മന്ത്രി ഒ.ജെ. ജനീഷ്
തിരുവനന്തപുരം: സ്കൂൾ കായിക മേളയിലെ വീഴ്ചയിൽ കായിക വകുപ്പിന് നേരിട്ട് ബന്ധമില്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ്. ഇത് കായിക വകുപ്പിന്റെ തലയിൽ വച്ച് കെട്ടാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എന്ത് സംഭവിച്ചാലും ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമികമായി മനസിലാക്കിയത്. വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Tags : School sports meet Issue Sports department Minister O.J. Janeesh