x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: August 18, 2026 10:22 AM IST | Updated: August 18, 2026 10:22 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഫ്രാ​ങ്ക്ഫ​ർ​ട്ട്: മ​ല​യാ​ളി​ക​ളു​ടെ ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ളു​മാ​യി ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യി​ലൊ​ന്നാ​യ കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം ആ​ഘോ​ഷി​ക്കു​ന്നു.

സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ഫ്രാ​ങ്ക്ഫ​ർ​ട്ട് സാ​ൽ​ബാ​വു ബോ​ൺ​ഹൈ​മി​ൽ (Adresse: Arnsburger Str. 24, 60385 Frankfurt am Main) 11.30ന് ​ഓ​ണ​സ​ദ്യ​യോ​ടു​കൂ​ടി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ഷു​ചി​ത കി​ഷോ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

തു​ട​ർ​ന്ന് ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം മ​ല​യാ​ളം സ്കൂ​ളി​ലെ കു​ട്ടി​ക​ളും പ്ര​തി​ഭാ​ശാ​ലി​യാ​യ ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര​ന്മാ​രും ഒ​ത്തു​ചേ​ർ​ന്നു, ഓ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ല​ഘു നാ​ട​ക​വും കേ​ര​ള​ത്തി​ന്റെ ത​ന​തു ക​ല​യാ​യ തി​രു​വാ​തി​ര​ക​ളി​യും കൂ​ടാ​തെ, സം​ഘ​നൃ​ത്ത​ങ്ങ​ൾ, ശാ​സ്ത്രീ​യ​നൃ​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​തോ​ടൊ​പ്പം ഓ​ണ​പ്പാ​ട്ടു​ക​ളും തു​ട​ർ​ന്ന് തം​ബോ​ല​യും ഉ​ണ്ടാ​യി​രി​ക്കും.

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ട് മ​ല​യാ​ളം സ്കൂ​ളി​ലെ കൊ​ച്ചു കു​ട്ടി​ക​ൾ ത​യ്യാ​റാ​ക്കി​യ ക​യ്യെ​ഴു​ത്തു മാ​സി​ക​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും. പു​തി​യ ത​ല​മു​റ​യും പ​ഴ​യ ത​ല​മു​റ​യും കൈ​കോ​ർ​ത്തു ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ആ​ഘോ​ഷ വേ​ള​യി​ൽ എ​ല്ലാ​വ​രും കേ​ര​ളീ​യ വേ​ഷ​മ​ണി​ഞ്ഞ് പ​ങ്കു​ചേ​രു​വാ​ന്‍ കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ സ്നേ​ഹ​പൂ​ര്‍​വം ക്ഷ​ണി​ക്കു​ന്നു.

പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ പൂ​ർ​ണ​മാ​യും ഓ​ൺ​ലെെ​നി​ലാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന ഹാ​ളി​ൽ ടി​ക്ക​റ്റ് വി​ല്പ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല​ന്ന് സ​മാ​ജം പ്ര​ത്യേ​കം അ​റി​യി​ച്ചു.

ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി താ​ഴെ കാ​ണു​ന്ന ലി​ങ്ക് പി​ന്തു​ട​രു​ക. https://keralasamajam-frankfurt.com/events/ksf-onam-2026

ഡി​പി​ൻ പോ​ൾ (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി), ര​തീ​ഷ് മേ​ട​മേ​ൽ (ട്ര​ഷ​റ​ർ), ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ, റെ​ജീ​ന ജ​യ​റാം, ബി​ന്നി തോ​മ​സ്, അ​ജു സാം, ​ഷൈ​ജു വ​ർ​ഗീ​സ്, ജി​ബി​ൻ എം. ​ജോ​ൺ (ഓ​ഡി​റ്റ​ർ) എ​ന്നി​വ​രാ​ണ് കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍​ക്ക്: Email: [email protected], Facebook: https://www.facebook.com/keralasamajam.frankfurt.1/.

Tags : KeralaSamajamFrankfurt OnamCelebration NRINews

Recent News

Corehub Up