കെ. സുരേന്ദ്രൻ
കോഴിക്കോട്: മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും തടവറയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. അവരുടെ മുന്നിൽ രാവിലെയും വൈകിട്ടും ദണ്ഡനമസ്കാരം ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ യഥാർഥത്തിൽ ഭരിക്കാൻ പോകുന്നത് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ആണെന്ന് ബിജെപി വിലയിരുത്തിയിരുന്നു. ഭരണം തുടങ്ങി 130 ദിവസം കഴിയുമ്പോൾ കേരളത്തിനും അത് ബോധ്യമായി.
രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി മുസ്ലിംലീഗിന് ഇപ്പോൾ ആറ് കാബിനറ്റ് പദവിയാണ് ലഭിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അഞ്ചാമത്തെ മന്ത്രിയെ ആവശ്യപ്പെട്ടപ്പോൾ കേരളത്തിൽ ഉണ്ടായ ചർച്ചകൾ മറന്നിട്ടില്ല. എന്നിട്ട്, ലീഗിന് നിലവിൽ സുപ്രധാന വകുപ്പുകൾ അടങ്ങിയ അഞ്ച് മന്ത്രിമാരും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ എന്ന പുതിയ കാമ്പിനറ്റ് പദവിയും കൊടുത്തു.
ആദ്യദിവസം മുതൽ ഭരണത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ലീഗാണെന്നും സുരേന്ദ്രന് ആരോപിച്ചു. വാർത്താസമ്മേളനത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു, ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ, മുൻ സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥ് എന്നിവർ പങ്കെടുത്തു.
Tags : KSurendran MuslimLeague Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash