർ​മ​ൻ എ​യ​ർ​ലൈ​നാ​യ ലു​ഫ്താ​ൻ​സ​യ്ക്ക് ഇ​ത്ത​വ​ണ ആ​ഗോ​ള ത​ല​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്താ​നാ​യി​ല്ല. ലോ​ക റാ​ങ്കിം​ഗി​ൽ 14-ാം സ്ഥാ​ന​ത്തേ​ക്ക് ലു​ഫ്താ​ൻ​സ പി​ന്ത​ള്ള​പ്പെ​ട്ടു. എ​ങ്കി​ലും യൂ​റോ​പ്യ​ൻ റീ​ജി​യ​ണ​ൽ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടാ​ൻ ലു​ഫ്താ​ൻ​സ​യ്ക്കാ​യി.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​നു​ള്ള പ​ദ​വി ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ (ആ​ഗോ​ള​ത​ല​ത്തി​ൽ അഞ്ചാം സ്ഥാ​നം), എ​യ​ർ ഫ്രാ​ൻ​സ് ര​ണ്ടാ​മ​തെ​ത്തി.

ഇ​ബീ​രി​യ (16), വെ​ർ​ജി​ൻ അ​റ്റ്ലാന്‍റി​ക് (18), സ്വി​സ് ഇന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് (19) എ​ന്നീ പ്ര​മു​ഖ യൂ​റോ​പ്യ​ൻ എ​യ​ർ​ലൈ​നു​ക​ൾ​ക്കും ലോ​ക​ത്തെ ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം​നേ​ടാ​നാ​യി​ല്ല.

മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ

  • മി​ക​ച്ച ഫ​സ്റ്റ് ക്ലാ​സ്: എ​യ​ർ ഫ്രാ​ൻ​സ്
  • മി​ക​ച്ച ബി​സി​ന​സ് ക്ലാ​സ് & വൈ​ഫൈ: ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്
  • മി​ക​ച്ച ഇ​ക്കോ​ണ​മി ക്ലാ​സ് & കാ​റ്റ​റിം​ഗ്: സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സ്
  • ബ​ജ​റ്റ് എ​യ​ർ​ലൈ​നു​ക​ൾ (ബി​ല്ലി​ഗ്ഫ്ലീ​ഗ​ർ): ലോ​ക​ത്തി​ലെ മി​ക​ച്ച അ​ഞ്ച് ലോ-​കോ​സ്റ്റ് എ​യ​ർ​ലൈ​നു​ക​ളി​ൽ ജ​ർ​മൻ എ​യ​ർ​ലൈ​നാ​യ യൂ​റോ​വിം​ഗ്സ് നാ​ലാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

NRI

ഹാ​ൻ​ഡ് ബാ​ഗേ​ജി​ലെ ദ്രാ​വ​ക നി​യ​ന്ത്ര​ണം: ജ​ർ​മ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം

ഫ്രാ​ങ്ക്ഫ​ർ​ട്ട്: വി​മാ​ന യാ​ത്ര​ക്കാ​രു​ടെ ഹാ​ൻ​ഡ് ബാ​ഗേ​ജി​ലെ ദ്രാ​വ​കം (ലി​ക്വി​ഡ്) പ​രി​ധി​യി​ൽ ജ​ർ​മ​നി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വ​ലി​യ ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്നു​ണ്ടെ​ങ്കി​ലും എ​യ​ർ​പോ​ർ​ട്ടു​ക​ൾ തോ​റും വ്യ​ത്യ​സ്ത​മാ​യ നി​യ​മ​ങ്ങ​ൾ യാ​ത്ര​ക്കാ​രെ ക​ടു​ത്ത ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു.

ആ​ധു​നി​ക 3D സി​ടി സ്കാ​ന​റു​ക​ൾ സ്ഥാ​പി​ച്ച ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ പ​ര​മാ​വ​ധി രണ്ട് ലി​റ്റ​ർ വ​രെ ദ്രാ​വ​ക​ങ്ങ​ൾ കൈ​വ​ശം വെ​യ്ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​മ്പോ​ൾ, പ​ഴ​യ സ്കാ​ന​റു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന ടെ​ർ​മി​ന​ലു​ക​ളി​ൽ ഇ​പ്പോ​ഴും 100 മി​ല്ലി​ലി​റ്റ​ർ പ​രി​ധി നി​ർ​ബ​ന്ധ​മാ​ണ്.

ബെ​ർ​ലി​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രേ ടെ​ർ​മി​ന​ലി​ൽ ത​ന്നെ ഏ​താ​നും മീ​റ്റ​റു​ക​ൾ അ​ക​ലെ​യു​ള്ള ഒ​രു ലൈ​നി​ൽ രണ്ട് ലി​റ്റ​ർ അ​നു​വ​ദി​ക്കു​മ്പോ​ൾ തൊ​ട്ട​ടു​ത്ത ലൈ​നി​ൽ 100 മി​ല്ലി മാ​ത്ര​മാ​ണ് അ​നു​വാ​ദം എ​ന്ന വി​ചി​ത്ര​മാ​യ സാ​ഹ​ച​ര്യ​വു​മു​ണ്ട്.

വി​വി​ധ ജ​ർ​മ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പു​തി​യ സ്ഥി​തി ഒ​റ്റ​നോ​ട്ട​ത്തി​ൽ:

പൂ​ർണ​മാ​യും രണ്ട് ലി​റ്റ​ർ അ​നു​വ​ദി​ക്കു​ന്ന​വ

കൊ​ളോ​ൺ/​ബോ​ൺ: എ​ല്ലാ സു​ര​ക്ഷാ ലൈ​നു​ക​ളി​ലും സി​ടി സ്കാ​ന​റു​ക​ൾ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ആ​വ​ശ്യ​മി​ല്ല. ലാ​പ്ടോ​പ്പും ലി​ക്വി​ഡും ബാ​ഗി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കേ​ണ്ട​തി​ല്ല. പ​ര​മാ​വ​ധി രണ്ട് ലി​റ്റ​ർ വ​രെ കൊ​ണ്ടു​പോ​കാം.

ന്യൂ​റം​ബ​ർ​ഗ്: സു​ര​ക്ഷാ വി​ഭാ​ഗം പൂ​ർ​ണ​മാ​യി ന​വീ​ക​രി​ച്ചു. 100 മി​ല്ലി പ​രി​ധി പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി രണ്ട് ലി​റ്റ​ർ അ​നു​വ​ദി​ച്ചു.

ടെ​ർ​മി​ന​ലി​നും വ​രി​ക്കും അ​നു​സ​രി​ച്ച് വ്യ​ത്യാ​സ​മു​ള്ള​വ

മ്യൂ​ണി​ക്ക്: സെ​പ്റ്റം​ബ​ർ 18 മു​ത​ൽ പു​തി​യ സി​ടി സ്കാ​ന​ർ ലൈ​നു​ക​ളി​ൽ രണ്ട് ലി​റ്റ​ർ അ​നു​വ​ദി​ക്കും (ടെ​ർ​മി​ന​ൽ രണ്ട് പൂ​ർ​ണമാ​യും ടെ​ർ​മി​ന​ൽ ഒന്ന് ഭാ​ഗി​ക​മാ​യും). പ​ഴ​യ ലൈ​നു​ക​ളി​ൽ 100 മി​ല്ലി ത​ന്നെ തു​ട​രും.

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ടെ​ർ​മി​ന​ൽ മൂന്ന് പൂ​ർ​ണ​മാ​യും ടെ​ർ​മി​ന​ൽ ഒന്നിന്‍റെ ​ഭൂ​രി​ഭാ​ഗ​വും സി​ടി സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് മാ​റി. എ​ന്നാ​ൽ സി1, ​സി2, സി4, ​സി6 തു​ട​ങ്ങി​യ ഗേ​റ്റു​ക​ളി​ലും ചി​ല ട്രാ​ൻ​സ്ഫ​ർ ഏ​രി​യ​ക​ളി​ലും 100 മി​ല്ലി നി​യ​മം ബാ​ധ​ക​മാ​ണ്.

ബെ​ർ​ലി​ൻ: ടെ​ർ​മി​ന​ൽ രണ്ടിലും ​ടെ​ർ​മി​ന​ൽ ഒന്നിലെ ഒന്ന്‍, അഞ്ച് ​ക​ൺ​ട്രോ​ൾ ഏ​രി​യ​ക​ളി​ലും സി​ടി സ്കാ​ന​റു​ക​ളു​ണ്ട്. എ​ന്നാ​ൽ ടെ​ർ​മി​ന​ൽ ഒന്നിലെ രണ്ട്, നാല് ​ഏ​രി​യ​ക​ളി​ൽ പ​ഴ​യ 100 മി​ല്ലി നി​യ​മ​മാ​ണ്.

സി​ടി സ്കാ​ന​ർ ഉ​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യി 100 മി​ല്ലി തു​ട​രു​ന്ന​വ

ഡ്യൂ​സ​ൽ​ഡോ​ർ​ഫ്, സ്റ്റു​ട്ട്ഗാ​ർ​ട്ട് : ചി​ല ലൈ​നു​ക​ളി​ൽ പു​തി​യ സ്കാ​ന​റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ഏ​ത് വ​രി​യി​ലാ​ണ് എ​ത്തു​ന്ന​തെ​ന്ന് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി 100 മി​ല്ലി നി​യ​മം ത​ന്നെ പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

പ​ഴ​യ 100 മി​ല്ലി നി​യ​മം ക​ർ​ശ​ന​മാ​യി തു​ട​രു​ന്ന മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ

ഹാം​ബു​ർ​ഗ്, ഹാ​നോ​വ​ർ, ബ്രെ​മെ​ൻ, ലൈ​പ്സി​ഗ്, ഡ്രെ​സ്ഡ​ൻ, കാ​ൾ​സ്റൂ​ഹെ/​ബാ​ഡ​ൻ-​ബാ​ഡ​ൻ, ഫ്രാ​ങ്ക്ഫ​ർ​ട്ട്-​ഹാ​ൻ, വെ​സ്റ്റ​ർ​ലാ​ൻ​ഡ് (സി​ൽ​റ്റ്) തു​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​ഴ​യ​തു​പോ​ലെ 100 മി​ല്ലി​ലി​റ്റ​റി​ന്‍റെ ചെ​റി​യ ബോ​ട്ടി​ലു​ക​ളും ഒരു ലി​റ്റ​റി​ന്‍റെ സു​താ​ര്യ​മാ​യ പ്ലാ​സ്റ്റി​ക് സി​പ്പ്-​ലോ​ക്ക് ബാ​ഗു​ക​ളും നി​ർ​ബ​ന്ധ​മാ​ണ്.

യാ​ത്ര തി​രി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​ത​ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​യും ടെ​ർ​മി​ന​ലു​ക​ളി​ലെ​യും കൃ​ത്യ​മാ​യ സു​ര​ക്ഷാ നി​ർ​ദേശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത് അ​വ​സാ​ന നി​മി​ഷ​ത്തെ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും.

NRI

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ മ​ലേ​റി​യ ബാ​ധി​ച്ച് മൂ​ന്നാ​മ​ത്തെ മ​ര​ണം; വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തും രോ​ഗ​ബാ​ധ ജീ​വ​നെ​ടു​ത്തു

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫ്രാ​ങ്ക്ഫ​ർ​ട്ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട​രു​ന്ന മാ​ര​ക​മാ​യ എ​യ​ർ​പോ​ർ​ട്ട് മ​ലേ​റി​യ ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​ര​ണ​പ്പെ​ട്ടു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി ഉ​യ​ർ​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള ഷ്വാ​ൻ​ഹൈം മേ​ഖ​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ് വ്യാ​ഴാ​ഴ്ച മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തെ​ന്ന് പ്രാ​ദേ​ശി​ക ആ​രോ​ഗ്യ അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​ള്ള ഒ​രു പ്ര​ദേ​ശ​വാ​സി മ​ലേ​റി​യ ബാ​ധി​ച്ച് മ​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

ക​ഴി​ഞ്ഞ ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ബാ​ഗേ​ജ് കൈ​കാ​ര്യം ചെ​യ്യു​ന്ന ര​ണ്ട് ജീ​വ​ന​ക്കാ​ർ മ​ലേ​റി​യ ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത, മ​റ്റ് വി​ദേ​ശ യാ​ത്ര​ക​ൾ ന​ട​ത്താ​ത്ത ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും അ​തി​ലൊ​രാ​ൾ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത​ത്.

വി​മാ​ന​ത്തി​ൽ പ​റ​ന്നെ​ത്തി​യ കൊ​തു​ക്; അഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യും രോ​ഗ​ബാ​ധ

വി​ദേ​ശ​ത്തു​നി​ന്ന് ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ വി​മാ​ന​ങ്ങ​ളി​ലൊ​ന്നി​ൽ എ​ത്തി​യ രോ​ഗാ​ണു​ബാ​ധ​യു​ള്ള അ​നോ​ഫി​ലി​സ് കൊ​തു​കി​ൽ നി​ന്നാ​ണ് ഷ്വാ​ൻ​ഹൈ​മി​ലെ താ​മ​സ​ക്കാ​ർ​ക്ക് രോ​ഗം പ​ക​ർ​ന്ന​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.

ജ​ർ​മനി​യു​ടെ ദേ​ശീ​യ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യ റോ​ബ​ർ​ട്ട് കോ​ഹ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, മ​ലേ​റി​യ പ​ര​ത്തു​ന്ന കൊ​തു​കു​ക​ൾ​ക്ക് അഞ്ച് മു​ത​ൽ 10 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​രം പ​റ​ക്കാ​ൻ സാ​ധി​ക്കും.
‌
പു​തി​യ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് കൃ​ത്യം അഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ്. മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​ധി​കൃ​ത​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

മേ​ഖ​ല​യി​ൽ ഭീ​തി പ​ട​ർ​ന്ന​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലും ഷ്വാ​ൻ​ഹൈ​മി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള കെ​ണി​ക​ളി​ൽ നി​ന്ന് പി​ടി​കൂ​ടു​ന്ന കൊ​തു​കു​ക​ളെ ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ന്‍റവെ​ർ​പ്പി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രോ​പ്പി​ക്ക​ൽ മെ​ഡി​സി​നി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

വൈ​കു​ന്ന രോ​ഗ​നി​ർ​ണ​യം അ​തീ​വ അ​പ​ക​ട​ക​രം

സാ​ധാ​ര​ണ​യാ​യി ജ​ർ​മ​നി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന മ​ലേ​റി​യ കേ​സു​ക​ൾ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളോ മ​റ്റ് ഉ​ഷ്ണ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളോ സ​ന്ദ​ർ​ശി​ച്ച​വ​രി​ലാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ എ​യ​ർ​പോ​ർ​ട്ട് മ​ലേ​റി​യ ബാ​ധി​ക്കു​ന്ന രോ​ഗി​ക​ൾ വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ, പ​നി​യോ മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളോ വ​രു​മ്പോ​ൾ മ​ലേ​റി​യ​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ സം​ശ​യി​ക്കാ​തി​രി​ക്കു​ക​യും രോ​ഗ​നി​ർ​ണയം വൈ​കു​ക​യും ചെ​യ്യു​ന്നു.

ഇ​ത് രോ​ഗി​യു​ടെ ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു. ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​തി​നു​മു​മ്പ് ഇ​ത്ത​ര​മൊ​രു സം​ഭ​വം രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2023-ലാ​ണ്. ജീ​വ​ന​ക്കാ​ർ​ക്കും പ​രി​സ​ര​വാ​സി​ക​ൾ​ക്കും അ​സാ​ധാ​ര​ണ​മാ​യ പ​നി​യോ വി​റ​യ​ലോ മ​റ്റ് ല​ക്ഷ​ണ​ങ്ങ​ളോ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഒ​ട്ടും വൈ​കാ​തെ വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്നും ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് സാ​മീ​പ്യം ഡോ​ക്ട​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് അ​ധി​കൃ​ത​ർ.

"എ​യ​ർ​പോ​ർ​ട്ട് മ​ലേ​റി​യ' ഭീ​ഷ​ണി; ഡോ​ക്ട​ർ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ്

​വിദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പോ​കാ​ത്ത ആ​ളു​ക​ളി​ലും പ​നി​യും അ​നു​ബ​ന്ധ ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടാ​ൽ "എ​യ​ർ​പോ​ർ​ട്ട് മ​ലേ​റി​യ' എ​ന്ന സാ​ധ്യ​ത കൂ​ടി പ​രി​ശോ​ധി​ക്കാ​ൻ ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്‌​മെന്‍റ് മേ​ധാ​വി ഡോ​ക്ട​ർ​മാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കി.

ഉ​യ​ർ​ന്ന പ​നി​ക്ക് പു​റ​മെ വ​യ​റു​വേ​ദ​ന, ഛർ​ദ്ദി, ക്ഷീ​ണം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും മ​ലേ​റി​യ​യു​ടേ​താ​കാം. ശ​രി​യാ​യ സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രോ​ഗം അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്കും മ​ര​ണ​ത്തി​ലേ​ക്കും ന​യി​ച്ചേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

നേ​ര​ത്തെ ര​ണ്ട് ജീ​വ​ന​ക്കാ​ർ മ​രി​ച്ചു​ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​റ് ജീ​വ​ന​ക്കാ​ർ​ക്ക് മ​ലേ​റി​യ ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ രോ​ഗം മൂ​ർ​ച്ഛി​ച്ച് ര​ണ്ട് പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

​ഒ​രാ​ൾ ജൂ​ലൈ ആ​ദ്യ​ത്തി​ലും ര​ണ്ടാ​മ​ത്തെ​യാ​ൾ ഓ​ഗ​സ്റ്റി​ലു​മാ​ണ് മ​രി​ച്ച​ത്. ഉ​ഷ്ണ​മേ​ഖ​ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന വി​മാ​ന​ങ്ങ​ളി​ലോ ല​ഗേ​ജു​ക​ളി​ലോ എ​ത്തി​പ്പെ​ടു​ന്ന കൊ​തു​കു​ക​ൾ വ​ഴി​യാ​ണ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ്രാ​ദേ​ശി​ക​മാ​യി രോ​ഗം പ​ട​രു​ന്ന​ത്.

പു​തു​താ​യി രോ​ഗം ബാ​ധി​ച്ച ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ മു​ൻ കേ​സു​ക​ളു​മാ​യി എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​മ്പ​ർ​ക്ക​മു​ണ്ടോ​യെ​ന്നും രോ​ഗ​ബാ​ധ​യു​ടെ കൃ​ത്യ​മാ​യ ഉ​റ​വി​ടം എ​വി​ടെ​യാ​ണെ​ന്നും ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ അ​സാ​ധാ​ര​ണ പ​നി​യോ ല​ക്ഷ​ണ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ ഉ​ട​ന​ടി വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥിച്ചു.

NRI

മ​ല​ങ്ക​ര ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ "ഒ​ന്നി​ച്ചൊ​രോ​ണം 2026' വ​ർ​ണാ​ഭ​മാ​യി

കു​വൈ​റ്റ് സി​റ്റി: മ​ല​ങ്ക​ര ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (എം​സി​എ - കു​വൈ​റ്റ്) സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ണാ​ഘോ​ഷം ഫ​ർ​വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ് റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ച് "ഒ​ന്നി​ച്ചൊ​രോ​ണം 2026' എ​ന്ന പേ​രി​ൽ ന​ട​ന്നു.

സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മു​യ​ർ​ത്തി​യ ആ​ഘോ​ഷ​ത്തി​ൽ കു​വൈ​റ്റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

മാ​വേ​ലി വ​ര​വേ​ൽ​പ്പ് ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും ന​ട​ന്നു. ശേ​ഷം പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പൊ​തു​സ​മ്മേ​ള​ന ച​ട​ങ്ങി​ൽ കു​വൈ​റ്റ് ദേ​ശീ​യ ഗാ​ന​വും ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചു.

തു​ട​ർ​ന്ന് എം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നു കെ. ​എ​ബ്ര​ഹാം സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

NRI

ഷാ​ര്‍​ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ൽ ഇ​ൻ​കാ​സ് ന​യി​ച്ച ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു

ഷാ​ര്‍​ജ: ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭ​ര​ണസ​മി​തി സ​ത്യ​പ്ര​തി​ഞ്ജ ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു. കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഇ​ന്‍​കാ​സ് ന​യി​ച്ച മു​ന്ന​ണി​യാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ച് ഭ​ര​ണം തി​രി​ച്ചു പി​ടി​ച്ച​ത്.

ഷാ​ര്‍​ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ ഇ​ത്ത​വ​ണ മൂ​ന്ന് മു​ന്ന​ണി​ക​ളാ​യി മ​ത്സ​രി​ച്ചി​ട്ടും അ​ധി​കാ​രം തി​രി​ച്ചു പി​ടി​ച്ച ആ​വേ​ശ​ത്തി​ലാ​ണ് ഇ​ന്‍​കാ​സി​ന്‍റെ നേ​താ​ക്ക​ളാ​യ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, അ​ഡ്വ. വൈ.​എ. റ​ഹീം എ​ന്നി​വ​ര്‍.

ഇരുവരും യ​ഥാ​ക്ര​മം പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളി​ല്‍ അ​ധി​കാ​ര​മേ​റ്റു. അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റും കെ​എം​സി​സി യു​എ​ഇ നാ​ഷ്ണ​ല്‍ ക​മ്മി​റ്റി ട്ര​ഷ​റു​മാ​യ നി​സാ​ര്‍ ത​ള​ങ്ക​ര​യും സി​പി​എം അ​നു​ഭാ​വ പ്ര​വാ​സി സം​ഘ​ട​നാ നേ​താ​വും മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ പി. ​ശ്രീ​പ്ര​കാ​ശി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​രു​വ​രും വി​ജ​യി​ച്ച​ത്.

ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ലെ പാ​സ്‌​പോ​ര്‍​ട്ട് വി​ഭാ​ഗം കോ​ണ്‍​സ​ല്‍ സു​നി​ല്‍ കു​മാ​ര്‍ എ​ല്ലാ​വ​ര്‍​ക്കും സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

അ​ഡ്വ. അ​ന്‍​സാ​ര്‍ താ​ജ് ജോ​യി​ന്‍റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും അ​നി​ല്‍ ലാ​ല്‍ പു​രു​ഷോ​ത്ത​മ​ന്‍ ജോ. ​ട്ര​ഷ​റ​റാ​യും ത​ങ്ക​ച്ച​ന്‍ മ​ണ്ഡ​പ​ത്തി​ൽ ഓ​ഡി​റ്റ​റാ​യും അധികാരമേറ്റു. 

ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ളാ​യി അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ന്‍, ജാ​ഫ​ര്‍ ക​ണ്ണാ​ട്ട്, റോ​യ് മാ​ത്യു, അ​നി​ല്‍ കു​മാ​ര്‍ കെ​.ജി. പി​ള്ള, പ്ര​ദീ​ഷ് ചി​ത​റ, അ​ബ്ദു​ള്‍ മ​നാ​ഫ് എന്നിവരും സ​ത്യ​പ്ര​തി​ഞ്ജ ചൊ​ല്ലി.

അ​തേ​സ​മ​യം, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നെ​ന്മാ​റ, ട്ര​ഷ​റ​ര്‍ ജി​ബി ബേ​ബി, കെ.കെ. താ​ലി​ബ് എ​ന്നി​വ​ര്‍​ക്ക് ച​ട​ങ്ങി​ന് പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.

മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​ശ്രീ​പ്ര​കാ​ശും നി​ര​വ​ധി കെ​എംസിസി പ്ര​വ​ർ​ത്ത​ക​രും സ​ത്യ​പ്ര​തി​ഞ്ജാ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ഷാ​ര്‍​ജ എ​സ്എ​സ്ഡി ​എ​ന്ന സ​ര്‍​ക്കാ​ര്‍ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ബ്ദു​ല്ല ബു ​അ​ലി, ത​യ്യി​ബ് അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍, റി​ട്ടേ​ണിംഗ് ഓ​ഫീ​സ​ര്‍ പോ​ള്‍ ടി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ യാ​ക്കോ​ബാ​യ സ​ഭ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് 25 മുതൽ

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ യാ​ക്കോ​ബാ​യ സ​ഭ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഈ മാസം 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.​ ലീ​മെ​റി​ക് കാ​പ്പ​മോ​ർ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് കു​ടും​ബ സം​ഗ​മം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നോ​ട്ടീ​സ് പ്ര​കാ​ശ​നം ചെ​യ്തു. അ​യ​ർ​ലൻ​ഡി​​ലെ ഇ​രു​പ​തോ​ളം വ​രു​ന്ന ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.

നോ​ക്ക് മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന വി. ​കു​ർ​ബാ​ന​യ്ക്ക് ശേ​ഷം, കു​ടും​ബ സം​ഗ​മ​ത്തിന്‍റെ നോ​ട്ടീ​സ് ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ് മോ​ർ അ​ല​ക്സ​ന്ത്ര​യോ​സ് ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു.

കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ് മോ​ർ അ​ല​ക്സ​ന്ത്ര​യോ​സിന്‍റെയും ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​ബി​ജോ​യ് ക​റു​കു​ഴി​യി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

NRI

ഓണാഘോഷം സംഘടിപ്പിച്ച് ക​ണ​ക്‌​ടി​ക്ക​ട്ട് മലയാളി സമൂഹം

ക​ണ​ക്‌​ടി​ക്ക​ട്ട്: സ​തേ​ൺ ക​ണ​ക്‌​ടി​ക്ക​ട്ടി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (MASCONN) ഓ​ണം ആ​ഘോ​ഷി​ച്ചു. ക​ണ​ക്‌​ടി​ക്ക​ട്ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റ് ക​ണ​ക്കി​ന് മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ൾ ആ​ഘോ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. സ്ട്രാ​റ്റ്ഫോ​ർ​ഡി​ലെ ഫ്ല​ഡ് മി​ഡി​ൽ സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

പ്ര​സി​ഡ​ന്‍റ് ജ​യ ജി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​ശ്മി പാ​റ​ക്ക​ൽ, ജോ ​ക​ള​രി​ക്ക​ൽ, സെ​ക്ര​ട്ട​റി ദീ​പ കേ​ലോ​ത്ത്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജൂ​ലി ജെ​യിം​സ്, ട്ര​ഷ​റ​ർ ര​ഞ്ജി​ത്ത് എ​സ്. പി​ള്ള, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​ബി​ൻ ജോ​ർ​ജ്, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, വോ​ള​ണ്ടി​യ​ർ​മാ​ർ, യൂ​ത്ത് ലീ​ഡേ​ഴ്സ്, സ​മൂ​ഹാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച പൂ​ക്ക​ളം, പ​ര​മ്പ​രാ​ഗ​ത കേ​ര​ള അ​ല​ങ്കാ​ര​ങ്ങ​ൾ, നി​ല​വി​ള​ക്ക് കൊ​ളു​ത്ത​ൽ എ​ന്നി​വ​യോ​ടെ​യു​ള്ള വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത കേ​ര​ള വ​സ്ത്രം ധ​രി​ച്ച കു​ടും​ബ​ങ്ങ​ൾ നാ​ട്ടി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

പ്ര​സി​ഡ​ന്‍റ് ജ​യ ജി​ബി സ​ദ​സി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യും മാ​തൃ​രാ​ജ്യ​ത്ത് നി​ന്ന് മാ​റി താ​മ​സി​ക്കു​ന്ന മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യം വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു. 18 വ​ർ​ഷം സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ MASCONN ന​ട​ത്തി​യ നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞു.

പ​രി​പാ​ടി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം മാ​വേ​ലി ഘോ​ഷ​യാ​ത്ര​യാ​യി​രു​ന്നു. വാ​ദ്യ ഘോ​ഷ​ങ്ങ​ൾ, കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചും പൂ​ക്ക​ളേ​ന്തി​യു​മെ​ത്തി​യ കു​ട്ടി​ക​ൾ, സ്ത്രീ​ക​ൾ, സ​മൂ​ഹാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മ​ല​യാ​ള​ത്തി​ന്‍റെ ഇ​തി​ഹാ​സ ഭ​ര​ണാ​ധി​കാ​രി​യാ​യ മ​ഹാ​ബ​ലി ത​മ്പു​രാ​ൻ സ്മ​ര​ണീ​യ​മാ​യ പ്ര​വേ​ശ​നം ന​ട​ത്തി.

ഘോ​ഷ​യാ​ത്ര​യെ തു​ട​ർ​ന്ന് മാ​വേ​ലി​യു​ടെ പ​ര​മ്പ​രാ​ഗ​ത ഓ​ണ സ​ന്ദേ​ശം, ആ​ഘോ​ഷ​ത്തി​ലെ ഏ​റ്റ​വും പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന നി​മി​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. ക​ണ​ക്‌​ടി​ക്ക​ട്ട് സ്റ്റേ​റ്റ് സെ​ന​റ്റ​ർ സു​ജാ​ത ഗാ​ഡ്ക​ർ-​വി​ൽ​കോ​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യം പ​രി​പാ​ടി​യെ ധ​ന്യ​മാ​ക്കി.

സ​മൂ​ഹ നി​ർ​മാ​ണ​ത്തി​നും സാം​സ്കാ​രി​ക സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള MASCONN-ന്‍റെ സ​മ​ർ​പ്പ​ണ​ത്തെ അ​വ​ർ അ​ഭി​ന​ന്ദി​ച്ചു. ക​ണ​ക്‌​ടി​ക്ക​ട്ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 74 സ്ത്രീ​ക​ൾ അ​വ​ത​രി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര ക​ലാ​പ​ര​മാ​യ മി​ക​വി​ന്‍റെ​യും സാം​സ്കാ​രി​ക ആ​ഘോ​ഷ​ത്തി​ന്‍റെ​യും ഒ​രു വി​രു​ന്നി​നു തു​ട​ക്കം കു​റി​ച്ചു.

 

Latest News

Corehub Up