പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധമാർച്ചുകൾക്കിടെ റിപ്പോർട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവർത്തകയ്ക്കു നേരേ പൊലിസുകാരൻ ലൈംഗികാതിക്രമം നടത്തിയതായി പരാതി.
ഇന്നലെ നടന്ന മാർച്ചുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്ന ഡിജിറ്റൽ മാധ്യമപ്രവർത്തകയ്ക്കാണ് അതിക്രമം നേരിടേണ്ടിവന്നത്. ക്രമസമാധാന പാലനത്തിനായി സ്ഥലത്തു നിയോഗിക്കപ്പെട്ടിരുന്ന പൊലിസുകാരൻ തന്റെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുകയും കയറിപ്പിടിക്കുകയും ചെയ്തുവെന്നാണ് മാധ്യമപ്രവർത്തകയുടെ ആരോപണം.
സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാനോ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ പൊലിസ് തയാറായില്ല. ഇതേത്തുടർന്ന് 50ഓളം മാധ്യമപ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിൽ തടിച്ചുകൂടി പ്രതിഷേധിച്ചു.
കുറ്റക്കാരനായ പൊലിസുകാരനെതിരേ കേസെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മാധ്യമപ്രവർത്തകരുടെ ആവശ്യം.
Tags : JournalistsProtest Police SexualAssault Reporting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash