x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​എം​സി​എ കു​വൈ​റ്റ് എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ് സം​ഘ​ടി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: October 17, 2026 11:00 AM IST | Updated: October 17, 2026 11:03 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ വി​വി​ധ സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത വൈ​എം​സി​എ കു​വൈ​റ്റി​ന്‍റെ 11-ാമ​ത് എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്, കു​വൈ​റ്റ് സി​റ്റി​യി​ലെ NECKൽ ​സ്ഥി​തി​ചെ​യ്യു​ന്ന ലൈ​റ്റ്‌​ഹൗ​സ് ച​ർ​ച്ചി​ൽ ന​ട​ന്നു.

സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച് വി​കാ​രി റ​വ. ബി​നു എ​ബ്ര​ഹാം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച് വി​കാ​രി റ​വ. റീ​ജ​ൻ ബേ​ബി പ്രാ​രം​ഭ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. റ​വ. ഫാ. ​ബി​ബി​ൻ ജോ​ർ​ജ് തോ​മ​സും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മാ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് പ​രി​മ​ണം സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​എ. ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ന​വീ​ൻ ജോ​ർ​ജ് തോ​മ​സ്, അ​ക്കൗ​ണ്ട​ന്‍റ് അ​ജേ​ഷ് തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജി​ത് തോ​മ​സ് ക​ണ്ണ​ൻ​പാ​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ട്ര​സ്റ്റി മാ​ത്യു കോ​ശി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഒ​ന്നാം സ്ഥാ​നം നേ​ടി മ​റി​യം എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ര​ണ്ടാം സ്ഥാ​നം നേ​ടി ഡോ. ​സ​ണ്ണി ആ​ൻ​ഡ്രൂ​സ് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി.

ബ്ര​ദ​റ​ൺ ബി​ലീ​വേ​ഴ്സ് അ​സം​ബ്ലി കു​വൈ​റ്റ് ടീം ​മൂ​ന്നാം സ്ഥാ​നം നേ​ടി മാ​ത്യു ഈ​പ്പ​ൻ ആ​ൻ​ഡ് ഫാ​മി​ലി എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. ലൈ​റ്റ്‌​ഹൗ​സ് ച​ർ​ച്ചി​ന്‍റെ സീ​നി​യ​ർ പാ​സ്റ്റ​ർ പാ​സ്റ്റ​ർ ജെ​റാ​ൾ​ഡ് ഗോ​ൾ​ബെ​ക്കും വി​വി​ധ സ​ഭ​ക​ളി​ലെ വി​കാ​രി​മാ​രും ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു.

ലി​നു എ​ബ്ര​ഹാം ക്വി​സ് നി​യ​ന്ത്രി​ച്ചു. ഡോ. ​സ​ണ്ണി ആ​ൻ​ഡ്രൂ​സും സൂ​സ​ൻ ജോ​ർ​ജും ജൂ​റി അം​ഗ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു. സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ന്‍റെ ഏ​കോ​പ​നം റെ​നി കെ. ​ജോ​ൺ, ഷി​ജു മാ​ത്യു, ജോ​ബി ഫി​ലി​പ്പ് മാ​ത്യു എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

ഓ​ൺ​ലൈ​ൻ ക്വി​സ് മോ​ൻ​സി വ​ർ​ഗീ​സും സു​ധാ മാ​ത്യു​വും ചേ​ർ​ന്ന് നി​യ​ന്ത്രി​ച്ചു. ജോ​വാ​ന ആ​ൻ മ​നോ​ജ് അ​വ​താ​ര​ക​യാ​യി. എ. ​ഐ. കു​ര്യ​നും മ​നോ​ജ് മാ​ത്യു​വും പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു. ജോ​യ​ൽ മാ​ത്യു മാ​മ്മ​നാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ.

ബി​നോ​യ് ജോ​സ​ഫ്, ഡോ. ​ജോ​ൺ തോ​മ​സ് കെ., ​മാ​ത്ത​ൻ പ​ട​ച്ചി​റ​യി​ൽ, അ​നി​ൽ എ​ബ്ര​ഹാം, ജോ​മി തോ​മ​സ്, റെ​ൻ​ജി ജോ​ൺ, സ​ന്തോ​ഷ് എം. ​ഫി​ലി​പ്പ്, സു​നി​ൽ ജോ​സ​ഫ്, ടി​ങ്കു മാ​ത്യു കു​രു​വി​ള, കെ. ​എം. ജോ​ർ​ജ്, ബി​ജു എം. ​വ​ർ​ഗീ​സ്, ജോ​മി തോ​മ​സ്, ബി​നു സാ​റ​മ്മ മാ​ത്യൂ​സ്, മ​റി​യാ​മ്മ ജോ​ൺ, ഷീ​ല കു​ര്യ​ൻ, സി​നി തോ​മ​സ് എ​ന്നി​വ​ർ മൂ​ല്യ​നി​ർ​ണ​യ സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

കു​വൈ​റ്റി​ലെ വി​വി​ധ സ​ഭ​ക​ളെ ഒ​രു​മി​പ്പി​ച്ച് ബൈ​ബി​ൾ പ​ഠ​ന​ത്തി​ന്‍റെ​യും ക്രൈ​സ്ത​വ സൗ​ഹൃ​ദ​ത്തി​ന്‍റെ​യും എ​ക്യു​മെ​നി​ക്ക​ൽ ഐ​ക്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കി​യ പ​രി​പാ​ടി​യാ​യി ബൈ​ബി​ൾ ക്വി​സ് മാ​റി.

Tags : YMCAKuwait BibleQuiz

Recent News

Corehub Up