പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന കമ്പനിയായ നയാര. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വർധനവ്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം രണ്ടാം തവണയാണ് നയാര ഇന്ധനവില വർധിപ്പിക്കുന്നത്. മാർച്ച് 26ന് പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് അഞ്ച് രൂപയുമായിരുന്നു വർധിപ്പിച്ചത്.
സംഘർഷം ആരംഭിച്ചതിനു ശേഷം ആദ്യം ഇന്ധന വില വർധിപ്പിച്ച ഇന്ത്യയിലെ കമ്പനിയും നയാരയായിരുന്നു. എന്നാൽ ക്രൂഡ് ഓയിൽ വില താഴ്ന്നതിനു പിന്നാലെ ജൂലൈ ഒന്നിന് നയാര ഈ ഇന്ധനനിരക്ക് വർധനകൾ പിൻവലിച്ചിരുന്നു.