x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുൽ വെടിക്കെട്ട്; വിൻഡീസിന് 352 റണ്‍സ് വിജയലക്ഷ്യം

വെബ് ഡെസ്ക്
Published: October 3, 2026 07:12 PM IST | Updated: October 3, 2026 07:12 PM IST

കെ.എൽ. രാഹുൽ

ചണ്ഡിഗഡ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. കെ.എൽ. രാഹുലിന്‍റെയും രോഹിത് ശർമയുടെയും തകർപ്പൻ പ്രടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 351 റണ്‍സെടുത്തു.

കെ.എൽ. രാഹുൽ 87 പന്തിൽ ആറ് സിക്സും പത്ത് ഫോറും ഉൾപ്പെടെ 129 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത് ശർമ 85 പന്തിൽ മൂന്ന് സിക്സും പത്ത് ഫോറും ഉൾപ്പെടെ 92 റണ്‍സെടുത്തു. ശുഭ്മാൻ ഗില്ലും (1) വിരാട് കോഹ്‌ലിയും (0) നിരാശപ്പെടുത്തി. ഋതുരാജ് ഗെയ്ക്‌വാദ് 69 പന്തിൽ 57 റണ്‍സെടുത്തു. നമൻ ദിർ 30 റണ്‍സും നേടി.

വിൻഡീസിനായി ജെയ്ഡൻ സീൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കീമോ പോൾ രണ്ട് വിക്കറ്റും നേടി.

Tags : KLRahul Cricket India WestIndies ODI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up