അറസ്റ്റിലായ പ്രതികൾ
കൊച്ചി: നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും കോപ്പര്‍ പൈപ്പുകള്‍ മോഷ്ടിച്ച രണ്ടംഗ സംഘം പിടിയില്‍. മുനമ്പം ചേന്നൂര്‍ ലൈനില്‍ പുത്തന്‍വീട്ടില്‍ സിനേഷ് (49), പറവൂര്‍ പെരുമ്പടന്ന കൊച്ചിക്കാരന് പറമ്പില്‍ കെ.ടി. അനി (52) എന്നിവരാണ് മുനമ്പം പൊലിസിന്റെ പിടിയിലായത്.
കുഴുപ്പിള്ളി മാളിയേക്കല്‍ ജന്‍സണ്‍ എന്നയാള്‍ വില്‍പ്പനക്കായി കുഴുപ്പിള്ളി കിഴക്ക് ഭാഗത്ത് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും 10,000 രൂപയോളം വിലവരുന്ന ചെമ്പ് പൈപ്പുകളാണ് ഇവര്‍ മോഷ്ടിച്ചത്. ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് 12ന് പട്ടാപ്പകലാണ് സംഘം മോഷണം നടത്തിയത്.
ഒന്നാം പ്രതിയായ സിനിഷ് നേരത്തെ ഈ വീട്ടില്‍ വയറിംഗ് ജോലികള്‍ക്കായി വന്നിട്ടുള്ളയാളാണ് എന്നാണ് പൊലിസ് പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Tags : Theft uncompleted house wiring worker arrested