x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ്; പൊ​ന്ന​ണി​ഞ്ഞ് അ​നി​ൽ മൊ​ഹോ​ദ്

സ്പോർട്സ് ഡെസ്ക്
Published: October 3, 2026 08:09 AM IST | Updated: October 3, 2026 08:11 AM IST

അ​നി​ൽ മൊ​ഹോ​ദ്.

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ​യ്ക്ക് സു​വ​ർ​ണ നേ​ട്ടം. വ​നി​ത​ക​ളു​ടെ റി​ക്ക​ർ​വ് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി അ​നി​ൽ മൊ​ഹോ​ദ് സ്വ​ർ​ണം നേ​ടി. ശ​ക്ത​മാ​യ തി​രി​ച്ചു​വ​ടി​ലൂ​ടെ കൊ​റി​യ​ൻ താ​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യു​വ​താ​രം ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച മാ​ത്രം ഇ​ന്ത്യ ആ​റ് സ്വ​ർ​ണ​മെ​ഡ​ലു​ക​ളാ​ണ് ഗെ​യിം​സി​ൽ വാ​രി​ക്കൂ​ട്ടി​യ​ത്. അ​മ്പെ​യ്ത്തി​ലെ സ്വ​ർ​ണ​നേ​ട്ട​ത്തി​ന് പി​ന്നാ​ലെ ബോ​ക്സിം​ഗ് റി​ങ്ങി​ലും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. ബോ​ക്സിം​ഗി​ൽ മാ​ത്രം മൂ​ന്ന് സ്വ​ർ​ണ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

നി​ല​വി​ൽ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ​നേ​ട്ടം 77 ആ​യി ഉ​യ​ർ​ന്നു. 17 സ്വ​ർ​ണ​വും 25 വെ​ള്ളി​യും 35 വെ​ങ്ക​ല​വു​മാ​ണ് ഇ​ന്ത്യ​യ്ക്കു​ള്ള​ത്. രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 162 സ്വ​ർ​ണ​വും ആ​കെ 317 മെ​ഡ​ലു​ക​ളു​മാ​യി ചൈ​ന ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്.

Tags : Asian Games Archery Anil Mohod India Gold Medal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up