x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കോ​ട്‌​ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച ഗ്ലാ​സ്‌​ഗോ​യി​ൽ

വെബ്ഡെസ്ക്
Published: August 22, 2026 11:00 AM IST | Updated: August 22, 2026 11:00 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഗ്ലാ​സ്‌​ഗോ: സ്കോ​ട്‌​ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​സ്എം​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച ഗ്ലാ​സ്‌​ഗോ​യി​ലെ വു​ഡ്‌​സൈ​ഡ് ഹാ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും.

രാ​വി​ലെ 10ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം, പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണം, ഓ​ണ​സ​ദ്യ, സം​ഗീ​ത -​ വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റും.

ഉ​ച്ച​യ്ക്ക് 12ന് പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ആ​രം​ഭി​ക്കും. സ്കോ​ട്‌​ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ഗ്നേ​ഷ് കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ക്കും.

പ്ര​സി​ഡ​ന്‍റ് സി​ന്‍റോ പാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് ഗ്ലാ​സ്‌​ഗോ സി​റ്റി കൗ​ൺ​സി​ൽ ബെ​യ്‌​ലി ആ​ന്‍റ​ണി ക​രോ​ൾ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ വി​ശി​ഷ്‌ടാ​തി​ഥി ആ​യി​രി​ക്കും. മാ​വേ​ലി​യു​ടെ സാ​ന്നി​ധ്യ​വും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ഓ​ണ​പ്പൊ​ലി​മ പ​ക​രും.

സ്കോ​‌ട്‌ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക ഡ​യ​റ​ക്‌ടർ ഹാ​രി​സ് ക്രി​സ്റ്റു​ദാ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹി​മ ഷ​മീം, ഫി​നാ​ൻ​ഷ്യ​ൽ ആ​ൻ​ഡ് ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ് അ​ബ്ര​ഹാം മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും.

ച​ട​ങ്ങി​ൽ ന​ഴ്‌​സു​മാ​രെ ആ​ദ​രി​ക്കു​ന്ന പ്ര​ത്യേ​ക ന​ഴ്‌​സ​സ് അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും ന​ട​ക്കും. കൂ​ടാ​തെ പാ​ർ​വ​തി ഒ​ത​ഗ​ട്ട്, ഗോ​പി​ക ശി​വ​കു​മാ​ർ എ​ന്നി​വ​രെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ഗ​സ്റ്റ് ഓ​ഫ് ഓ​ണ​ർ ച​ട​ങ്ങും ന​ട​ക്കും.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​മ​ർ​നാ​ഥ് ടി. ​എ​സ്. ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം സ​മാ​പി​ക്കും. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ ആ​വേ​ശം പ​ക​രാ​ൻ ഡിജെ ദ​ർ​ശ​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റും. പ​ര​മ്പ​രാ​ഗ​ത ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ക്ക​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ്കോ‌ട്‌ല​ൻ​ഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഒ​രു​മി​പ്പി​ച്ച് കേ​ര​ള​ത്തി​ന്‍റെ ഓ​ണ​പ്പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വ​ലി​യൊ​രു കൂ​ട്ടാ​യ്മ​യാ​യി ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷം മാ​റു​മെ​ന്ന് സ്കോ​ട്‌ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷം ന​ട​ക്കു​ന്ന ഹാ​ളിന്‍റെ വി​ലാ​സം: വു​ഡ്‌​സൈ​ഡ് ഹാ​ൾ​സ്, 36 ഗ്ലെ​ൻ​ഫാ​ർ​ഗ് സ്ട്രീ​റ്റ്, G20 7QE.

Tags : ScotlandMalayaleeAssociation OnamCelebration NRINews

Recent News

Corehub Up