ആന്റോ അഗസ്റ്റിന്.
കൽപ്പറ്റ: വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കൽപ്പറ്റ സെഷൻസ് കോടതിയിലാണ് ആന്റോയുടെ ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നിലവിൽ ലില്ലി ജോസിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവരുടെ മൊഴിയെടുക്കുന്നതിനായി നോട്ടീസ് നൽകാൻ എക്സൈസ് ഉദ്യോഗസ്ഥർ ബത്തേരി കോളിയാടിയിലെ വീട്ടിൽ എത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല.
അതേസമയം മദ്യം കണ്ടെത്തിയ വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്ന് ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ മൊഴി നൽകിയിരുന്നു. ബാങ്ക് ജപ്തി ചെയ്ത വീട് ലേലത്തിൽ പിടിച്ചത് ലില്ലി ജോസാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോടതി അറ്റാച്ച്മെന്റ് നടപടികളുടെ ഭാഗമായി നിലനിൽക്കുന്ന സ്വത്തായതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നാണ് ആന്റോയുടെ വാദം.
Tags : Anto Augustine Lily Jose Wayanad Meenangadi Excise Raid Anticipatory Bail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash