x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​സി​എ​ൻ​എ​കെ ദേ​ശീ​യ യം​ഗ് അ​ഡ​ൾ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി മാ​ത്യു ജോ​ഷ്വ നി​യ​മി​ത​നാ​യി

ഫി​ന്നി രാ​ജു
Published: August 14, 2026 11:27 AM IST | Updated: August 14, 2026 11:27 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഹൂ​സ്റ്റ​ൺ: ഒ​ക്‌​ല​ഹോ​മ സി​റ്റി​യി​ൽ ന​ട​ക്കു​ന്ന 41-ാമ​ത് പി​സി​എ​ൻ​എ​കെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ദേ​ശീ​യ യം​ഗ് അ​ഡ​ൾ​ട്സ് കോഓ​ർ​ഡി​നേ​റ്റ​റാ​യി ഹൂ​സ്റ്റ​ണി​ലെ മാ​ത്യു ജോ​ഷ്വ (ബോ​ബി) നി​യ​മി​ത​നാ​യി.

പി​സി​എ​ൻ​എ​കെയു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് യം​ഗ് അ​ഡ​ൾ​ട്സ് വി​ഭാ​ഗ​ത്തി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി ദേ​ശീ​യ ത​ല​ത്തി​ൽ കോ​ർ​ഡി​നേ​റ്റ​ർ പ​ദ​വി ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

യു​വ​ത​ല​മു​റ​യു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​ത്മീ​യ വ​ള​ർ​ച്ച, കൂ​ട്ടാ​യ്മ, നേ​തൃ​ത്വ വി​ക​സ​നം എ​ന്നി​വ​യ്ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​ണ് പു​തി​യ പ​ദ​വി.

ഐപി​സി ഹെ​ബ്രോ​ൺ ഹൂ​സ്റ്റ​ൺ സ​ഭാം​ഗ​മാ​യ മാ​ത്യു ജോ​ഷ്വ യു​വ​ജ​ന, കു​ടും​ബ, സെ​ൽ ഗ്രൂ​പ്പ് ശു​ശ്രൂ​ഷ​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. പിസിഎ​ൻഎകെ 2024 ഹൂ​സ്റ്റ​ൺ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് ലോ​ക്ക​ൽ കോഓ​ർ​ഡി​നേ​റ്റ​റാ​യി ശ്ര​ദ്ധേ​യ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ പ്രീ​ത​യ്ക്കൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി സ​ഭ​യി​ലെ സെ​ൽ ഗ്രൂ​പ്പ് ശു​ശ്രൂ​ഷ​യി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന മാ​ത്യു ജോ​ഷ്വ മൂ​ന്നു പെ​ൺ​മ​ക്ക​ളു​ടെ പി​താ​വാ​ണ്. വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്.

നി​ല​വി​ൽ Wolters Kluwer സ്ഥാ​പ​ന​ത്തി​ൽ മാ​നേ​ജ​ർ - എ​ന്‍റ​ർ​പ്രൈ​സ് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ഡെ​വ്‌​ഓ​പ്‌​സ് ആ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

മാ​ത്യു ജോ​ഷ്വ​യു​ടെ ശു​ശ്രൂ​ഷാ പ​രി​ച​യ​വും നേ​തൃ​ത്വ​പാ​ട​വ​വും യു​വ​ത​ല​മു​റ​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും പിസിഎ​ൻഎകെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ലെ യം​ഗ് അ​ഡ​ൾ​ട്സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്താ​കു​മെ​ന്ന് പിസി​എ​ൻഎകെ 2028 നാ​ഷ​ണ​ൽ ഇം​ഗ്ലീ​ഷ് കോ​ഓർ​ഡി​നേ​റ്റ​ർ പാ​സ്റ്റ​ർ ഡാ​വി​ൻ ഡാ​നി​യേ​ൽ പ​റ​ഞ്ഞു.

Tags : PCNAK Oklahoma NRINews

Recent News

Corehub Up