x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ രണ്ടാംദിനവും പ്രതിഷേധം

വെബ് ഡെസ്ക്
Published: October 3, 2026 06:14 PM IST | Updated: October 3, 2026 06:54 PM IST

ഡൽഹിയിൽ പ്രതിഷേധിക്കുന്നവർ

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ തലസ്ഥാനത്ത് സംഘർഷാവസ്ഥ. ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ നൂറുകണക്കിന് പ്രതിഷേധക്കാരെയും വിദ്യാർഥി സംഘടന പ്രവർത്തകരെയും ഡൽഹി പോലിസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.

പ്രമുഖ രാഷ്ട്രീയ-നിയമ വിദഗ്ധരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ളവരെ പൊലിസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധം ശക്തമായതോടെ ഡൽഹിയിലുടനീളം കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലിസ് ബാരിക്കേഡുകൾ ഉപയോഗിച്ച് പൂർണമായി അടച്ചു.

ക്രമസമാധാന പാലനത്തിനായി അയ്യായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി ഡൽഹി പരിസരത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags : Protests GyaneshKumar Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up