കോക്രോച്ച് ജനതാ പാര്‍ട്ടി മുംബൈയില്‍ നടത്തിയ പ്രതിഷേധ സമരം. (ഫയൽ ചിത്രം)
മുംബൈ: കോക്രോച്ച് ജനതാ പാര്‍ട്ടി വെള്ളിയാഴ്ച മുംബൈയില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത അഞ്ഞൂറോളം പേർക്കെതിരേ പൊലിസ് കേസ്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ശിവാജി പാര്‍ക്കില്‍ നിയമവിരുദ്ധമായി ആളുകൾ ഒത്തുകൂടിയെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
ഗതാഗത തടസം, അനുമതിയില്ലാതെ മൈക്ക് ഉപയോഗം തുടങ്ങിയ കുറ്റങ്ങളും ശിവാജി പാര്‍ക്ക് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേസില്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയുമാണെന്നാണ് പൊലിസ് വൃത്തങ്ങളുടെ വിശദീകരണം.
Tags : CockroachProtest CaseRegistered Mumbai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash