പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ റോഡിലെ അപകടകരമായ കുഴിയിൽ ഇരുചക്ര വാഹനം വീണ് പതിനൊന്നുകാരൻ മരിച്ചു. പിതാവിനും സഹോദരിക്കുമൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന കുട്ടിയാണ് മരിച്ചത്.
പിതാവിനും സഹോദരിക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുട്ടി, റോഡിലെ കുഴിയിൽ വാഹനം ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
അപകടത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika Accident Truck Fall