ആർ. ശ്രീലേഖ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ രാജി നാടകമെന്നും സമ്മർദ്ദ തന്ത്രമെന്നും വിലയിരുത്തൽ. ശ്രീലേഖ നിയമപരമായ രീതിയിൽ അല്ല രാജി കത്ത് കൊടുത്തത്. ഒരു കൗൺസിലർ രാജി വയ്ക്കുകയാണെങ്കിൽ കോർപറേഷൻ സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടത്.
ഡിജിപി റാങ്കിൽ നിന്നും വിരമിച്ച മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥ എന്ന നിലയിൽ ശ്രീലേഖക്ക് ഇക്കാര്യത്തിൽ നിയമബോധവും അറിവും ഉണ്ട്. എന്നാൽ വ്യക്തി പരമായ കാരണങ്ങളാൽ താൻ കൗൺസിലർ സ്ഥാനം രാജി വയ്ക്കുന്നുവെന്ന് കാട്ടി കത്ത് നൽകിയത് മേയർക്കാണ്.
ഇത് തന്റെ അഭിപ്രായങ്ങൾ കേൾക്കണമെന്ന ശ്രീലേഖയുടെ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ നോക്കി കാണുന്നത്. ബിജെപി നേതൃത്യവുമായി ഏറെ നാളായി ശ്രീ ലേഖ അഭിപ്രായ ഭിന്നതയിലായിരുന്നു. ഇക്കഴിഞ്ഞ മുപ്പതാം തീയതിയാണ് ശ്രീലേഖ രാജി കത്ത് മേയർക്ക് നൽകിയത്.
ഈ കത്ത് പാർട്ടി നേതൃത്യവും മേയറും കാര്യമായി എടുത്തില്ല. ഇതേ തുടർന്നാണ് ഇന്ന് ഉച്ചയോടെ ശാസ്തമംഗലം വാർഡിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ രാജി കാര്യം അറിയിച്ചു ശ്രീലേഖ മെസ്സേജ് അയച്ചത്.
ഇതേ തുടർന്നാണ് മാധ്യമ പ്രവർത്തകർ വാർത്തകൾ നൽകിയത്. ശ്രീലേഖ ജില്ലക്ക് പുറത്താണെന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചത്. അതേ സമയം ശ്രീലേഖയെ അനു നയിപ്പിക്കാനുള്ള നീക്കം ബിജെപി നേതൃത്വം ആരംഭിച്ചിട്ടുണ്ട്. നിലവിൽ 49 സീറ്റാണ് ബിജെപി ക്ക് കോർപറേഷനിലുള്ളത് . ശ്രീലേഖ ഔദോഗികമായി രാജി വച്ചാൽ ബിജെപി യുടെ കോർപറേഷൻ ഭരണത്തെ ബാധിക്കും.
Tags : R Sreelekha resignation drama pressure tactic