x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​ൻ നീ​ക്കം; കേ​സ് ഹി​സ്റ്റ​റി റി​പ്പോ​ർ​ട്ട് കൈ​മാ​റി

വെബ് ഡെസ്ക്
Published: August 18, 2026 12:47 PM IST | Updated: August 18, 2026 12:47 PM IST

അ​ർ​ജു​ൻ ആ​യ​ങ്കി

ക​ണ്ണൂ​ർ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ത​യാ​റാ​ക്കി​യ കേ​സ് ഹി​സ്റ്റ​റി റി​പ്പോ​ർ​ട്ട് ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി.

വ​ള​പ​ട്ട​ണം എ​സ്എ​ച്ച്ഒ ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​ണ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യ​ത്. അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ​യു​ള്ള വി​വി​ധ കേ​സു​ക​ളു​ടെ​യും പോ​ലീ​സ് ന​ട​പ​ടി​ക​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കാ​പ്പ ചു​മ​ത്ത​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് ജി​ല്ലാ ക​ള​ക്ട​റാ​ണ്. പോ​ലീ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും ക​ള​ക്ട​റു​ടെ തീ​രു​മാ​നം. കാ​പ്പ ചു​മ​ത്താ​ൻ തീ​രു​മാ​നി​ച്ചാ​ൽ അ​ത് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റി​വ്യൂ ക​മ്മി​റ്റി​ക്ക് വി​ടും.

റി​വ്യൂ ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന​യ്ക്കും അം​ഗീ​കാ​ര​ത്തി​നും ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ. അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 23 കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കാ​പ്പ ന​ട​പ​ടി​ക്കാ​യി പോ​ലീ​സ് കേ​സ് ഹി​സ്റ്റ​റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Arjun Ayanki Kaapa Kannur Crime Case History Kannur Police

Recent News

Corehub Up