x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ക്ല​ഹോ​മ​യി​ൽ ജൂ​ലൈ 1 മു​ത​ൽ അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം വ​ർ​ധിക്കും, വി​ദ്യാ​ർ​ഥിക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ വി​ല​ക്ക്

പി .പി. ചെ​റി​യാ​ൻ
Published: July 3, 2026 06:38 AM IST | Updated: July 3, 2026 06:38 AM IST

ഒ​ക്ല​ഹോ​മ:​ ഒ​ക്ല​ഹോ​മ സം​സ്ഥാ​ന​ത്ത് ജൂ​ലൈ 1 മു​ത​ൽ പു​തി​യ വി​ദ്യാ​ഭ്യാ​സ നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​രു​ന്നു. പ്ര​ധാ​ന​മാ​യും ര​ണ്ട് മാ​റ്റ​ങ്ങ​ളാ​ണ് പു​തി​യ ബി​ല്ലു​ക​ളി​ലൂ​ടെ വ​രു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക​രു​ടെ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ 2,000 ഡോ​ള​റി​ന്‍റെ വ​ർ​ധ​ന​വ് ഉ​ണ്ടാ​കും.​ വി​ദ്യാ​ർ​ഥിക​ൾ സ്കൂ​ളി​ൽ എ​ത്തു​ന്ന​തു മു​ത​ൽ ക്ലാ​സ് ക​ഴി​യു​ന്ന​തു വ​രെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പൂ​ർ​ണ​മാ​യും ഓഫ് ആക്കിവയ്ക്കണം

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ ഈ ​പ​ദ്ധ​തി വ​ൻ വി​ജ​യ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ നി​യ​മ​മാ​ക്കു​ന്ന​ത്. ഇ​ത് വി​ദ്യാ​ർ​ഥിക​ളു​ടെ പ​ഠ​ന​നി​ല​വാ​രം ഉ​യ​ർ​ത്താ​നും അ​ച്ച​ട​ക്കം നി​ല​നി​ർ​ത്താ​നും സ​ഹാ​യി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​വാ​ദ​മു​ണ്ടാ​യി​രി​ക്കും.

 

Tags : Oklahoma teachers' salaries increase

Recent News

Corehub Up