കാര്‍നെ ബുക്സ്
കോട്ടയം: ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളത്തിലെ പ്രസാധന മേഖലയില്‍ സജീവ സാന്നിധ്യമായി മാറിയ കാര്‍നെ ബുക്സ് ബിസിനസ് സംരംഭകത്വത്തിലും പുതിയ വഴി തുറക്കുന്നു.
കേരളത്തില്‍ പ്രസാധന മേഖലയില്‍ നിന്ന് ആദ്യ എസ്എംഇ ഐപിഓയുമായി രംഗത്തെത്തിയിരിക്കുകയാണ് കഴിഞ്ഞ ആറുവര്‍ഷക്കാലം സംസ്ഥാനത്തെ നോട്ട്ബുക്ക് നിര്‍മാണ മേഖലയിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാഹിത്യ പ്രസാധനരംഗത്തും മാറ്റ് തെളിയിച്ച കാര്‍നെ ബുക്സ്.
കോട്ടയം കുറവിലങ്ങാട്ടെ 35,000 ചതുരശ്ര അടി വിസ്തൃതിയുള്ള അത്യാധുനിക പ്രിന്റിംഗ് കോംപ്ലക്സും തെള്ളകം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ അച്ചടി സംവിധാനങ്ങളും കരുത്തു പകരുന്ന കാര്‍നെ ബുക്സ് കേരളത്തിലും ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലും അമേരിക്കയിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചുക്കഴിഞ്ഞു.
കേരളത്തിലെയും ഗള്‍ഫിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്കക്കായി കസ്റ്റമൈസ്ഡ് നോട്ട്ബുക്കുകള്‍, ലബോറട്ടറി പ്രാക്ടിക്കല്‍ റിക്കാര്‍ഡ് ബുക്കുകള്‍, ലാബ് മാനുവലുകള്‍, മറ്റ് ഹാര്‍ഡ്കവര്‍ സ്റ്റേഷനറി ഉത്പന്നങ്ങള്‍ എന്നിവ ഉല്പാദിപ്പിക്കുന്ന കാര്‍നെ ബുക്സ് ഭദ്രമായ ഓര്‍ഡര്‍ ബുക്കും പ്രവര്ത്തനലാഭവുമായാണ് ഓഹരി വിപണിയില്‍ എത്തിയിട്ടുള്ളത്.
വ്യത്യസ്ത വ്യവസായ മേഖലകളില്‍ ദീര്‍ഘാകാലത്തെ അനുഭവവ സമ്പത്തുള്ള അലക്സ് കുരുവിള പെരിങ്ങാട്ടാണ് കാര്‍നെ ബുക്സിന്റെ സാരഥി. ബിഎസ്ഇ എസ്എംഇയിലൂടെയാണ് കാര്‍നെ ബുക്സ് ദലാല്‍ സ്ട്രീറ്റിലേക്ക് എത്തുന്നത്. പ്രാഥമിക ഓഹരി വില്പനയ്ക്കായി സെപ്റ്റംബര്‍ 30ന് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ട്സ് സെബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഓഹരി ഒന്നിന് 45 രൂപ നിരക്കില്‍ 29.49 ലക്ഷം ഓഹരികള്‍ വിറ്റഴിച്ച് 13.27 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഡിഎച്ച്ആര്‍പി നടപടികള്‍ പുരോഗമിക്കുകയാണ്. ഐപിഒ തീയതി പ്രഖ്യാപിച്ചിട്ടില്ല.