x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവയ്ക്കില്ലെന്ന് എസ്. ജയശങ്കർ

വെബ് ഡെസ്ക്
Published: October 4, 2026 02:39 PM IST | Updated: October 4, 2026 02:40 PM IST

എസ്. ജയശങ്കർ

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിവയ്ക്കാൻ യാതൊരു ആലോചനയുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാർലമെന്‍‍റ് കൺസൾറ്റേറ്റീവ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായുള്ള ഊർജ രംഗത്തെ സഹകരണം തുടരുമെന്നും ബാഹ്യ സമ്മർദ്ദങ്ങൾക്ക് ഇന്ത്യ വഴങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു.

യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും റഷ്യയുമായുള്ള വ്യാപാര ബന്ധം ഇതുവരെ അവസാനിപ്പിച്ചിട്ടില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള അധികാരം യുഎസ് കോൺഗ്രസ് ഡോണൾഡ് ട്രംപിന് നൽകിയ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നിലപാട്.

താരിഫ് ചിലർ ആയുധമാക്കി മാറ്റുന്നു എന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയും പ്രതികരിച്ചു. അധിക താരിഫ് പ്രഖ്യാപിച്ചാൽ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും തമ്മിൽ കഴിഞ്ഞയാഴ്ച ടെലിഫോണിൽ സംസാരിക്കുകയും, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കയിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Tags : SJaishankar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Russia Oil

Recent News

Corehub Up