x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ട്രോ​ൾ വി​ല അ​ഞ്ച് രൂ​പ കൂ​ട്ടി, ഡീ​സ​ൽ മൂ​ന്ന് രൂ​പ​യും വ​ർ​ധി​പ്പി​ച്ചു 

വെബ് ഡെസ്ക്
Published: October 4, 2026 04:20 AM IST | Updated: October 4, 2026 04:20 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ്വ​കാ​ര്യ എ​ണ്ണ ക​മ്പ​നി​യാ​യ ന​യാ​ര എ​ന​ർ​ജി പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് മൂ​ന്ന് രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. റ​ഷ്യ​ൻ ക്രൂ​ഡോ​യി​ൽ വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും ആ​ഗോ​ള വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി​ക​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഈ ​വി​ല വ​ർ​ധ​ന​വ്.

പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ, ഭാ​ര​ത് പെ​ട്രോ​ളി​യം, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം എ​ന്നി​വ ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​മ്പോ​ഴാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​ധാ​ന ക​മ്പ​നി​യാ​യ ന​യാ​ര വി​ല കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. വി​ല വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ന​യാ​ര​യു​ടെ ഇ​ന്ധ​ന പ​മ്പു​ക​ളി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും കൂ​ടു​ത​ൽ തു​ക ന​ൽ​കേ​ണ്ടി വ​രും.

രാ​ജ്യ​ത്ത് അ​യ്യാ​യി​ര​ത്തി​ല​ധി​കം ഇ​ന്ധ​ന ഔ​ട്ട്‌​ലെ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ക​മ്പ​നി​യാ​ണ് ന​യാ​ര എ​ന​ർ​ജി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത് മൂ​ലം ഉ​ണ്ടാ​കു​ന്ന ന​ഷ്ടം നി​ക​ത്തു​ന്ന​തി​നാ​ണ് വി​ല വ​ർ​ധി​പ്പി​ച്ച​തെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്നു. സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ഈ ​തീ​രു​മാ​നം മ​റ്റ് ഇ​ന്ധ​ന വി​ത​ര​ണ​ക്കാ​രെ​യും സ്വാ​ധീ​നി​ക്കു​മോ എ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Tags : Petrol price hike diesel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up