Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oklahoma

America

പി.​സി. എ​ബ്ര​ഹാം ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ചു

ഒ​ക്‌​ല​ഹോ​മ: പു​ത്ത​ൻ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ പി.​സി. ചാ​ക്കോ​യു​ടെ മ​ക​ൻ പി.​സി. എ​ബ്ര​ഹാം (64) ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ചു. ഒ​ക്‌​ല​ഹോ​മ​യി​ലെ ഐ​പി​എ ച​ർ​ച്ച് അം​ഗ​മാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ​ഭാ​യോ​ഗാ​ന​ന്ത​രം പെ​ട്ട​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട്ട​യം സ്വ​ദേ​ശിയാ​യി​രു​ന്നു.

ഡാ​ള​സ് ഫി​ലഡൽഫിയ സ​ഭ സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​ൻ പാ​സ്റ്റ​ർ പി. ​സി. ജേ​ക്ക​ബിന്‍റെ സ​ഹോ​ദ​ര​നാ​ണ് പ​രേ​ത​നാ​യ പി. ​സി. എ​ബ്ര​ഹാം. സം​സ്‌​കാ​രം പി​ന്നീ​ട്.

NRI

മു​ൻ കാ​മു​കി​യെ​യും പി​ഞ്ചു​കു​ഞ്ഞി​നെ​യും കൊ​ല​പ്പെ​ടു​ത്തി: പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

ഒ​ക്‌ലഹോ​മ: 20 വ​ർ​ഷം മു​ൻ​പ് മു​ൻ കാ​മു​കി​യെ​യും ഏ​ഴ് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റേ​മ​ണ്ട് ജോ​ൺ​സ​ണിന്‍റെ (52) വ​ധ​ശി​ക്ഷ ഒ​ക്‌ല​ഹോ​മ​യി​ൽ ന​ട​പ്പി​ലാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ക്അ​ല​സ്റ്റ​റി​ലെ ഒ​ക്‌ല​ഹോ​മ സ്റ്റേ​റ്റ് പെ​നി​റ്റ​ൻ​ഷ്യ​റി​യി​ൽ മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ചാ​യി​രു​ന്നു ശി​ക്ഷാ​വി​ധി ന​ട​പ്പി​ലാ​ക്കി​യ​ത്.

2007 ജൂ​ണി​ൽ തു​ൾ​സ​യി​ലു​ള്ള വീ​ട്ടി​ൽ വ​ച്ചാ​ണ് 24 വയസുകാ​രി​യാ​യ ബ്രൂ​ക്ക് വി​റ്റേ​ക്ക​റെ​യും മ​ക​ൾ ക്യാ​യെ​യും ജോ​ൺ​സ​ൺ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ വി​റ്റേ​ക്ക​റെ ചു​റ്റി​ക കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ജോ​ൺ​സ​ൺ, അ​വ​ർ അ​ബോ​ധാ​വ​സ്ഥ​യി​ൽ ഇ​രി​ക്കെ ത​ന്നെ വീ​ടി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്കേ​റ്റ പ​രു​ക്കും പു​ക ശ്വ​സി​ച്ച​തു​മാ​ണ് വി​റ്റേ​ക്ക​റു‍​ടെ മ​ര​ണ​കാ​ര​ണം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​നെ തു​ട​ർ​ന്നാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. ജ​യി​ലി​ൽ ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ താ​ൻ ആ​കെ മാ​റി​യെ​ന്നും അ​തി​നാ​ൽ മാ​പ്പ് ന​ൽ​ക​ണ​മെ​ന്നും ജോ​ൺ​സ​ൺ അ​പേ​ക്ഷി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഭീ​ക​ര​ത ക​ണ​ക്കി​ലെ​ടു​ത്ത അ​ധി​കൃ​ത​ർ ഇ​ള​വ് ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. 1996-ൽ ​മ​റ്റൊ​രു കേ​സി​ൽ ജോ​ൺ​സ​ൺ ഒ​ൻ​പ​ത് വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ച്ചി​ട്ടു​ള്ള കാ​ര്യ​വും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

NRI

ഒ​ക്‌​ല​ഹോ​മ സ്കൂ​ൾ വെ​ടി​വ​യ്പി​ൽ പ്രി​ൻ​സി​പ്പ​ളി​ന് പ​രി​ക്ക്; പ്ര​തി മു​ൻ വി​ദ്യാ​ർ​ഥി

ഒ​ക്‌​ല​ഹോ​മ: പോ​ൾ​സ് വാ​ലി ഹൈ​സ്കൂ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ പ്രി​ൻ​സി​പ്പ​ൾ കി​ർ​ക്ക് മൂ​ർ ഉ​ൾ​പെ​ടെ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ടി​യു​തി​ർ​ത്ത​ത് ഈ ​സ്കൂ​ളി​ലെ ത​ന്നെ മു​ൻ വി​ദ്യാ​ർ​ഥി​യാ​യ 20 വ​യ​സു​കാ​ര​ൻ വി​ക്‌​ട​ർ ഹോ​ക്കി​ൻ​സാ​ണ് എ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ തോ​ക്കു​മാ​യി എ​ത്തി​യ വി​ക്ട​റി​നെ പ്രി​ൻ​സി​പ്പ​ളും മ​റ്റ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​യേ​റ്റ​ത്. കാ​ലി​ന് വെ​ടി​യേ​റ്റ പ്രി​ൻ​സി​പ്പാ​ളി​നെ ഉ​ട​ൻ ത​ന്നെ വി​മാ​ന​മാ​ർ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വെ​ടി​വ​യ്പി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി ഗാ​ർ​വി​ൻ കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ധീ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച പ്രി​ൻ​സി​പ്പാ​ളി​നെ ഒ​ക്‌​ല​ഹോ​മ ഗ​വ​ർ​ണ​ർ അ​ഭി​ന​ന്ദി​ച്ചു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി സ്കൂ​ളി​ലെ ഇ​ത​ര പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

NRI

ഒ​ക്‌​ല​ഹോ​മ​യി​ൽ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റ്: കാറിൽ സഞ്ചരിക്കുകയായിരുന്ന അ​മ്മ​യും മ​ക​ളും മ​രി​ച്ചു

ഒ​ക്‌​ല​ഹോ​മ: ഒ​ക്‌​ല​ഹോ​മ​യി​ൽ വ്യാ​ഴാ​ഴ്ച വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ചു. ജോ​ഡി ഓ​വ​ൻ​സും (47), മ​ക​ൾ ലെ​ക്സി ഓ​വ​ൻ​സും (13) ആ​ണ് മ​രി​ച്ച​ത്. വ​ട​ക്ക​ൻ ഒ​ക്‌​ല​ഹോ​മ​യി​ലെ ഫെ​യ​ർ​വ്യൂ ന​ഗ​ര​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.

ശ​ക്ത​മാ​യ കാ​റ്റും മി​ന്ന​ലു​മു​ള്ള സ​മ​യ​ത്ത് ഹൈ​വേ​യി​ലൂ​ടെ കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. കാ​ണാ​താ​യ ഇ​വ​രെ പി​ന്നീ​ട് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം സ്ഥി​രീ​ക​രി​ച്ചു.

മ​ണി​ക്കൂ​റി​ൽ 75 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും നി​ല​യ്ക്കു​ക​യും ചെ​യ്തു. ഹെ​ലീ​ന ടൗ​ണി​ന് സ​മീ​പം ചു​ഴ​ലി​ക്കാ​റ്റ് വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.

മി​സോ​റി, ക​ൻ​സാ​സ്, ഒ​ക്‌​ല​ഹോ​മ സി​റ്റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ചു​ഴ​ലി​ക്കാ​റ്റി​നൊ​പ്പം വ​ൻ​തോ​തി​ലു​ള്ള ആ​ലി​പ്പ​ഴ വീ​ഴ്ച​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

ഒ​ക്‌​ല​ഹോ​മ​യി​ൽ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി

 

ഒ​ക്‌​ല​ഹോ​മ സി​റ്റി: അ​മേ​രി​ക്ക​യി​ലെ ഒ​ക്‌​ല​ഹോ​മ സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 45 വ​യ​സു​കാ​ര​നാ​യ കെ​ൻ​ഡ്രി​ക് എ. ​സിം​പ്സ​ണെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ച് വ​ധി​ച്ച​ത്.

2005ലെ ​ക​ത്രീ​ന ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ നി​ന്നും അ​ഭ​യാ​ർ​ഥി​യാ​യി ഒ​ക്‌ലഹോ​മ​യി​ൽ എ​ത്തി​യ വ്യ​ക്തി​യാ​ണ് സിം​പ്സ​ൺ. 2006-ൽ ​ഒ​ക്‌​ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു ക്ല​ബി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഗ്ലെ​ൻ പാ​മ​ർ (20), ആന്‍റ​ണി ജോ​ൺ​സ് (19) എ​ന്നി​വ​രെ വെ​ടി​വച്ചു കൊ​ന്നത്.

യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന് നേ​രെ സിം​പ്സ​ൺ അ​സാ​ൾ​ട്ട് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് 20 റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തു. ക​ഴി​ഞ്ഞ മാ​സം സിം​പ്സ​ൺ സ​മ​ർ​പ്പി​ച്ച ദ​യാ​ഹ​ർ​ജി പാ ​ത​ള്ളി​യി​രു​ന്നു (വോ​ട്ട്: 3-2).

മരിച്ചവ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ച്ചു​വെ​ന്ന് ഒ​ക്‌​ല​ഹോ​മ അ​റ്റോ​ർ​ണി ജ​ന​റ​ൽ ജെന്‍റ​ന​ർ ഡ്ര​മ്മ​ണ്ട് പ്ര​തി​ക​രി​ച്ചു. താ​ൻ ചെ​യ്ത തെ​റ്റി​ന് സിം​പ്സ​ൺ മാ​പ്പ​പേ​ക്ഷി​ച്ചി​രു​ന്നു. സ​മാ​ധാ​ന​പ​ര​മാ​യാ​ണ് അ​ദ്ദേ​ഹം മ​ര​ണം വ​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് പ​റ​ഞ്ഞു.

NRI

ചാ​ക്കോ ഫി​ലി​പ്പ് ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ചു

ഒ​ക്‌​ല​ഹോ​മ: കു​റി​യ​ന്നൂ​ർ ഓ​റേ​ത്തു കു​ടും​ബാം​ഗം മേ​പ്പു​റ​ത്ത് വീ​ട്ടി​ൽ ചാ​ക്കോ ഫി​ലി​പ്പ് (ബേ​ബി - 92) ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ചു. ഒ​ക്‌​ല​ഹോ​മ ഐ​പി​സി ഹെ​ബ്രോ​ൻ സ​ഭ​യു​ടെ ആ​ദ്യ​കാ​ല അം​ഗ​മാ​ണ്.

ഭാ​ര്യ: മാ​രാ​മ​ൺ പീ​ടി​ക​യി​ൽ കു​ടും​ബാം​ഗ​മാ​യ സാ​റാ​മ്മ ചാ​ക്കോ. മ​ക്ക​ളും മ​രു​മ​ക്ക​ളും: ലി​ല്ലി​ക്കു​ട്ടി - ബേ​ബി​ച്ച​ൻ, ഓ​മ​ന - കു​ഞ്ഞു​മോ​ൻ, ജോ​ളി - സെ​ബാ​സ്റ്റ്യ​ൻ, പൊ​ന്ന​മ്മ - ബി​നു അ​ടി​മ​ത്ര, ബി​നി - ജോ​ൺ​സ​ൻ, ബി​നു - ബെ​നീ​റ്റ.

സ​ഹോ​ദ​ര​ങ്ങ​ൾ: പി. ​എം. ഫി​ലി​പ്പ്, ആ​ലീ​സ്. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച ഒ​ക്‌​ല​ഹോ​മ ഐ​പി​സി ഹെ​ബ്രോ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.

 

NRI

ആഞ്ചല ഉമ്മന്‍റെ നേതൃത്വത്തിൽ ഓക്ലഹോമ മലയാളി അസോസിയേഷൻ പുതിയ ദർശനം

ഓ​ക്ല​ഹോ​മ: ആ​ഞ്ച​ല ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ലി​ന്‍റെ കീ​ഴി​ൽ ഓ​ക്ല​ഹോ​മ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഒ​എം​എ) ഒ​രു പു​തു​ക്കി​യ ദ​ർ​ശ​ന​വും നേ​തൃ​ത്വ ദി​ശ​യും പ്ര​ഖ്യാ​പി​ക്കു​ന്നു.

’യു​ണൈ​റ്റ​ഡ് ഫ്യു​ച്ച​ർ’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്താ​ൽ ന​യി​ക്ക​പ്പെ​ടു​ന്ന പു​തി​യ നേ​തൃ​ത്വ പാ​ന​ൽ, എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള, പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലെ​യും താ​ത്പര്യ​ങ്ങ​ളി​ലെ​യും അം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന ഊ​ർ​ജ​സ്വ​ല​വും ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള​തു​മാ​യ ഒ​രു സം​ഘ​ട​ന കെ​ട്ടി​പ്പ​ടു​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും പൂ​ർ​ണ പ​ങ്കാ​ളി​ത്ത​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​ത്തെ ആ​ഘോ​ഷി​ക്കു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും വ്യ​ക്തി​ഗ​ത വ​ള​ർ​ച്ച, നേ​തൃ​ത്വം, സ​മൂ​ഹ ഇ​ട​പെ​ട​ൽ എ​ന്നി​വ​യെ പി​ന്തു​ണ​യ്ക്കു​ന്ന അ​ർ​ഥ​വ​ത്താ​യ വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും അ​സോ​സി​യേ​ഷ​ൻ പ​ദ്ധ​തി​യി​ടു​ന്നു.

പു​തി​യ ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം യു​വാ​ക്ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ശാ​ക്തീ​ക​രി​ക്കു​ക​യും ചെ​യ്യു​ക, സം​ഘ​ട​ന​യു​ടെ ഭാ​വി​യെ ന​യി​ക്കാ​നും ന​വീ​ക​രി​ക്കാ​നും രൂ​പ​പ്പെ​ടു​ത്താ​നു​മു​ള്ള വേ​ദി​ക​ൾ അ​വ​ർ​ക്ക് ന​ൽ​കു​ക എ​ന്ന​താ​ണ്.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ നേ​താ​ക്ക​ൾ​ക്കൊ​പ്പം യു​വ​ശ​ബ്ദ​ങ്ങ​ളെ പ​രി​പോ​ഷി​പ്പി​ച്ചു​കൊ​ണ്ട്, വ​രും ത​ല​മു​റ​ക​ൾ​ക്കാ​യി സ​ന്തു​ലി​ത​വും സു​സ്ഥി​ര​വു​മാ​യ ഒ​രു സ​മൂ​ഹം സൃ​ഷ്ടി​ക്കാ​ൻ ഒ​എം​എ ല​ക്ഷ്യ​മി​ടു​ന്നു.

മു​തി​ർ​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലും കു​ടും​ബ കേ​ന്ദ്രീ​കൃ​ത പ​രി​പാ​ടി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലും അ​സോ​സി​യേ​ഷ​ന്‍റെ സ​മ​ർ​പ്പ​ണ​വും ഒ​രു​പോ​ലെ പ്ര​ധാ​ന​മാ​ണ്. ’യു​ണൈ​റ്റ​ഡ് ഫ്യു​ച്ച​ർ ഒ​രു മു​ദ്രാ​വാ​ക്യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് അ​ത് ഒ​രു വാ​ഗ്ദാ​ന​മാ​ണ്’, പാ​ന​ൽ ലീ​ഡ് ആ​ഞ്ച​ല ഉ​മ്മ​ൻ പ​റ​ഞ്ഞു.

Viral

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ സുഖനിദ്ര; ദുരന്തം ഒഴിവാക്കി പോലീസിന്‍റെ 'സാഹസിക' ഇടപെടൽ

ഒ​ക്‌​ല​ഹോ​മ​യി​ലെ ഹൈ​വേ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ണ്ടാ​യേ​ക്കാ​മാ​യി​രു​ന്ന വ​ലി​യൊ​രു അ​പ​ക​ടം പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.

മ​ണി​ക്കൂ​റി​ൽ 40 മൈ​ൽ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ സ്റ്റി​യ​റിം​ഗി​ലേ​ക്ക് ചാ​ഞ്ഞ് ഉ​റ​ക്ക​ത്തി​ലാ​ണെ​ന്ന് ക​ണ്ട മ​റ്റു യാ​ത്ര​ക്കാ​രാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.

ആ​ധു​നി​ക വാ​ഹ​ന​ങ്ങ​ളി​ലെ ലെ​യ്ൻ അ​സി​സ്റ്റ് സാ​ങ്കേ​തി​ക​വി​ദ്യ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തി​നാ​ൽ വാ​ഹ​നം റോ​ഡി​ലെ നി​യ​ന്ത്രി​ത രേ​ഖ​ക​ൾ​ക്കു​ള്ളി​ലൂ​ടെ ത​ന്നെ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രു​ന്നു. ഇ​താ​ണ് ഒ​രു പ​രി​ധി​വ​രെ മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി​യ​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഹൈ​വേ പെ​ട്രോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തീ​വ വൈ​ദ​ഗ്ധ്യ​ത്തോ​ടെ ത​ങ്ങ​ളു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ഡ്രൈ​വ​റു​ടെ കാ​റി​നെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​നം പൂ​ർ​ണ​മാ​യും നി​ല​ച്ച​തി​ന് ശേ​ഷ​മാ​ണ് ഡ്രൈ​വ​ർ ഉ​റ​ക്ക​മു​ണ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 20 മ​ണി​ക്കൂ​റോ​ളം തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്ത​തി​ന്‍റെ ക്ഷീ​ണ​ത്തി​ലാ​ണ് താ​ൻ ഉ​റ​ങ്ങി​പ്പോ​യ​തെ​ന്ന് ഡ്രൈ​വ​ർ പി​ന്നീ​ട് പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി.

ഡ്രൈ​വിം​ഗി​ലെ അ​ശ്ര​ദ്ധ​യ്ക്ക് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ങ്കി​ലും, ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​തെ സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്ത പോ​ലീ​സു​കാ​രെ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ശം​സ കൊ​ണ്ട് മൂ​ടു​ക​യാ​ണ്.

സാ​ങ്കേ​തി​ക​വി​ദ്യ എ​ത്ര വ​ള​ർ​ന്നാ​ലും മ​നു​ഷ്യ​ന്‍റെ ശാ​രീ​രി​ക​മാ​യ ക്ഷീ​ണ​ത്തെ മ​റി​ക​ട​ക്കാ​ൻ യ​ന്ത്ര​ങ്ങ​ൾ​ക്കാ​വി​ല്ലെ​ന്നും, വി​ശ്ര​മ​മി​ല്ലാ​ത്ത ഡ്രൈ​വിം​ഗ് മ​ദ്യ​പി​ച്ചു വ​ണ്ടി​യോ​ടി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ വി​പ​ത്താ​ണെ​ന്നും ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

NRI

ഒ​ക്‌​ല​ഹോ​മ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ര​ണം

ഒ​ക്‌​ല​ഹോ​മ: വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. സെ​മി​നോ​ൾ കൗ​ണ്ടി​യി​ലെ ക്രോം​വെ​ല്ലി​ന് ആ​റ് മൈ​ൽ തെ​ക്കാ​യി ഇ​ഡ​ബ്ല്യു 1210 റോ​ഡി​ൽ ഒ​കെ56​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വാ​ർ ഏ​ക്ക​ർ സ്വ​ദേ​ശി ജോ​ർ​ജ് ജെ. ​കാ​മ്പോ​സും (28) സെ​മി​നോൾ സ്വ​ദേ​ശി ഗ​ബ്രി​യേ​ൽ ജെ. ​വാ​ല​സ് സി​യേ​ഴ്സും (24) ആണ് മരിച്ചത്. ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു.

ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലും എ​യ​ർ​ബാ​ഗു​ക​ൾ ഉണ്ടായിരുന്നെ​ങ്കി​ലും ഡ്രൈ​വ​ർ​മാ​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Latest News

Corehub Up