കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ന്യൂഡൽഹി: ഇന്ത്യൻ പീനൽ കോഡിനു (ഐപിസി) പകരമായി കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) പൂർണമായി നടപ്പാക്കുന്നതോടെ കേസുകളുടെ എഫ്ഐആർ ഘട്ടം മുതൽ സുപ്രീംകോടതി വരെയുള്ള നടപടികളുടെ ദൈർഘ്യം മൂന്നു വർഷമായി കുറയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഒരുകാലത്ത് കാലതാമസങ്ങൾക്കു പേരുകേട്ടതായിരുന്നുവെന്നും എന്നാൽ പുതിയ ക്രിമിനൽ നിയമങ്ങൾ പൂർണമായി നടപ്പാകുന്നതോടെ ഏതൊരു കേസിലും മൂന്നു വർഷത്തിനകം നീതി ഉറപ്പാക്കാൻ സാധിക്കുമെന്നും മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന കോൺഫറൻസിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.
Tags : AmitShah Implementation BNS LegalProceedings Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash