x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ് ഹോ​ക്കി​യി​ലെ സ്വ​ർ​ണ നേ‌​ട്ടം; താ​ര​ങ്ങ​ൾ​ക്കും സ​പ്പോ​ർ​ട്ട് സ്റ്റാ​ഫി​നും വ​ൻ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ഹോ​ക്കി ഇ​ന്ത്യ

ഓൺലൈൻ ഡെസ്ക്
Published: October 3, 2026 06:08 AM IST | Updated: October 3, 2026 06:09 AM IST

ഹോക്കി ഇന്ത്യൻ വനിതാ ടീം

ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​നി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ 44 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ച​രി​ത്ര സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ന് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ഹോ​ക്കി ഇ​ന്ത്യ. സ്വ​ർ​ണ​നേ​ട്ട​ത്തി​ൽ തി​ള​ങ്ങി​യ ടീ​മി​ലെ ഓ​രോ ക​ളി​ക്കാ​ർ​ക്കും 11 ല​ക്ഷം രൂ​പ വീ​ത​വും, സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് 5.5 ല​ക്ഷം രൂ​പ വീ​ത​വും ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​മെ​ന്ന് ഹോ​ക്കി ഇ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഭോ​ലാ നാ​ഥ് സിം​ഗ് പ്ര​ഖ്യാ​പി​ച്ചു.

ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രും ഒ​ളി​മ്പി​ക്സ് വെ​ള്ളി മെ​ഡ​ൽ ജേ​താ​ക്ക​ളു​മാ​യ ചൈ​ന​യെ 1-0 എ​ന്ന ഗോ​ൾ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ തോ​ൽ​പ്പി​ച്ച​ത്. മ​ത്സ​ര​ത്തി​ന്‍റെ പ​ത്താം മി​നി​റ്റി​ൽ ത​ക​ർ​പ്പ​ൻ റി​വേ​ഴ്സ്-​സ്റ്റി​ക്ക് ഷോ​ട്ടി​ലൂ​ടെ ലാ​ൽ​റെം​സി​യാ​മി​യാ​ണ് ഇ​ന്ത്യ​ക്കാ​യി വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. തു​ട​ർ​ന്ന് മി​ക​ച്ച പ്ര​തി​രോ​ധം കാ​ഴ്ച​വെ​ച്ചാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ച​രി​ത്ര വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. 1982-ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ലാ​ണ് ഇ​ന്ത്യ​ൻ വ​നി​താ ടീം ​ഇ​തി​നു​മു​മ്പ് അ​വ​സാ​ന​മാ​യി സ്വ​ർ​ണം നേ​ടി​യി​ട്ടു​ള്ള​ത്.

 

 

 

Tags : AsianGames GoldMedal IndianWomen'sHockeyTeam HockeyIndiaCashAward LalremsiamiGoal ChinavsIndiaFinal

Recent News

Corehub Up