x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യക്തിപരമായ കാരണങ്ങളാൽ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെന്ന് ഇ.എൻ. സുരേഷ് ബാബു

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 4, 2026 03:17 PM IST | Updated: October 4, 2026 03:19 PM IST

ഇ.എൻ. സുരേഷ് ബാബു

പാലക്കാട്: വ്യക്തിപരമായ കാരണങ്ങളാൽ നിലവിലെ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെന്ന് പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. അതിന്‍റെ അടിസ്ഥാനത്തിൽ വി. ചെന്താമരാക്ഷനെ സെക്രട്ടറിയായി തീരുമാനിച്ചു.

വിപുലീകൃത ജില്ല കമ്മറ്റിയ്ക്ക് മുമ്പാണ് വ്യക്തിപരമായ അസൗകര്യം അറിയിച്ചത്. ആരോഗ്യകരമായ പ്രശ്‌നം കൊണ്ടു മാത്രമേ സെക്രട്ടറി സ്ഥാനം ഒഴിയാവൂ എന്ന് തനിക്കറിയില്ലെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചില്ലെന്ന് പുതിയ ജില്ലാസെക്രട്ടറി ചെന്താമരാക്ഷൻ പറഞ്ഞു. സെക്രട്ടറിയുടെ മാറ്റത്തിൽ മറ്റ് വ്യാഖ്യാനങ്ങളിൽ കാര്യമില്ല. വ്യക്തിപരമായ കാര്യം സംസ്ഥാന നേതൃത്വത്തിന് കൂടി ബോധ്യപ്പെട്ടുവെന്നും ചെന്താമരാക്ഷൻ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സുരേഷ് ബാബുവിനെ മാറ്റിയത്. ആറ് ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ എട്ട് പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

Tags : ENSureshBabu DistrictSecretary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up